ഫിലിപ്പീൻസിലെ മിൻഡനാവോയിൽ ഭൂകമ്പത്തെത്തുടർന്നുണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
June 08th, 07:25 pm
ഫിലിപ്പീൻസിലെ മിൻഡനാവോയിൽ ഭൂകമ്പത്തെത്തുടർന്നുണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി തന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.