37,500 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ ഉപരിതല കൽക്കരി/ലിഗ്നൈറ്റ് വാതകവൽക്കരണ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

May 13th, 03:29 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം, 37,500 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ ഉപരിതല കൽക്കരി/ലിഗ്നൈറ്റ് വാതകവൽക്കരണ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകി.

എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന

December 17th, 12:25 pm

പൗരാണിക ജ്ഞാനവും ആധുനിക അഭിലാഷങ്ങളുമുള്ള ഒരു രാജ്യത്തിന്റെ ഹൃദയത്തിൽ, ജനാധിപത്യത്തിന്റെ ഈ ക്ഷേത്രത്തിൽ വരാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നുന്നു. നിങ്ങളുടെ പാർലമെന്റിനോടും ജനങ്ങളോടും ജനാധിപത്യ യാത്രയോടുമുള്ള ഏറെ ബഹുമാനത്തോടെയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ സൗഹൃദത്തിന്റെയും സൽസ്വഭാവത്തിന്റെയും സാഹോദര്യത്തിന്റെയും ആശംസകൾ ഞാൻ നേരുന്നു.

എത്യോപ്യയിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

December 17th, 12:12 pm

എത്യോപ്യയിലെ നിയമനിർമ്മാതാക്കൾക്ക് ഇന്ത്യൻ ജനതയുടെ സൗഹൃദത്തിലൂന്നിയ ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തിൻ്റെ പ്രസംഗം ആരംഭിച്ചത്. പാർലമെന്റിനെ അഭിസംബോധന ചെയ്യാനും എത്യോപ്യയിലെ സാധാരണക്കാരായ കർഷകർ, സംരംഭകർ, അഭിമാനികളായ സ്ത്രീകൾ, യുവാക്കൾ എന്നിവരോട് സംസാരിക്കാനും കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. എത്യോപ്യയിലെ ഗ്രേറ്റ് ഓണർ നിഷാൻ എന്ന പരമോന്നത ബഹുമതി തനിക്ക് സമ്മാനിച്ചതിന് എത്യോപ്യയിലെ ജനങ്ങൾക്കും സർക്കാരിനും അദ്ദേഹം നന്ദി പറഞ്ഞു. ബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള വർഷങ്ങൾ പഴക്കമുള്ള ബന്ധം സന്ദർശന വേളയിൽ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തപ്പെട്ടതിൽ പ്രധാനമന്ത്രി അഗാധമായ സംതൃപ്തി പ്രകടിപ്പിച്ചു.

India and Mongolia's relationship is one of deep spiritual and emotional connection: PM Modi

October 14th, 01:15 pm

In his remarks at the joint press meet, PM Modi said that India and Mongolia will work together to amplify the voice of the Global South. He announced that next year, the holy relics of Lord Buddha’s two great disciples — Sariputra and Maudgalyayana — will be sent from India to Mongolia. He noted that both the countries’ private sectors are exploring new opportunities for collaboration in areas such as energy, critical minerals, rare earths, digital technology, mining, agriculture, dairy, and cooperatives.

ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

August 23rd, 10:10 pm

വേൾഡ് ലീഡേഴ്‌സ് ഫോറത്തിലേക്ക് വന്ന എല്ലാ അതിഥികളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഈ ഫോറത്തിനായി തിരഞ്ഞെടുത്ത സമയം വളരെ മികച്ചതാണ്, അതിനാൽ ഞാൻ അതിനെ അഭിനന്ദിക്കുന്നു. കഴിഞ്ഞ ആഴ്ച, ഞാൻ ചെങ്കോട്ടയിൽ നിന്നുള്ള അടുത്ത തലമുറ പരിഷ്കാരങ്ങളെക്കുറിച്ച് സംസാരിച്ചു, ഇപ്പോൾ ആ മനോഭാവത്തിന് ശക്തി വർധിപ്പിക്കുന്ന ഒന്നായി ഈ ഫോറം പ്രവർത്തിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃ സമ്മേളനത്തെ അഭിസംബോധന ചെയ്തു

August 23rd, 05:43 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ലോക നേതൃ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഈ സമ്മേളനത്തിന്റെ സമയം വളരെ യുക്തിസഹമാണ് എന്ന് പരാമർശിച്ച ശ്രീ മോദി, ഈ സമയോചിത സംരംഭത്തിന് സംഘാടകരെ അഭിനന്ദിച്ചു. കഴിഞ്ഞയാഴ്ച ചുവപ്പുകോട്ടയിൽ നിന്ന് അടുത്തതലമുറ പരിഷ്കാരങ്ങളെക്കുറിച്ച് താൻ സംസാരിച്ചതായും ഈ വേദി ഇപ്പോൾ ആ ചൈതന്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

​പ്രധാനമന്ത്രി ജൂലൈ 2 മുതൽ 9 വരെ ഘാന, ട്രിനിഡാഡ് & ടുബേഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നിവിടങ്ങൾ സന്ദർശിക്കും

June 27th, 10:03 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂലൈ രണ്ടിനും മൂന്നിനും ഘാന​സന്ദർശിക്കും. ഘാനയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷിസന്ദർശനമാണിത്. മൂന്നുപതിറ്റാണ്ടിനുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്. സന്ദർശനവേളയിൽ, പ്രധാനമന്ത്രി ഘാന പ്രസിഡന്റുമായി ചർച്ച നടത്തും. കരുത്തുറ്റ ഉഭയകക്ഷിപങ്കാളിത്തം നേതാക്കൾ അവലോകനം ചെയ്യും. സാമ്പത്തിക-ഊർജ-പ്രതിരോധ സഹകരണം, വികസന സഹകരണ പങ്കാളിത്തം എന്നിവയിലൂടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതൽ വഴികളെക്കുറിച്ചു ചർച്ചചെയ്യും. ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാനും ECOWAS [പശ്ചിമ ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ സാമ്പത്തിക സമൂഹം], ആഫ്രിക്കൻ യൂണിയൻ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധത്തിനു കരുത്തേകാനുമുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ പ്രതിബദ്ധത ഈ സന്ദർശനം ആവർത്തിച്ചുറപ്പിക്കും.

ചിലി പ്രസിഡന്റിന്റെ ഇന്ത്യാസന്ദർശനത്തിന്റെ പരിണിതഫലങ്ങൾ

April 01st, 06:45 pm

അന്റാർട്ടിക്ക സഹകരണത്തെക്കുറിച്ചുള്ള ഉദ്ദേശ്യപത്രം

ഇന്ത്യ - ചിലി സംയുക്ത പ്രസ്താവന (ഏപ്രിൽ 1, 2025)

April 01st, 06:11 pm

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ട് 2025 ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ ഇന്ത്യ സന്ദർശിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 76-ാം വാർഷികത്തിന്റെ സ്മരണയ്ക്കായാണു സന്ദർശനം. വിദേശകാര്യം, കൃഷി, ഖനനം, വനിത, ലിംഗസമത്വം, സംസ്കാരം, കല, പൈതൃകം എന്നീ വകുപ്പുകളുടെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, നിരവധി വ്യവസായപ്രമുഖർ എന്നിവർ പ്രസിഡന്റ് ബോറിക്കിനൊപ്പമുണ്ട്. ന്യൂഡൽഹിക്ക് പുറമേ, ആഗ്ര, മുംബൈ, ബെംഗളൂരു എന്നിവിടങ്ങൾ പ്രസിഡന്റ് ബോറിക് സന്ദർശിക്കും. പ്രസിഡന്റ് ബോറിക്കിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. 2024 നവംബറിൽ റിയോ ഡി ജനീറോയിൽ നടന്ന ജി-20 ഉച്ചകോടിയിലാണു പ്രസിഡന്റ് ബോറിക്കും പ്രധാനമന്ത്രി മോദിയും ആദ്യമായി കണ്ടുമുട്ടിയത്.

ഭുവനേശ്വറിലെ 'ഉത്കർഷ് ഒഡീഷ'- മേക്ക് ഇൻ ഒഡീഷ കോൺക്ലേവിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

January 28th, 11:30 am

ഒഡീഷ ഗവർണർ ശ്രീ ഹരിബാബു, ജനകീയനായ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി ജി, കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹമന്ത്രിമാർ, ഒഡീഷ ​ഗവൺമെന്റിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വ്യവസായ-വ്യാപാര രംഗത്തെ പ്രമുഖരായ സംരംഭകർ, പരിപാടിയിൽ പങ്കെടുക്കുന്ന രാജ്യത്തേയും ലോകത്തെയും നിക്ഷേപകർ, ഒഡീഷയിലെ എൻ്റെ പ്രിയ സഹോദരീസഹോദരന്മാരേ!

ഭുവനേശ്വറിൽ 'ഉത്കർഷ് ഒഡീഷ' - മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

January 28th, 11:00 am

ഒഡീഷ - ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്ന് നടക്കുന്ന മെയ്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 ഉം മെയ്ക് ഇൻ ഒഡീഷ എക്സിബിഷനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്കർഷ് ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ ദിവസ് 2025 പരിപാടി ഉദ്ഘാടനം ചെയ്ത സന്ദർശനം അനുസ്മരിച്ചു കൊണ്ട് 2025 ജനുവരി മാസത്തിൽ ഒഡീഷയിലേക്കുള്ള തന്റെ രണ്ടാമത്തെ സന്ദർശനമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ ഒഡീഷയിൽ നടന്നതിൽ വച്ച് ഏറ്റവും വലിയ ബിസിനസ് ഉച്ചകോടിയാണിതെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, മെയ്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 ൽ ഏകദേശം 5-6 മടങ്ങ് കൂടുതൽ നിക്ഷേപകർ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞു. മഹത്തായ പരിപാടി സംഘടിപ്പിച്ചതിന് ഒഡീഷയിലെ ജനങ്ങളെയും ​ഗവൺമെന്റിനേയും അദ്ദേഹം അഭിനന്ദിച്ചു.

സിഡ്‌നിയിൽ വ്യവസായ വട്ടമേശസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

May 24th, 04:03 pm

ഉരുക്ക്, ബാങ്കിങ്, ഊർജം, ഖനനം, ഐടി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളെ പ്രതിനിധാനംചെയ്ത് സിഇഒമാർ പങ്കെടുത്തു. ഓസ്ട്രേലിയയിലെ ചില പ്രമുഖ സർവകലാശാലകളിൽനിന്നുള്ള വൈസ് ചാൻസലർമാരും സമ്മേളനത്തിൽ പങ്കെടുത്തു.

രാജസ്ഥാനിലെ നാഥ്ദ്വാരയില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്ലും സമര്‍പ്പണവും നടത്തിയ വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

May 10th, 12:01 pm

രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര ജി, എന്റെ സുഹൃത്ത് മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, നിയമസഭാ സ്പീക്കര്‍ ശ്രീ സി പി ജോഷി ജി, സംസ്ഥാന ഗവണ്‍മെന്റിലെ മന്ത്രി ശ്രീ ഭജന്‍ ലാല്‍ ജാതവ്, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ ശ്രീ ചന്ദ്രപ്രകാശ് ജോഷി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ സഹോദരി ദിയാ കുമാരി ജി, ശ്രീ കനക് മല്‍ കത്താര ജി, ശ്രീ അര്‍ജുന്‍ലാല്‍ മീണ ജി, ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റെല്ലാ വിശിഷ്ടാതിഥികള്‍, രാജസ്ഥാനിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!

രാജസ്ഥാനിലെ നാഥ്ദ്വാരയിൽ 5500 കോടി രൂപയിലധികം വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു

May 10th, 12:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ നാഥ്ദ്വാരയിൽ 5500 കോടി രൂപയിലധികം ചെലവ് വരുന്ന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പണവും നിർവ്വഹിച്ചു . റെയിൽവേ, റോഡ് പദ്ധതികൾ ചരക്കുകളുടെയും സേവനങ്ങളുടെയും സഞ്ചാരം സുഗമമാക്കുകയും അതുവഴി വ്യാപാരവും വാണിജ്യവും വർദ്ധിപ്പിക്കുകയും മേഖലയിലെ ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുന്നതിലാണ് വികസന പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മധ്യപ്രദേശിലെ ഇൻഡോറിൽ 2023-ലെ മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

January 11th, 05:00 pm

മധ്യപ്രദേശ് നിക്ഷേപക ഉച്ചകോടിയിലേക്ക് എല്ലാ നിക്ഷേപകർക്കും സംരംഭകർക്കും ഊഷ്മളമായ സ്വാഗതം! വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ മധ്യപ്രദേശിന്റെ പങ്ക് വളരെ നിർണായകമാണ്. ഭക്തിയും ആത്മീയതയും മുതൽ ടൂറിസം വരെ; കൃഷി മുതൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം വരെ, എംപിക്ക് അതുല്യതയും മഹത്വവും അവബോധവും ഉണ്ട്.

മധ്യപ്രദേശിലെ ഇൻഡോറിൽ 2023ലെ മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു

January 11th, 11:10 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഇൻഡോറിൽ ആഗോള നിക്ഷേപക ഉച്ചകോടിയെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു. മധ്യപ്രദേശിലെ വൈവിധ്യമാർന്ന നിക്ഷേപസാധ്യതകൾ പ്രദർശിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് ഉച്ചകോടി.

ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിക്കൂ'എന്ന വിഷയത്തില്‍ ഡിപിഐഐടി സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

March 03rd, 10:08 am

കേന്ദ്രബജറ്റിന്റെ പശ്ചാത്തലത്തില്‍ വ്യാവസായിക-ആഭ്യന്തരവ്യാപാര പ്രോത്സാഹനവകുപ്പു സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്തു. ബജറ്റിനുശേഷം നടക്കുന്ന വെബിനാര്‍പരമ്പരയിലെ എട്ടാമത്തെ വെബിനാറാണ് ഇത്. 'ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിക്കൂ' എന്നതായിരുന്നു വെബിനാറിന്റെ വിഷയം.

ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിക്കൂ'എന്ന വിഷയത്തില്‍ ഡിപിഐഐടി സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

March 03rd, 10:07 am

കേന്ദ്രബജറ്റിന്റെ പശ്ചാത്തലത്തില്‍ വ്യാവസായിക-ആഭ്യന്തരവ്യാപാര പ്രോത്സാഹനവകുപ്പു സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്തു. ബജറ്റിനുശേഷം നടക്കുന്ന വെബിനാര്‍പരമ്പരയിലെ എട്ടാമത്തെ വെബിനാറാണ് ഇത്. 'ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിക്കൂ' എന്നതായിരുന്നു വെബിനാറിന്റെ വിഷയം.

ബഹുവിധ കണക്റ്റിവിറ്റിക്കായുള്ള ദേശീയ മാസ്റ്റര്‍ പ്ലാനായ പി.എം.ഗതി ശക്തിയുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 13th, 11:55 am

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ നിതിന്‍ ഗഡ്കരി, ശ്രീ പിയൂഷ് ഗോയല്‍ ജി, ശ്രീ ഹര്‍ദീപ് സിംഗ് പുരി ജി, ശ്രീ സര്‍ബാനന്ദ സോനോവാള്‍ ജി, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ശ്രീ അശ്വിനി വൈഷ്ണവ് ജി, ശ്രീ രാജ് കുമാര്‍ സിംഗ് ജി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങള്‍, വ്യവസായ രംഗത്തെ സഹപ്രവര്‍ത്തകര്‍, മറ്റ് വിശിഷ്ട വ്യക്തിത്വങ്ങള്‍, എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍,

പിഎം ഗതിശക്തിക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി

October 13th, 11:54 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബഹുമുഖ സമ്പര്‍ക്ക സംവിധാനത്തിനുള്ള ദേശീയ മാസ്റ്റര്‍ പ്ലാനായ ഗതി ശക്തി ഉദ്ഘാടനം ചെയ്തു. പ്രഗതി മൈതാനത്തെ പുതിയ എക്സിബിഷന്‍ കോംപ്ലക്സും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ശ്രീ നിതിന്‍ ഗഡ്കരി, ശ്രീ പീയൂഷ് ഗോയല്‍, ശ്രീ ഹര്‍ദീപ് സിംഗ് പുരി, ശ്രീ സര്‍ബാനന്ദ സോനോവാല്‍, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ ആര്‍ കെ സിംഗ്, വിവിധ മുഖ്യമന്ത്രിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വ്യവസായ മേഖലയില്‍ നിന്ന് ആദിത്യ ബിര്‍ല ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ കുമാര്‍ മംഗളം ബിര്‍ല, ട്രാക്ടേഴ്‌സ് ആന്‍ഡ് ഫാം എക്വിപ്‌മെന്റ്‌സ് സിഎംഡി ശ്രീമതി മല്ലിക ശ്രീനിവാസന്‍, ടാറ്റ സ്റ്റീല്‍ സിഇഒയും എംഡിയുമായ ടിവി നരേന്ദ്രന്‍, റിവിഗോ സഹസ്ഥാപകന്‍ ദീപക് ഗാര്‍ഗ് തുടങ്ങിയവര്‍ പങ്കെടുത്തു.