കായിക ചടങ്ങിനോടനുബന്ധിച്ച് മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ച് പ്രധാനമന്ത്രി
July 10th, 08:21 am
ഇന്ത്യ-ഓസ്‌ട്രേലിയ കായിക ബന്ധങ്ങൾ ആഘോഷമാക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, വിക്ടോറിയ പ്രവിശ്യാ പ്രീമിയർ ജസീന്ത അലൻ എന്നിവർക്കൊപ്പം മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ചു. സ്റ്റീവ് വോ, ലിസ സ്റ്റാലേക്കർ എന്നിവരുൾപ്പെടെ പ്രമുഖരായ നിരവധി ഓസ്‌ട്രേലിയൻ കായിക പ്രതിഭകൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭങ്ങളെന്ന നിലയിൽ കായികം, സാംസ്‌കാരിക കൈമാറ്റങ്ങൾ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയ്ക്കുള്ള വർധിച്ചുവരുന്ന പ്രാധാന്യത്തെ അടിവരയിടുന്നതായിരുന്നു ഈ സന്ദർശനം.ഓസ്‌ട്രേലിയയിലെ ഒരു കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 09th, 03:22 pm
നമ്മൾ ഇന്ന് ഒത്തുചേർന്നിരിക്കുന്ന ഈ ഭൂമിയുടെ പരമ്പരാഗത ഉടമകളെ കൃതജ്ഞതയോടെ സ്മരിച്ചുകൊണ്ട് ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം അവരുടെ മുൻകാലങ്ങളിലെയും ഇപ്പോഴത്തെയും ഉയർന്നുവരുന്നതുമായ മുതിർന്ന നേതാക്കൾക്ക് ഞാൻ എന്റെ ആദരമർപ്പിക്കുകയും ചെയ്യുന്നു.ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 09th, 03:00 pm
മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രത്യേക താല്പര്യത്തോടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ചടങ്ങിൽ പങ്കെടുത്തു.ഓസ്‌ട്രേലിയൻ ഗവർണർ ജനറലുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
July 09th, 01:55 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മെൽബണിൽ വെച്ച് ഓസ്‌ട്രേലിയൻ ഗവർണർ ജനറൽ സാം മോസ്റ്റിൻ എ.സിയുമായി കൂടിക്കാഴ്ച നടത്തി.മൂന്നാമത് ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയ്ക്കിടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
July 09th, 12:29 pm
2026 ജൂലൈ 9-ന് മെൽബണിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എം.പി ആതിഥേയത്വം വഹിച്ച മൂന്നാമത് ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഗവൺമെന്റ് ഹൗസിൽ എത്തിയ പ്രധാനമന്ത്രി മോദിയെ പ്രധാനമന്ത്രി ആൽബനീസ് ആചാരപരമായ സ്വീകരണം നൽകി വരവേറ്റു.ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
July 09th, 11:15 am
ഈ പൊതുസവിശേഷതകളും ലോകത്തെക്കുറിച്ചുള്ള നമ്മുടെ പൊതുവായ കാഴ്ചപ്പാടും ആഴത്തിലുള്ള പരസ്പര വിശ്വാസത്തോടെ തുടർന്നും മുന്നോട്ട് പോകാൻ നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കഴിഞ്ഞ ഏതാനും വർഷങ്ങളായി അഭൂതപൂർവ്വമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ന് നടന്ന മൂന്നാമത് വാർഷിക ഉച്ചകോടി നമ്മുടെ സഹകരണത്തിന് നിരവധി പുതിയ മാനങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു.Australia-India Partnership on Cyber, Critical Technologies and Supply Chains (PACTS)
July 09th, 11:04 am
PM Modi and Australian Prime Minister Anthony Albanese launched the Australia-India Partnership on Cyber, Critical Technologies and Supply Chains (PACTS), paving the way for closer cooperation in cybersecurity, critical technologies, resilient supply chains, digital resilience and defence research collaborationIndia-Australia Joint Statement on Energy Security
July 09th, 11:02 am
The India-Australia Joint Statement on Energy Security noted the two countries' deep concern over the situation in the Middle East. They shared their commitment to working together to strengthen energy supply chain resilience, including by deepening regional cooperation, accelerating the energy transition, promoting the uptake of renewable energy resources and upholding open trade arrangements for energy and liquid fuels.Third India-Australia Annual Summit Joint Statement
July 09th, 10:58 am
At the invitation of Australian PM Anthony Albanese, PM Modi visited Australia from 8-10 July 2026 for the Third Australia-India Annual Summit in Melbourne. The two leaders reaffirmed their shared commitment to further consolidate and expand the India-Australia Comprehensive Strategic Partnership (CSP) and explore new areas of cooperation for the peace, prosperity and stability of the shared region.ഓസ്‌ട്രേലിയയിലെ മെൽബണിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് ഊഷ്മളമായ സ്വീകരണം
July 08th, 08:42 pm
ഇന്തോനേഷ്യയിലേക്കുള്ള ഉൽപ്പാദനക്ഷമമായ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയയിലെ മെൽബണിലെത്തി ചേർന്നു. ഈ സന്ദർശനം ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് ശക്തി പകരും. സന്ദർശന വേളയിൽ, അദ്ദേഹം പ്രധാനമന്ത്രി അൽബനീസുമായി ചർച്ച നടത്തുകയും ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ചെയ്യും.ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ മുന്നോടിയായുള്ള പ്രസ്താവന
July 06th, 09:00 am
ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം ജൂലൈ 6 മുതൽ 8 വരെ ഞാൻ ഇന്തോനേഷ്യ സന്ദർശിക്കും. 2018-ലെ എന്റെ ആദ്യ ഇന്തോനേഷ്യ സന്ദർശന വേളയിലാണ് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്. നമ്മുടെ ഉഭയകക്ഷി ബന്ധം ഈ പദവിയിലേക്ക് ഉയർത്തിയ ശേഷമുള്ള എന്റെ ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനമാണിത്. കൂടാതെ 2025 ജനുവരി 26-ലെ നമ്മുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് പ്രബോവോയുടെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിൻ്റെ തുടർച്ചയുമാണിത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ശക്തമായ സാംസ്കാരിക ബന്ധങ്ങളും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും പങ്കിടുന്നു. എന്റെ ഈ സന്ദർശനം നമ്മുടെ ബഹുമുഖ പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളെയും കൂടുതൽ ആഴമുള്ളതാക്കും. ഈ സന്ദർശന വേളയിൽ ഞാൻ ഇന്തോനേഷ്യയിലെ ഇന്ത്യൻ പ്രവാസികളുമായി ആശയവിനിമയം നടത്തുകയും പ്രസിഡന്റ് പ്രബോവോയോടൊപ്പം യോഗ്യകാർത്തയിലെ പ്രംബാനൻ ക്ഷേത്ര സമുച്ചയം സന്ദർശിക്കുകയും ചെയ്യും. ഇത് നമ്മുടെ അടുത്ത സാംസ്കാരിക ബന്ധത്തിന്റെ ഉദാത്തമായ മറ്റൊരു തെളിവാണ്.പ്രധാനമന്ത്രിയുടെ ഇൻഡോനേഷ്യ-ഓസ്ട്രേലിയ-ന്യൂസിലൻഡ് സന്ദർശനം
July 03rd, 08:42 pm
ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 6 മുതൽ 8 വരെ ഇൻഡോനേഷ്യ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ നാലാമത്തെ ഇൻഡോനേഷ്യൻ സന്ദർശനമാണിത്. 2018 മെയ് മാസത്തിൽ ഇന്ത്യ-ഇൻഡോനേഷ്യ ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്ത തലത്തിലേക്ക് ഉയർത്തിയശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷിസന്ദർശനമാണിത്. സന്ദർശനവേളയിൽ പ്രധാനമന്ത്രി പ്രസിഡന്റ് പ്രബോവോയുമായി ഉഭയകക്ഷിചർച്ചകൾ നടത്തും. പങ്കാളിത്തത്തിൽ കൈവരിച്ച പുരോഗതിയും അവലോകനംചെയ്യും. ജക്കാർത്തയിൽ പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികളുടെ ബൃഹത്തായ കൂട്ടായ്മയെ അഭിസംബോധനചെയ്യും. ഇന്ത്യയും ഇൻഡോനേഷ്യയും ജനങ്ങൾ തമ്മിലുള്ള ചരിത്രപരവും ഊഷ്മളവുമായ ബന്ധമാണു പങ്കിടുന്നത്. ഈ സവിശേഷമായ ബന്ധം നിലനിർത്തി, പ്രധാനമന്ത്രി ഇൻഡോനേഷ്യയിലെ പ്രമുഖ UNESCO ലോക പൈതൃകകേന്ദ്രമായ യോഗ്യകർത്തയിലെ പ്രംബാനൻ ക്ഷേത്രസമുച്ചയം സന്ദർശിക്കും.നാലാമത് അന്താരാഷ്‌ട്ര യോഗ ദിനം ലോകം വൻ ഉത്സാഹത്തോടെ കൊണ്ടാടി
June 21st, 03:04 pm
നാലാമത് അന്താരാഷ്‌ട്ര യോഗ ദിനം ലോകത്തുടനീളം വൻ ആവേശത്തോടെ ആഘോഷിച്ചു .യോഗയെ കൂടുതൽ പേരിലേക്ക് എത്തിക്കാനും അതിന്റെ ആനുകൂല്യങ്ങളെ കുറിച്ച് ജനങ്ങളെ പഠിപ്പിക്കുവാനും ലോകമെമ്പാടും വിപുലമായ യോഗ പരിശീലനക്യാമ്പുകൾ, സെഷനുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു.