പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ ഉത്തര്‍ പ്രദേശിലെ ആറ് ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം അനുവദിച്ചു

January 19th, 04:03 pm

പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ ഉത്തര്‍ പ്രദേശിലെ 6.1 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. നാളെ (20.01.2021) ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കുന്ന ചടങ്ങില്‍ ഇതിന്റെ വിതരണം നിര്‍വ്വഹിക്കും. കേന്ദ്ര ഗ്രാമ വികസന മന്ത്രി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. 5.30 ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡുവും, നേരത്തെ ആദ്യ ഗഡു സഹായം ലഭിച്ച 80,000 ഗുണഭോക്താക്കള്‍ക്കുള്ള രണ്ടാം ഗഡുവും ഇതിലുള്‍പ്പെടും.

മധ്യപ്രദേശില്‍ പിഎംഎവൈ – ജി പദ്ധതിയിലൂടെ നിര്‍മിച്ച 1.75 ലക്ഷം വീടുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഈ മാസം 12 ന് നിര്‍വഹിക്കും; ഗൃഹപ്രവേശ ചടങ്ങില്‍ അദ്ദേഹം സംബന്ധിക്കും

September 10th, 06:10 pm

മധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ (PMAY – G) പദ്ധതിയിലൂടെ നിര്‍മിച്ച 1.75 ലക്ഷം വീടുകളുടെ ഉദ്ഘാടന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12 ന് നിര്‍വഹിക്കുകയും വീടുകളുടെ ഗൃഹപ്രവേശന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുകയും ചെയ്യും. നിലവിലെ കോവിഡ് 19 പ്രതിസന്ധി കാലത്താണ് ഈ വീടുകളുടെയെല്ലാം നിര്‍മാണം തുടങ്ങിയതും പൂര്‍ത്തിയാക്കിയതും, മധ്യപ്രദേശ് മുഖ്യമന്ത്രിയും ചടങ്ങില്‍ സംബന്ധിക്കും. പരിപാടി ദൂരദര്‍ശന്‍ ന്യൂസ് തത്സമയം സംപ്രേഷണം ചെയ്യും.