പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
January 29th, 10:15 am
ഇന്നലെ, ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗം 140 കോടി രാജ്യവാസികളുടെ ആത്മവിശ്വാസത്തിന്റെയും, 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെയും, 140 കോടി പൗരന്മാരുടെ - പ്രത്യേകിച്ച് യുവാക്കളുടെ - അഭിലാഷങ്ങളുടെ വളരെ കൃത്യമായ ആവിഷ്കാരത്തിന്റെയും പ്രകടനമായിരുന്നു. പാർലമെന്റിലെ എല്ലാ അംഗങ്ങൾക്കും മാർഗനിർദേശകമായ നിരവധി ചിന്തകളും ഇത് മുന്നോട്ടുവച്ചു. സമ്മേളനത്തിന്റെ തുടക്കത്തിലും, 2026 ന്റെ തുടക്കത്തിലും, ബഹുമാനപ്പെട്ട രാഷ്ട്രപതി സഭയ്ക്ക് മുന്നിൽ പ്രകടിപ്പിച്ച പ്രതീക്ഷകൾ, ഏറ്റവും ലളിതമായ വാക്കുകളിലും, രാഷ്ട്രത്തലവന്റെ സ്ഥാനത്തും, ആഴത്തിലുള്ള വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. എല്ലാ ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങളും അവയെ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഈ സമ്മേളനം തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ബജറ്റ് സമ്മേളനമാണ്.പാർലമെൻ്റിൻ്റെ 2026 ലെ ബജറ്റ് സമ്മേളനത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
January 29th, 10:00 am
പാർലമെൻ്റിൻ്റെ 2026-ലെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റ് പരിസരത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. രാഷ്ട്രപതിയുടെ പ്രസംഗം 140 കോടി പൗരന്മാരുടെ ആത്മവിശ്വാസത്തിന്റെ പ്രകടനമാണെന്നും, അവരുടെ കഠിനാധ്വാനത്തിന്റെ നേർസാക്ഷ്യമാണെന്നും, യുവാക്കളുടെ അഭിലാഷങ്ങളുടെ കൃത്യമായ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റെ തുടക്കത്തിലും 2026 എന്ന വർഷത്തിന്റെ തുടക്കത്തിലും രാഷ്ട്രപതി എല്ലാ പാർലമെന്റ് അംഗങ്ങൾക്കും മുന്നിൽ നിരവധി മാർഗനിർദ്ദേശങ്ങൾ വെച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രത്തലവൻ എന്ന നിലയിൽ ലളിതമായ വാക്കുകളിൽ രാഷ്ട്രപതി പ്രകടിപ്പിച്ച പ്രതീക്ഷകൾ എല്ലാ എം.പിമാരും തീർച്ചയായും ഗൗരവമായി എടുത്തിട്ടുണ്ടാകുമെന്നും, ഇത് ഈ സമ്മേളനത്തെ വളരെ പ്രധാനപ്പെട്ട ഒന്നാക്കി മാറ്റുന്നുവെന്നും ശ്രീ മോദി പ്രസ്താവിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഒന്നാം പാദം പൂർത്തിയാക്കി രണ്ടാം പാദത്തിലേക്ക് കടക്കുന്ന ബജറ്റ് സമ്മേളനമാണിതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടുത്ത 25 വർഷം നിർണ്ണായകമാണെന്നും, നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലെ ആദ്യ ബജറ്റാണിതെന്നും അദ്ദേഹം അടിവരയിട്ടു. രാജ്യത്തെ ആദ്യത്തെ വനിതാ ധനമന്ത്രിയായ നിർമല സീതാരാമൻ തുടർച്ചയായ ഒൻപതാം തവണയാണ് പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നതെന്നും, ഇത് ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിലെ അഭിമാനകരമായ നിമിഷമാണെന്നും പ്രധാനമന്ത്രി കുറിച്ചു.പാർലമെന്റിൽ ഇന്ത്യയുടെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യം ഉയർത്തിക്കാട്ടിയതിന് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു
December 23rd, 06:19 pm
ലോക്സഭാ പ്രസംഗങ്ങളിൽ പ്രാദേശിക ഭാഷകൾക്ക് മുൻഗണന നൽകിക്കൊണ്ട് പാർലമെന്റിൽ ഇന്ത്യയുടെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യം ഉയർത്തിക്കാട്ടിയതിന് സ്പീക്കർ ഓം ബിർളയെയും എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും എംപിമാരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ന്യൂഡൽഹിയിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഫ്ലാറ്റുകളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 11th, 11:00 am
ശ്രീ ഓം ബിർള ജി, മനോഹർ ലാൽ ജി, കിരൺ റിജിജു ജി, മഹേഷ് ശർമ്മ ജി, എല്ലാ ബഹുമാനപ്പെട്ട പാർലമെൻ്റ് അംഗങ്ങളേ , ലോക്സഭയുടെ സെക്രട്ടറി ജനറൽ, സ്ത്രീകളേ, മാന്യരേ!ന്യൂഡൽഹിയിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഫ്ലാറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
August 11th, 10:30 am
ന്യൂഡൽഹിയിലെ ബാബ ഖരക് സിംഗ് മാർഗിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച 184 ടൈപ്പ്-VII ബഹുനില ഫ്ലാറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട്, കർത്തവ്യ പഥിൽ കർത്തവ്യ ഭവൻ എന്ന കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്തതായും ഇന്ന് പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഒരു റെസിഡൻഷ്യൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാൻ തനിക്ക് അവസരം ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കൃഷ്ണ, ഗോദാവരി, കോസി, ഹൂഗ്ലി എന്നീ ഇന്ത്യയിലെ നാല് വലിയ നദികളുടെ പേരുകളിലുള്ള സമുച്ചയത്തിന്റെ നാല് ഗോപുരങ്ങൾ അദ്ദേഹം എടുത്തുകാട്ടി. ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നൽകുന്ന ഈ നദികൾ ഇപ്പോൾ പൊതുജന പ്രതിനിധികളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു പുതു വഴി സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നദികളുടെ പേരിടുന്ന പാരമ്പര്യം രാജ്യത്തെ ഐക്യത്തിന്റെ ഒരു നൂലിൽ ബന്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സമുച്ചയം ഡൽഹിയിലെ എംപിമാരുടെ ജീവിത സൗകര്യം വർദ്ധിപ്പിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. ഡൽഹിയിലെ എം പിമാർക്കുള്ള ഗവൺമെന്റ് ഭവനങ്ങളുടെ ലഭ്യത ഇനി വർദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പാർലമെന്റ് അംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഫ്ലാറ്റുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എഞ്ചിനീയർമാരെയും തൊഴിലാളികളെയും അഭിനന്ദിക്കുകയും പദ്ധതി പൂർത്തിയാക്കുന്നതിൽ അവരുടെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുകയും ചെയ്തു.പാർലമെന്റ് അംഗങ്ങൾക്കായി ന്യൂഡൽഹിയിൽ പുതുതായി നിർമിച്ച ഫ്ലാറ്റുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
August 10th, 10:44 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഓഗസ്റ്റ് 11-നു രാവിലെ 10-നു ന്യൂഡൽഹിയിലെ ബാബ ഖരക് സിങ് മാർഗിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമിച്ച 184 ടൈപ്പ്-VII ബഹുനില ഫ്ലാറ്റുകൾ ഉദ്ഘാടനം ചെയ്യും.‘ദ സാബർമതി റിപ്പോർട്ട്’ സിനിമ കണ്ട് പ്രധാനമന്ത്രി
December 02nd, 08:09 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റിലെ എൻഡിഎ അംഗങ്ങൾക്കൊപ്പം ‘ദ സാബർമതി റിപ്പോർട്ട്’ സിനിമ കണ്ടു.മുന്‍ എം.പി ശ്രീ പ്രഭാത് ഝായുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
July 26th, 01:05 pm
മുന്‍ പാര്‍ലമെന്റ് അംഗം ശ്രീ പ്രഭാത് ഝായുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ഡി ശ്രീനിവാസ് ഗാരുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
June 29th, 08:44 pm
മുൻ രാജ്യസഭാംഗം (എംപി) ഡി ശ്രീനിവാസ് ഗാരുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് ഭാരതരത്നം സമ്മാനിക്കും: പ്രധാനമന്ത്രി
February 09th, 01:30 pm
മുന്‍ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹറാവുവിനു ഭാരതരത്‌നം സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു.Rajya Sabha is a diverse university of six years, shaped by experiences: PM Modi
February 08th, 12:20 pm
PM Modi bid farewell to the retiring members of the Rajya Sabha. He said that the Members leaving for another public platform will hugely benefit from the experience in Rajya Sabha. “This is a perse university of six years, shaped by experiences. Anyone who goes out from here goes enriched and strengthens the work of nation-building, he said.വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്കു യാത്രയയപ്പേകി പ്രധാനമന്ത്രി
February 08th, 12:16 pm
രാജ്യസഭയിൽ നടന്ന ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ഓരോ അഞ്ചു വർഷത്തിലും ലോക്‌സഭ മാറുമ്പോൾ, രാജ്യസഭയ്ക്കു രണ്ടു വർഷം കൂടുമ്പോഴാണു പുതിയ ജീവശക്തി ലഭിക്കുമെന്നതെന്നു ചൂണ്ടിക്കാട്ടി. അതുപോലെ, ദ്വിവത്സര വിടവാങ്ങൽ മായാത്ത ഓർമകളും പുതിയ അംഗങ്ങൾക്കായി അമൂല്യമായ പാരമ്പര്യവും അവശേഷിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രാദേശിക എം.പിയുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന സുപ്രധാന വിഭാഗം നമോ ആപ്പിലുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു
October 16th, 09:50 pm
പ്രാദേശിക പാര്‍ലമെന്റ് അംഗവുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന സുപ്രധാന വിഭാഗം നമോ ആപ്പിലുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അറിയിച്ചു. നമ്മുടെ ജനാധിപത്യ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ വിഭാഗം വളരെയധികം സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ബന്ധപ്പെട്ട പ്രാദേശിക എം.പിമാരുമായി ബന്ധം സ്ഥാപിക്കാനും എം.പിയുമായുള്ള ഇടപഴകലിന് സൗകര്യമൊരുക്കാനും സംഘടിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുമുള്ള എളുപ്പവഴി ഇതിലൂടെ പ്രാപ്തമാകുമെന്നും അദ്ദേഹം പറഞ്ഞു.2023ലെ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ ലോക്‌സഭ പാസാക്കിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
September 20th, 09:36 pm
2023ലെ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ ഇന്നു ലോക്‌സഭ പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.നാഗാലാൻഡിൽ നിന്നുള്ള ആദ്യ വനിതാ രാജ്യസഭാംഗം ശ്രീമതി എസ് ഫാങ്‌നോൺ കൊന്യാക് സഭാധ്യക്ഷയായതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു
July 25th, 08:16 pm
നാഗാലാൻഡിൽനിന്നുള്ള ആദ്യ വനിത രാജ്യസഭാംഗം ശ്രീമതി എസ് ഫാങ്‌നോൺ കൊന്യാക് സഭാധ്യക്ഷയായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണു രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ ഉപാധ്യക്ഷരുടെ പാനലിലേക്കു ശ്രീമതി ഫാങ്നോൺ കൊന്യാക്കിനെ നാമനിർദേശംചെയ്തത്.രാജ്യത്തിന്റെ അഭിവൃദ്ധി കണക്റ്റിവിറ്റിയിലാണ്, അത് ഞങ്ങളുടെ മുൻഗണനകളിൽ ഏറ്റവും മുന്നിലാണ്: പ്രധാനമന്ത്രി
February 25th, 09:46 am
ഖജാനി നിയമസഭാ മണ്ഡലത്തിലെ ബെൽഘട്ട് മുതൽ സിക്രിഗഞ്ച് വരെയുള്ള 8 കിലോമീറ്റർ നീളമുള്ള റോഡിന്റെ വീതികൂട്ടൽ പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി പ്രദേശത്തെ ജനങ്ങളെ അഭിനന്ദിച്ചു. സന്ത് കബീർ നഗറിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ പ്രവീൺ നിഷാദിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ശ്രീ മോദി.സൻസദ് രത്‌ന അവാർഡ് ലഭിച്ച സഹ എംപിമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
February 22nd, 12:47 pm
കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ളാദ് ജോഷിയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :ഉത്തർപ്രദേശിലെ ബസ്തിയിൽ നടന്ന 2-ാമത് സൻസദ് ഖേൽ മഹാകുംഭിന്റെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രിയുടെ പ്രസംഗം
January 18th, 04:39 pm
യുപി മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ, ഞങ്ങളുടെ യുവ സുഹൃത്ത് ഹരീഷ് ദ്വിവേദി ജി, വിവിധ കായിക താരങ്ങൾ, സംസ്ഥാന ഗവണ്മെന്റിലെ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, മുതിർന്ന വ്യക്തികൾ, ധാരാളം യുവാക്കൾ എന്നിവരെ എനിക്ക് എല്ലായിടത്തും കാണാം. എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം 2022-23 ബസ്തി ജില്ലയില്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു
January 18th, 01:00 pm
2022-23 സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. 2021 മുതല്‍ ബസ്തിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശ്രീ ഹരീഷ് ദ്വിവേദിയാണ് ബസ്തി ജില്ലയില്‍ സന്‍സദ് ഖേല്‍ മഹാകുംഭ് സംഘടിപ്പിച്ചത്. ഹാന്‍ഡ്ബോള്‍, ചെസ്സ്, കാരംസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ ഉപന്യാസ രചന, പെയിന്റിംഗ്, രംഗോലി നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങളും ഖേല്‍ മഹാകുംഭത്തില്‍ ഉണ്ട്.പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
December 07th, 10:00 am
ഇന്നു പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനമാണ്. ഓഗസ്റ്റ് 15നു മുമ്പാണു നാം കണ്ടുമുട്ടിയത് എന്നതിനാൽ ഈ സെഷൻ പ്രാധാന്യമർഹിക്കുന്നു. ഓഗസ്റ്റ് 15ന്, സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയായി. ഇപ്പോൾ നാം ‘അമൃതകാല’യാത്രയിൽ മുന്നോട്ടുപോകുകയാണ്. ജി20 അധ്യക്ഷപദവി ഇന്ത്യക്കു ലഭിച്ച സമയത്താണു നാം ഇന്നു കണ്ടുമുട്ടുന്നത്. ആഗോള സമൂഹത്തിൽ ഇന്ത്യ ഒരു സ്ഥാനമുറപ്പിക്കുകയും, ഇന്ത്യയിലുള്ള പ്രതീക്ഷകൾ വർധിക്കുകയും, ആഗോളവേദികളിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിക്കുകയും ചെയ്തതു കണക്കിലെടുക്കുമ്പോൾ, ഈ സാഹചര്യത്തിൽ ജി 20 അധ്യക്ഷപദവി വഹിക്കാനാകുന്നതു വലിയൊരു അവസരമാണ്.