പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
July 09th, 06:02 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീലിയയിൽ ഔദ്യോഗിക സന്ദർശനത്തിലാണ്. ഇന്ന് അദ്ദേഹം ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി ബ്രസീലിയയിലെ അൽവോറാഡ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രിയെ , പ്രസിഡന്റ് ലുല ഊഷ്മളമായി സ്വീകരിക്കുകയും,അദ്ദേഹത്തിന് വർണ്ണാഭവും ആചാരപരവുമായ സ്വീകരണം നൽകുകയും ചെയ്തു.സംയുക്ത പ്രസ്താവന: ഇന്ത്യയും ബ്രസീലും - വലിയ ലക്ഷ്യങ്ങളുള്ള രണ്ട് മഹത്തായ രാഷ്ട്രങ്ങൾ
July 09th, 05:55 am
ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ ക്ഷണപ്രകാരം, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂലൈ 8 ന് ബ്രസീലിൽ ഒരു ഔദ്യോഗിക സന്ദർശനം നടത്തി. ഏകദേശം എട്ട് പതിറ്റാണ്ടുകളായി ബ്രസീൽ - ഇന്ത്യ ബന്ധത്തിന്റെ അടിസ്ഥാനശിലയായി നിലകൊള്ളുന്ന സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും ബലത്തില്‍ 2006 ൽ ഈ ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തപ്പെട്ടു.പ്രധാനമന്ത്രിയുടെ ബ്രസീൽ സന്ദർശനം: ഫലങ്ങളുടെ പട്ടിക
July 09th, 03:14 am
അന്താരാഷ്ട്ര ഭീകരതയെയും രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള സഹകരണം സംബന്ധിച്ച കരാർ.പ്രധാനമന്ത്രിക്ക് ബ്രസീലിന്റെ പരമോന്നത ദേശീയ ബഹുമതിയായ "ദി ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്" സമ്മാനിച്ചു
July 09th, 12:58 am
ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ബ്രസീലിന്റെ പരമോന്നത ദേശീയ ബഹുമതിയായ ദി ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ് സമ്മാനിച്ചു.ബ്രസീൽ പ്രസിഡന്റുമായി പ്രധാനമന്ത്രി നടത്തിയ സംയുക്ത പത്ര പ്രസ്താവന
July 08th, 08:30 pm
റിയോയിലും ബ്രസീലിയയിലും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് എന്റെ സുഹൃത്ത് പ്രസിഡന്റ് ലുലയോട് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ആമസോണിന്റെ സൗന്ദര്യവും നിങ്ങളുടെ ദയയും ഞങ്ങളെ ശരിക്കും സ്പർശിച്ചു.പ്രധാനമന്ത്രി മോദി ബ്രസീലിലെ ബ്രസീലിയയിൽ എത്തി
July 08th, 02:55 am
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് ഔദ്യോഗിക സന്ദർശനത്തിനായി ബ്രസീലിയയിൽ എത്തി ചേർന്നു. ഇന്ത്യ-ബ്രസീൽ ബന്ധങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം പ്രസിഡന്റ് ലുലയുമായി വിശദമായ ചർച്ചകൾ നടത്തും.ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
July 07th, 05:19 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ ബെർമുഡസുമായി കൂടിക്കാഴ്ച നടത്തി. 2023 ൽ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നേരത്തെ പ്രസിഡന്റ് ഡയസ്-കാനലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് നടന്ന ഉച്ചകോടിയിൽ ക്യൂബ പ്രത്യേക ക്ഷണിതാവായിരുന്നു.ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
July 07th, 05:13 am
2024 ഓഗസ്റ്റിൽ മലേഷ്യൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനുശേഷം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ടൂറിസം, എന്നീ മേഖലകളിൽ ഉൾപ്പെടെ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി നേതാക്കൾ അവലോകനം ചെയ്തു.തനിക്ക് ഊര്‍ജ്ജസ്വലമായ വരവേല്‍പ്പ് നല്‍കിയ ബ്രസീലിലെ ഇന്ത്യന്‍ സമൂഹത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
July 06th, 08:28 am
റിയോ ഡി ജനീറോയില്‍ തനിക്ക് നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് ബ്രസീലിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. അവര്‍ എങ്ങനെ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ഇന്ത്യയുടെ വികസനത്തില്‍ വളരെ അഭിനിവേശമുള്ളവരാണെന്നതും അതിശയമുളവാക്കുന്നതാണെന്ന് ശ്രീ മോദി പറഞ്ഞു. സ്വാഗത ചടങ്ങില്‍ നിന്നുള്ള ചില ദൃശ്യങ്ങളും ശ്രീ മോദിയും പങ്കുവച്ചു.PM Modi arrives in Rio de Janeiro, Brazil
July 06th, 04:47 am
Prime Minister Narendra Modi arrived in Brazil a short while ago. He will attend the BRICS Summit in Rio de Janeiro and meet several world leaders.