പ്രധാനമന്ത്രി സെപ്റ്റംബർ 27-ന് ഒഡീഷ സന്ദർശിക്കും.
September 26th, 09:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 27 ന് ഒഡീഷ സന്ദർശിക്കും. രാവിലെ 11:30 ഓടെ അദ്ദേഹം ഝാർസുഗുഡയിൽ 60,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ടെലികമ്മ്യൂണിക്കേഷൻ, റെയിൽവേ, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നൈപുണ്യ വികസനം, ഗ്രാമീണ ഭവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെയുള്ള പദ്ധതികളാണിവയെല്ലാം.സാങ്കേതിക വിദ്യാഭ്യാസത്തിലെ ബഹുമുഖ വിദ്യാഭ്യാസ-ഗവേഷണ പുരോഗതി (MERITE) പദ്ധതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; പദ്ധതിക്കായി ചെലവാക്കുന്നത് 4200 കോടി രൂപ
August 08th, 04:04 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ‘സാങ്കേതിക വിദ്യാഭ്യാസത്തിലെ ബഹുമുഖ വിദ്യാഭ്യാസ-ഗവേഷണ പുരോഗതി’ (Multidisciplinary Education and Research Improvement in Technical Education-MERITE) പദ്ധതി നടപ്പാക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകി. 175 എൻജിനിയറിങ് കോളേജുകളും 100 പോളിടെക്നിക്കുകളും ഉൾപ്പെടുന്ന 275 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതു നടപ്പാക്കും. ദേശീയ വിദ്യാഭ്യാസ നയം-2020ന് (NEP-2020) അനുസൃതമായുള്ള പദ്ധതി, എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾക്കൊള്ളുംവിധം സാങ്കേതിക വിദ്യാഭ്യാസത്തിലെ ഗുണനിലവാരവും തുല്യതയും ഭരണസംവിധാനവും മെച്ചപ്പെടുത്തുന്നതു ലക്ഷ്യമിടുന്നു.