​79-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ അഭിസംബോധന: വികസിത ഇന്ത്യ 2047-നായുള്ള കാഴ്ചപ്പാട്

August 15th, 11:58 am

79-ാം സ്വാതന്ത്ര്യദിനത്തിൽ, പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ നിന്ന് 103 മിനിറ്റു നീണ്ട തന്റെ ഏറ്റവും ദൈർഘ്യമേറിയതും നിർണായകവുമായ പ്രസംഗം നടത്തി. ‘വികസിത ഇന്ത്യ 2047’-നായുള്ള ധീരമായ മാർഗരേഖ അദ്ദേഹം അവതരിപ്പിച്ചു. സ്വയംപര്യാപ്തത, നൂതനത്വം, പൗരശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, മറ്റുള്ളവരെ ആശ്രയിക്കുന്ന രാഷ്ട്രമെന്ന നിലയിൽനിന്ന് ആഗോളതലത്തിൽ ആത്മവിശ്വാസമുള്ളതും സാങ്കേ​തികമായി പുരോഗമിച്ചതും സാമ്പത്തികമായി സ്ഥിരതയുള്ളതുമായ രാജ്യമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ യാത്ര പ്രധാനമന്ത്രി എടുത്തുകാട്ടി.

‘ആത്മനിർഭർ ഭാരത്’: കരുത്തുറ്റതും വികസിതവുമായ ഇന്ത്യയുടെ അടിസ്ഥാനം

August 15th, 10:20 am

വികസിത ഇന്ത്യയുടെ പ്രധാന അടിത്തറകളിലൊന്നാണ് ‘ആത്മനിർഭർ ഭാരത്’ (സ്വയംപര്യാപ്ത ഇന്ത്യ) എന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിനത്തിൽ, പ്രതിരോധം, സാങ്കേതികവിദ്യ, ഊർജം, ബഹിരാകാശം, ഉൽപ്പാദനം എന്നീ മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതി ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയു​ടെ പരാമർശം. ‘ഓപ്പറേഷൻ സിന്ദൂർ’ ഉദാഹരിച്ച്, ഭീഷണികൾ നേരിടുന്നതിൽ തന്ത്രപര​മായ സ്വയംഭരണവും തദ്ദേശീയ കഴിവുകളും നിർണായകമാണെന്നും, സ്വയംപര്യാപ്തതയാണു ദേശീയ ശക്തിയുടെയും അന്തസ്സിന്റെയും, 2047-ഓടെ വികസിത ഇന്ത്യയാകുന്നതിലേക്കുള്ള യാത്രയുടെയും അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.