കോമൺ‌വെൽത്ത് രാജ്യങ്ങളിലെ ലോക്‌സഭാ സ്പീക്കർമാരുടെയും അധ്യക്ഷന്മാരുടെയും 28-ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

January 15th, 11:00 am

ബഹുമാനപ്പെട്ട ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ജി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവംശ് ജി, ഇന്റർ-പാർലമെന്ററി യൂണിയൻ പ്രസിഡന്റ് ശ്രീമതി ടുലിയ ആക്‌സൺ, കോമൺ‌വെൽത്ത് പാർലമെന്ററി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ക്രിസ്റ്റഫർ കലില, കോമൺ‌വെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള സ്പീക്കർമാരെ, പ്രിസൈഡിംഗ് ഓഫീസർമാരെ , മറ്റ് പ്രതിനിധികളേ, മഹതികളേ, മാന്യരേ!

സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ വെച്ച് നടക്കുന്ന കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

January 15th, 10:32 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസ് കോംപ്ലക്സിലെ സംവിധാൻ സദന്റെ സെൻട്രൽ ഹാളിൽ വെച്ച് കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം (CSPOC) ഉദ്ഘാടനം ചെയ്തു. ഒരു പാർലമെന്ററി ജനാധിപത്യത്തിൽ സ്പീക്കറുടെ പങ്ക് സവിശേഷമാണെന്ന് ചടങ്ങിൽ സംസാരിക്കവെ ശ്രീ മോദി അഭിപ്രായപ്പെട്ടു. സ്പീക്കർക്ക് അധികം സംസാരിക്കാൻ അവസരം ലഭിക്കാറില്ലെന്നും എന്നാൽ മറ്റുള്ളവരെ ശ്രദ്ധിക്കുകയും എല്ലാവർക്കും സ്വയം പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ബഹളം വെക്കുന്നവരും അമിത ആവേശമുള്ളവരുമായ അംഗങ്ങളെപ്പോലും പുഞ്ചിരിയോടെ കൈകാര്യം ചെയ്യുന്ന സ്പീക്കർമാരുടെ ഏറ്റവും പൊതുവായ സ്വഭാവം ക്ഷമയാണെന്ന് അദ്ദേഹം അടിവരയിട്ടു.

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

September 25th, 06:16 pm

റഷ്യയുടെ ഉപപ്രധാനമന്ത്രി ശ്രീ ദിമിത്രി പട്രുഷേവ്; എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ ചിരാഗ് പാസ്വാൻ, ശ്രീ രവ്നീത്; ശ്രീ പ്രതാപ് റാവു ജാദവ്; വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, പ്രതിനിധികൾ; മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യന്മാരേ!

വേൾഡ് ഫുഡ് ഇന്ത്യ 2025നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

September 25th, 06:15 pm

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന വേൾഡ് ഫുഡ് ഇന്ത്യ 2025യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കർഷകർ, സംരംഭകർ, നിക്ഷേപകർ, നൂതനാശയക്കാർ, ഉപഭോക്താക്കൾ എന്നിവരെല്ലാം ഒരുമിച്ച് പങ്കെടുത്ത്, വേൾഡ് ഫുഡ് ഇന്ത്യയെ പുതിയ ബന്ധത്തിന്റെയും ഇടപെടലിന്റെയും സർഗ്ഗാത്മകതയുടെയും ഒരു വേദിയാക്കി മാറ്റിയതായി ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അൽപം മുമ്പാണ് താൻ എക്സിബിഷനുകൾ സന്ദർശിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി, പോഷകാഹാരം, എണ്ണ ഉപഭോഗം കുറയ്ക്കൽ, പാക്കേജുചെയ്ത ഉൽപ്പന്നങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കൽ എന്നിവയിലാണ് പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന കാര്യത്തിൽ സന്തോഷം പ്രകടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങളും ആശംസകളും നേർന്നു.

വാരാണസിയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

April 11th, 11:00 am

വേദിയിൽ സന്നിഹിതരായ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; മുഖ്യമന്ത്രി, ബഹുമാനപ്പെട്ട ശ്രീ യോഗി ആദിത്യനാഥ്; ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്; ബഹുമാനപ്പെട്ട മന്ത്രിമാർ; മറ്റ് ജനപ്രതിനിധികൾ; ബനാസ് ഡയറി ചെയർമാൻ ശങ്കർഭായ് ചൗധരി; അനുഗ്രഹങ്ങൾ സമർപ്പിക്കാൻ ഇത്ര വലിയ അളവിൽ ഇവിടെ തടിച്ചുകൂടിയ എൻ്റെ എല്ലാ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ -

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ 3880 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു

April 11th, 10:49 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഇന്ന് 3880 കോടിരൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, കാശിയുമായുള്ള ആഴത്തിലുള്ള ബന്ധം അദ്ദേഹം എടുത്തുപറഞ്ഞു. തന്റെ കുടുംബത്തിലെയും പ്രദേശത്തെയും ജനങ്ങളോട്, അവരുടെ അനുഗ്രഹങ്ങൾക്ക് ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ച അദ്ദേഹം, തനിക്ക് നൽകിയ സ്നേഹവും പിന്തുണയും എടുത്തുകാട്ടുകയും ചെയ്തു. കാശി തന്റേതാണെന്നും താൻ കാശിയുടേതാണെന്നും പ്രസ്താവിച്ച്, ഈ സ്നേഹത്തോടുള്ള കടപ്പാട് അദ്ദേഹം എടുത്തുകാട്ടി. നാളെ ഹനുമാൻ ജന്മോത്സവത്തിന്റെ ശുഭവേളയാണെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, കാശിയിലെ സങ്കടമോചന മഹാരാജിനെ സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം പ്രകടിപ്പിച്ചു. ഹനുമാൻ ജന്മോത്സവത്തിനു മുന്നോടിയായി, വികസനത്തിന്റെ ഉത്സവം ആഘോഷിക്കാൻ കാശിയിലെ ജനങ്ങൾ ഒത്തുകൂടിയതെങ്ങനെയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

Our government places utmost importance on 'Samman' and 'Suvidha' for women: PM Modi in Navsari, Gujarat

March 08th, 11:50 am

PM Modi launched various developmental works in Navsari, Gujarat and addressed the gathering on the occasion of International Women's Day. PM extended his best wishes to all the women of the country and remarked that women are excelling in every sector. He highlighted the launch of two schemes, G-SAFAL and G-MAITRI in Gujarat. Shri Modi acknowledged Navsari district as one of the leading districts in Gujarat for rainwater harvesting and water conservation. He spoke about Namo Drone Didi campaign that is revolutionizing agriculture and the rural economy.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ നവസാരിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

March 08th, 11:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ നവസാരിയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വനിതാ ദിനത്തിലൈ സദസ്സിനെ അഭിസംബോധന ചെയ്യവേ, പരിപാടിക്കെത്തിയ അമ്മമാര്‍, സഹോദരിമാര്‍, പെണ്‍മക്കള്‍ എന്നിവരുടെ സ്‌നേഹത്തിനും വാത്സല്യത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി പറഞ്ഞു. ഈ പ്രത്യേക ദിനത്തില്‍ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. മഹാകുംഭത്തില്‍ ഗംഗാ മാതാവിന്റെ അനുഗ്രഹമാണു ലഭിച്ചതെങ്കില്‍ ഇന്ന് മാതൃശക്തിയുടെ മഹാകുംഭത്തില്‍ അനുഗ്രഹിക്കപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഗുജറാത്തില്‍ ജി-സഫല്‍ (അന്ത്യോദയ കുടുംബങ്ങള്‍ക്കു ജീവിതം മെച്ചപ്പെടുത്താനായുള്ള ഗുജറാത്ത് പദ്ധതി), ജി-മൈത്രി (ഗുജറാത്ത് മെന്റര്‍ഷിപ്പ് ആന്‍ഡ് ആക്‌സിലറേഷന്‍ ഓഫ് ഇന്‍ഡിവിഡ്യൂവല്‍സ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് റൂറല്‍ ഇന്‍കം) എന്നീ രണ്ട് പദ്ധതികള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിവിധ പദ്ധതികളില്‍ നിന്നുള്ള ഫണ്ടുകള്‍ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് മാറ്റിയിട്ടുണ്ടെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഈ നേട്ടത്തിന് എല്ലാവരെയും അഭിനന്ദിച്ചു.

PM-KISAN is proving to be very useful for small farmers across the country: PM Modi in Bhagalpur, Bihar

February 24th, 02:35 pm

PM Modi released the 19th instalment of PM KISAN from Bhagalpur, Bihar. Launching many development projects during the occasion, PM Modi said, “There are four main pillars of Viksit Bharat: poor, farmers, youth and women”. PM shared his happiness on witnessing the establishment of the 10,000th FPO and congratulated all the members of the 10,000 FPOs. He highlighted the Government's efforts to develop the farming sector.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പിഎം-കിസാന്റെ 19-ാം ഗഡു വിതരണംചെയ്തു; ബിഹാറിലെ ഭാഗൽപുരിൽ വികസനപദ്ധതികൾക്കു തുടക്കം കുറിച്ചു

February 24th, 02:30 pm

ബിഹാറിലെ ഏകദേശം 75 ലക്ഷം കർഷക കുടുംബങ്ങൾ പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവർക്കുള്ള 19-ാം ഗഡുവും ഇന്നു വിതരണം ചെയ്തു. ഏകദേശം 1600 കോടി രൂപ ഇന്നു ബിഹാറിലെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ട് എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും അദ്ദേഹം ഊഷ്മളമായ ആശംസകൾ നേർന്നു.

ജിസിഎംഎംഎഫ്, അമുല്‍ ഫെഡറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 22nd, 11:30 am

ഗുജറാത്ത് ഗവര്‍ണര്‍, ആചാര്യ ദേവവ്രത് ജി; ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍; എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകന്‍ പര്‍ഷോത്തം രൂപാല ജി; പാര്‍ലമെന്റിലെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകന്‍ സി ആര്‍ പാട്ടീല്‍, അമുല്‍ ശ്രീ ഷമല്‍ഭായിയുടെ ചെയര്‍മാന്‍, വലിയ രീതിയില്‍ ഇവിടെ തടിച്ചുകൂടിയ എന്റെ സഹോദരീസഹോദരന്മാരേ!

ഗുജറാത്തിലെ അഹമ്മദാബാദില്‍ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

February 22nd, 10:44 am

ഇന്ന് അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷന്‍ നടന്നു കണ്ട പ്രധാനമന്ത്രി സുവര്‍ണ ജൂബിലി കോഫി ടേബിള്‍ ബുക്കും അനാച്ഛാദനം ചെയ്തു. സഹകരണ സംഘങ്ങളുടെ പ്രതിരോധശേഷിയുടെയും അവരുടെ സംരംഭകത്വ മനോഭാവത്തിന്റെയും കര്‍ഷകരുടെ ശക്തമായ നിശ്ചയദാര്‍ഢ്യത്തിന്റെയും സാക്ഷ്യമാണ് GCMMF. ഇതാണ് അമുലിനെ ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിയത്.

The friendship between Bharat and the UAE is reaching unprecedented heights: PM Modi

February 13th, 11:19 pm

Prime Minister Narendra Modi addressed the 'Ahlan Modi' community programme in Abhi Dhabi. The PM expressed his heartfelt gratitude to UAE President HH Mohamed bin Zayed Al Nahyan for the warmth and affection during their meetings. The PM reiterated the importance of the bond that India and UAE share historically. The PM said, “India and UAE are partners in progress.”

യു എ ഇയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഇവന്റായ "അഹ്ലന്‍ മോദി''യില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

February 13th, 08:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി യു എ ഇയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച 'അഹ്ലന്‍ മോദി' എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പരിപാടിയില്‍ 7 എമിറേറ്റുകളില്‍ നിന്നും എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ഇന്ത്യക്കാര്‍ ഉള്‍പ്പടെ പങ്കെടുത്തു. ഇതോടൊപ്പം യു എ ഇ സ്വദേശികളും സദസില്‍ ഉണ്ടായിരുന്നു.

രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടുവരെ വ്യാപ്തി വർധിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

February 15th, 03:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, രാജ്യത്ത് സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടിൽ വരെ വ്യാപ്തി വർധിപ്പിക്കുന്നതിനും അംഗീകാരം നൽകി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിലും ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ കാര്യക്ഷമമായ മാർഗനിർദേശത്തിനും കീഴിൽ സഹകരണ മന്ത്രാലയം, ഓരോ പഞ്ചായത്തിലും പ്രായോഗികമായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും ഓരോ പഞ്ചായത്തിലും/ഗ്രാമത്തിലും ക്ഷീര സഹകരണ സംഘങ്ങളും സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. ഓരോ തീരദേശ പഞ്ചായത്തിലും/ഗ്രാമങ്ങളിലും വലിയ ജലാശയങ്ങളുള്ള പഞ്ചായത്തിലും/ഗ്രാമങ്ങളിലും പ്രായോഗികമായ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ നിലവിലുള്ള പിഎസിഎസ്/ക്ഷീര/മത്സ്യബന്ധന സഹകരണസംഘങ്ങളെയും 'ഗവണ്മെന്റിന്റെ സർവതോമുഖ' സമീപനം പ്രയോജനപ്പെടുത്തി ശക്തിപ്പെടുത്തും. തുടക്കത്തിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പിഎസിഎസ്/ ക്ഷീര/ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. നബാർഡ്, ദേശീയ ക്ഷീര വികസന ബോർഡ് (എൻഡിഡിബി), ദേശീയ മത്സ്യബന്ധന വികസന ബോർഡ് (എൻഎഫ്ഡിബി) എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കുന്നത്.

അന്താരാഷ്ട്ര ഡയറി ഫെഡറേഷന്റെ ലോക ക്ഷീര ഉച്ചകോടി 2022 ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 12th, 11:01 am

ഉത്തര്‍ പ്രദേശിന്റെ ജനകീയ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രി സഭിയലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. പരുഷോത്തം റുപാലജി, മറ്റ് മന്ത്രിമാരെ, എംപി മാരെ അന്താരാഷ്ട്ര ഡയറി ഫെഡറേഷന്‍ പ്രസിഡന്റ് പി ബ്രാസലെജി, ഡയറക്ടര്‍ ജനറല്‍ കരോളിന്‍ എമോണ്ട് ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റു വിശിഷ്ടാതിഥികളെ, മഹതി മഹാന്മാരെ,

PM inaugurates International Dairy Federation World Dairy Summit 2022 in Greater Noida

September 12th, 11:00 am

PM Modi inaugurated International Dairy Federation World Dairy Summit. “The potential of the dairy sector not only gives impetus to the rural economy, but is also a major source of livelihood for crores of people across the world”, he said.

Aatmanirbhar Bharat Abhiyan making women a contributor in nation’s development: PM

January 31st, 04:31 pm

Prime Minister Narendra Modi addressed 30th Foundation Day programme of National Commission for Women. Today the role of women in changing India is continuously expanding. Therefore, the expansion of the role of the National Commission for Women is also the need of the hour, said the PM.

30-ാമത് ദേശീയ വനിതാ കമ്മീഷൻ സ്ഥാപക ദിന പരിപാടിയിൽ പ്രധാനമന്ത്രി സംസാരിച്ചു

January 31st, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 30-ാമത് ദേശീയ വനിതാ കമ്മീഷൻ സ്ഥാപക ദിന പരിപാടിയിൽ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്തു. വിവിധ മേഖലകളിലെ വനിതകളുടെ നേട്ടങ്ങൾ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഷീ ദി ചേഞ്ച് മേക്കർ’ എന്ന പരിപാടിയുടെ പ്രമേയം. സംസ്ഥാന വനിതാ കമ്മീഷനുകൾ, സംസ്ഥാന ഗവൺമെന്റ്കളിലെ വനിതാ-ശിശു വികസന വകുപ്പ്, സർവകലാശാല, കോളേജ് അധ്യാപക അധ്യാപകർ, വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, വനിതാ സംരംഭകർ, ബിസിനസ് അസോസിയേഷനുകൾ എന്നിവർ പങ്കെടുത്തു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി; സഹ മന്ത്രിമാരായ ഡോ. മുഞ്ച്പാറ മഹേന്ദ്രഭായി കലുഭായ്, ശ്രീമതി ദർശന ജർദോഷ്; ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ശ്രീമതി രേഖ ശർമ്മ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

Strengthening India's dairy sector is one of the top priorities of our government: PM Modi

December 23rd, 11:15 am

Prime Minister Narendra Modi laid the foundation stone of ‘Banas Dairy Sankul’ in Varanasi, Uttar Pradesh. In his speech, PM Modi called for adoption of natural methods of farming and said, “For the rejuvenation of mother earth, to protect our soil, to secure the future of the coming generations, we must once again turn to natural farming.