നവ റായ്പൂരിലെ ശാന്തി ശിഖർ - ബ്രഹ്മകുമാരീസ് ധ്യാന കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
November 01st, 11:15 am
ഛത്തീസ്ഗഢ് ഗവർണർ ശ്രീ രമെൻ ഡേകാ ജി, ജനകീയനും ഊർജ്ജസ്വലനുമായ സംസ്ഥാന മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ്, രാജയോഗിനി സിസ്റ്റർ ജയന്തി, രാജയോഗി മൃത്യുഞ്ജയ്, എല്ലാ ബ്രഹ്മകുമാരി സഹോദരിമാരേ, ഇവിടെ സന്നിഹിതരായ മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!ഛത്തീസ്ഗഡിലെ നവ റായ്പൂരിൽ ശാന്തി ശിഖർ - ധ്യാനകേന്ദ്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി, ബ്രഹ്മകുമാരിസമൂഹത്തെ അഭിസംബോധന ചെയ്തു
November 01st, 11:00 am
ഛത്തീസ്ഗഢ് സംസ്ഥാനം സ്ഥാപിതമായതിന്റെ 25 വർഷം പൂർത്തിയാക്കുന്ന ഈ ദിനം സവിശേഷമാണെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഢിനൊപ്പം ഝാർഖണ്ഡും ഉത്തരാഖണ്ഡും സ്ഥാപിതമായിട്ട് 25 വർഷം പൂർത്തിയാക്കിയതായും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തുടനീളമുള്ള മറ്റ് നിരവധി സംസ്ഥാനങ്ങൾ ഇന്ന് അവരുടെ സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ശ്രീ മോദി ആശംസകൾ നേർന്നു. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യ പുരോഗതിക്ക് ഇന്ധനം എന്ന ദർശനത്തിലൂടെ നമ്മൾ വികസിത ഭാരതം കെട്ടിപ്പടുക്കുന്ന ദൗത്യത്തിൽ സജീവമായി പങ്കുചേരുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.Prime Minister addresses the International Arya Mahasammelan 2025 in New Delhi
October 31st, 06:08 pm
PM Modi attended and addressed the International Arya Mahasammelan 2025 in New Delhi. Speaking on the occasion, the PM expressed his deep reverence for Swami Dayanand Ji’s ideals. He emphasized that Swami Dayanand Ji rejected caste-based discrimination and untouchability. The PM highlighted that the occasion reflects the great legacy of social reform consistently advanced by the Arya Samaj and noted its historical association with the Swadeshi movement.അടുത്ത ദശകത്തിലേക്കുള്ള ഇന്ത്യ-ജപ്പാൻ സംയുക്ത ദർശനം: തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം നയിക്കുന്നതിനുള്ള എട്ട് നിർദ്ദേശങ്ങൾ
August 29th, 07:11 pm
ഇന്ത്യയും ജപ്പാനും, നിയമവാഴ്ചയിൽ അധിഷ്ഠിതമായ, സ്വതന്ത്രവും, തുറന്നതും, സമാധാനപരവും, സമൃദ്ധവും, സംഘർഷങ്ങളില്ലാത്തതുമായ ഇന്തോ-പസഫിക് മേഖല എന്ന കാഴ്ചപ്പാടുള്ള രണ്ട് രാഷ്ട്രങ്ങളാണ്. പരസ്പരം പ്രയോജനപ്രദമാകുന്ന തരത്തിലുള്ള വിഭവശേഷി, സാങ്കേതിക ശേഷി, വിപണിയിലെ മത്സരക്ഷമത എന്നിവയുള്ള രണ്ട് സമ്പദ്‌വ്യവസ്ഥകളാണ് ഇന്ത്യയും ജപ്പാനും. സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ദീർഘകാല പാരമ്പര്യമുള്ള രണ്ട് രാഷ്ട്രങ്ങൾ. ആയതിനാൽ അടുത്ത ദശകത്തിൽ നമ്മുടെ രാജ്യങ്ങളിലെയും ലോകത്തിലെതന്നെയും മാറ്റങ്ങളെയും അവസരങ്ങളെയും സംയുക്തമായി അഭിസംബോധന ചെയ്യാനും, നമ്മുടെ ആഭ്യന്തര ലക്ഷ്യങ്ങൾ കൈവരിക്കാൻ പരസ്പരം സഹായിക്കാനും, നമ്മുടെ രാജ്യങ്ങളെയും അടുത്ത തലമുറയിലെ ജനങ്ങളെയും മുമ്പെന്നത്തേക്കാളും കൂടുതൽ അടുപ്പിക്കാനുമുള്ള നമ്മുടെ ലക്‌ഷ്യം ഇവിടെ അറിയിക്കുകയാണ്.ന്യൂഡൽഹിയിലെ കർതവ്യ പഥിൽ നടന്ന കർതവ്യ ഭവൻ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
August 06th, 07:00 pm
കേന്ദ്ര മന്ത്രിസഭയിലെ എല്ലാ സഹപ്രവർത്തകരേ, ഇവിടെ സന്നിഹിതരായിരിക്കുന്ന ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങളേ, ഗവൺമെന്റ് ജീവനക്കാരേ, മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ നടന്ന കർത്തവ്യ ഭവൻ ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദസ്സിനെ അഭിസംബോധന ചെയ്തു
August 06th, 06:30 pm
ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ന് നടന്ന കർത്തവ്യ ഭവൻ -3 ന്റെ ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിപ്ലവ മാസമായ ഓഗസ്റ്റ്, ഓഗസ്റ്റ് 15 ന് മുമ്പ് മറ്റൊരു ചരിത്ര നാഴികക്കല്ല് കൊണ്ടുവന്നതായി ചടങ്ങിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രധാന നേട്ടങ്ങൾക്ക് ഇന്ത്യ ഒന്നിനുപുറകെ ഒന്നായി സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ന്യൂഡൽഹിയെ പരാമർശിച്ചുകൊണ്ട് ശ്രീ മോദി സമീപകാല അടിസ്ഥാന സൗകര്യ നാഴികക്കല്ലുകളെ പട്ടികപ്പെടുത്തി: കർത്തവ്യപഥ്, പുതിയ പാർലമെന്റ് മന്ദിരം, പുതിയ പ്രതിരോധ ഓഫീസ് സമുച്ചയം, ഭാരത് മണ്ഡപം, യശോഭൂമി, രക്തസാക്ഷികൾക്കായി സമർപ്പിച്ചിരിക്കുന്ന ദേശീയ യുദ്ധ സ്മാരകം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ, ഇപ്പോൾ കർത്തവ്യ ഭവൻ. ഇവ വെറും പുതിയ കെട്ടിടങ്ങളോ സാധാരണ അടിസ്ഥാന സൗകര്യങ്ങളോ അല്ലെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അമൃത കാലത്ത് വികസിത ഇന്ത്യയെ വാർത്തെടുക്കുന്ന നയങ്ങൾ ഈ മന്ദിരങ്ങളിൽ തന്നെ രൂപപ്പെടുത്തുമെന്നും, വരും ദശകങ്ങളിൽ ഈ സ്ഥാപനങ്ങളിൽ നിന്നാണ് രാജ്യത്തിന്റെ പാത നിർണ്ണയിക്കപ്പെടുകയെന്നും പറഞ്ഞു. കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്യപ്പെട്ടതിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു. നിർമ്മാണത്തിൽ പങ്കാളികളായ എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും അദ്ദേഹം നന്ദി പറഞ്ഞു.17-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പരിസ്ഥിതി, സി ഒ പി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 07th, 11:38 pm
പരിസ്ഥിതി, സിഒപി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ഒരു സെഷനിൽ പ്രധാനമന്ത്രി ഇന്ന് പ്രസംഗിച്ചു. സെഷനിൽ ബ്രിക്‌സ് അംഗങ്ങൾ, പങ്കാളി രാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ എന്നിവർ പങ്കെടുത്തു. ലോകത്തിന്റെ ഭാവിക്കായി ഇത്രയും സുപ്രധാന വിഷയങ്ങളിൽ സെഷൻ സംഘടിപ്പിച്ചതിന് അദ്ദേഹം ബ്രസീലിനോട് നന്ദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനം എന്നത്, ഊർജ്ജ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയം മാത്രമല്ല, ജീവിതത്തിനും പ്രകൃതിക്കും ഇടയിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ കാലാവസ്ഥാ നീതിയെ ഒരു ധാർമ്മിക ഉത്തരവാദിത്തമായിട്ടാണ് സമീപിച്ചതെന്ന് അദ്ദേഹം അടിവരയിട്ടു, അത് നിറവേറ്റേണ്ടതുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം, ആഗോള ജൈവ ഇന്ധന സഖ്യം, അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയൻസ്, മിഷൻ ലൈഫ്, ഏക് പേഡ് മാ കേ നാം തുടങ്ങിയ ജനപക്ഷ, ഭൂമിക്ക് അനുകൂലമായ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.പരിസ്ഥിതി, സിഒപി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ബ്രിക്‌സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
July 07th, 11:13 pm
ബ്രസീലിന്റെ അധ്യക്ഷതയിൽ പരിസ്ഥിതി, ആരോഗ്യ സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങൾക്ക് ബ്രിക്‌സ് ഉയർന്ന മുൻഗണന നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്. ഈ വിഷയങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല, മാനവരാശിയുടെ ശോഭനമായ ഭാവിക്ക് വളരെ പ്രധാനമാണ്.ഘാന റിപ്പബ്ലിക്കിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 03rd, 03:45 pm
ജനാധിപത്യത്തിന്റെയും അന്തസ്സിന്റെയും പ്രതിരോധശേഷിയുടെയും ആത്മാവ് പ്രസരിപ്പിക്കുന്ന ഒരു നാടായ ഘാനയിൽ ആയിരിക്കുക എന്നത് ഒരു ബഹുമതിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിനിധി എന്ന നിലയിൽ, 1.4 ബില്യൺ ഇന്ത്യക്കാരുടെ സൗമനസ്യവും ആശംസകളും ഞാൻ എന്നോടൊപ്പം കൊണ്ടുവന്നിരിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു
July 03rd, 03:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഘാന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഘാന പാർലമെന്റിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. പാർലമെന്റ് സ്പീക്കർ ആൽബൻ കിങ്സ്ഫോഡ് സുമാന ബാഗ്‌ബിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഇരുരാജ്യങ്ങളിലെയും പാർലമെന്റംഗങ്ങൾ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, മറ്റു വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു. ഇന്ത്യ-ഘാന ബന്ധത്തിലെ സുപ്രധാന നിമിഷമായി ഈ പ്രസംഗം മാറി. ഇരുരാജ്യങ്ങളെയും കൂട്ടിയിണക്കുന്ന പരസ്പരബഹുമാനത്തെയും പൊതുവായ ജനാധിപത്യമൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന.ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ജി 7 ഔട്ട്റീച്ച് സെഷനിൽ (ജൂൺ 17, 2025) പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.
June 18th, 11:15 am
ജി-7 ഉച്ചകോടിയിലേക്ക് ഞങ്ങളെ ക്ഷണിച്ചതിനും ഞങ്ങൾക്ക് നൽകിയ മികച്ച സ്വീകരണത്തിനും പ്രധാനമന്ത്രി കാർണിയോട് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ജി-7 ഗ്രൂപ്പിന്റെ 50 വർഷം പൂർത്തിയാക്കുന്ന ചരിത്രപരമായ അവസരത്തിൽ ഞങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ഞാൻ ആശംസകൾ നേരുന്നു.പ്രധാനമന്ത്രി ജി-7 ഔട്ട്റീച്ച് സെഷനെ അഭിസംബോധന ചെയ്തു
June 18th, 11:13 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ക്യാനനാസ്കിസിൽ നടന്ന ജി-7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനിൽ പങ്കെടുത്തു. ‘ഊർജസുരക്ഷ: അതിവേഗം മാറുന്ന ലോകത്തു പ്രാപ്യതയും താങ്ങാനാകുന്ന നിരക്കും ഉറപ്പാക്കാൻ വൈവിധ്യവൽക്കരണവും സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും’ എന്ന വിഷയത്തിലുള്ള സെഷനെ അദ്ദേഹം അഭിസംബോധന ചെയ്തു. ക്യാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ജി-7ന്റെ 50-ാം വാർഷികത്തിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു.നവകർ മഹാമന്ത്ര ദിവസിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
April 09th, 08:15 am
മനസ്സ് ശാന്തമാണ്, മനസ്സ് ദൃഢമാണ്, സമാധാനം മാത്രം, അതിശയകരമായ ഒരു അനുഭൂതി, വാക്കുകൾക്കപ്പുറം, ചിന്തയ്ക്കപ്പുറം, നവകർമ മഹാമന്ത്രം ഇപ്പോഴും മനസ്സിൽ പ്രതിധ്വനിക്കുന്നു. നമോ അരിഹന്താനം. നമോ സിദ്ധാനം. നമോ ആര്യനാം. നമോ ഉവജ്ജായനം. നമോ ലോയേ സവ്വാസഹൂനാം. (नमो अरिहंताणं॥ नमो सिद्धाणं॥ नमो आयरियाणं॥ नमो उवज्झायाणं॥ नमो लोए सव्वसाहूणं॥) ഒരു ശബ്ദം, ഒരു പ്രവാഹം, ഒരു ഊർജ്ജം, ഉയർച്ചയില്ല, താഴ്ചയില്ല, സ്ഥിരത മാത്രം, സമചിത്തത മാത്രം. അത്തരമൊരു ബോധം, സമാനമായ താളം, ഉള്ളിൽ സമാനമായ പ്രകാശം. നവകർ മഹാമന്ത്രത്തിൻ്റെ ഈ ആത്മീയ ശക്തി ഞാൻ ഇപ്പോഴും എൻ്റെ ഉള്ളിൽ അനുഭവിക്കുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ബാംഗ്ലൂരിൽ സമാനമായ ഒരു മന്ത്ര ജപത്തിന് ഞാൻ സാക്ഷിയായിരുന്നു, ഇന്ന് എനിക്ക് അതേ ആഴത്തിലുള്ള വികാരം അനുഭവപ്പെട്ടു. ഇത്തവണ ദശലക്ഷക്കണക്കിന് പുണ്യാത്മാക്കൾ ഒരേ ബോധത്തോടെ, ഒരേ വാക്കുകളോടെ, ഒരുമിച്ച് ഉണർന്ന ഊർജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇന്ത്യയിലും വിദേശത്തും, ഇത് യഥാർത്ഥത്തിൽ അഭൂതപൂർവമാണ്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവകർ മഹാമന്ത്ര ദിവസ് ഉദ്ഘാടനം ചെയ്തു
April 09th, 07:47 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നവകർ മഹാമന്ത്ര ദിവസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, നവകർ മന്ത്രത്തിൻ്റെ അഗാധമായ ആത്മീയ അനുഭവം അദ്ദേഹം എടുത്തുപറഞ്ഞു, മനസ്സിന് സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള അതിൻ്റെ കഴിവ് അദ്ദേഹം ഊന്നിപ്പറഞ്ഞു. വാക്കുകൾക്കും ചിന്തകൾക്കും അതീതമായി മനസ്സിലും ബോധത്തിലും ആഴത്തിൽ പ്രതിധ്വനിക്കുന്ന ശാന്തതയുടെ അസാധാരണമായ അനുഭൂതിയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. നവകർ മന്ത്രത്തിൻ്റെ പ്രാധാന്യം അടിവരയിട്ട്, അതിൻ്റെ പവിത്രമായ ശ്ലോകങ്ങൾ പാരായണം ചെയ്ത ശ്രീ മോദി , സ്ഥിരത, സമചിത്തത, ബോധത്തിൻ്റെയും ആന്തരിക പ്രകാശത്തിൻ്റെയും ശ്രുതി മധുരമായ താളം എന്നിവ ഉൾക്കൊള്ളുന്ന മന്ത്രത്തെ ഊർജത്തിൻ്റെ ഏകീകൃത പ്രവാഹമായി വിശേഷിപ്പിച്ചു. തൻ്റെ വ്യക്തിപരമായ അനുഭവം പ്രതിഫലിപ്പിച്ചുകൊണ്ട്, നവകർ മന്ത്രത്തിൻ്റെ ആത്മീയ ശക്തി തനിക്കുള്ളിൽ തുടരുന്നത് എങ്ങനെയെന്ന് അദ്ദേഹം പങ്കുവെച്ചു. വർഷങ്ങൾക്ക് മുമ്പ് ബംഗളൂരുവിൽ സമാനമായ ഒരു കൂട്ടായ ഗാനാലാപന പരിപാടിക്ക് സാക്ഷ്യം വഹിച്ചത് അദ്ദേഹം അനുസ്മരിച്ചു, അത് തന്നിൽ ശാശ്വതമായ മതിപ്പാണ് സൃഷ്ടിച്ചത്. രാജ്യത്തും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് പുണ്യാത്മാക്കൾ ഒരു ഏകീകൃത ബോധത്തിൽ ഒത്തുചേരുന്നതിൻ്റെ സമാനതകളില്ലാത്ത അനുഭവം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കൂട്ടായ ഊർജ്ജത്തേയും സമന്വയിപ്പിച്ച വാക്കുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അത് യഥാർത്ഥത്തിൽ അസാധാരണവും അഭൂതപൂർവവുമാണെന്ന് വിശേഷിപ്പിച്ചു.India is not just a workforce, we are a world force driving global change: PM Modi
March 01st, 11:00 am
The Prime Minister Shri Narendra Modi participated in the NXT Conclave in the Bharat Mandapam, New Delhi today. Addressing the gathering, he extended his heartfelt congratulations on the auspicious launch of NewsX World. He highlighted that the network includes channels in Hindi, English, and various regional languages, and today, it is going global. He also remarked on the initiation of several fellowships and scholarships, extending his best wishes for these programs.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി NXT സമ്മേളനത്തിൽ പങ്കെടുത്തു
March 01st, 10:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന NXT സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ന്യൂസ് എക്സ് വേൾഡിന്റെ ശുഭകരമായ സമാരംഭത്തിന് അദ്ദേഹം ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ഹിന്ദിയിലെയും ഇംഗ്ലീഷിലെയും വിവിധ പ്രാദേശിക ഭാഷകളിലെയും ചാനലുകൾ ഈ ശൃംഖലയിൽ ഉൾപ്പെടുന്നുവെന്നും ഇന്നത് ആഗോളതലത്തിലേക്കു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഫെലോഷിപ്പുകളും സ്കോളർഷിപ്പുകളും ആരംഭിച്ചതിനെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, ഈ പരിപാടികൾക്ക് ആശംസകൾ നേരുകയും ചെയ്തു.പരീക്ഷാ പേ ചർച്ച 2025: പരീക്ഷകൾക്കപ്പുറം - ജീവിതത്തെയും വിജയത്തെയും കുറിച്ചുള്ള ഒരു സംവാദം
February 10th, 03:09 pm
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പ് ഇന്ത്യൻ സമയം ഇന്ന് രാവിലെ 11 മണിക്ക് രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചിന്തോദ്ദീപകമായ ചർച്ചയിൽ ഉൾപ്പെടുത്തി. പരീക്ഷാ സംബന്ധമായ സമ്മർദ്ദം ലഘൂകരിക്കുന്നതിനും വിദ്യാഭ്യാസത്തോടുള്ള പോസിറ്റീവ് സമീപനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ വാർഷിക പരിപാടി, പഠനം, ജീവിത നൈപുണ്യം, മാനസിക ക്ഷേമം എന്നിവയെക്കുറിച്ചുള്ള വിലമതിക്കാനാവാത്ത ഉൾക്കാഴ്ചകൾ വീണ്ടും നൽകി.Be an example; don't demand respect, command respect. Lead by doing, not by demanding: PM Modi on PPC platform
February 10th, 11:30 am
At Pariksha Pe Charcha, PM Modi engaged in a lively chat with students at Sunder Nursery, New Delhi. From tackling exam stress to mastering time, PM Modi shared wisdom on leadership, wellness, and chasing dreams. He praised the youth for their concern about climate change, urging them to take action. Emphasizing resilience, mindfulness, and positivity, he encouraged students to shape a brighter future.PM Modi interacts with students during Pariksha Pe Charcha 2025
February 10th, 11:00 am
At Pariksha Pe Charcha, PM Modi engaged in a lively chat with students at Sunder Nursery, New Delhi. From tackling exam stress to mastering time, PM Modi shared wisdom on leadership, wellness, and chasing dreams. He praised the youth for their concern about climate change, urging them to take action. Emphasizing resilience, mindfulness, and positivity, he encouraged students to shape a brighter future.We have begun a new journey of Amrit Kaal with firm resolve of Viksit Bharat: PM Modi
December 09th, 01:30 pm
PM Modi addressed the event at Ramakrishna Math in Gujarat via video conferencing. Remarking that the the potential of a fruit from a tree is identified by its seed, the Prime Minister said Ramakrishna Math was such a tree, whose seed contains the infinite energy of a great ascetic like Swami Vivekananda. He added that this was the reason behind its continuous expansion and the impact it has on humanity was infinite and limitless.