Criminals who have been sheltered under TMC will be punished: PM Modi in Jadavpur, West Bengal
April 24th, 11:45 am
Addressing a massive public meeting in Jadavpur, West Bengal, PM Modi highlighted the scale of participation in the first phase of polling. He asserted that TMC may not even open its account in the first phase and urged voters in the second phase to give a decisive mandate for BJP for a developed Bengal. He also raised concerns about the situation in Jadavpur University and touched upon local issues affecting people.Bengal’s industries and MSMEs have been destroyed under TMC: PM Modi in Dum Dum
April 24th, 11:35 am
Prime Minister Narendra Modi today addressed a massive public gathering in Dum Dum, West Bengal, delivering a high-energy speech that resonated strongly with the people of Bengal. He congratulated the citizens for the visible wave of change and asserted that the first phase of polling had already signaled a decisive shift in the state’s political landscape.PM Modi ignites Dum Dum and Jadavpur with fiery addresses
April 24th, 11:30 am
Prime Minister Narendra Modi today addressed two massive public gatherings in Dum Dum and Jadavpur, West Bengal, delivering high-energy speeches that resonated strongly with the people of the state. He congratulated the citizens on the visible wave of change and asserted that the first phase of polling had already signaled a decisive shift in the state’s political landscape.പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
March 24th, 02:05 pm
പശ്ചിമേഷ്യയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ചും അതിൽ നിന്ന് ഉടലെടുക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും നമ്മൾ ഏവരും പരിചിതരാണ്. ഈ ഗുരുതര സാഹചര്യങ്ങളെക്കുറിച്ചുള്ള ഗവൺമെന്റിന്റെ നിലപാട് പങ്കുവെക്കാനാണ് ഞാൻ ഇന്ന് പാർലമെന്റിന്റെ ഉപരിസഭയ്ക്കും എന്റെ സഹപൗരന്മാർക്കും മുന്നിൽ വന്നിരിക്കുന്നത്. ഈ യുദ്ധം ഇപ്പോൾ മൂന്നാഴ്ചയിലേറെയായി തുടരുകയാണ്. ഇത് ലോകമെമ്പാടും കടുത്ത ഊർജ്ജ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ഈ സാഹചര്യം ആശങ്കാജനകമാണ്. നമ്മുടെ വ്യാപാര പാതകളെ ഇത് ബാധിക്കുന്നു. പെട്രോൾ, ഡീസൽ, ഗ്യാസ്, വളങ്ങൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ പതിവ് വിതരണം തടസ്സപ്പെട്ടിരിക്കുന്നു. ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ആശങ്കയാണ്. ഹോർമുസ് കടലിടുക്കിൽ നിരവധി കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു, അവയിൽ വലിയൊരു വിഭാഗം ഇന്ത്യൻ ക്രൂ അംഗങ്ങളാണുള്ളത്. ഇതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കാജനകമായ കാര്യമാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ പാർലമെന്റിന്റെ ഈ ഉപരിസഭയിൽ നിന്ന് സമാധാനത്തിനും സംഭാഷണത്തിനുമുള്ള ഒരു ഏകീകൃത ശബ്ദം ലോകമെമ്പാടും എത്തേണ്ടത് അനിവാര്യമാണ്.പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 24th, 02:00 pm
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ നിന്ന് ഉടലെടുത്ത സാഹചര്യങ്ങളെക്കുറിച്ചുള്ള ഗവൺമെന്റിന്റെ നിലപാട് അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യസഭയെ അഭിസംബോധന ചെയ്തു. മൂന്നാഴ്ചയിലധികമായി തുടരുന്നു ഈ യുദ്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആശങ്കാജനകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കടുത്ത ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സംഘർഷം ഇന്ത്യയുടെ വ്യാപാര പാതകളെ തടസ്സപ്പെടുത്തുന്നുണ്ടെന്നും പെട്രോൾ, ഡീസൽ, ഗ്യാസ്, വളം തുടങ്ങിയ അവശ്യവസ്തുക്കളുടെ പതിവുവിതരണത്തെ ബാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി സൂചിപ്പിച്ചു. ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷയും ഉപജീവനവും അതീവ ആശങ്കാജനകമായ കാര്യമായി തുടരുന്നുവെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഹോർമുസ് കടലിടുക്കിലെ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന വലിയൊരു വിഭാഗം ഇന്ത്യൻ ജീവനക്കാരുടെ കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. ഇത്തരമൊരു അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ ഈ ഉപരിസഭയിൽ നിന്ന് സമാധാനത്തിന്റെയും ചർച്ചയുടെയും ഒരു ഏകീകൃത സ്വരം ലോകമെമ്പാടും എത്തേണ്ടത് അത്യന്താപേക്ഷിതമാണ്, എന്ന് ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.TV9 ഉച്ചകോടി 2026-ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 23rd, 08:30 pm
അടുത്ത കാലത്തായി ഒന്നോ രണ്ടോ തവണ ടിവി9 ഭാരത്‌വർഷ് കാണാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സാധാരണയായി നിങ്ങളുടെ ശ്രദ്ധ യുദ്ധങ്ങളിലും മിസൈലുകളിലുമാണ് പതിയാറുള്ളത്, ഈ ദിവസങ്ങളിൽ നിങ്ങൾക്ക് അത്തരം വാർത്തകൾ ധാരാളമായി ലഭിക്കുന്നുമുണ്ട്. വലിയ രാജ്യങ്ങൾ ടിവി9-ന് അത്രയധികം വാർത്താ സാമഗ്രികൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് തോന്നുന്നു.എന്നാൽ ഗൗരവകരമായി പറഞ്ഞാൽ, ഇന്ന് ലോകം കടന്നുപോയ്ക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം അതീവ ഗുരുതരമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ആശയങ്ങൾ പങ്കുവെക്കുന്നതിനായി ടിവി9 നെറ്റ്‌വർക്ക് വളരെ പ്രധാനപ്പെട്ട ഒരു വേദി ഒരുക്കിയിരിക്കുന്നു. ഈ ഉച്ചകോടിയിൽ നിങ്ങളെല്ലാവരും ഇന്ത്യയും ലോകവും എന്ന വിഷയത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഈ ഉച്ചകോടിക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം ഇവിടെ എത്തിച്ചേർന്ന എല്ലാ അതിഥികളെയും സ്വാഗതം ചെയ്യുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടിവി9 നെറ്റ്‌വർക്ക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു
March 23rd, 08:00 pm
'ഇന്ത്യയും ലോകവും' എന്ന പ്രമേയത്തിലുള്ള ടിവി9 ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. അഭൂതപൂർവവും ഗൗരവതരവുമായ ആഗോള സാഹചര്യങ്ങളെ അംഗീകരിച്ചുകൊണ്ട്, നിർണായക ഘട്ടത്തിൽ ആശയ വിനിമയത്തിന് ഒരു പ്രധാന വേദി സൃഷ്ടിച്ചതിന് ടിവി9 നെറ്റ്‌വർക്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ന്, ലോകം കടന്നുപോകുന്ന ഗുരുതരമായ സാഹചര്യങ്ങൾ അഭൂതപൂർവവും അങ്ങേയറ്റം ഗൗരവതരവുമാണ്, ഇവയ്ക്കിടയിൽ, ടിവി9 നെറ്റ്‌വർക്ക് ആശയങ്ങൾക്കായി വളരെ പ്രധാനപ്പെട്ട ഒരു വേദി സൃഷ്ടിച്ചിരിക്കുന്നു, ശ്രീ മോദി പറഞ്ഞു.പുതുച്ചേരിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
March 01st, 12:00 pm
പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എൻ. രംഗസ്വാമി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ മൻസുഖ് മാണ്ഡവ്യ, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ ശ്രീ കെ. കൈലാസ്നാഥൻ, സ്പീക്കർ ശ്രീ ആർ. സെൽവം, ആഭ്യന്തരമന്ത്രി ശ്രീ എ. നമശിവായം, മറ്റ് നേതാക്കൾ, പുതുച്ചേരിയിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, വണക്കം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുച്ചേരിയിൽ 2,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു
March 01st, 11:45 am
സിദ്ധന്മാരുടെയും വിശുദ്ധരുടെയും കവികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും നാടാണ് പുതുച്ചേരി. ഇവിടെയാണ് മഹാകവി സുബ്രഹ്മണ്യ ഭാരതി ദേശീയതയുടെ അഗ്നി പടർത്തിയത്, ശ്രീ അരബിന്ദോയും അമ്മയും ലോകത്തിന് ആത്മീയ ദർശനം നൽകിയതും ഇവിടെയാണ്.സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.മെച്ചപ്പെട്ട ബന്ധങ്ങളിലൂടെ സുസ്ഥിരത, സാമ്പത്തിക വളർച്ച, സുരക്ഷ എന്നിവയ്ക്കായുള്ള ഇന്ത്യ–സീഷെൽസ് സംയുക്ത കാഴ്ചപ്പാട്
February 09th, 03:28 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സീഷെൽസ് റിപ്പബ്ലിക് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനി 2026 ഫെബ്രുവരി 5 മുതൽ 10 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിവരികയാണ് .സീഷെൽസ് പ്രസിഡന്റുമൊത്തുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണ രൂപം
February 09th, 01:00 pm
പ്രസിഡന്റ് ഹെർമിനിയെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നു.കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങളുടെ മലയാളം പരിഭാഷ
February 01st, 01:38 pm
ഇന്നത്തെ ബജറ്റ് ചരിത്രപരമാണ്; അത് രാജ്യത്തിന്റെ നാരീശക്തി (സ്ത്രീശക്തി) യുടെ കരുത്തുറ്റ പ്രതിഫലനമാണ്. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ, തുടർച്ചയായി ഒമ്പതാം തവണയും രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമ്മല ജി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ ബജറ്റ് അപാരമായ അവസരങ്ങളുടെ ഒരു അതിവേഗ പാതയാണ്. ഈ ബജറ്റ് വർത്തമാന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുകയും ചെയ്യുന്നു. 2047-ഓടെ വികസിത ഇന്ത്യ (വികസിത ഭാരതം) എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ കുതിപ്പിന് ഈ ബജറ്റ് ശക്തമായ ഒരു അടിത്തറയാണ്.2026-27 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശം
February 01st, 01:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026-ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഇന്ന് വീഡിയോ സന്ദേശത്തിലൂടെ പങ്കുവെച്ചു. ഇന്നത്തെ ബജറ്റ് ചരിത്രപരമാണെന്നും രാജ്യത്തെ സ്ത്രീകളുടെ ശാക്തീകരിക്കപ്പെട്ട ചൈതന്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ ശ്രീമതി നിർമല സീതാരാമൻ തുടർച്ചയായി ഒൻപതാം തവണയും രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പുതിയ റെക്കോർഡ് സ്ഥാപിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.ഈ ബജറ്റ് വൻ അവസരങ്ങളുടെ ഒരു ഹൈവേ (പാത) ആണെന്നും, ഇത് വർത്തമാനകാലത്തെ സ്വപ്നങ്ങൾ നിറവേറ്റുന്നതിനൊപ്പം ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. 2047-ഓടെ വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് ഈ ബജറ്റ് അടിസ്ഥാനമായി വർത്തിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.കേരളത്തിലെ ആര്യ വൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിന്റെ ശതാബ്ദി ആഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 28th, 02:39 pm
ഇന്നത്തെ ഈ മഹത്തായ അവസരത്തിൽ, നിങ്ങളെല്ലാവരുമായും ബന്ധപ്പെടാൻ സാധിച്ചത് എനിക്ക് സന്തോഷമേകുന്ന കാര്യമാണ്. ആയുർവേദത്തെ സംരക്ഷിക്കുന്നതിലും, മുന്നോട്ട് കൊണ്ടുപോകുന്നതിലും ആര്യ വൈദ്യശാല ഗണ്യമായ സംഭാവന നൽകുന്നു. 125 വർഷത്തെ അതിന്റെ യാത്രയിൽ, ഈ സ്ഥാപനം ആയുർവേദത്തെ ശക്തമായ ഒരു ചികിത്സാരീതിയായി സ്ഥാപിച്ചു. ഇന്ന് ഈ അവസരത്തിൽ, ആര്യ വൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി.എസ്. വാര്യർ ജിയുടെ സംഭാവനകൾ ഞാൻ ഓർക്കുന്നു. ആയുർവേദത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും പൊതുജനക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ സമർപ്പണവും ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു.കേരളത്തിലെ ആര്യവൈദ്യശാല ചാരിറ്റബിൾ ആശുപത്രിയുടെ ശതാബ്ദി ആഘോഷങ്ങളെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
January 28th, 02:25 pm
കേരളത്തിലെ ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിന്റെ ശതാബ്ദി ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഈ സുപ്രധാന വേളയിൽ ഏവരുമായും ബന്ധപ്പെടാൻ സാധിച്ചതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ആയുർവേദത്തെ സംരക്ഷിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും വളർത്തുന്നതിലും ആര്യവൈദ്യശാല നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.125 വർഷത്തെ പ്രയാണത്തിനിടയിൽ ആയുർവേദത്തെ ഒരു കരുത്തുറ്റ ചികിത്സാ രീതിയായി പ്രതിഷ്ഠിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാര്യരുടെ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. ആയുർവേദത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും പൊതുജനക്ഷേമത്തിനായുള്ള സമർപ്പണവും ഇന്നും പ്രചോദനമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.ന്യൂഡൽഹിയിൽ നടന്ന രണ്ടാം WHO പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള വിവർത്തനം
December 19th, 08:11 pm
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ നമ്മുടെ തുളസി ഭായ് ഡോ. ടെഡ്രോസ്; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ എന്റെ സഹപ്രവർത്തകൻ ജെ. പി. നദ്ദ ജി; ആയുഷ് സഹമന്ത്രി പ്രതാപ് റാവു ജാദവ് ജി; ഈ പരിപാടിയിൽ പങ്കെടുത്ത മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ; വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ; വിശിഷ്ട പ്രതിനിധികളേ; പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ബഹുമാന്യരായ വിദഗ്ധരേ; സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ രണ്ടാം ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
December 19th, 07:07 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ രണ്ടാമത് പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങിനെഇന്ത്യ - ജോർദാൻ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
December 16th, 12:24 pm
ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും അതിർത്തികൾ പങ്കിടുന്നു, പലരും വിപണികളും പങ്കിടുന്നു. എന്നാൽ, ചരിത്രപരമായ വിശ്വാസവും ഭാവിയിലെ സാമ്പത്തിക അവസരങ്ങളും ഒത്തുചേരുന്ന ഒന്നാണ് ഇന്ത്യയും ജോർദാനും തമ്മിലുള്ള ബന്ധം.പ്രധാനമന്ത്രിയും ജോർദാനിലെ ആദരണീയനായ അബ്ദുള്ള രണ്ടാമൻ രാജാവും ഇന്ത്യ-ജോർദാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു
December 16th, 12:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ആദരണീയനായ അബ്ദുള്ള രണ്ടാമൻ രാജാവും ഇന്ന് അമ്മാനിൽ നടന്ന ഇന്ത്യ- ജോർദാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു. ജോർദാൻ രാജകുമാരൻ ഹുസൈനും ജോർദാൻ വ്യാപാര വ്യവസായ മന്ത്രിയും നിക്ഷേപ മന്ത്രിയും ഫോറത്തിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്-ടു-ബിസിനസ് ബന്ധം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം രാജാവും പ്രധാനമന്ത്രിയും അംഗീകരിക്കുകയും, സാധ്യതകളെയും അവസരങ്ങളെയും വളർച്ചയിലേക്കും സമൃദ്ധിയിലേക്കും മാറ്റാൻ ഇരു രാജ്യങ്ങളിലേയും വ്യവസായ പ്രമുഖരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ജോർദാന്റെ സ്വതന്ത്ര വ്യാപാര കരാറുകളും ഇന്ത്യയുടെ സാമ്പത്തിക ശക്തിയും സംയോജിപ്പിച്ച് ദക്ഷിണേഷ്യയ്ക്കും പശ്ചിമേഷ്യയ്ക്കും ഇടയിൽ ഒരു സാമ്പത്തിക ഇടനാഴി സൃഷ്ടിക്കാൻ കഴിയുമെന്ന് രാജാവ് അഭിപ്രായപ്പെട്ടു.GST reforms will accelerate India's growth story: PM Modi
September 21st, 06:09 pm
In his address to the nation, PM Modi announced that from the very first day of Navratri, on 22nd September, the country will implement Next-Generation GST reforms. He noted that this marks the beginning of a ‘GST Bachat Utsav’. Recalling that India had taken its first steps towards GST reform in 2017, the PM emphasized that the reform is a continuous journey. He also urged citizens to proudly reaffirm their commitment to Swadeshi.