When a woman progresses, the entire society moves forward: PM at Mukhyamantri Mahila Rojgar Yojana launch in Bihar
September 26th, 11:30 am
During the launch of Bihar’s Mukhyamantri Mahila Rojgar Yojana, PM Modi rejoiced in transferring ₹10,000 to the bank accounts of 75 lakh women. He noted that initiatives like Mudra Yojana, Drone Didi, Bima Sakhi, and Bank Didi are creating new employment opportunities for women. He urged everyone to ensure the state never returns to its past darkness, highlighting that women have been the key beneficiaries of this transformation.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറിൽ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയ്ക്ക് തുടക്കം കുറിച്ചു
September 26th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ബിഹാറിൽ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയ്ക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു. നവരാത്രിയുടെ ശുഭകരമായ ആഘോഷത്തിൽ ബിഹാറിലെ സ്ത്രീകളോടൊപ്പം ചേരുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന ഇന്ന് ആരംഭിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 75 ലക്ഷം സ്ത്രീകൾ ഇതിനകം ഈ സംരംഭത്തിൽ ചേർന്നിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ 75 ലക്ഷം സ്ത്രീകളിൽ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരേസമയം 10,000 രൂപ വീതം ട്രാൻസ്ഫർ ചെയ്തതായി അദ്ദേഹം പ്രഖ്യാപിച്ചു."""അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ പത്രങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്"": പ്രധാനമന്ത്രി മോദി"
July 13th, 09:33 pm
മുംബൈ ബാന്ദ്ര കുർള സമുച്ചയത്തിലെ ജി-ബ്ലോക്കിലുള്ള ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റി (INS) സെക്രട്ടറിയറ്റ് സന്ദർശിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി INS ടവറുകൾ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടം മുംബൈയിലെ ആധുനികവും കാര്യക്ഷമവുമായ ഓഫീസ് ഇടത്തിനായുള്ള INS അംഗങ്ങളുടെ വികസിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുകയും മുംബൈയിലെ പത്ര വ്യവസായത്തിൻ്റെ നാഡീകേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യും.മഹാരാഷ്ട്രയിലെ മുംബൈയിൽ ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റി (ഐഎൻഎസ്) ടവറുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
July 13th, 07:30 pm
മുംബൈ ബാന്ദ്ര കുർള സമുച്ചയത്തിലെ ജി-ബ്ലോക്കിലുള്ള ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റി (INS) സെക്രട്ടറിയറ്റ് സന്ദർശിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി INS ടവറുകൾ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടം മുംബൈയിലെ ആധുനികവും കാര്യക്ഷമവുമായ ഓഫീസ് ഇടത്തിനായുള്ള INS അംഗങ്ങളുടെ വികസിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുകയും മുംബൈയിലെ പത്ര വ്യവസായത്തിൻ്റെ നാഡീകേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യും.ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്‍മേല്‍ പ്രധാനമന്ത്രിയുടെ മറുപടി
July 02nd, 09:58 pm
നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി അവരുടെ പ്രസംഗത്തില്‍ ഒരു 'വികസിത് ഭാരത്' (വികസിത ഇന്ത്യ) എന്ന പ്രമേയത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട രാഷ്ട്രപതി സുപ്രധാന വിഷയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട രാഷ്ട്രപതി ഞങ്ങളെയും രാജ്യത്തെയും നയിച്ചു, അതിന് ഞാന്‍ അവരോട് എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേൽ നന്ദി രേഖപ്പെടുത്തുന്നതിനുള്ള ഉപക്ഷേപത്തിനു ലോക്‌സഭയിൽ മറുപടിയേകി പ്രധാനമന്ത്രി
July 02nd, 04:00 pm
പാർലമെന്റിൽ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിന്മേൽ നന്ദി രേഖപ്പെടുത്തുന്നതിനുള്ള ഉപക്ഷേപത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലോക്‌സഭയിൽ മറുപടി നൽകി.വികസിത ഭാരതം വികസിത ഛത്തീസ്ഗഢ് പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 24th, 12:31 pm
90 ലധികം സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയതായി എനിക്ക് അറിയാന്‍ കഴിഞ്ഞു. എല്ലാ കോണുകളില്‍നിന്നും ഒത്തുകൂടിയ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍! ഛത്തീസ്ഗഢിലെ എല്ലാ നിയമസഭാ സീറ്റുകളിലും തടിച്ചുകൂടിയ ലക്ഷക്കണക്കിന് കുടുംബാംഗങ്ങളെ ഞാന്‍ ആദ്യം അഭിനന്ദിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ഞങ്ങളെ വേണ്ടുവോളം അനുഗ്രഹിച്ചു. നിങ്ങളുടെ അനുഗ്രഹത്തിന്റെ ഫലമായാണ് ഇന്ന് 'വികസിത ഛത്തീസ്ഗഢ്' എന്ന ദൃഢനിശ്ചയവുമായി ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ നില്‍ക്കുന്നത്. ബി.ജെ.പി അതു സാധ്യമാക്കി, ബി.ജെ.പി അതിനെ രൂപാന്തരപ്പെടുത്തും, ഈ ചടങ്ങില്‍ ഈ വസ്തുത ഇന്ന് വീണ്ടും ഉറപ്പിക്കപ്പെടുകയാണ്.വികസിത് ഭാരത് വികസിത് ഛത്തീസ്ഗഡ് പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 24th, 12:30 pm
വികസിത് ഭാരത് വികസിത് ഛത്തീസ്ഗഡ് പരിപാടിയെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 34,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. റോഡുകള്‍, റെയില്‍വേ, കല്‍ക്കരി, വൈദ്യുതി, സൗരോര്‍ജ്ജം എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന മേഖലകളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നവയാണ് ഈ പദ്ധതികള്‍.ലക്ഷദ്വീപിലെ കവരത്തിയില്‍ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 03rd, 12:00 pm
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും പാര്‍ലമെന്റ് അംഗം ശ്രീ പ്രഭു പട്ടേല്‍ ജിക്കും ലക്ഷദ്വീപിലെ എന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍! നമസ്‌കാരം!പ്രധാനമന്ത്രി ലക്ഷദ്വീപിലെ കവരത്തിയിൽ 1150 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
January 03rd, 11:11 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലക്ഷദ്വീപിലെ കവരത്തിയിൽ 1150 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു. ഇന്നത്തെ വികസന പദ്ധതികൾ സാങ്കേതികവിദ്യ, ഊർജം, ജലസ്രോതസുകൾ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ വിവിധ മേഖലകളെ ഉൾക്കൊള്ളുന്നു. ലാപ്‌ടോപ്പ് പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് ലാപ്‌ടോപ്പും ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് സൈക്കിളുകളും വിതരണം ചെയ്തു. കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കിസാൻ ക്രെഡിറ്റ് കാർഡുകളും അദ്ദേഹം കൈമാറി.ന്യൂഡല്‍ഹിയില്‍ 21-ാമത് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റ് 2023-ല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
November 04th, 07:30 pm
ഒരു തിരഞ്ഞെടുപ്പ് മീറ്റിംഗില്‍ ആയിരുന്നതിനാല്‍ ഇവിടെയെത്താന്‍ കുറച്ചു സമയമെടുത്തതില്‍ ആദ്യമേ നിങ്ങളോട് എല്ലാവരോടും ക്ഷമ ചോദിക്കുന്നു, എന്നാല്‍ നിങ്ങളുടെ ഒപ്പം ചേരാന്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ട് എത്തിയതാണ്. ശോഭന ജി വളരെ നന്നായി സംസാരിച്ചു. അവര്‍ ഉന്നയിച്ച വിഷയങ്ങള്‍ മികച്ചതായിരുന്നു. ഞാന്‍ എത്താന്‍ വൈകിയതിനാല്‍ എപ്പോഴെങ്കിലും ഇത് വായിക്കാന്‍ തീര്‍ച്ചയായും അവസരം ലഭിക്കും.പ്രധാനമന്ത്രി ഹിന്ദുസ്ഥാൻ ടൈംസ് നേതൃത്വ ഉച്ചകോടി 2023നെ അഭിസംബോധന ചെയ്തു
November 04th, 07:00 pm
2023ലെ ഹിന്ദുസ്ഥാൻ ടൈംസ് നേതൃത്വ ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് പ്രധാനമന്ത്രി എച്ച്ടി ഗ്രൂപ്പിന് നന്ദി പറഞ്ഞു. ഈ നേതൃത്വ ഉച്ചകോടിയുടെ പ്രമേയങ്ങളുമായി ഇന്ത്യ മുന്നോട്ടുപോകുന്നതിന്റെ സന്ദേശം എച്ച്‌ടി ഗ്രൂപ്പ് എല്ലായ്‌പ്പോഴും എങ്ങനെയാണു കൈമാറുന്നതെന്നു ശ്രീ മോദി വ്യക്തമാക്കി. 2014ൽ ഇപ്പോഴത്തെ ഗവണ്മെന്റ് അധികാരത്തിൽ വന്നപ്പോൾ ‘ഇന്ത്യയെ പുനർനിർമിക്കുക’ എന്നതായിരുന്നു ഈ ഉച്ചകോടിയുടെ പ്രമേയമെന്ന് അദ്ദേഹം അനുസ്മരിച്ചു. വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതായും ഇന്ത്യയെ പുനർരൂപകൽപ്പന ചെയ്യുമെന്നും മുൻകൂട്ടി കാണാൻ ഈ ഗ്രൂപ്പിനായി എന്ന് അദ്ദേഹം പറഞ്ഞു. ഇതിലും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് 2019ൽ നിലവിലെ ഗവണ്മെന്റ് പുനഃസ്ഥാപിച്ചപ്പോൾ നൽകിയത് ‘നല്ല നാളേക്കുള്ള സംഭാഷണങ്ങൾ’ എന്ന വിഷയമാണെന്നും അദ്ദേഹം അനുസ്മരിച്ചു. 2023ൽ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉച്ചകോടിയുടെ പ്രമേയമായ ‘പ്രതിബന്ധങ്ങൾ മറികടക്കുക’ എന്ന വിഷയവും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നിലവിലെ ഗവണ്മെന്റ് എല്ലാ റെക്കോർഡുകളും തകർത്ത് വിജയിക്കുമെന്ന സന്ദേശവും ശ്രീ മോദി ഉയർത്തിക്കാട്ടി. “2024ലെ പൊതുതിരഞ്ഞെടുപ്പുഫലം പ്രതിബന്ധങ്ങൾക്ക് അതീതമായിരിക്കും” - ശ്രീ മോദി അഭിപ്രായപ്പെട്ടു.ഗുജറാത്തിലെ രാജ്‌കോട്ടിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
July 27th, 04:00 pm
ഇപ്പോൾ വിജയ് എന്റെ കാതുകളിൽ മന്ത്രിക്കുകയായിരുന്നു, രാജ്‌കോട്ടിലെ വൻ ജനക്കൂട്ടം ഞാനും ശ്രദ്ധിക്കുകയായിരുന്നു. രാജ്‌കോട്ടിൽ ഈ സമയത്ത്, അതും പ്രവൃത്തിദിവസങ്ങളിലും ഉച്ചകഴിഞ്ഞും ഒരു പരിപാടിയും സംഘടിപ്പിക്കാൻ സാധാരണയായി ആരും ചിന്തിക്കാറില്ല. എന്നിരുന്നാലും, രാജ്‌കോട്ട് അതിന്റെ എല്ലാ റെക്കോർഡുകളും തകർത്ത് മുന്നേറുന്ന വൻ ജനക്കൂട്ടത്തെ എനിക്ക് കാണാൻ കഴിയും. അല്ലാത്തപക്ഷം, രാജ്‌കോട്ടിന് ഉച്ചയ്ക്ക് ഒരു മയക്കത്തിന് കുറച്ച് സമയം ആവശ്യമുള്ളതിനാൽ, വൈകുന്നേരം 8 മണിക്ക് ശേഷം ഏത് പരിപാടിയും സംഘടിപ്പിക്കുന്നതാണ് നല്ലത് എന്ന് വർഷങ്ങളായി ഞങ്ങൾ കാണുന്നു.ഗുജറാത്തിലെ രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു
July 27th, 03:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ രാജ്‌കോട്ടിൽ അന്താരാഷ്ട്ര വിമാനത്താവളവും 860 കോടി രൂപയുടെ വിവിധ വികസന പദ്ധതികളും രാജ്യത്തിന് സമർപ്പിച്ചു. സൗനി യോജന ലിങ്ക് 3 പാക്കേജ് 8-9, ദ്വാരക ഗ്രാമീണ ജലവിതരണ - ശുചിത്വ (RWSS) പദ്ധതി നവീകരണം, ഉപർകോട്ട് ഒന്ന്-രണ്ട് കോട്ടകളുടെ സംരക്ഷണവും പുനരുദ്ധാരണവും വികസനവും; ജലശുദ്ധീകരണ പ്ലാന്റിന്റെയും മലിനജല സംസ്കരണ പ്ലാന്റിന്റെയും മേൽപ്പാലത്തിന്റെയും നിർമാണം എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. പുതുതായി ഉദ്ഘാടനം ചെയ്ത രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി സന്ദർശിക്കുകയും ചെയ്തു.റോസ്ഗർ മേളയുടെ കീഴിൽ വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 70000 നിയമന കത്തുകൾ വീഡിയോ കോൺഫറൻസിംഗിലൂടെ വിതരണം ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രസംഗം
July 22nd, 11:00 am
നിയമന ഉത്തരവ് കിട്ടിയ യുവ സുഹൃത്തുക്കൾക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ മറക്കാനാവാത്ത ദിനമാണ് ഇന്ന്. 1947 ലെ ഈ ദിവസം, അതായത് ജൂലൈ 22 ന്, ത്രിവർണ്ണ പതാക അതിന്റെ ഇന്നത്തെ രൂപത്തിൽ ഭരണഘടനാ അസംബ്ലി അംഗീകരിച്ചു. ഈ സുപ്രധാന ദിനത്തിൽ സർക്കാർ സേവനത്തിനുള്ള നിയമന കത്തുകൾ സ്വീകരിക്കുന്നത് തന്നെ വലിയ പ്രചോദനമാണ്. സർക്കാർ സർവീസിലായിരിക്കുമ്പോൾ, ത്രിവർണപതാകയുടെ മഹത്വം വർധിപ്പിക്കുകയും രാജ്യത്തിന്റെ അഭിമാനം ഉയർത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. 'ആസാദി കാ അമൃത് മഹോത്സവ്' വേളയിൽ, രാജ്യം വികസനത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിനായി പ്രവർത്തിക്കുമ്പോൾ, സർക്കാർ സർവീസിലിരിക്കുക എന്നത് മികച്ച അവസരമാണ്. ഇത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. നിയമന ഉത്തരവ് ലഭിച്ച എല്ലാ യുവാക്കളെയും ഞാൻ അഭിനന്ദിക്കുന്നു, നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എന്റെ ആശംസകൾ!ദേശീയ തൊഴില്‍ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 22nd, 10:30 am
ദേശീയ തൊഴില്‍ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യുകയും വിവിധ ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 70,000-ത്തിലധികംപേര്‍ക്കുള്ള നിയമന കത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തു. രാജ്യത്താകമാനം നിന്ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ നിയമിതര്‍, മറ്റുള്ളവയ്‌ക്കൊപ്പം റവന്യൂ, ധനകാര്യ സേവനങ്ങള്‍, തപാല്‍, സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പ്രതിരോധം, ആരോഗ്യ കുടുംബക്ഷേമം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, ജലവിഭവം, പേഴ്‌സണല്‍ ട്രെയിനിംഗ്, ആഭ്യന്തര മന്ത്രാലയം തുടങ്ങി ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ചേരുന്നത്. രാജ്യത്തങ്ങോളമിങ്ങോളമുള്ള 44 കേന്ദ്രങ്ങളെ പ്രധാനമന്ത്രിയുടെ അഭിസംബോധന വേളയില്‍ മേളയുമായി ബന്ധിപ്പിച്ചിരുന്നു.യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
June 23rd, 07:17 am
യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുകയെന്നത് എല്ലായ്പോഴും വലിയ ബഹുമതിയാണ്. രണ്ടുതവണ അങ്ങനെ ചെയ്യാന്‍ സാധിക്കുന്നത് സവിശേഷമായ ഭാഗ്യമാണ്. ഈ അവസരത്തിനും ബഹുമതിക്കും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടി എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുകയാണ്. നിങ്ങള്‍ സെനറ്റര്‍മാരില്‍ പകുതിയോളം പേരും 2016-ല്‍ ഇവിടെ ഉണ്ടായിരുന്നു. പഴയ സുഹൃത്തുക്കളെന്ന നിലയില്‍ നിങ്ങളുടെ സ്‌നേഹോഷ്മളത എനിക്ക് അനുഭവപ്പെടുന്നു. പുതിയൊരു സൗഹൃദത്തിന്റെ ആവേശമാണ് പുതിയ വിഭാഗത്തിലുള്‍പ്പെടുന്ന മറുപകുതിയില്‍ എനിക്ക് കാണാന്‍ കഴിയുന്നത്. 2016-ല്‍ ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ കണ്ടുമുട്ടിയ സെനറ്റര്‍ ഹാരി റീഡ്, സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍, സെനറ്റര്‍ ഓറിന്‍ ഹാച്ച്, ഏലിയ കമ്മിങ്സ്, ആല്‍സി ഹേസ്റ്റിങ്സ് എന്നിവര്‍ ഇപ്പോള്‍ നമുക്കൊപ്പമില്ലെന്നത് ദുഃഖകരമാണ്.യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 23rd, 07:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 22 ന് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. യുഎസ് പ്രതിനിധി സഭയുടെ സ്പീക്കർ കെവിൻ മക്കാർത്തി, സെനറ്റിലെ മുഖ്യ നേതാവ് ചാൾസ് ഷുമർ, സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണൽ, ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ്, എന്നിവരുടെ ക്ഷണപ്രകാരമായിരുന്നു അഭിസംബോധന.സിബിഐയുടെ വജ്രജൂബിലി ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
April 03rd, 03:50 pm
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ജിതേന്ദ്ര സിംഗ് ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവല്‍ ജി, കാബിനറ്റ് സെക്രട്ടറി, സിബിഐ ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍, മഹതികളെ, മഹാന്‍മാരെ! 60 വര്‍ഷം തികയുന്ന അവസരത്തില്‍, അതായത് സിബിഐയുടെ വജ്രജൂബിലിയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ വജ്രജൂബിലി ആഘോഷങ്ങൾ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
April 03rd, 12:00 pm
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) വജ്രജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തു. 1963 ഏപ്രിൽ 1ന് കേന്ദ്രഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രമേയത്തിലൂടെയാണു സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാപിതമായത്.