റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പ്രസ്താവന

September 01st, 01:24 pm

താങ്കളെ കാണാനായതിൽ വളരെയധികം സന്തോഷമുണ്ട്. താങ്കളെ കണ്ടുമുട്ടുന്നത് എല്ലായ്പോഴും അവിസ്മരണീയമായ അവസരമാണെന്നു ഞാൻ കരുതുന്നു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ഇതു നമുക്ക് അവസരമൊരുക്കുന്നു.

പ്രധാനമന്ത്രി റഷ്യൻ ഫെഡറേഷൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

September 01st, 01:08 pm

ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ വലിയ പ്രസ്താവന

September 01st, 12:48 pm

ചൈനയിലെ ടിയാൻജിനിൽ എസ്‌സി‌ഒ ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഒരു കൂടിക്കാഴ്ച നടത്തി, അവിടെ ഉക്രെയ്ൻ സംഘർഷം ഒരു കേന്ദ്ര ചർച്ചാ വിഷയമായിരുന്നു. സമാധാനത്തിനായുള്ള സമീപകാല ശ്രമങ്ങളെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യുകയും എല്ലാ കക്ഷികളും ക്രിയാത്മകമായി മുന്നോട്ട് പോകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു, ശാശ്വത സമാധാനത്തിലേക്കുള്ള പാത കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അടിവരയിട്ടു. വിശാലമായ മാനുഷിക മാനത്തിന് ഊന്നൽ നൽകിക്കൊണ്ട്, ഇത് ഒരു പ്രാദേശിക ആശങ്ക മാത്രമല്ല, മാനവികതയുടെ തന്നെ ആഹ്വാനമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

25-ാമത് എസ്‌സി‌ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

September 01st, 10:14 am

25-ാമത് എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഊഷ്മളമായ സ്വാഗതത്തിനും മാന്യമായ ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് ഷി ജിൻ‌പിങ്ങിന് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

​പ്രധാനമന്ത്രി ചൈനയിലെ ടിയാൻജിനിൽ 25-ാം SCO ഉച്ചകോടിയിൽ പങ്കെടുത്തു

September 01st, 10:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൈനയിലെ ടിയാൻജിനിൽ 2025 ഓഗസ്റ്റ് 31നും സെപ്റ്റംബർ ‌ഒന്നിനും ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) രാഷ്ട്രത്തലവന്മാരുടെ സമിതിയുടെ 25-ാം യോഗത്തിൽ പങ്കെടുത്തു. SCO വികസനതന്ത്രം, ആഗോള ഭരണപരിഷ്കരണം, ഭീകരവിരുദ്ധ നടപടികൾ, സമാധാനവും സുരക്ഷയും, സാമ്പത്തിക-ധനകാര്യ സഹകരണം, സുസ്ഥിരവികസനം എന്നീ വിഷയങ്ങളിൽ ഉച്ചകോടിയിൽ ഫലപ്രദമായ ചർച്ചകൾ നടന്നു.

​SCO ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മ്യാൻമറിലെ സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് പീസ് കമ്മീഷൻ ചെയർമാൻ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി കൂടിക്കാഴ്ച നടത്തി

August 31st, 04:50 pm

അയൽപക്കത്തിനു മുൻഗണന, ആക്റ്റ് ഈസ്റ്റ്, ഇന്തോ-പസഫിക് നയങ്ങൾക്കനുസൃതമായി മ്യാൻമറുമായുള്ള ബന്ധത്തിന് ഇന്ത്യ പ്രാധാന്യം നൽകുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വികസനപങ്കാളിത്തം, പ്രതിരോധം, സുരക്ഷ, അതിർത്തിപരിപാലനം, അതിർത്തിവ്യാപാരപ്രശ്നങ്ങൾ എന്നിവയുൾപ്പെടെ ഉഭയകക്ഷിസഹകരണത്തിന്റെ നിരവധി വശങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ചചെയ്തു. ഉഭയകക്ഷിബന്ധങ്ങൾ അവലോകനവും മുന്നോട്ടുള്ള വഴി ചർച്ചചെയ്യലും കൂടിക്കാഴ്ചയുടെ ഭാഗമായി. നിലവിലുള്ള സമ്പർക്കസൗകര്യപദ്ധതികളിൽ പുരോഗതി കൈവരിക്കേണ്ടതു പ്രധാനമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള കൂടുതൽ ഇടപഴകലിനു സഹായകമാകും. ഇതു പ്രാദേശിക സഹകരണവും സംയോജനവും പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ ഭാഗമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ടിയാൻജിനിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ

August 31st, 11:06 am

താങ്കൾ എനിക്ക് നൽകിയ ഊഷ്മളമായ സ്വാഗതത്തിന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. കഴിഞ്ഞ വർഷം, കസാനിൽ നമ്മൾ വളരെ അർത്ഥവത്തായ ഒരു ചർച്ച നടത്തി, അത് നമ്മുടെ ബന്ധങ്ങൾക്ക് ഒരു നല്ല ദിശാബോധം നൽകി. അതിർത്തിയിലെ സേനാ പിന്മാറ്റത്തെ തുടർന്ന് സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സ്ഥാപിക്കപ്പെട്ടു. അതിർത്തി മാനേജ്‌മെന്റിനെക്കുറിച്ച് നമ്മുടെ പ്രത്യേക പ്രതിനിധികൾ ഒരു ധാരണയിലെത്തി. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചു, അടുത്തതായി ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകളും ആരംഭിക്കുന്നുണ്ട് . നമ്മുടെ ഇരു രാജ്യങ്ങളിലെയും 2.8 ബില്യൺ ജനങ്ങളുടെ താൽപ്പര്യങ്ങളുമായി നമ്മൾ തമ്മിലുള്ള സഹകരണം ബന്ധപ്പെട്ടിരിക്കുന്നു. ഇത് എല്ലാ മനുഷ്യരാശിയുടെയും ക്ഷേമത്തിന് വഴിയൊരുക്കും. പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ നമ്മുടെ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നാം പ്രതിജ്ഞാബദ്ധരാണ്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ഉഭയകക്ഷി കൂടിക്കാഴ്ച

August 31st, 11:00 am

ടിയാൻജിനിൽ, 2025 ഓഗസ്റ്റ് 31-ന് നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി മോദി ചൈനയിലെ ടിയാൻജിനിൽ എത്തി ചേർന്നു

August 30th, 04:00 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് ചൈനയിലെത്തി ചേർന്നു . സന്ദർശന വേളയിൽ, പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ടിയാൻജിനിൽ ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിക്കിടെ പ്രസിഡന്റ് ഷി ജിൻപിംഗ്, പ്രസിഡന്റ് പുടിൻ, മറ്റ് നേതാക്കൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വാരാണസിയെ 2022 ലെ എസ്.സി.ഒ ഉച്ചകോടി ആദ്യത്തെ എസ്.സി.ഒ ടൂറിസം ആന്റ് കള്‍ച്ചറല്‍ തലസ്ഥാനമായി നാമനിര്‍ദ്ദേശം ചെയ്തു

September 16th, 11:50 pm

ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ 2022സെപ്റ്റംബര്‍ 16, -ന് നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) രാഷ്ട്രത്ത ലവന്മാരുടെ 22-ാമത് യോഗത്തില്‍ വാരാണസി നഗരത്തെ 2022-2023 കാലയളവില്‍ എസ്.സി.ഒ യുടെ ആദ്യത്തെ വിനോദസഞ്ചാര സാംസ്‌ക്കാരിക തലസ്ഥാനമായി നാമനിര്‍ദ്ദേശം ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.

ഷാങ്ഹായി സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കിടെ തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദ്വാനുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടത്തി

September 16th, 11:41 pm

എസ്.സി.ഒ ഉച്ചകോടിയ്ക്കിീടയില്‍ 2022 സെപ്റ്റംബര്‍ 16ന് ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ വച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുര്‍ക്കിപ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദ്വാനുമായി കൂടിക്കാഴ്ച നടത്തി.

എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി സമർഖണ്ഡിലെത്തി

September 15th, 10:01 pm

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) രാഷ്ട്ര നേതാക്കളുടെ 22-ാമത് സമ്മേളനത്തിൽ പങ്കെടുക്കാൻ ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്‌കത് മിർസിയോയേവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ എത്തി.

ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനു മുന്നോടിയായ‌ി പ്രധാനമന്ത്രിയുടെ പ്രസ്താവന

September 15th, 02:15 pm

ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) രാഷ്ട്രത്തലവന്മാരുടെ സമിതി യോഗത്തിൽ പങ്കെടുക്കാനാണ് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കാത് മിർസിയോയേവിന്റെ ക്ഷണപ്രകാരം ഞാൻ സമർഖണ്ഡ് സന്ദർശിക്കുന്നത്.

ഷാങ്ഹായ് സഹകരണ സംഘടനയിലെ രാഷ്ട്രത്തലവന്മാരുടെ 21 -ാമത് യോഗത്തിൽ പ്രധാനമന്ത്രി വെർച്വലായി പങ്കെടുത്തു

September 17th, 05:21 pm

ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്സ് സി ഒ ) രാഷ്ട്രത്തലവന്മാരുടെ 21 -ാമത് യോഗത്തിലും, അഫ്‌ഗാനിസ്ഥാനെ കുറിച്ചുള്ള എസ്സ് സി ഒ - സി എസ് ടി ഒ യോഗത്തിലും വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട എസ്സിഒ-സിഎസ്ടിഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍

September 17th, 05:01 pm

അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളെക്കുറിച്ച് ഷാങ്ഹായി സഹകരണ സംഘടന (എസ് സി ഒ)യും സംയുക്ത സുരക്ഷാ കരാര്‍ സംഘടന (സിഎസ്ടിഒ)യും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച സംഘടിപ്പിച്ചതിന് പ്രസിഡന്റ് റഹ്‌മോന് നന്ദി പറഞ്ഞ് ഞാന്‍ ആരംഭിക്കാം.

21st Meeting of SCO Council of Heads of State in Dushanbe, Tajikistan

September 15th, 01:00 pm

PM Narendra Modi will address the plenary session of the Summit via video-link on 17th September 2021. This is the first SCO Summit being held in a hybrid format and the fourth Summit that India will participate as a full-fledged member of SCO.