ബ്രസീൽ പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
February 21st, 12:30 pm
കഴിഞ്ഞ വർഷം ബ്രസീലിൽ വെച്ച് താങ്കൾ എന്നെ എത്രത്തോളം സൗഹൃദത്തോടും ആതിഥ്യമര്യാദയോടും കൂടിയാണോ സ്വീകരിച്ചത്, അതേ സ്നേഹത്തോടെ ഞാൻ താങ്കളെ ഇന്ത്യയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. ഇത് എനിക്ക് ഏറെ സന്തോഷകരമായ കാര്യമാണ്.'സേവാ തീർത്ഥ്', 'കർത്തവ്യ ഭവൻ-1 & 2' എന്നിവ ഫെബ്രുവരി 13-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
February 12th, 12:02 pm
2026 ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് 1:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സേവാ തീർത്ഥ് എന്ന കെട്ടിട സമുച്ചയത്തിന്റെ പേര് അനാച്ഛാദനം ചെയ്യും. തുടർന്ന് പ്രധാനമന്ത്രി സേവാ തീർത്ഥും, കർത്തവ്യ ഭവൻ -1 & 2 ഉം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും, വൈകുന്നേരം 6 മണിക്ക് സേവാ തീർത്ഥിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും.ഫോസ്ഫറസ്, പൊട്ടാഷ് (P&K) വളങ്ങളുടെ 2024 റാബി സീസണിലെ (01.10.2024 മുതൽ 31.03.2025 വരെ) പോഷകാധിഷ്ഠിത സബ്‌സിഡി (NBS) നിരക്കുകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
September 18th, 03:14 pm
2024 ലെ റാബി സീസണിൽ (01.10.2024 മുതൽ 31.03.2025 വരെ) ,ഫോസ്ഫറസ്, പൊട്ടാഷ് (P&K) വളങ്ങളുടെ പോഷകങ്ങൾ അടിസ്ഥാനമാക്കിയുള്ള സബ്‌സിഡി നിരക്കുകൾ (NBS) നിശ്ചയിക്കുന്നതിനായി കേന്ദ്ര രാസവസ്തു- രാസവള മന്ത്രാലയം മുന്നോട്ടുവച്ച നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.