​സൈപ്രസും ഇന്ത്യയും തമ്മിൽ സമഗ്ര പങ്കാളിത്തം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം (ജൂൺ 16, 2025)

June 16th, 03:20 pm

2025 ജൂൺ 15നും 16നും സൈപ്രസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡുലീദിസ് ഊഷ്മളമായി സ്വാഗതം ചെയ്തു. രണ്ടു പതിറ്റാണ്ടിന‌ിടെ സൈപ്രസിലേക്കുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത് എന്നതിനാൽ, പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ചരിത്രപരമായ നാഴികക്കല്ലാണ്. മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള ഗാഢവും ശാശ്വതവുമായ സൗഹൃദത്തെ ഇത് ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ഈ സന്ദർശനം പൊതുവായ ചരിത്രത്തെ മാത്രമല്ല, തന്ത്രപ്രധാനമായ സംയുക്ത കാഴ്ചപ്പാടിലും പരസ്പരവിശ്വാസത്തിലും​ ബഹുമാനത്തിലും വേരൂന്നിയ ഭാവിയിലേക്കുള്ള പങ്കാളിത്തത്തെയും ആഘോഷിക്കുന്നു.

സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നത്തി (ജൂൺ 16, 2025)

June 16th, 03:15 pm

സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഔദ്യോഗിക ചർച്ചകൾ നടത്തി. രാഷ്ട്രപതിയുടെ കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസ് ആചാരപരമായ സ്വീകരണം നൽകി വരവേറ്റു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും സൗഹൃദവും പ്രതിഫലിപ്പിക്കും വിധം, ഇന്നലെ, വിമാനത്താവളത്തിൽ പ്രധാനമന്ത്രിക്ക് പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസ് ഊഷ്മള സ്വീകരണം നൽകി.

സൈപ്രസ് പ്രസിഡന്റിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

June 16th, 01:45 pm

ആദ്യമേ, ബഹുമാനപ്പെട്ട പ്രസിഡന്റ് നൽകിയ ഊഷ്മളമായ സ്വാഗതത്തിനും ഹൃദ്യമായ ആതിഥ്യമര്യാദയ്ക്കും ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇന്നലെ സൈപ്രസ് മണ്ണിൽ കാലുകുത്തിയ നിമിഷം മുതൽ, പ്രസിഡന്റും ഈ രാജ്യത്തെ ജനങ്ങളും കാട്ടിയ സ്നേഹവാത്സല്യങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു.

സൈപ്രസിലെ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് III’ ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര​ മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

June 16th, 01:35 pm

‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് III’ എനിക്കു സമ്മാനിച്ചതിനു സൈപ്രസ് ഗവണ്മെന്റിനും ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു.

പ്രധാനമന്ത്രിക്ക് സൈപ്രസിന്റെ ​ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മാകരിയോസ് ​​​III ബഹുമതി

June 16th, 01:33 pm

സൈപ്രസിന്റെ ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകരിയോസ് ​IIIഎന്ന ബഹുമതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ് ഇന്ന് സമ്മാനിച്ചു.

പ്രധാനമന്ത്രിയും സൈപ്രസ് പ്രസിഡന്റും സൈപ്രസിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖരുമായി സംവദിച്ചു

June 16th, 02:17 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സൈപ്രസ് പ്രസിഡന്റ് നീക്കോസ് ക്രിസ്റ്റോഡൂലീഡിസും ഇന്ന് ലെമസോളിൽ സൈപ്രസിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖരുമായി വട്ടമേശ ചർച്ച നടത്തി. ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങൾ, ഉൽപ്പാദനം, പ്രതിരോധം, ലോജിസ്റ്റിക്സ്, സമുദ്രം, ഷിപ്പിങ്, സാങ്കേതികവിദ്യ, നവീകരണം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നിർമിതബുദ്ധി, ഐടി സേവനങ്ങൾ, വിനോദസഞ്ചാരം, മൊബിലിറ്റി തുടങ്ങിയ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു.

സൈപ്രസിൽ നടന്ന ഇന്ത്യ-സൈപ്രസ് ബിസിനസ് വട്ടമേശ യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

June 15th, 11:10 pm

ആദ്യമായി, ഇന്ന് എന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ നേരിട്ട് വന്നതിന് പ്രസിഡന്റിന് എന്റെ നന്ദി അറിയിക്കുന്നു. ബിസിനസ്സ് നേതാക്കളുമായി ഇത്രയും വലിയൊരു വട്ടമേശ സമ്മേളനം സംഘടിപ്പിച്ചതിന് ഞാൻ അദ്ദേഹത്തോട് വളരെ നന്ദിയുള്ളവനാണ്. എന്നെക്കുറിച്ചും ഞങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ച നല്ല ചിന്തകൾക്ക് ഞാൻ അദ്ദേഹത്തിന് ആത്മാർത്ഥമായി നന്ദി പറയുന്നു.

പ്രധാനമന്ത്രി മോദി സൈപ്രസിൽ എത്തി ചേർന്നു

June 15th, 06:06 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് സൈപ്രസിൽ എത്തി ചേർന്നു . വിമാനത്താവളത്തിൽ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സ് അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു.