ഓസ്‌ട്രേലിയൻ ഗവർണർ ജനറലുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
July 09th, 01:55 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മെൽബണിൽ വെച്ച് ഓസ്‌ട്രേലിയൻ ഗവർണർ ജനറൽ സാം മോസ്റ്റിൻ എ.സിയുമായി കൂടിക്കാഴ്ച നടത്തി.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലെ പ്രംബനൻ ക്ഷേത്ര സമുച്ചയം സന്ദർശിച്ച് പ്രധാനമന്ത്രി
July 08th, 01:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള യോഗ്യകാർത്തയിലെ പ്രംബനൻ ക്ഷേത്ര സമുച്ചയം സന്ദർശിച്ചു. സവിശേഷ സൗഹാർദ്ദ സൂചകമായി ഇന്തോനേഷ്യൻ പ്രസിഡന്റ് ശ്രീ. പ്രബോവോ സുബിയാന്റോ പ്രധാനമന്ത്രിയോടൊപ്പം ക്ഷേത്ര സന്ദർശനത്തിൽ പങ്കെടുത്തു. ക്ഷേത്ര സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംരക്ഷണ, പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ഒരു ഫലകം ഇരു നേതാക്കളും ചേർന്ന് അനാച്ഛാദനം ചെയ്തു.ഇന്തോനേഷ്യയിലെ കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 07th, 11:47 pm
നിങ്ങൾ ഇത്രയും ഗംഭീരമായ ഒരു പരിപാടി സംഘടിപ്പിച്ചു. ഊർജ്ജസ്വലമായ ഇന്ത്യയുടെ ജീവിക്കുന്ന രൂപമാണ് നിങ്ങൾ. ഇന്ന് ഇവിടെ ഒത്തുകൂടിയ ഇത്രയധികം ആളുകളെ കാണുന്നത് ശരിക്കും സന്തോഷകരമാണ്. സുഹൃത്തുക്കളേ, ഇത്തവണ ഞാൻ ഒറ്റയ്ക്കല്ല ഇവിടെ വന്നത്. എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് പ്രബോവോ ഇന്ന് എന്നോടൊപ്പം ചേരുന്നു.ജക്കാർത്തയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 07th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ എത്തിയ അദ്ദേഹത്തിന് പ്രവാസി സമൂഹവും ഇന്തോനേഷ്യൻ സുഹൃത്തുക്കളും ചേർന്ന് ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണം നൽകി. ഒരു സവിശേഷ ബഹുമതിയെന്നോണം ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.India-Indonesia Joint Statement on the State Visit by Prime Minister of India to Indonesia
July 07th, 05:15 pm
At the invitation of Indonesian President Prabowo Subianto, PM Modi is on a State Visit to Indonesia from 6-8 July 2026. PM Modi's visit reflects the shared commitment of the two leaders to achieve a substantial upward trajectory in the India-Indonesia Comprehensive Strategic Partnership. The two leaders held discussions at Istana Merdeka in Jakarta, covering the full spectrum of bilateral relations.ഇന്തോനേഷ്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ബിൻതാങ് അദിപൂർണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ' പ്രധാനമന്ത്രിക്ക് സമ്മാനിച്ച് ഇന്തോനേഷ്യൻ പ്രസിഡന്റ്
July 07th, 03:27 pm
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയിൽ നിന്ന് പ്രധാനമന്ത്രി ഇന്ന് 'ബിൻതാങ് അദിപൂർണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ' എന്ന പരമോന്നത ബഹുമതി ഏറ്റുവാങ്ങി. റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഈ പുരസ്കാരം. ഇന്ത്യ-ഇന്തോനേഷ്യ ബന്ധം ശക്തമാക്കുന്നതിൽ പ്രധാനമന്ത്രി നൽകിയ നേതൃത്വത്തിനും ശ്രദ്ധേയമായ സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് ഈ ബഹുമതി സമ്മാനിച്ചത്. ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും ജനങ്ങൾക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാംസ്കാരിക ബന്ധങ്ങൾക്കുമായി പ്രധാനമന്ത്രി ഈ പുരസ്കാരം സമർപ്പിച്ചു.ഇന്തോനേഷ്യൻ പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
July 07th, 03:15 pm
ഇന്ന് നിങ്ങൾക്കിടയിൽ ഇവിടെയായിരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയൊരു ബഹുമതിയും അംഗീകാരവുമാണ്. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായും ജനാധിപത്യത്തിന്റെ മാതാവായ രാജ്യത്തിലെ ഒരു അഭിമാനിയായ പൗരനായും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും അറിയിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു.ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 07th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.ഇന്തോനേഷ്യൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി
July 07th, 02:51 pm
ഇന്തോനേഷ്യയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് ഇസ്താന മെർദേക്കയിൽ ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ഊഷ്മളമായി വരവേൽക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു. 2025 ജനുവരിയിൽ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസിഡന്റ് പ്രബോവോ നടത്തിയ ഇന്ത്യാ സന്ദർശനത്തിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.നേട്ടങ്ങളുടെ പട്ടിക : പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം
July 07th, 01:03 pm
സമാധാനപരമായ ആവശ്യങ്ങൾക്കായി ബഹിരാകാശ പര്യവേക്ഷണത്തിലും ഉപയോഗത്തിലുമുള്ള സഹകരണം സംബന്ധിച്ച ചട്ടക്കൂട് കരാറിന്റെ വിപുലീകരണംഇന്തോനേഷ്യൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
July 07th, 11:21 am
അടുത്ത വർഷങ്ങളിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം പുതിയ ഊർജ്ജവും ആത്മവിശ്വാസവും ആഴമേറിയ തന്ത്രപ്രധാനമായ വ്യാപ്തിയും കൈവരിച്ചിട്ടുണ്ട്.പ്രധാനമന്ത്രി മോദി ജക്കാർത്തയിലെത്തി ചേർന്നു
July 06th, 05:03 pm
പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയിലെ ജക്കാർത്തയിലെത്തി ചേർന്നു. ഊഷ്മളമായ, സ്വാഗതാർഹമായ രീതിയിൽ, പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റോ പ്രധാനമന്ത്രി മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചുഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ മുന്നോടിയായുള്ള പ്രസ്താവന
July 06th, 09:00 am
ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം ജൂലൈ 6 മുതൽ 8 വരെ ഞാൻ ഇന്തോനേഷ്യ സന്ദർശിക്കും. 2018-ലെ എന്റെ ആദ്യ ഇന്തോനേഷ്യ സന്ദർശന വേളയിലാണ് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്. നമ്മുടെ ഉഭയകക്ഷി ബന്ധം ഈ പദവിയിലേക്ക് ഉയർത്തിയ ശേഷമുള്ള എന്റെ ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനമാണിത്. കൂടാതെ 2025 ജനുവരി 26-ലെ നമ്മുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് പ്രബോവോയുടെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിൻ്റെ തുടർച്ചയുമാണിത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ശക്തമായ സാംസ്കാരിക ബന്ധങ്ങളും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും പങ്കിടുന്നു. എന്റെ ഈ സന്ദർശനം നമ്മുടെ ബഹുമുഖ പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളെയും കൂടുതൽ ആഴമുള്ളതാക്കും. ഈ സന്ദർശന വേളയിൽ ഞാൻ ഇന്തോനേഷ്യയിലെ ഇന്ത്യൻ പ്രവാസികളുമായി ആശയവിനിമയം നടത്തുകയും പ്രസിഡന്റ് പ്രബോവോയോടൊപ്പം യോഗ്യകാർത്തയിലെ പ്രംബാനൻ ക്ഷേത്ര സമുച്ചയം സന്ദർശിക്കുകയും ചെയ്യും. ഇത് നമ്മുടെ അടുത്ത സാംസ്കാരിക ബന്ധത്തിന്റെ ഉദാത്തമായ മറ്റൊരു തെളിവാണ്.പതിനെട്ടാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന
September 07th, 01:28 pm
ഒരിക്കല്‍ കൂടി കിഴക്കന്‍ ഏഷ്യാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രസിഡണ്ട് വിഡോഡോയുടെ മികച്ച നേതൃത്വത്തിന് ഞാന്‍ എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കൂടാതെ, നിരീക്ഷകനെന്ന നിലയില്‍ ഈ യോഗത്തില്‍.ഇരുപതാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിലും 18-ാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രിയുടെ പങ്കാളിത്തം
September 07th, 11:47 am
ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍, ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അതിന്റെ ഭാവി ഗതി രൂപപ്പെടുത്തുന്നതിനും പ്രധാനമന്ത്രി ആസിയാന്‍ പങ്കാളികളുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി. ഇന്തോ-പസഫിക്കിലെ ആസിയാന്‍ കേന്ദ്രീകരണം പ്രധാനമന്ത്രി ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ഇന്ത്യയുടെ ഇന്തോ-പസഫിക് സമുദ്ര സംരംഭവും(ഐപിഒഐ) ഇന്‍ഡോ-പസഫിക്കിനെക്കുറിച്ചുള്ള ആസിയാന്‍ വീക്ഷണവും (എഒഐപി) തമ്മിലുള്ള സമന്വയവും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ആസിയാന്‍-ഇന്ത്യ എഫ്ടിഎ (എഐടിഐജിഎ) യുടെ അവലോകനം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഇരുപതാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
September 07th, 10:39 am
ഈ ഉച്ചകോടിയുടെ ഗംഭീരമായ നടത്തിപ്പിന് പ്രസിഡന്റ് ജോക്കോ വിദോദോയെ ഞാൻ എന്റെ സന്തോഷം അറിയിക്കുകയും ഹൃദയപൂർവം അഭിനന്ദിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയിലെ ജക്കാർത്തയിലെത്തി ചേർന്നു
September 07th, 06:58 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ ജക്കാർത്തയിലെത്തി. ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയെ ജക്കാർത്തയിലെ ഇന്ത്യൻ സമൂഹം ഊഷ്മളമായി സ്വീകരിച്ചു.Prime Minister's meeting with the Prime Minister of the United Kingdom on the sidelines of G-20 Summit in Bali
November 16th, 03:54 pm
Prime Minister Narendra Modi met Rt. Hon. Rishi Sunak, Prime Minister of the United Kingdom on the sidelines of the G-20 Summit in Bali. The two leaders expressed satisfaction at the state of the wide-ranging India-UK Comprehensive Strategic Partnership and progress on the Roadmap 2030 for Future Relations.ബാലിയിൽ ജി-20 ഉച്ചകോടിയ്ക്കിടെ യുഎസ്എ പ്രസിഡന്റുമായും ഇന്തോനേഷ്യൻ പ്രസിഡന്റുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
November 15th, 10:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബാലിയിൽ ജി-20 നേതാക്കളുടെ ഉച്ചകോടിയിൽ യുഎസ്എ പ്രസിഡന്റ് .ജോസഫ് ആർ. ബൈഡനും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി കൂടിക്കാഴ്ച്ച നടത്തി. .പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയിലെ ബാലിയിലെത്തി
November 14th, 08:17 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ ബാലിയിലെത്തി. ജി20 ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. സന്ദർശന വേളയിൽ പ്രധാനമന്ത്രി നിരവധി ലോക നേതാക്കളെ കാണുകയും ബാലിയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്യും.