പ്രധാനമന്ത്രി ജപ്പാനിൽ മിയാഗി പ്രവിശ്യയിലെ സെൻഡായിയിലെ സെമികണ്ടക്ടർ കേന്ദ്രം സന്ദർശിച്ചു
August 30th, 11:52 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയും ഇന്നു മിയാഗി പ്രവിശ്യയിലെ സെൻഡായി സന്ദർശിച്ചു. സെൻഡായിയിൽ, സെമികണ്ടക്ടർ മേഖലയിലെ പ്രമുഖ ജപ്പാൻ കമ്പനിയായ ടോക്കിയോ ഇലക്ട്രോൺ മിയാഗി ലിമിറ്റഡ് (TEL മിയാഗി) ഇരുനേതാക്കളും സന്ദർശിച്ചു. ആഗോള സെമികണ്ടക്ടർ മൂല്യശൃംഖലയിൽ TEL ന്റെ പങ്ക്, വിപുലമായ ഉൽപ്പാദനശേഷി, ഇന്ത്യയുമായുള്ള നിലവിലുള്ളതും ആസൂത്രിതവുമായ സഹകരണം എന്നിവയെക്കുറിച്ചു പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സെമികണ്ടക്ടർ വിതരണശൃംഖല, ഉൽപ്പാദനം, പരീക്ഷണം എന്നീ മേഖലകളിൽ സഹകരണം സ്ഥാപിക്കുന്നതിന് ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന അവസരങ്ങളെക്കുറിച്ചു ഫാക്ടറിസന്ദർശനം നേതാക്കൾക്കു പ്രായോഗിക ധാരണ നൽകി.ജപ്പാനിലെ പ്രാദേശിക ഗവണ്മെന്റിലെ ഗവർണർമാരുമായുള്ള ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
August 30th, 08:00 am
ഈ മുറിയിൽ എനിക്കു സൈതാമയുടെ വേഗതയും, മിയാഗിയുടെ പ്രതിരോധശേഷിയും, ഫുകുവോക്കയുടെ ഊർജസ്വലതയും, നാരയുടെ പൈതൃകവും അനുഭവിക്കാനാകുന്നു. നിങ്ങളിലേവരിലും കുമാമോട്ടോയുടെ ഊഷ്മളതയും, നാഗാനോയുടെ പുതുമയും, ഷിസുവോക്കയുടെ സൗന്ദര്യവും, നാഗസാക്കിയുടെ സ്പന്ദനവുമുണ്ട്. ഫ്യുജി പർവതത്തിന്റെ ശക്തിയും സാകുറയുടെ ചൈതന്യവും നിങ്ങളേവരും ഉൾക്കൊള്ളുന്നു. നിങ്ങൾ ഒത്തുചേർന്നു ജപ്പാനെ അനശ്വരമാക്കുന്നു.ജപ്പാനിലെ തദ്ദേശഭരണസംവിധാനങ്ങളിലെ ഗവർണർമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
August 30th, 07:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ജപ്പാനിലെ വിവിധ തദ്ദേശഭരണസംവിധാനങ്ങളിലെ ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തി. പതിനാറു ഗവർണർമാർ ആശയവിനിമയത്തിൽ പങ്കെടുത്തു.വസ്തുതാപത്രം: ഇന്ത്യ-ജപ്പാൻ സാമ്പത്തിക സുരക്ഷാ സഹകരണം
August 29th, 08:12 pm
നമ്മുടെ പരസ്പര മൂല്യങ്ങളിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ ഇന്ത്യ-ജപ്പാൻ തന്ത്രപരവും ആഗോളവുമായ സവിശേഷ പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും സുരക്ഷയും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിന് നിർണായകമാണ്. നമ്മുടെ നയതന്ത്ര വീക്ഷണത്തിലും സാമ്പത്തിക അനിവാര്യതകളിലും വളരുന്ന കൂടിച്ചേരലിൽ നിന്ന് ഉരുത്തിരിയുന്ന നമ്മുടെ ഉഭയകക്ഷി സഹകരണത്തിന്റെ ഒരു പ്രധാന സ്തംഭമാണ് സാമ്പത്തിക സുരക്ഷാ മേഖലയിലെ സഹകരണം.ഇന്ത്യയും ജപ്പാനും തമ്മിലെ സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം
August 29th, 07:43 pm
കൂട്ടായ മൂല്യങ്ങളേയും പൊതു താൽപ്പര്യങ്ങളേയും അടിസ്ഥാനമാക്കിയുള്ള പ്രത്യേക തന്ത്രപരവും ആഗോളപരവുമായ ഇന്ത്യ - ജപ്പാൻ പങ്കാളിത്തത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളേയും ലക്ഷ്യങ്ങളേയും സ്മരിച്ചും,അടുത്ത ദശകത്തിലേക്കുള്ള ഇന്ത്യ-ജപ്പാൻ സംയുക്ത ദർശനം: തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം നയിക്കുന്നതിനുള്ള എട്ട് നിർദ്ദേശങ്ങൾ
August 29th, 07:11 pm
ഇന്ത്യയും ജപ്പാനും, നിയമവാഴ്ചയിൽ അധിഷ്ഠിതമായ, സ്വതന്ത്രവും, തുറന്നതും, സമാധാനപരവും, സമൃദ്ധവും, സംഘർഷങ്ങളില്ലാത്തതുമായ ഇന്തോ-പസഫിക് മേഖല എന്ന കാഴ്ചപ്പാടുള്ള രണ്ട് രാഷ്ട്രങ്ങളാണ്. പരസ്പരം പ്രയോജനപ്രദമാകുന്ന തരത്തിലുള്ള വിഭവശേഷി, സാങ്കേതിക ശേഷി, വിപണിയിലെ മത്സരക്ഷമത എന്നിവയുള്ള രണ്ട് സമ്പദ്‌വ്യവസ്ഥകളാണ് ഇന്ത്യയും ജപ്പാനും. സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ദീർഘകാല പാരമ്പര്യമുള്ള രണ്ട് രാഷ്ട്രങ്ങൾ. ആയതിനാൽ അടുത്ത ദശകത്തിൽ നമ്മുടെ രാജ്യങ്ങളിലെയും ലോകത്തിലെതന്നെയും മാറ്റങ്ങളെയും അവസരങ്ങളെയും സംയുക്തമായി അഭിസംബോധന ചെയ്യാനും, നമ്മുടെ ആഭ്യന്തര ലക്ഷ്യങ്ങൾ കൈവരിക്കാൻ പരസ്പരം സഹായിക്കാനും, നമ്മുടെ രാജ്യങ്ങളെയും അടുത്ത തലമുറയിലെ ജനങ്ങളെയും മുമ്പെന്നത്തേക്കാളും കൂടുതൽ അടുപ്പിക്കാനുമുള്ള നമ്മുടെ ലക്‌ഷ്യം ഇവിടെ അറിയിക്കുകയാണ്.15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി സംയുക്ത പ്രസ്താവന: നമ്മുടെ വരുംതലമുറയുടെ സുരക്ഷയ്ക്കും സമൃദ്ധിക്കുമായുള്ള പങ്കാളിത്തം
August 29th, 07:06 pm
ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗെരുവിന്റെ ക്ഷണമനസുരിച്ച്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി 2025 ഓഗസ്റ്റ് 29നും 30നും ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. 2025 ഓഗസ്റ്റ് 29-ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ ഓഫീസിൽ (കാന്റേ) പ്രധാനമന്ത്രി മോദിയെ ജപ്പാൻ പ്രധാനമന്ത്രി ഇഷിബ സ്വീകരിച്ച്, ഔപചാരിക ഗാർഡ് ഓഫ് നൽകി ആദരിച്ചു. ഇന്ത്യയും ജപ്പാനും തമ്മിൽ നാഗരിക ബന്ധങ്ങൾ, പൊതുവായ മൂല്യങ്ങളും താൽപ്പര്യങ്ങളും, തന്ത്രപരമായ പൊതുവീക്ഷണം, പരസ്പര ബഹുമാനം എന്നിവയിൽ വേരൂന്നിയുള്ള ദീർഘകാല സൗഹൃദം അനുസ്മരിച്ച ഇരുപ്രധാനമന്ത്രിമാരും പ്രതിനിധിതല ചർച്ചകൾ നടത്തി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ ഇരുപ്രധാനമന്ത്രിമാരും അഭിനന്ദിച്ചു. വരുംദശകങ്ങളിൽ പരസ്പരസുരക്ഷയും സമൃദ്ധിയും കൈവരിക്കുന്നതിനായി തന്ത്രപരവും ഭാവിസജ്ജവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചു ക്രിയാത്മക ചർച്ച നടത്തി.മനുഷ്യ വിഭവശേഷി വിനിമയത്തിനും സഹകരണത്തിനുമുള്ള ഇന്ത്യ-ജാപ്പാൻ കർമ്മപദ്ധതി
August 29th, 06:54 pm
2025-ലെ ഇന്ത്യാ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ, ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തങ്ങളുടെ പൗരന്മാർക്കിടയിൽ സന്ദർശനങ്ങളിലൂടെയും കൈമാറ്റങ്ങളിലൂടെയും കൂടുതൽ ധാരണ വളർത്തേണ്ടതിന്റെ ആവശ്യകതയിലും, കൂടാതെ തങ്ങളുടെ മാനവ വിഭവശേഷിക്ക് പൊതുവായ മൂല്യങ്ങൾ സൃഷ്ടിക്കാനും അതത് ദേശീയ മുൻഗണനകൾക്ക് പരിഹാരം കാണാനും സഹകരിക്കാനുള്ള വഴികൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയിലും യോജിപ്പിലെത്തി.പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനത്തിൻ്റെ പരിണിതഫലങ്ങൾ
August 29th, 06:23 pm
സാമ്പത്തിക പങ്കാളിത്തം, സാമ്പത്തിക സുരക്ഷ, ഗതാഗതം, പാരിസ്ഥിതിക സുസ്ഥിരത, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ആരോഗ്യം, ജനങ്ങൾ, ഭരണകൂടങ്ങൾ എന്നിവ തമ്മിലുള്ള ഇടപെടലുകൾ തുടങ്ങി എട്ട് മേഖലകളിൽ സാമ്പത്തികവും പ്രവർത്തനപരവുമായ സഹകരണത്തിന് 10 വർഷത്തെ തന്ത്രപരമായ മുൻഗണനഷോറിൻസാൻ ദരുമ-ജി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ റവ. സെയ്ഷി ഹിറോസിൽ നിന്ന് ദരുമ പാവ സ്വീകരിച്ച് പ്രധാനമന്ത്രി
August 29th, 04:29 pm
ഗുൻമയിലെ തകസാക്കി ഷോറിൻസാൻ ദരുമ-ജി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ റവ. സെയ്ഷി ഹിറോസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഒരു ദരുമ പാവ സമ്മാനിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നാഗരികവും ആത്മീയവുമായ അടുത്ത ബന്ധത്തെ ഇത് വീണ്ടും ഉറപ്പിക്കുന്നു.ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രക്കുറിപ്പിന്റെ മലയാളം പരിഭാഷ
August 29th, 03:59 pm
ഇന്ന്, നമ്മുടെ തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിൽ പുതിയതും സുവർണ്ണവുമായ ഒരു അധ്യായത്തിന് നാം ശക്തമായ അടിത്തറ പാകിയിരിക്കുന്നു. അടുത്ത ദശകത്തിലേക്കുള്ള ഒരു റോഡ്മാപ്പ് ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. നിക്ഷേപം, നവീകരണം, സാമ്പത്തിക സുരക്ഷ, പരിസ്ഥിതി, സാങ്കേതികവിദ്യ, ആരോഗ്യം, മൊബിലിറ്റി, ജനങ്ങൾ തമ്മിലുള്ള ബന്ധം, രാജ്യത്തെ സംസ്ഥാനങ്ങളുമായോ അതിനു താഴെ മറ്റ് ഭരണതലങ്ങളുമായോ ഉള്ള സഹകരണം എന്നിവയിൽ ഞങ്ങളുടെ ദർശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ, ജപ്പാനിൽ നിന്ന് 10 ട്രില്യൺ യെൻ നിക്ഷേപം ഞങ്ങൾ ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളിലെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും ബന്ധിപ്പിക്കുന്നതിലും ഞങ്ങൾ പ്രത്യേക ശ്രദ്ധ നൽകും.ഇന്ത്യ - ജപ്പാൻ സാമ്പത്തിക ഫോറത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 29th, 11:20 am
നിങ്ങളിൽ പലരെയും എനിക്ക് വ്യക്തിപരമായി അറിയാം. ഗുജറാത്തിലായിരുന്നപ്പോഴോ ഡൽഹിയിലേക്ക് മാറിയതിനു ശേഷമോ ആകട്ടെ, നിങ്ങളിൽ പലരുമായും എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്ന് നിങ്ങളെയെല്ലാം കാണാൻ അവസരം ലഭിച്ചതിൽ ഞാൻ ശരിക്കും സന്തോഷിക്കുന്നു.ഇന്ത്യ - ജപ്പാൻ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി
August 29th, 11:02 am
2025 ഓഗസ്റ്റ് 29-ന് ടോക്കിയോയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ആൻഡ് കെയ്ഡൻറെൻ [ജപ്പാൻ ബിസിനസ് ഫെഡറേഷൻ] സംഘടിപ്പിച്ച ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ശ്രീ ഷിഗെരു ഇഷിബയും പങ്കെടുത്തു. ഇന്ത്യ-ജപ്പാൻ ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന്റെ സിഇഒമാർ ഉൾപ്പെടെ ഇന്ത്യയിലെയും ജപ്പാനിലെയും പ്രമുഖ വ്യവസായ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.പ്രധാനമന്ത്രി മോദി ജപ്പാനിലെ ടോക്കിയോയിൽ എത്തി
August 29th, 06:43 am
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് ജപ്പാനിൽ എത്തി. ജപ്പാനിൽ, പ്രധാനമന്ത്രി പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം പ്രധാനമന്ത്രി മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയും അവലോകനം ചെയ്യുകയും പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും.ബ്രസീൽ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 21st, 09:49 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 21 ന് ഹിരോഷിമയിൽ വെച്ച് ജി-7 ഉച്ചകോടിയുടെ ഭാഗമായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി കൂടിക്കാഴ്ച നടത്തി.Prime Minister’s visit to the Hiroshima Peace Memorial Museum
May 21st, 07:58 am
Prime Minister Shri Narendra Modi joined other leaders at G-7 Summit in Hiroshima to visit the Peace Memorial Museum. Prime Minister signed the visitor’s book in the Museum. The leaders also paid floral tributes at the Cenotaph for the victims of the Atomic Bomb.ജപ്പാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
May 20th, 08:16 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 20 ന് ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിയുടെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.ഹിരോഷിമയിൽ മഹാത്മാഗാന്ധി പ്രതിഷ്ഠ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
May 20th, 08:12 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 20 ന് ജപ്പാനിലെ ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.PM Modi arrives in Hiroshima, Japan
May 19th, 05:23 pm
Prime Minister Narendra Modi arrived in Hiroshima, Japan. He will attend the G7 Summit as well hold bilateral meetings with PM Kishida of Japan and other world leaders.മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു
September 27th, 04:34 pm
ടോക്കിയോയിലെ നിപ്പോൺ ബുഡോകാനിൽ മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. 20-ലധികം രാഷ്ട്രങ്ങളുടെയും ഗവൺമെന്റുകളുടെയും തലവന്മാർ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഔദ്യോഗിക ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു.