ബ്യൂനസ് ഐരിസ് നഗരത്തിന്റെ താക്കോൽ പ്രധാനമന്ത്രിക്ക് ആദരസൂചകമായി സമ്മാനിച്ചു
July 06th, 02:42 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കു ബ്യൂനസ് ഐരിസ് നഗര ഗവൺമെന്റ് മേധാവി ഹോർഹേ മേക്രി, ബ്യൂനസ് ഐരിസ് നഗരത്തിന്റെ പ്രതീകാത്മക താക്കോൽ (Key to the City) ഇന്നു സമ്മാനിച്ചു.പ്രധാനമന്ത്രി അർജൻ്റീന പ്രസിഡൻ്റ് സാവ്യർ മിലെയ് യുമായി കൂടിക്കാഴ്ച നടത്തി
July 06th, 01:48 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അർജൻ്റീന പ്രസിഡൻ്റ് സാവ്യർ മിലെയ് യുമായി കൂടിക്കാഴ്ച നടത്തി. കാസ റോസാഡയിൽ എത്തിയ ശ്രീ നരേന്ദ്ര മോദിയ്ക്ക് പ്രസിഡൻ്റ് മിലെയ് ഊഷ്മളമായ സ്വീകരണം നൽകി. ഇന്നലെ ബ്യൂണസ് അയേഴ്സിൽ എത്തിയപ്പോൾ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം ലഭിച്ചിരുന്നു. 57 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ അർജൻ്റീനയിലേക്കുള്ള ആദ്യ ഉഭയകക്ഷി സന്ദർശനമെന്ന നിലയ്ക്ക് ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിൻ്റെ 75 ആം വർഷം ആഘോഷിക്കുന്ന വേളയായതിനാൽ ഇന്ത്യ-അർജൻ്റീന ബന്ധത്തിന് ഇതൊരു സുപ്രധാന വർഷമാണ്. തനിക്കും പ്രതിനിധി സംഘത്തിനും ലഭിച്ച ആതിഥ്യ മര്യാദയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡൻ്റ് മിലെയ്ക്ക് നന്ദി പറഞ്ഞു.സാൻ മാർറ്റീൻ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രമർപ്പിച്ചു
July 06th, 12:08 am
അർജന്റീനയുടെ രാഷ്ട്രപിതാവായ ജനറൽ ജനറൽ ഹോസേ ഡേ സാൻ മാർറ്റീനു ശ്രദ്ധാഞ്ജലി അർപ്പിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അർജന്റീനയിലേക്കുള്ള ഔദ്യോഗിക സന്ദർശനം ആരംഭിച്ചു.പ്രധാനമന്ത്രി മോദി അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിൽ എത്തി ചേർത്തു
July 05th, 07:23 am
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് അർജന്റീനയിൽ എത്തി ചേർന്നു. പ്രസിഡന്റ് മിലിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും