23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയെ തുടര്‍ന്നുള്ള സംയുക്ത പ്രസ്താവന

December 05th, 05:43 pm

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റ് ആദരണീയനായ ശ്രീ. വ്ളാഡിമിര്‍ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയ്ക്കായി 2025 ഡിസംബര്‍ 04-05 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിച്ചു.

കൊൽക്കത്തയിൽ നടന്ന സംയുക്ത കമാൻഡർമാരുടെ സമ്മേളനത്തിൽ സായുധ സേനകളുടെ മെച്ചപ്പെട്ട പ്രവർത്തന സന്നദ്ധതയ്ക്കായി സംയുക്തത, ആത്മനിർഭർത, നൂതനാശയങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

September 15th, 03:34 pm

കൊൽക്കത്തയിൽ ഇന്ന് 16-ാമത് സംയുക്ത കമാൻഡർമാരുടെ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ സമ്മേളനം, രാജ്യത്തിന്റെ ഉന്നത സിവിലിയൻ, സൈനിക നേതൃത്വത്തെ ഒരുമിച്ച് കൊണ്ടുവരുന്ന, ഇന്ത്യയുടെ സൈനിക തയ്യാറെടുപ്പിന്റെ ഭാവി വികസനത്തിന് അടിത്തറയിടുന്ന സായുധ സേനകളുടെ പരമോന്നത തലത്തിലുള്ള ബ്രെയിൻസ്റ്റോമിംഗ് ഫോറമാണ്. സായുധ സേനകളുടെ നിലവിലുള്ള ആധുനികവൽക്കരണത്തിനും പരിവർത്തനത്തിനും അനുസൃതമായി, 'പരിഷ്കാരങ്ങളുടെ വർഷം - ഭാവിയിലേക്കുള്ള പരിവർത്തനം' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.

ധീര വ്യോമസേനാ യോദ്ധാക്കളുമായും സൈനികരുമായും ആദംപൂർ വ്യോമതാവളത്തിൽ പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

May 13th, 03:45 pm

ഈ മുദ്രാവാക്യത്തിന്റെ ശക്തി ലോകം ഇപ്പോൾ കണ്ടിരിക്കുന്നു. ഭാരത് മാതാ കീ ജയ് എന്നത് വെറുമൊരു മുദ്രാവാക്യമല്ല, മാ ഭാരതിയുടെ ബഹുമാനത്തിനും അന്തസ്സിനും വേണ്ടി ജീവൻ പണയപ്പെടുത്തുന്ന രാജ്യത്തെ ഓരോ സൈനികന്റെയും ശപഥമാണിത്. രാജ്യത്തിനുവേണ്ടി ജീവിക്കാൻ ആഗ്രഹിക്കുന്ന, എന്തെങ്കിലും നേടാൻ ആഗ്രഹിക്കുന്ന രാജ്യത്തെ ഓരോ പൗരന്റെയും ശബ്ദമാണിത്. ദൗത്യത്തിലും യുദ്ധക്കളത്തിലും ഭാരത് മാതാ കീ ജയ് പ്രതിധ്വനിക്കുന്നു. ഇന്ത്യയിലെ സൈനികർ മാ ഭാരതി കീ ജയ് വിളിക്കുമ്പോൾ, ശത്രുവിന്റെ ഹൃദയം വിറയ്ക്കുന്നു. നമ്മുടെ ഡ്രോണുകൾ ശത്രുവിന്റെ കോട്ടയുടെ മതിലുകൾ നശിപ്പിക്കുമ്പോൾ, നമ്മുടെ മിസൈലുകൾ ഒരു വിറയൽ ശബ്ദത്തോടെ ലക്ഷ്യത്തിലെത്തുമ്പോൾ, ശത്രു കേൾക്കുന്നു - ഭാരത് മാതാ കീ ജയ്! രാത്രിയുടെ ഇരുട്ടിൽ പോലും നമ്മൾ സൂര്യനെ ഉദയം ചെയ്യിക്കുമ്പോൾ, ശത്രു കാണുന്നു - ഭാരത് മാതാ കീ ജയ്! നമ്മുടെ സൈന്യം ആണവ ഭീഷണിയെ പരാജയപ്പെടുത്തുമ്പോൾ, ആകാശത്ത് നിന്ന് പാതാളത്തിലേക്ക് ഒരു കാര്യം മാത്രം മുഴങ്ങുന്നു - ഭാരത് മാതാ കീ ജയ്!

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദംപുർ വ്യോമസേനാ താവളത്തിൽ ധീരരായ വ്യോമസേനാ യോദ്ധാക്കളുമായും സൈനികരുമായും സംവദിച്ചു

May 13th, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആദംപുരിലെ വ്യോമസേനാ സ്റ്റേഷനിൽ ധീരരായ വ്യോമസേനാ യോദ്ധാക്കളെയും സൈനികരെയും സന്ദർശിച്ച് അവരുമായി ആശയവിനിമയം നടത്തി. സൈനികരെ അഭിസംബോധന ചെയ്യവേ, ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തിന്റെ ശക്തി അദ്ദേഹം എടുത്തുപറഞ്ഞു. ലോകം അതിന്റെ ശക്തിക്ക് സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് വെറുമൊരു മന്ത്രമല്ലെന്നും, ഭാരതമാതാവിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ജീവൻ പണയപ്പെടുത്തുന്ന ഓരോ സൈനികനും ചെയ്യുന്ന ഗൗരവമേറിയ പ്രതിജ്ഞയാണെന്നും പരാമർശിച്ച പ്രധാനമന്ത്രി, രാഷ്ട്രത്തിനുവേണ്ടി ജീവിക്കാനും അർഥവത്തായ സംഭാവന നൽകാനും ആഗ്രഹിക്കുന്ന ഓരോ പൗരന്റെയും ശബ്ദമാണ് ഈ മുദ്രാവാക്യമെന്നും പറഞ്ഞു. യുദ്ധക്കളത്തിലും നിർണായക ദൗത്യങ്ങളിലും ‘ഭാരത് മാതാ കീ ജയ്’ പ്രതിധ്വനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈനികർ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുമ്പോൾ, അത് ശത്രുവിന്റെ നട്ടെല്ലിൽ വിറയൽ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സൈനിക ശക്തിക്കും അദ്ദേഹം ഊന്നൽ നൽകി. ഇന്ത്യൻ ഡ്രോണുകൾ ശത്രുവിന്റെ കോട്ടകൾ തകർക്കുമ്പോഴും മിസൈലുകൾ കൃത്യതയോടെ ആക്രമിക്കുമ്പോഴും ശത്രു ഒരു വാചകം മാത്രമേ കേൾക്കൂ – ‘ഭാരത് മാതാ കീ ജയ്’. ഏറ്റവും ഇരുണ്ട രാത്രികളിൽ പോലും, ശത്രുവിനെ രാജ്യത്തിന്റെ അജയ്യമായ ചൈതന്യം കാണാൻ നിർബന്ധിതരാക്കുംവിധത്തിൽ ആകാശത്തെ പ്രകാശിപ്പിക്കാൻ ഇന്ത്യക്കു കഴിവുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യൻ സൈന്യം ആണവ ഭീഷണികൾ ഇല്ലാതാക്കുമ്പോൾ, ‘ഭാരത് മാതാ കീ ജയ്’ എന്ന സന്ദേശം ആകാശത്തും ആഴങ്ങളിലും പ്രതിധ്വനിക്കുന്നു- അദ്ദേഹം പറഞ്ഞു.

സംഘര്‍ഷം രൂക്ഷമാക്കാന്‍ പാക്കിസ്ഥാന്‍ നടത്തിയ ശ്രമങ്ങളെ ആനുപാതികമായി നേരിട്ട് ഇന്ത്യ

May 08th, 06:21 pm

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് 2025 മെയ് 07 ന് നടത്തിയ പത്രസമ്മേളനത്തിൽ പാക്കിസ്ഥാനെതിരായ പ്രതികരണം ശ്രദ്ധാകേന്ദ്രീകൃതവും പരിമിതവും പ്രശ്നങ്ങള്‍ രൂക്ഷമാക്കാത്തതുമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ, ഇന്ത്യയുടെ നീക്കം ലക്ഷ്യമിട്ടില്ലെന്ന് പ്രത്യേകം പരാമർശിച്ചിരുന്നു. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന ഏത് ആക്രമണത്തിനും ഉചിതമായ മറുപടിയുണ്ടാകുമെന്നും ആവർത്തിച്ച് വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ വിയൻറ്റിയാൻ, ലാവോ PDR സന്ദർശനത്തിന്റെ ഫലങ്ങളുടെ പട്ടിക: (ഒക്‌ടോബർ 10 -11, 2024)

October 11th, 12:39 pm

പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവും ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ ദേശീയ പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം

ഇന്ത്യയും മാലിദ്വീപും: സമഗ്രമായ സാമ്പത്തിക, സമുദ്രസുരക്ഷാ പങ്കാളിത്തത്തിനായുള്ള ഒരു വീക്ഷണം

October 07th, 02:39 pm

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവും തമ്മിൽ 2024 ഒകേ്ടാബർ 7-ന് കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവൻ ശ്രേണിയും സമഗ്രമായി അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായി അടുത്തുനിൽക്കുന്നതും സവിശേഷവുമായ തങ്ങളുടെ ബന്ധം ആഴത്തിലാക്കുന്നതിൽ കൈവരിച്ച പുരോഗതിയും ജനങ്ങളുടെ അഭിവൃദ്ധിക്ക് നൽകിയ സംഭാവനകളും ഇരുവരും ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ദലിതുകളുടെയും ഒബിസിയുടെയും യഥാർത്ഥ സാമൂഹിക ശാക്തീകരണത്തിന് ബിജെപി ഊന്നൽ നൽകുന്നു: പഞ്ചാബിലെ പട്യാലയിൽ പ്രധാനമന്ത്രി മോദി

May 23rd, 05:00 pm

പഞ്ചാബിലെ പട്യാലയിലെ ജനങ്ങളുടെ ആവേശകരമായ സ്വീകരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ റാലിയെ അഭിസംബോധന ചെയ്തു. 'ഗുരു തേജ് ബഹാദൂറിൻ്റെ' ഭൂമിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. അഞ്ച് ഘട്ട വോട്ടെടുപ്പിന് ശേഷം, ഇന്ത്യയിലെ ജനങ്ങളുടെ സന്ദേശം 'ഫിർ എക് ബാർ, മോദി സർക്കാർ' എന്ന് പ്രതിധ്വനിക്കുന്നു, അദ്ദേഹം പറഞ്ഞു. ‘വികസിത ഭാരത്’ ഉറപ്പാക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം പഞ്ചാബിനോട് അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രി പഞ്ചാബിലെ ശക്തമായ റാലിയെ അഭിസംബോധന ചെയ്തു, മോദിക്ക് ആവേശകരമായ സ്വീകരണം

May 23rd, 04:30 pm

പഞ്ചാബിലെ പട്യാലയിലെ ജനങ്ങളുടെ ആവേശകരമായ സ്വീകരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ റാലിയെ അഭിസംബോധന ചെയ്തു. 'ഗുരു തേജ് ബഹാദൂറിൻ്റെ' ഭൂമിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. അഞ്ച് ഘട്ട വോട്ടെടുപ്പിന് ശേഷം, ഇന്ത്യയിലെ ജനങ്ങളുടെ സന്ദേശം 'ഫിർ എക് ബാർ, മോദി സർക്കാർ' എന്ന് പ്രതിധ്വനിക്കുന്നു, അദ്ദേഹം പറഞ്ഞു. ‘വിക്ഷിത് ഭാരത്’ ഉറപ്പാക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം പഞ്ചാബിനോട് അഭ്യർത്ഥിച്ചു.

രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന 'ഭാരതശക്തി പ്രഘോഷണ' പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

March 12th, 02:15 pm

രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ ഭജന്‍ ലാല്‍ ജി ശര്‍മ്മ, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ രാജ്നാഥ് സിംഗ് ജി, ഗജേന്ദ്ര ഷെഖാവത് ജി, കൈലാഷ് ചൗധരി ജി, പിഎസ്എയില്‍ നിന്നുള്ള പ്രൊഫസര്‍ അജയ് സൂദ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, വ്യോമസേനാ മേധാവി വി.ആര്‍. ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ഹരികുമാര്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മൂന്ന് സേനകളിലെയും ധീരരായ സൈനികര്‍... പിന്നെ ഇവിടെ പൊഖ്റാനില്‍ ഒത്തുകൂടിയ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!

രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന 'ഭാരത് ശക്തി'യിൽ മൂന്ന് സേനകളുടേയും അഭ്യാസ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി

March 12th, 01:45 pm

രാജസ്ഥാനിലെ പൊഖ്‌റാനില്‍ മൂന്ന് സേനകളുടേയും അഭ്യാസ പ്രകടനത്തിലൂടെ തദ്ദേശീയ പ്രതിരോധ ശേഷികളുടെ സമന്വയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ ആത്മനിർഭരത സംരംഭത്തെ മുന്‍നിര്‍ത്തി, രാജ്യത്തിന്റെ കഴിവിന്റെ സാക്ഷ്യപത്രമായ 'ഭാരത് ശക്തി' തദ്ദേശീയമായ ആയുധ സംവിധാനങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും ഒരു നിര തന്നെ പ്രദര്‍ശിപ്പിക്കുന്നു.

ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ ഒരു ലക്ഷത്തിലധികം പേര്‍ക്കുള്ള നിയമന കത്തുകള്‍ തൊഴില്‍ മേളയ്ക്ക് കീഴില്‍ ഫെബ്രുവരി 12 ന് പ്രധാനമന്ത്രി വിതരണം ചെയ്യും

February 11th, 03:15 pm

ഈ അവസരത്തില്‍, ന്യൂ ഡല്‍ഹിയില്‍ ഇന്റഗ്രേറ്റഡ് കോംപ്ലക്‌സായ ''കര്‍മയോഗി ഭവ''ന്റെ ഒന്നാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മിഷന്‍ കര്‍മ്മയോഗിയുടെ വിവിധ സ്തംഭങ്ങള്‍ക്കിടയിലെ സഹകരണവും സമന്വയവും ഈ സമുച്ചയം അഭിവൃദ്ധിപ്പെടുത്തും.

തന്ത്രപരമായി പ്രധാനപ്പെട്ട 928 ലൈനുകളുടെ പുനഃസ്ഥാപന യൂണിറ്റുകൾ/ഉപ-സംവിധാനങ്ങൾ/സ്പെയറുകൾ ഘടകങ്ങൾ എന്നിവയുടെ നാലാമത്തെ തദ്ദേശീയ പട്ടികയ്ക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി.

May 16th, 09:40 am

തന്ത്രപരമായി പ്രധാനപ്പെട്ട 928 ലൈൻ പുനഃസ്ഥാപന യൂണിറ്റുകളുടെ (എൽആർയു) നാലാമത്തെ തദ്ദേശീയ പട്ടിക (പിഐഎൽ) അംഗീകരിച്ചതായി പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ട്വീറ്റിൽ അറിയിച്ചു. 715 കോടി രൂപയുടെ ബദൽ ഇറക്കുമതി മൂല്യമുള്ള ഉയർന്ന നിലവാരത്തിലുള്ള സാമഗ്രികളും സ്‌പെയറുകളും പട്ടികയിൽ ഉൾപ്പെടുന്നു.

കർണാടകയിലെ ബെംഗളൂരുവിൽ എയ്‌റോ ഇന്ത്യ 2023ന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 13th, 09:40 am

ഇന്നത്തെ സുപ്രധാന പരിപാടിയിൽ പങ്കെടുക്കുന്ന കർണാടക ഗവർണർ, കർണാടക മുഖ്യമന്ത്രി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജി, എന്റെ മറ്റ് ക്യാബിനറ്റ് അംഗങ്ങൾ, വിദേശത്ത് നിന്നുള്ള പ്രതിരോധ മന്ത്രിമാർ, ബഹുമാനപ്പെട്ട വ്യവസായ പ്രതിനിധികൾ, മറ്റ് പ്രമുഖർ, മഹതികളേ മാന്യരേ !

'എയ്‌റോ ഇന്ത്യ 2023'ന്റെ 14-ാം പതിപ്പ് ബെംഗളൂരുവിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

February 13th, 09:30 am

'എയ്‌റോ ഇന്ത്യ 2023'ന്റെ 14-ാം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബെംഗളൂരു യെലഹങ്കയിലെ വ്യോമസേനാ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു. “ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ” എന്നതാണ് 80ലധികം രാജ്യങ്ങളും 100 വിദേശ കമ്പനികളും 700 ഇന്ത്യൻ കമ്പനികളും പങ്കെടുക്കുന്ന എയ്‌റോ ഇന്ത്യ 2023ന്റെ പ്രമേയം. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, തദ്ദേശീയ ഉപകരണങ്ങൾ/സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനും വിദേശ കമ്പനികളുമായി പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും പരിപാടി ഊന്നൽ നൽകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബൈഡനും തമ്മിലുള്ള വെർച്വൽ ആശയവിനിമയം

April 10th, 09:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രിൽ 11 ന് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബൈഡനുമായി ഒരു വെർച്വൽ കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും നിലവിലുള്ള ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും ദക്ഷിണേഷ്യ, ഇന്തോ-പസഫിക് മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ, പരസ്പര താൽപര്യമുള്ള ആഗോള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യും. ആഗോള തലത്തിൽ സമഗ്ര ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഉന്നത തല ഇടപഴകൽ തുടരാൻ ഈ കൂടിക്കാഴ്ച്ച ഇരുപക്ഷത്തെയും പ്രാപ്തരാക്കും.

പിഎം-കിസാൻ പദ്ധതിയുടെ 10-ാം ഗഡു സാമ്പത്തിക ആനുകൂല്യത്തിന്റെ പ്രകാശന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 01st, 12:31 pm

ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ ബഹുമാന്യരായ പ്രമുഖരേ ... . മാതാ വൈഷ്ണോദേവി പരിസരത്ത് നടന്ന ദാരുണമായ സംഭവത്തിൽ ഞാൻ ആദ്യം അനുശോചനം രേഖപ്പെടുത്തുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവർക്കും തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവർക്കും എന്റെ സഹതാപം. ജമ്മു കശ്മീരിലെ ഭരണസംവിധാനവുമായി കേന്ദ്രഗവണ്മെന്റ് നിരന്തര സമ്പർക്കത്തിലാണ്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും സംസാരിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പരിക്കേറ്റവരുടെ ചികിത്സയിലും പൂർണ ശ്രദ്ധ ചെലുത്തുന്നുണ്ട്.

പിഎം-കിസാന്‍ പത്താം ഗഡു പ്രധാനമന്ത്രി വിതരണംചെയ്തു

January 01st, 12:30 pm

താഴേത്തട്ടിലുള്ള കര്‍ഷകരെ ശാക്തീകരിക്കാനുള്ള പ്രതിബദ്ധതയുടെയും ദൃഢനിശ്ചയത്തിന്റെയും ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ പത്താം ഗഡു സാമ്പത്തിക ആനുകൂല്യം വിതരണം ചെയ്തു. ഗുണഭോക്താക്കളായ പത്തുകോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിലൂടെ 20,000 കോടിയിലേറെ രൂപ കൈമാറാനായി. പരിപാടിയില്‍ ഏകദേശം 351 കാര്‍ഷികോല്‍പ്പാദന സംഘടനകള്‍ക്കായി (എഫ്പിഒകള്‍) 14 കോടിയിലധികം രൂപയുടെ ഓഹരി ധനസഹായവും പ്രധാനമന്ത്രി വിതരണം ചെയ്തു. 1.24 ലക്ഷത്തിലധികം കര്‍ഷകര്‍ക്കാണ് ഇതു പ്രയോജനപ്പെടുന്നത്. ചടങ്ങിനിടെ പ്രധാനമന്ത്രി എഫ്പിഒകളുമായി സംവദിച്ചു. കേന്ദ്രമന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമറും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എല്‍ജിമാരും കൃഷിമന്ത്രിമാരും കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു.

രാഷ്ട്ര രക്ഷാ സമര്‍പ്പണ്‍ പര്‍വ ത്തോടനുബന്ധിച്ച് ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 19th, 05:39 pm

സ്വാതന്ത്ര്യത്തിനു വേണ്ടി സര്‍വതും ബലികഴിച്ച റാണിലക്ഷ്മീ ബായിയുടെ മണ്ണിലെ ജനങ്ങളെ ഞാന്‍ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ അഗ്നി നാളങ്ങളെ ജ്വലിപ്പിച്ചത് ഝാന്‍സിയാണ്. ധീരതയിലും രാജ്യസ്‌നേഹത്തിലും കുതിര്‍ന്നതാണ് ഈ മണ്ണിലെ ഓരോ തരികളും. ഝാന്‍സിയുടെ ധീരയായ റാണി ലക്ഷ്മീ ബായിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

ഉത്തർപ്രദേശിലെ ഝാൻസിയിൽ പ്രധാനമന്ത്രി ‘രാഷ്ട്ര രക്ഷാ സമർപ്പൺ പർവ’ത്തിൽ പങ്കെടുത്തു

November 19th, 05:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഝാൻസിയിൽ നടന്ന ‘രാഷ്ട്ര രക്ഷാ സമർപ്പൺ പർവ’ത്തിൽ പങ്കെടുത്തു. ഝാൻസി കോട്ടയുടെ പരിസരത്ത് സംഘടിപ്പിച്ച ‘രാഷ്ട്ര രക്ഷാ സമർപൺ പർവ്’ ആഘോഷിക്കുന്ന മഹത്തായ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രതിരോധ മന്ത്രാലയത്തിന്റെ നിരവധി പുതിയ സംരംഭങ്ങൾ രാഷ്ട്രത്തിന് സമർപ്പിച്ചു. ഈ പദ്ധതികളിൽ എൻ സി സി അലുംനി അസോസിയേഷന്റെ സമാരംഭവും ഉൾപ്പെടുന്നു, അസോസിയേഷന്റെ ആദ്യ അംഗമായി പ്രധാനമന്ത്രി രജിസ്റ്റർ ചെയ്തു; എൻസിസി കേഡറ്റുകൾക്കായുള്ള സിമുലേഷൻ പരിശീലന ദേശീയ പരിപാടിയുടെ തുടക്കം; ദേശീയ യുദ്ധസ്മാരകത്തിൽ വീരമൃത്യു വരിച്ച വീരന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ കിയോസ്‌ക്; ദേശീയ യുദ്ധ സ്മാരകത്തിന്റെ മൊബൈൽ ആപ്പ്; ഇന്ത്യൻ നാവിക കപ്പലുകൾക്കായി ഡിആർഡിഒ രൂപകല്പന ചെയ്യുകയും വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് 'ശക്തി'; ലഘു യുദ്ധ ഹെലികോപ്റ്റർ, ഡ്രോണുകൾ. എന്നിവയ്ക്ക് പുറമെ, യുപി പ്രതിരോധ വ്യവസായ ഇടനാഴിയിലെ ഝാൻസി നോഡിൽ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിന്റെ 400 കോടി രൂപയുടെ പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.