വേനൽക്കാല ചൂടിനെ മറികടക്കാനുള്ള നുറുങ്ങുകൾ പ്രധാനമന്ത്രി മോദി പങ്കുവെച്ചു, മൻ കി ബാത്തിൽ പൗരന്മാരോട് വെള്ളം കുടിക്കുന്നത് തുടരുക എന്ന് ആവശ്യപ്പെട്ടു.

May 31st, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്തിൽ' വീണ്ടും നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നമ്മുടെ നാട്ടുകാർ രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നു, അവരെക്കുറിച്ച് കേൾക്കുമ്പോൾ നമുക്ക് പുതിയൊരു പ്രചോദനം ലഭിക്കും. അത്‌ലറ്റിക്‌സിൽ രാജ്യത്തിന്റെ അത്തരമൊരു നേട്ടത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇന്നത്തെ ‘മൻ കി ബാത്ത്’ പരിപാടി ആരംഭിക്കാം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജാർഖണ്ഡിലെ റാഞ്ചിയിൽ നാഷണൽ സീനിയ‍ർ അത്‌ലറ്റിക്സ് ഫെഡറേഷൻ മത്സരം നടന്നു. ഏകദേശം 800 അത്‌ലറ്റുകൾ അതിൽ പങ്കെടുത്തു - അവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവരായിരുന്നു. നാല് വ്യത്യസ്ത ഇനങ്ങളിലായി നാല് ദേശീയ റെക്കോർഡുകൾ അവിടെ തകർക്കപ്പെട്ടു. ഗുരിന്ദർവീർ സിംഗ്, വിശാൽ ടികെ, തേജസ്വിൻ ശങ്കർ, ദേവ് മീണ, കുൽദീപ് കുമാർ - ഇവർ വ്യത്യസ്ത വിഭാഗങ്ങളിലായി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ആദ്യം തന്നെ ഞാൻ എല്ലാവരെയും അഭിനന്ദിക്കുന്നു.

ഇന്ത്യയുടെ വാക്സിനേഷൻ പരിപാടി ലോകത്തിന് ഒരു പഠന വിഷയം ആയിരിക്കും: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 27th, 11:30 am

മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സ് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സംസാരിച്ചു, പരേതനായ മിൽക്ക സിങ്ങിനെയും അദ്ദേഹത്തിന്റെ സംഭാവനയെയും അനുസ്മരിച്ചു. ഇപ്പോൾ നടക്കുന്ന വാക്സിനേഷൻ പ്രചാരണത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി വിശദീകരിക്കുകയും ഇത് ലോകത്തിന് ഒരു പഠന വിഷയം ആയിരിക്കുമെന്ന് പറയുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരോട് സംസാരിച്ച അദ്ദേഹം അഭ്യൂഹങ്ങൾക്ക് ഇരയാകരുതെന്നും വാക്‌സിൻ എടുക്കണമെന്നും ആവശ്യപ്പെട്ടു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം, അമൃത് മഹോത്സവ് തുടങ്ങിയവയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

ഇതിഹാസ കായിക തരാം മിൽഖ സിംഗിന്റ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

June 19th, 08:45 am

ഇതിഹാസ കായിക താരം ശ്രീ മിൽക്ക സിംഗ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കടുത്ത ദുഖം രേഖപ്പെടുത്തി. രാജ്യത്തിന്റെ ഭാവനയെ ആകർഷിക്കുകയും എണ്ണമറ്റ ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നേടുകയും ചെയ്ത ഒരു കായികതാരമായി ശ്രീ മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചു.