ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 27th, 08:30 pm
നിങ്ങളെല്ലാവരും 'റൈസിംഗ് ഇന്ത്യ'യെ (ഉയരുന്ന ഇന്ത്യയെ) കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഇതിൽ നിങ്ങൾ നൽകുന്ന ഊന്നൽ 'ഉള്ളിലുള്ള ശക്തി'യിലാണ്—ലളിതമായി പറഞ്ഞാൽ, രാഷ്ട്രത്തിന്റെ സ്വന്തം സഹജമായ കഴിവിനാണ് നിങ്ങൾ മുൻഗണന നൽകുന്നത്. നമ്മുടെ ശാസ്ത്രങ്ങളിൽ ഇങ്ങനെ പറയപ്പെടുന്നു: 'തത്ത്വമസി!'—അതായത്, നമ്മൾ പരബ്രഹ്മത്തിൽ എന്തിനെയാണോ തിരയുന്നത്, അത് നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്, അത് നമ്മൾ തന്നെയാണ്. ശക്തി നമുക്കുള്ളിലാണ്, അത് നമ്മൾ തിരിച്ചറിയണം. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇന്ത്യ ആ കരുത്ത് തിരിച്ചറിഞ്ഞു കഴിഞ്ഞു, ഇന്ന് രാജ്യം അത് ശാക്തീകരിക്കാൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.നെറ്റ്‌വർക്ക് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
February 27th, 08:00 pm
ഉള്ളിലെ കരുത്ത് എന്ന പ്രമേയത്തിൽ ഊന്നിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റൈസിംഗ് ഭാരത് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ പ്രയാണത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ദേശീയ സാധ്യതകൾ വീണ്ടെടുക്കുന്നതിനെക്കുറിച്ചും സാമ്പത്തിക സ്വയംപര്യാപ്തതയെക്കുറിച്ചും 2047-ഓടെ വികസിത ഇന്ത്യയിലേക്കുള്ള മാർഗരേഖയെക്കുറിച്ചും വിശദമായി സംസാരിച്ചു.ഇന്ത്യ ചിപ്പ് ലിമിറ്റഡിന്റെ തറക്കല്ലിടൽ ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 21st, 05:30 pm
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ് ജി, ജിതിൻ പ്രസാദ ജി, ഉത്തർപ്രദേശ് ഗവൺമെന്റിലെ എല്ലാ മന്ത്രിമാർ, ഫോക്‌സ്‌കോണിന്റെ സെമികണ്ടക്ടർ ബിസിനസ് ഗ്രൂപ്പ് പ്രസിഡന്റ് ബോബ് ചെൻ, എച്ച്‌സിഎൽ ടെക്‌നോളജീസ് ചെയർപേഴ്‌സൺ റോഷ്‌നി നാടാർ ജി, പരിപാടിയിൽ പങ്കെടുത്ത വ്യവസായ പ്രമുഖരേ, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളേ!ഉത്തർപ്രദേശിലെ എച്ച്.സി.എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ നിർമ്മാണ ശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
February 21st, 05:00 pm
വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം കുതിക്കുകയാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യക്ക് നിൽക്കാനോ വിശ്രമിക്കാനോ സമയമില്ലെന്ന് ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. 2026-ന്റെ തുടക്കം മുതൽ ഇന്ത്യ അതിന്റെ വേഗത വർദ്ധിപ്പിച്ചു, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്, ഇന്ത്യയിലെ സ്റ്റാർട്ടപ്പ് വിപ്ലവത്തിന് ഊർജ്ജം പകർന്ന ദേശീയ സ്റ്റാർട്ടപ്പ് ദിനം, ഇന്ത്യയുടെ ശക്തി ലോകശ്രദ്ധയാകർഷിച്ച ഇന്ത്യ എനർജി ഉച്ചകോടി തുടങ്ങിയ സമീപകാല നേട്ടങ്ങൾ ശ്രീ മോദി എടുത്തുപറഞ്ഞു.കച്ച്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
January 11th, 02:45 pm
2026 ആരംഭിച്ച ശേഷമുള്ള എന്റെ ആദ്യ ഗുജറാത്ത് സന്ദർശനമാണിത്. ഈ വർഷത്തെ എന്റെ യാത്ര സോമനാഥ് ദാദയുടെ കാൽക്കൽ ശിരസ്സ് നമിച്ചു കൊണ്ടാണ് ആരംഭിച്ചത് എന്നതിനാൽ ഇത് വളരെ ശുഭകരമാണ്. ഇപ്പോൾ, ഞാൻ ഇവിടെ രാജ്കോട്ടിൽ, ഈ മഹത്തായ പരിപാടിയിൽ പങ്കെടുക്കുന്നു. വികസനവും പൈതൃകവും - ഈ മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയിലേക്ക് രാജ്യമെമ്പാടും നിന്ന് ലോകമെമ്പാടും നിന്ന് എത്തിയ നിങ്ങളെയെല്ലാം ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കച്ഛ്- സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം രാജ്‌കോട്ടില്‍ ഉദ്ഘാടനം ചെയ്തു
January 11th, 02:30 pm
ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്ന് നടന്ന കച്ഛ്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2026 ആരംഭിച്ചശേഷം ഗുജറാത്തിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമാണിതെന്ന് ചടങ്ങില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു. രാവിലെ സോമനാഥ ഭഗവാന്റെ ദിവ്യദര്‍ശനം ലഭിച്ചതായും ഇപ്പോള്‍ രാജ്‌കോട്ടിലെ മഹത്തായ പരിപാടിയില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'വികാസ് ഭി, വിരാസത് ഭി' എന്ന മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളവും ലോകമെമ്പാടും നിന്ന് എത്തിയ എല്ലാ സഹപ്രവര്‍ത്തകരെയും പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.ലഖ്‌നൗവിൽ രാഷ്ട്ര പ്രേരണ സ്ഥലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 25th, 06:16 pm
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ മുതിർന്ന സഹപ്രവർത്തകനും ലഖ്‌നൗവിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജി; യുപിയിലെ ബിജെപി പ്രസിഡന്റും കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനുമായ ശ്രീ പങ്കജ് ചൗധരി ജി; സംസ്ഥാന ഗവൺമെന്റിന്റെ ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് ജി; ഇവിടെ സന്നിഹിതരായ മറ്റ് മന്ത്രിമാർ, പൊതുജന പ്രതിനിധികൾ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളെ,ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ 'രാഷ്ട്ര പ്രേരണാ സ്ഥൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
December 25th, 05:23 pm
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതത്തെയും ആദർശങ്ങളെയും ആദരിക്കുന്നതിനായി ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ സ്ഥാപിച്ച'രാഷ്ട്ര പ്രേരണാ സ്ഥൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെ, ലഖ്‌നൗവിന്റെ ഭൂമിക ഇന്ന് പുതിയൊരു പ്രചോദനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനും ലോകത്തിനും അദ്ദേഹം ക്രിസ്തുമസ് ആശംസകൾ നേർന്നു. ഇന്ത്യയിലും ദശലക്ഷക്കണക്കിന് ക്രിസ്തീയ കുടുംബങ്ങൾ ഇന്ന് ഈ ആഘോഷത്തിൽ പങ്കുചേരുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ക്രിസ്തുമസ് ആഘോഷം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരട്ടെ എന്നത് എല്ലാവരുടെയും കൂട്ടായ അഭിലാഷമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
December 06th, 08:14 pm
ഹിന്ദുസ്ഥാൻ ടൈംസ് ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ ഇവിടെയുണ്ട്. സംഘാടകരെയും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാ സഹപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു. ശോഭന ജി രണ്ട് കാര്യങ്ങൾ പരാമർശിച്ചു, അത് ഞാൻ ശ്രദ്ധിച്ചു. ഒന്നാമതായി, മോദി ജി കഴിഞ്ഞ തവണ സന്ദർശിച്ചപ്പോൾ അദ്ദേഹം ഇത് നിർദ്ദേശിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. ഈ രാജ്യത്ത് ആരും മാധ്യമ സ്ഥാപനങ്ങളോട് അവരുടെ ജോലി ചെയ്യാൻ പറയാൻ ധൈര്യപ്പെടുന്നില്ല. പക്ഷേ ഞാൻ പറഞ്ഞു, ശോഭന ജിയും സംഘവും ഈ ജോലി വളരെ ആവേശത്തോടെ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ പ്രദർശനം കണ്ട് തിരിച്ചെത്തിയതിനാൽ പറയട്ടെ, രാജ്യത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും തീർച്ചയായും ഇത് സന്ദർശിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ ഫോട്ടോഗ്രാഫർ സുഹൃത്തുക്കൾ ഓരോ നിമിഷവും പകർത്തിയിരിക്കുന്നത് അത് അനശ്വരമാക്കുന്ന രീതിയിലാണ്. അവർ പറഞ്ഞ രണ്ടാമത്തെ കാര്യം, അത് ഞാൻ മനസ്സിലാകുന്നത് ഇങ്ങനെയാണ്, നിങ്ങൾ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്ന് അവർക്ക് പറയാമായിരുന്നു, പക്ഷേ ഹിന്ദുസ്ഥാൻ ടൈംസ് പറഞ്ഞത് നിങ്ങൾ ഇതുപോലെ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്നാണ്, ഇതിനും ഞാൻ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
December 06th, 08:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇന്ന് നടന്ന ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘാടകർക്കും ചിന്തകൾ പങ്കുവച്ച ഏവർക്കും അദ്ദേഹം ആശംസകൾ നേർന്നു. ശോഭനാജി താൻ ശ്രദ്ധയോടെ നിരീക്ഷിച്ച രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. അതിലൊന്ന്, താൻ മുമ്പ് സന്ദർശിച്ചപ്പോൾ ഒരു നിർദ്ദേശം നൽകിയതിനെക്കുറിച്ചാണ്. മാധ്യമ സ്ഥാപനങ്ങളോട് അപൂർവമായി മാത്രമേ അങ്ങനെ ചെയ്യാറുള്ളൂവെങ്കിലും താൻ അത് ചെയ്തിരുന്നു. ശോഭനജിയും അവരുടെ ടീമും അത് ആവേശത്തോടെ നടപ്പിലാക്കിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പ്രദർശനം സന്ദർശിച്ചപ്പോൾ, അനശ്വരമാംവിധം ഫോട്ടോഗ്രാഫർമാർ നിമിഷങ്ങൾ പകർത്തിയതു കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടതായി പറഞ്ഞ പ്രധാനമന്തരി, അത് എല്ലാവരും കാണണമെന്നും ആവശ്യപ്പെട്ടു. ശോഭനാജിയുടെ രണ്ടാമത്തെ വിഷയത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, അത് താൻ രാജ്യത്തെ തുടർന്നും സേവിക്കണമെന്നുള്ള വെറുമൊരു ആഗ്രഹമല്ലെന്നും, ഹിന്ദുസ്ഥാൻ ടൈംസ് തന്നെ താൻ ഇതേ രീതിയിൽ സേവനം തുടരണമെന്ന് പറയുന്നതായാണ് താൻ കരുതുന്നതെന്നും അഭിപ്രായപ്പെടുകയും അതിന് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തുRJD and Congress are putting Bihar’s security and the future of its children at risk: PM Modi in Katihar, Bihar
November 03rd, 02:30 pm
In a massive public rally in Katihar, Bihar, PM Modi began with the clarion call, “Phir ek baar - NDA Sarkar, Phir ek baar - Susashan Sarkar.” He accused the RJD and Congress of risking Bihar’s security for votes and questioned whether benefits meant for the poor should be taken away by infiltrators. He remarked that under Nitish Ji’s leadership, NDA brought governance and growth, emphasizing that every single vote will play a role in building a Viksit Bihar.Be it Congress or RJD, their love is only for infiltrators: PM Modi in Saharsa, Bihar
November 03rd, 02:15 pm
Amidst the ongoing election campaigning in Bihar, PM Modi's rally spree continued as he addressed a public meeting in Saharsa. He said that only two days are left for the first phase of voting in Bihar. Many young voters here will be voting for the first time. He urged all first-time voters in Bihar, “Do not let your first vote go to waste. The NDA is forming the government in Bihar and your vote should go to the alliance that is actually winning. Your vote should be for a Viksit Bihar.”Massive public turnout as PM Modi campaigns in Saharsa and Katihar, Bihar
November 03rd, 02:00 pm
Amid the ongoing election campaign in Bihar, PM Modi continued his rally spree, addressing large public meetings in Saharsa and Katihar. He reminded people that only two days remain for the first phase of voting, noting that many young voters will be casting their vote for the first time. Urging them not to waste their first vote, he said, “The NDA is forming the government in Bihar. Your vote should go to the alliance that is actually winning - your vote should be for a Viksit Bihar.”NDA freed Bihar from Naxalism and Maoist terror — now you can live and vote fearlessly: PM Modi in Begusarai
October 24th, 12:09 pm
Addressing a massive public rally in Begusarai, PM Modi stated, On one side, there is the NDA, an alliance with mature leadership, and on the other, there is the 'Maha Lathbandhan'. He highlighted that nearly 90% of purchases in the country are of Swadeshi products, benefiting small businesses. The PM remarked that the NDA has freed Bihar from Naxalism and Maoist terror, and that every vote of the people of Bihar will help build a peaceful, prosperous state.We’re connecting Bihar’s heritage with employment, creating new opportunities for youth: PM Modi in Samastipur
October 24th, 12:04 pm
Ahead of the Bihar Assembly elections, PM Modi kickstarted the NDA’s campaign by addressing a grand public meeting in Samastipur, Bihar. He said, “The trumpet of the grand festival of democracy has sounded. The entire Bihar is saying, ‘Phir Ek Baar NDA Sarkar!’” Remembering Bharat Ratna Jan Nayak Karpoori Thakur ji, the PM said, “It is only due to his blessings that people like us, who come from humble and backward families, are able to stand on this stage today.”PM Modi addresses enthusiastic crowds in Bihar’s Samastipur and Begusarai
October 24th, 12:00 pm
Ahead of the Bihar Assembly elections, PM Modi kickstarted the NDA’s campaign by addressing massive gatherings in Samastipur and Begusarai, Bihar. He said, “The trumpet of the grand festival of democracy has sounded. The entire Bihar is saying, ‘Phir Ek Baar NDA Sarkar!’” Remembering Bharat Ratna Jan Nayak Karpoori Thakur ji, the PM remarked, “It is only due to his blessings that people like us, who come from humble and backward families, are able to stand on this stage today.”ഡൽഹിയിലെ യശോഭൂമിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025-ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 08th, 10:15 am
കാബിനറ്റിലെ എന്റെ സഹപ്രവർത്തകൻ ജ്യോതിരാദിത്യ സിന്ധ്യ ജി, സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി ജി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വിദേശങ്ങളിൽ നിന്നുള്ള ഞങ്ങളുടെ അതിഥികൾ, ടെലികോം മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളേ , ഇവിടെ സന്നിഹിതരായ വിവിധ കോളേജുകളിൽ നിന്നുള്ള എന്റെ യുവ സുഹൃത്തുക്കൾ, മഹതികളേ, മാന്യരേ!ഇന്ത്യാ മൊബൈൽ കോൺഗ്രസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
October 08th, 10:00 am
ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മാധ്യമ, സാങ്കേതിക പരിപാടിയായ ഇന്ത്യാ മൊബൈൽ കോൺഗ്രസ് (IMC) 2025 ന്റെ 9-ാമത് എഡിഷൻ ഇന്ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യാ മൊബൈൽ കോൺഗ്രസിന്റെ പ്രത്യേക എഡിഷനിലേക്ക് എല്ലാ വിശിഷ്ട വ്യക്തികളെയും സ്വാഗതം ചെയ്ത ശ്രീ മോദി, സാമ്പത്തിക തട്ടിപ്പ് തടയൽ, ക്വാണ്ടം കമ്മ്യൂണിക്കേഷൻ, 6G, ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെ നിരവധി നിർണായക വിഷയങ്ങളിൽ നിരവധി സ്റ്റാർട്ടപ്പുകൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള അവതരണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്, ഇന്ത്യയുടെ സാങ്കേതിക ഭാവി കഴിവുള്ള കൈകളിലാണെന്ന വിശ്വാസത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പരിപാടിക്കും എല്ലാ പുതിയ സംരംഭങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു.ഗ്രേറ്റർ നോയിഡയിൽ നടന്ന ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
September 25th, 10:22 am
ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിൽ പങ്കെടുത്ത എല്ലാ വ്യാപാരികളെയും, നിക്ഷേപകരെയും, സംരംഭകരെയും, യുവ സുഹൃത്തുക്കളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. 2200-ലധികം പ്രദർശകർ ഇവിടെ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത്തവണ, വ്യാപാര പ്രദർശനത്തിന്റെ പങ്കാളിരാഷ്ട്രം റഷ്യയാണ്. ഇതിനർത്ഥം ഈ വ്യാപാര പ്രദർശനത്തിൽ, കാലം തെളിയിച്ച പങ്കാളിത്തം ഞങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നു എന്നാണ്. ഈ പരിപാടി സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ജിയെയും, മറ്റ് എല്ലാ ഗവൺമെന്റ് സഹപ്രവർത്തകരേയും, പങ്കാളികളേയും ഞാൻ അഭിനന്ദിക്കുന്നു.ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ, ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
September 25th, 10:00 am
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഇന്ന് നടന്ന 'ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനം 2025' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, യുപി അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിൽ പങ്കെടുക്കുന്ന എല്ലാ വ്യാപാരികളെയും, നിക്ഷേപകരെയും, സംരംഭകരെയും, യുവാക്കളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. 2,200-ലധികം പ്രദർശകർ തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഈ പരിപാടിയിൽ പ്രദർശിപ്പിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഈ വ്യാപാര പ്രദർശനത്തിൽ രാജ്യത്തിന്റെ പങ്കാളി റഷ്യയാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു, ഇത് കാലം തെളിയിച്ച പങ്കാളിത്തത്തിന്റെ ശക്തിപ്പെടലിന് അടിവരയിടുന്നു. പരിപാടി സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും, ഗവണ്മെന്റിലെ സഹപ്രവർത്തകരെയും, മറ്റ് പങ്കാളികളെയും അദ്ദേഹം അഭിനന്ദിച്ചു. അന്ത്യോദയയുടെ പാതയിലേക്ക് രാജ്യത്തെ നയിച്ച പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഈയൊരു പ്രദർശനമേളയ്ക്ക് അരങ്ങൊരുങ്ങിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കി, ദരിദ്രരിലേക്ക് പോലും വികസനം എത്തിക്കുക എന്നതാണ് അന്ത്യോദയയുടെ അർത്ഥമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സമഗ്രവും എല്ലാവരെയും ഉൾച്ചേർക്കുന്നതുമായ വികസനത്തിന്റെ ഈ മാതൃക ഇന്ത്യ ഇപ്പോൾ ലോകത്തിന് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.