ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

July 07th, 05:19 am

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ ബെർമുഡസുമായി കൂടിക്കാഴ്ച നടത്തി. 2023 ൽ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നേരത്തെ പ്രസിഡന്റ് ഡയസ്-കാനലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് നടന്ന ഉച്ചകോടിയിൽ ക്യൂബ പ്രത്യേക ക്ഷണിതാവായിരുന്നു.

മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ലോകനേതാക്കളിൽ നിന്നുള്ള അഭിനന്ദന സന്ദേശ പ്രവാഹം തുടരുന്നു

June 11th, 05:47 pm

മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള അഭിനന്ദന സന്ദേശങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക നേതാക്കൾക്ക് നന്ദി അറിയിച്ചു. ലോക നേതാക്കളുടെ സന്ദേശങ്ങൾക്കും ടെലിഫോൺ കോളുകൾക്കും സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ശ്രീ മോദി മറുപടി നൽകി.