സേവാ സങ്കല്പ് പ്രമേയം
February 24th, 04:53 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാതീർഥിൽ’ ആദ്യത്തെ ചരിത്രപ്രധാനമായ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു.റോസ്ഗർ മേളയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 24th, 11:20 am
ഇത്തവണ ദീപങ്ങളുടെ ഉത്സവമായ ദീപാവലി നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ പുതിയ വെളിച്ചം കൊണ്ടുവന്നു. ആഘോഷങ്ങളുടെ ഇടയിൽ സ്ഥിരമായ ഒരു ജോലിക്കുള്ള നിയമന കത്ത് ലഭിക്കുന്നത് ആഘോഷങ്ങളുടെ ആനന്ദവും, വിജയത്തിന്റെ ഇരട്ടി സന്തോഷവുമാണ്, ഇന്ന് രാജ്യത്തെ 51,000-ത്തിലധികം യുവാക്കൾക്ക് ഈ സന്തോഷം ലഭിച്ചു. നിങ്ങളുടെ എല്ലാ കുടുംബങ്ങളിലും എത്രമാത്രം സന്തോഷം ഉണ്ടാകുമെന്ന് എനിക്ക് അറിയാൻ കഴിയുന്നുണ്ട്. നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ജീവിതത്തിലെ ഈ പുതിയ തുടക്കത്തിന് ഞാൻ എന്റെ ആശംസകൾ നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു
October 24th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു. ഈ വർഷത്തെ ദീപാവലി എല്ലാവരുടെയും ജീവിതത്തിൽ പുതിയ വെളിച്ചം കൊണ്ടുവന്നിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആഘോഷങ്ങൾക്കിടയിൽ സ്ഥിരം ജോലികൾക്കുള്ള നിയമന കത്തുകളും ലഭിക്കുന്നത്, ഉത്സവത്തിന്റെ ആവേശവും തൊഴിൽ നേട്ടവും എന്നിങ്ങനെ ഇരട്ടി സന്തോഷം നൽകുന്നു. ഇന്ന് രാജ്യത്തുടനീളമുള്ള 51,000-ത്തിലധികം യുവാക്കളിലേക്ക് ഈ സന്തോഷം എത്തിയിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇത് അവരുടെ കുടുംബങ്ങൾക്ക് നൽകുന്ന വലിയ സന്തോഷം അദ്ദേഹം പരാമർശിക്കുകയും എല്ലാ സ്വീകർത്താക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. അവരുടെ ജീവിതത്തിലെ ഈ പുതിയ തുടക്കത്തിന് അദ്ദേഹം ആശംസകൾ നേർന്നു.മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം: ഫലങ്ങളുടെ പട്ടിക
September 11th, 02:10 pm
1. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ശാസ്ത്ര സാങ്കേതിക വകുപ്പും മൗറീഷ്യസ് റിപ്പബ്ലിക്കിലെ ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവും തമ്മിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം.മൗറീഷ്യസ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പത്രക്കുറിപ്പിന്റെ മലയാളം വിവർത്തനം
September 11th, 12:30 pm
എന്റെ പാർലമെന്ററി മണ്ഡലത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നത് എനിക്ക് അഭിമാനകരമാണ്. കാശി എപ്പോഴും ഇന്ത്യയുടെ നാഗരികതയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമാണ്.The journey to a Viksit Bharat will move forward hand in hand with Digital India: PM Modi in Bengaluru
August 10th, 01:30 pm
PM Modi launched metro projects worth around Rs 22,800 crore in Bengaluru, Karnataka. Noting that Bengaluru is now recognized alongside major global cities, the PM emphasized that India must not only compete globally but also lead. He highlighted that in recent years, the Government of India has launched projects worth thousands of crores for Bengaluru and today, this campaign is gaining new momentum.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയിലെ ബെംഗളൂരുവിൽ ഏകദേശം 22,800 കോടി രൂപയുടെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
August 10th, 01:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കർണാടകയിലെ ബെംഗളൂരുവിൽ ഏകദേശം 7160 കോടി രൂപയുടെ ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്യുകയും 15,610 കോടി രൂപയുടെ ബെംഗളൂരു മെട്രോ പദ്ധതി മൂന്നാം ഘട്ടത്തിന്റെ തറക്കല്ലിടുകയും ചെയ്തു. ബെംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവേ, കർണാടകയുടെ മണ്ണിൽ കാലുകുത്തിയപ്പോൾ സ്വന്തം നാട്ടിലെത്തിയ അനുഭവമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കർണാടക സംസ്കാരത്തിന്റെ സമ്പന്നത, ജനങ്ങളുടെ സ്നേഹം, ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്ന കന്നഡ ഭാഷയുടെ മാധുര്യം എന്നിവ എടുത്തുകാട്ടി, ബെംഗളൂരുവിൽ നിലകൊള്ളുന്ന അന്നമ്മ തായി ദേവിയുടെ കാൽക്കൽ ആദരമർപ്പിച്ചാണു ശ്രീ മോദി അഭിസംബോധന ആരംഭിച്ചത്. നൂറ്റാണ്ടുകൾക്കുമുമ്പു നാദപ്രഭു കെമ്പഗൗഡ ബെംഗളൂരു നഗരത്തിന് അടിത്തറ പാകിയ കാര്യം അനുസ്മരിച്ച്, പാരമ്പര്യത്തിൽ വേരൂന്നിയ നഗരമാണു കെമ്പഗൗഡ വിഭാവനം ചെയ്തതെന്നും ഈ നഗരം പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ബെംഗളൂരു എപ്പോഴും ആ ചൈതന്യത്തിൽ ജീവിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്തു. ഇന്ന് ബെംഗളൂരു ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു.ന്യൂഡൽഹിയിലെ കർതവ്യ പഥിൽ നടന്ന കർതവ്യ ഭവൻ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
August 06th, 07:00 pm
കേന്ദ്ര മന്ത്രിസഭയിലെ എല്ലാ സഹപ്രവർത്തകരേ, ഇവിടെ സന്നിഹിതരായിരിക്കുന്ന ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങളേ, ഗവൺമെന്റ് ജീവനക്കാരേ, മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ നടന്ന കർത്തവ്യ ഭവൻ ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദസ്സിനെ അഭിസംബോധന ചെയ്തു
August 06th, 06:30 pm
ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ന് നടന്ന കർത്തവ്യ ഭവൻ -3 ന്റെ ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിപ്ലവ മാസമായ ഓഗസ്റ്റ്, ഓഗസ്റ്റ് 15 ന് മുമ്പ് മറ്റൊരു ചരിത്ര നാഴികക്കല്ല് കൊണ്ടുവന്നതായി ചടങ്ങിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രധാന നേട്ടങ്ങൾക്ക് ഇന്ത്യ ഒന്നിനുപുറകെ ഒന്നായി സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ന്യൂഡൽഹിയെ പരാമർശിച്ചുകൊണ്ട് ശ്രീ മോദി സമീപകാല അടിസ്ഥാന സൗകര്യ നാഴികക്കല്ലുകളെ പട്ടികപ്പെടുത്തി: കർത്തവ്യപഥ്, പുതിയ പാർലമെന്റ് മന്ദിരം, പുതിയ പ്രതിരോധ ഓഫീസ് സമുച്ചയം, ഭാരത് മണ്ഡപം, യശോഭൂമി, രക്തസാക്ഷികൾക്കായി സമർപ്പിച്ചിരിക്കുന്ന ദേശീയ യുദ്ധ സ്മാരകം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ, ഇപ്പോൾ കർത്തവ്യ ഭവൻ. ഇവ വെറും പുതിയ കെട്ടിടങ്ങളോ സാധാരണ അടിസ്ഥാന സൗകര്യങ്ങളോ അല്ലെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അമൃത കാലത്ത് വികസിത ഇന്ത്യയെ വാർത്തെടുക്കുന്ന നയങ്ങൾ ഈ മന്ദിരങ്ങളിൽ തന്നെ രൂപപ്പെടുത്തുമെന്നും, വരും ദശകങ്ങളിൽ ഈ സ്ഥാപനങ്ങളിൽ നിന്നാണ് രാജ്യത്തിന്റെ പാത നിർണ്ണയിക്കപ്പെടുകയെന്നും പറഞ്ഞു. കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്യപ്പെട്ടതിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു. നിർമ്മാണത്തിൽ പങ്കാളികളായ എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും അദ്ദേഹം നന്ദി പറഞ്ഞു.തൊഴിൽ മേളയുടെ ഭാഗമായി, പ്രധാനമന്ത്രി ജൂലൈ 12ന്, ഗവൺമെൻ്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000ത്തിലധികം യുവാക്കൾക്ക് നിയമനപത്രങ്ങൾ വിതരണം ചെയ്യും
July 11th, 11:20 am
ജൂലൈ 12 ന് രാവിലെ 11 മണിയോടെ വിദൂരദൃശ്യസംവിധാനത്തിലൂടെ വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000 ത്തിലധികം യുവാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിയമന കത്തുകൾ വിതരണം ചെയ്യും. നിയമനം ലഭിച്ച ഉദ്യോഗാർഥികളെ ചടങ്ങിൽ അദ്ദേഹം അഭിസംബോധന ചെയ്യും.റോസ്ഗാർ മേളയ്ക്ക് കീഴിൽ 51,000-ത്തിലധികം നിയമനപത്രങ്ങളുടെ വിതരണ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ
April 26th, 11:23 am
ഇന്ന്, കേന്ദ്ര ഗവണ്മെൻ്റിൻ്റെ വിവിധ വകുപ്പുകളിലായി 51,000-ത്തിലധികം യുവജനങ്ങൾക്ക് സ്ഥിരം ഗവണ്മെൻ്റ് തസ്തികകളിലേക്കുള്ള നിയമനപത്രങ്ങൾ വിതരണം ചെയ്തു. നിങ്ങൾ യുവജനങ്ങൾക്കായി കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിരവധി വകുപ്പുകളിൽ ഉത്തരവാദിത്തങ്ങളുടെ ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് ഇപ്പോൾ നിങ്ങളുടെ കടമയാണ്; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തേണ്ടത് നിങ്ങളുടെ കടമയാണ്; രാജ്യത്തിനുള്ളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് നിങ്ങളുടെ കടമയാണ്; തൊഴിലാളികളുടെ ജീവിതത്തിൽ അടിസ്ഥാനപരമായ പുരോഗതി വരുത്തേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങൾ നിങ്ങളുടെ ജോലികൾ കൂടുതൽ ആത്മാർത്ഥമായും സത്യസന്ധമായും നിർവഹിക്കുന്തോറും വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഭാരതത്തിന്റെ യാത്രയിൽ കൂടുതൽ പ്രാധാന്യവും പോസിറ്റീവും ആയ സ്വാധീനം ഉണ്ടാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ അങ്ങേയറ്റം സമർപ്പണത്തോടെ നിങ്ങൾ നിർവഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു
April 26th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്യുകയും വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 51,000-ത്തിലധികം യുവജനങ്ങൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ഇന്ന് നിയമന ഉത്തരവുകൾ വിതരണം ചെയ്യുകയും ചെയ്തു. ഈ യുവജനങ്ങൾ ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ പുതിയ ഉത്തരവാദിത്തങ്ങളുടെ തുടക്കം ഇന്ന് അടയാളപ്പെടുത്തുകയാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ചട്ടക്കൂട്, ആഭ്യന്തര സുരക്ഷ എന്നിവ ശക്തിപ്പെടുത്തുക, ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിന് സംഭാവന നൽകുക, തൊഴിലാളികളുടെ ജീവിതത്തിൽ പരിവർത്തനാത്മകമായ മാറ്റങ്ങൾ വരുത്തുക എന്നിവയാണ് അവരുടെ കടമകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അവർ കാണിക്കുന്ന ആത്മാർത്ഥത ഒരു വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ യാത്രയിൽ അനുകൂല സ്വാധീനം ചെലുത്തുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ യുവജനങ്ങൾ അങ്ങേയറ്റം ആത്മാർപ്പണത്തോടെ തങ്ങളുടെ കടമകൾ നിർവഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.In the past 10 years, India has moved beyond incremental change to witness impactful transformation: PM Modi on Civil Services Day
April 21st, 11:30 am
PM Modi addressed civil servants on Civil Services Day, celebrating 75 years of the Constitution and Sardar Patel’s 150th birth anniversary. Emphasizing holistic development and next-gen reforms, he urged officers to drive impactful change and build a Viksit Bharat. He also conferred the PM’s Awards for Excellence in Public Administration.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനേഴാം സിവിൽ സർവീസസ് ദിനാചരണ പരിപാടിയെ അഭിസംബോധന ചെയ്തു
April 21st, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനേഴാം സിവിൽ സർവീസസ് ദിനത്തോടനുബന്ധിച്ചു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന ചടങ്ങിൽ സിവിൽ സർവീസസ് ജീവനക്കാരെ അഭിസംബോധന ചെയ്തു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങൾ അദ്ദേഹം സമ്മാനിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, സിവിൽ സർവീസസ് ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഭരണഘടനയുടെ 75-ാം വാർഷികവും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികവും ആഘോഷിക്കുന്നതിനാൽ ഈ വർഷത്തെ ആഘോഷത്തിനു പ്രാധാന്യമേറെയാണെന്ന് എടുത്തുപറഞ്ഞു. 1947 ഏപ്രിൽ 21നു സിവിൽ സർവീസുകാരെ ‘ഇന്ത്യയുടെ ഉരുക്കുചട്ടക്കൂട്’ എന്നു വിശേഷിപ്പിച്ച സർദാർ പട്ടേലിന്റെ ഐതിഹാസിക പ്രസ്താവന അനുസ്മരിച്ച പ്രധാനമന്ത്രി, അച്ചടക്കം, സത്യസന്ധത, ജനാധിപത്യ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്ന, അങ്ങേയറ്റം സമർപ്പണത്തോടെ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെക്കുറിച്ചുള്ള പട്ടേലിന്റെ കാഴ്ചപ്പാാടിന് ഊന്നൽ നൽകി. വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പശ്ചാത്തലത്തിൽ സർദാർ പട്ടേലിന്റെ ആദർശങ്ങളുടെ പ്രസക്തിക്ക് അദ്ദേഹം അടിവരയിട്ടു. സർദാർ പട്ടേലിന്റെ കാഴ്ചപ്പാടിനും പാരമ്പര്യത്തിനും അദ്ദേഹം ഹൃദയംഗമമായ ആദരമർപ്പിച്ചു.Today the youth of India is full of new confidence, succeeding in every sector: PM Modi
December 23rd, 11:00 am
PM Modi addressed the Rozgar Mela and distributed more than 71,000 appointment letters to newly appointed youth in Government departments and organisations. PM Modi underlined that in the last one and a half years, around 10 lakh permanent government jobs have been offered, setting a remarkable record. These jobs are being provided with complete transparency, and the new recruits are serving the nation with dedication and integrity.റോസ്ഗാർ മേളയുടെ കീഴിൽ കേന്ദ്ര സർക്കാർ വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 71,000-ത്തിലധികം പേർക്കുളള നിയമന കത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു
December 23rd, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്യുകയും ഗവൺമെന്റ് വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ യുവജനങ്ങൾക്ക് 71,000-ത്തിലധികം നിയമന കത്തുകൾ വീഡിയോ കോൺഫറൻസിലൂടെ വിതരണം ചെയ്യുകയും ചെയ്തു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത റോസ്ഗർ മേള ഉയർത്തിക്കാട്ടുന്നു. രാഷ്ട്രനിർമ്മാണത്തിനും സ്വയം ശാക്തീകരണത്തിനും സംഭാവന നൽകുന്നതിന് അർത്ഥവത്തായ അവസരങ്ങൾ നൽകി യുവാക്കളെ ഇത് ശാക്തീകരിക്കും.കേന്ദ്ര ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവർക്കുള്ള 71,000-ത്തിലധികം നിയമനപത്രങ്ങൾ തൊഴിൽമേളയുടെ ഭാഗമായി ഡിസംബർ 23നു പ്രധാനമന്ത്രി വിതരണം ചെയ്യും
December 22nd, 09:48 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുതായി നിയമിതരായവർക്കുള്ള 71,000-ലധികം നിയമനപത്രങ്ങൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഡിസംബർ 23നു രാവിലെ 10.30നു വിതരണം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.പ്രധാനമന്ത്രി 2024 ഡിസംബർ 14നും 15നും ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ നാലാം ദേശീയ സമ്മേളനത്തിൽ അധ്യക്ഷനാകും
December 13th, 12:53 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 14നും 15നും ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ നാലാം ദേശീയ സമ്മേളനത്തിൽ അധ്യക്ഷനാകും. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ തമ്മിലുള്ള പങ്കാളിത്തത്തിനു കൂടുതൽ കരുത്തേകുന്നതിനുള്ള മറ്റൊരു പ്രധാന ചുവടുവയ്പ്പാണിത്.It is our commitment that the youth of the country should get maximum employment: PM Modi at Rozgar Mela
October 29th, 11:00 am
PM Modi addressed the Rozgar Mela and distributed more than 51,000 appointment letters to newly appointed youth in Government departments and organizations. Citing the Pradhan Mantri Internship Yojana, PM Modi said provisions are made for paid internships in the top 500 companies of India, where every intern would be given Rs 5,000 per month for one year. He added the Government’s target is to ensure one crore youth get internship opportunities in the next 5 years.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽ മേളയെ അഭിസംബോധന ചെയ്തു
October 29th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തൊഴിൽ മേളയെ അഭിസംബോധന ചെയ്തു. ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കള്‍ക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ 51,000ത്തിലധികം നിയമനപത്രങ്ങൾ അദ്ദേഹം വിതരണംചെയ്തു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണ് തൊഴിൽ മേള. രാഷ്ട്രനിർമാണത്തില്‍ സംഭാവനയേകുന്നതിനുള്ള അർഥവത്തായ അവസരങ്ങള്‍ നല്‍കി ഇത് യുവാക്കളെ ശാക്തീകരിക്കും.