Prime Minister Narendra Modi to visit Assam

March 12th, 05:33 pm

PM Modi will visit Assam on 13-14 March 2026. During the visit, the PM will inaugurate, dedicate to the nation, lay foundation stones, perform Bhoomi Poojan and flag off multiple development projects worth more than ₹47,600 crore across Kokrajhar, Guwahati and Silchar. In Guwahati, the PM will distribute land pattas to tea garden workers and will also release the 22nd installment of the PM-KISAN scheme.

ഷില്ലോങ്ങിൽ നിന്നുള്ള ലോക്സഭാ എം.പി ഡോ.റിക്കി എ.ജെ.സിങ്‍കോണിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

February 20th, 09:31 am

ഷില്ലോങ്ങിൽ നിന്നുള്ള ലോക്സഭാ എം.പി ഡോ.റിക്കി എ.ജെ.സിങ്‍കോണിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

February 05th, 08:36 pm

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മേഘാലയ മുഖ്യമന്ത്രി

January 29th, 08:27 pm

മേഘാലയ മുഖ്യമന്ത്രി ശ്രീ കോൺറാഡ് സാങ്മ ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

നിരന്തര പരിശ്രമത്തിന്റെയും പുരോഗതിയുടെയും ചൈതന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി; മണിപ്പൂർ, മേഘാലയ, ത്രിപുര സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകളും നേർന്നു

January 21st, 09:28 am

മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മണിപ്പൂർ, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേർന്നു.

സംസ്ഥാന രൂപീകരണ ദിനത്തിൽ മേഘാലയയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

January 21st, 09:21 am

സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് മേഘാലയയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ ആശംസകൾ നേർന്നു.

'മൻ കി ബാത്തിന്റെ' 123-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-06-2025)

June 29th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം, നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ സമയത്ത്, നിങ്ങളെല്ലാവരും യോഗയുടെ ഊർജ്ജവും 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ ഓർമ്മകളുംകൊണ്ട് നിറഞ്ഞിരിക്കയാവാം. ഇത്തവണയും, ജൂൺ 21 ന്, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും കോടിക്കണക്കിന് ആളുകൾ 'അന്താരാഷ്ട്ര യോഗദിന'ത്തിൽ പങ്കെടുത്തു. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കാം 10 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ, ഈ ആചരണം എല്ലാ വർഷവും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ യോഗ സ്വീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത്തവണ 'യോഗ ദിന'ത്തിന്റെ ആകർഷകമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് മൂന്ന് ലക്ഷം പേർ ഒരുമിച്ച് യോഗ ചെയ്തു. മറ്റൊരു അത്ഭുതകരമായ രംഗം വിശാഖപട്ടണത്ത് നിന്ന് തന്നെ വന്നു, രണ്ടായിരത്തിലധികം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റിൽ 108 സൂര്യ നമസ്‌കാരങ്ങൾ ചെയ്തു. എത്രമാത്രം അച്ചടക്കം, എത്രമാത്രം സമർപ്പണം ഉണ്ടായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. നമ്മുടെ നാവികസേനയുടെ കപ്പലുകളിലും യോഗയുടെ ഒരു മഹത്തായ കാഴ്ച കണ്ടു. തെലങ്കാനയിൽ നടന്ന ഒരു യോഗ ക്യാമ്പിൽ മൂവായിരം ദിവ്യാംഗ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തു. യോഗ എങ്ങനെ ശാക്തീകരണത്തിന്റെ ഒരു മാധ്യമമാണെന്ന് അവർ കാണിച്ചുതന്നു. ഡൽഹിയിലെ ജനങ്ങൾ യോഗയെ സുന്ദരമായ യമുന എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തുകയും യമുനയുടെ തീരത്ത് യോഗ പരിശീലിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിലും ആളുകൾ യോഗ ചെയ്തു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഐ.ടി.ബി.പി. സൈനികരും യോഗയിൽ പങ്കെടുത്തുകൊണ്ട് ധൈര്യവും സാധനയും പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. വട്നഗറിൽ 2121 പേർ ഒരുമിച്ച് ഭുജംഗാസനം ചെയ്തു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ്, ലോകത്തിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും യോഗയുടെ ചിത്രങ്ങൾ വന്നു, എല്ലാ ചിത്രങ്ങളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇത്തവണത്തെ പ്രമേയം വളരെ സവിശേഷവുമായിരുന്നു, ‘Yoga for one earth, one health’ 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ'. ഇത് വെറുമൊരു മുദ്രാവാക്യമല്ല, 'വസുധൈവ കുടുംബകം' എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദിശയാണിത്. ഇപ്രാവശ്യത്തെ യോഗദിനത്തിന്റെ മഹത്വം തീർച്ചയായും കൂടുതൽ ആളുകളെ യോഗ സ്വീകരിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

മേഘാലയയിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

January 21st, 08:44 am

മേഘാലയയിലെ ജനങ്ങൾക്ക് ഇന്ന് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു

Northeast is the 'Ashtalakshmi' of India: PM Modi

December 06th, 02:10 pm

PM Modi inaugurated the Ashtalakshmi Mahotsav at Bharat Mandapam, New Delhi. The event showcased North-East India's culture, cuisine, and business potential, aiming to attract investments and celebrate regional achievers.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു

December 06th, 02:08 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്ത അദ്ദേഹം, ഇത് ബാബാസാഹേബ് ഡോ. ബി ആർ അംബേദ്കറുടെ മഹാപരിനിർവാണ ദിനമാണെന്നും ചൂണ്ടിക്കാട്ടി. ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ, 75 വർഷം പൂർത്തിയാക്കിയ ഭരണഘടന എല്ലാ പൗരന്മാർക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വേണ്ടി ബാബാസാഹെബ് അംബേദ്കറിന് ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

മേഘാലയ ഗവര്‍ണര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

August 03rd, 10:05 pm

മേഘാലയ ഗവര്‍ണര്‍ ശ്രീ സി.എച്ച് വിജയശങ്കര്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഝാർഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

July 15th, 12:18 pm

ഝാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ ഹേമന്ത് സോറൻ ഇന്നു ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാന രൂപീകരണ ദിനത്തിൽ മേഘാലയയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു

January 21st, 09:25 am

ഭാവിയിൽ മേഘാലയ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങളാണ് നിങ്ങളുടെ ഗ്രാമത്തിലെ മോദി’, മേഘാലയ റി ഭോയിലെ സില്‍മെ മറാക്കിനോട് പ്രധാനമന്ത്രി

January 18th, 03:47 pm

രാജ്യമെമ്പാടുംനിന്നുള്ള ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’യുടെ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ത്രിപുരയിലെ ഖോവായ്-ഹരിന റോഡിന്റെ 135 കിലോമീറ്റർ മെച്ചപ്പെടുത്തുന്നുന്നതിനും വീതി കൂട്ടുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

December 27th, 08:36 pm

ത്രിപുര സംസ്ഥാനത്തുകൂടി 134.913 കിലോമീറ്റര്‍ ദൂരം കടന്നു പോകുന്ന ദേശീയ പാത 208-ന്റെ 101.300 കിലോമീറ്റര്‍ (ഖോവായ്) മുതല്‍ 236.213 കിലോമീറ്റര്‍ (ഹരിന) വരെയുള്ള ഭാഗം രണ്ടുവരി പാതയായി വികസിപ്പിക്കുന്നതിനും വീതികൂട്ടുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അനുമതി നല്‍കി.

മേഘാലയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

December 14th, 04:28 pm

മേഘാലയ മുഖ്യമന്ത്രി ശ്രീ കോൺറാഡ് സാങ്മ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ആഭ്യന്തരമായും അന്തർദേശീയ തലത്തിലും മേഘാലയയിലെ പൈനാപ്പിളുകൾക്ക് അർഹമായ അംഗീകാരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്: പ്രധാനമന്ത്രി

August 19th, 11:10 am

മേഘാലയയിലെ പൈനാപ്പിളുകൾക്ക് ആഭ്യന്തരമായും അന്തർദേശീയ തലത്തിലും അർഹമായ അംഗീകാരം ലഭിക്കുന്നത് സന്തോഷകരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

മേഘാലയ മുഖ്യമന്ത്രി, സംസ്ഥാന നിയമസഭാ സ്പീക്കർ, മന്ത്രിമാർ എന്നിവർ പ്രധാനമന്ത്രിയെ സന്ദർശിച്ചു

August 08th, 04:30 pm

മേഘാലയ മുഖ്യമന്ത്രി ശ്രീ കെ സാംഗ്മ, സംസ്ഥാന നിയമസഭാ സ്പീക്കർ ശ്രീ തോമസ് എ സാംഗ്മ, മേഘാലയ ഗവണ്മെന്റിലെ മന്ത്രിമാർ എന്നിവർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

അസമിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രസംഗം

May 29th, 12:22 pm

അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ഭായ് ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളായ അശ്വിനി വൈഷ്ണവ് ജി, സർബാനന്ദ സോനോവാൾ ജി, രാമേശ്വർ തേലി ജി, നിസിത് പ്രമാണിക് ജി, ജോൺ ബർല ജി, മറ്റെല്ലാ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!

ഗുവാഹത്തിയെയും ന്യൂ ജൽപായ്ഗുരിയെയും ബന്ധിപ്പിക്കുന്ന അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

May 29th, 12:21 pm

അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. ഗുവാഹത്തിയെ ന്യൂ ജൽപായ്ഗുരിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് യാത്രയ്ക്ക് 5 മണിക്കൂർ 30 മിനിറ്റാകും എടുക്കുക. പുതുതായി വൈദ്യുതീകരിച്ച 182 കിലോമീറ്റർ പാത പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു. അസമിലെ ലുംഡിങ്ങിൽ പുതുതായി നിർമിച്ച ഡെമു/മെമു ഷെഡും അദ്ദേഹം ഉദ്ഘാടനം ചെയ്തു.