അടിയന്തരാവസ്ഥക്കാലത്തു ജനാധിപത്യം സംരക്ഷിച്ചവർക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
June 25th, 10:53 am
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ച്, ആ കാലത്തു ജനാധിപത്യ മൂല്യങ്ങളെ ദൃഢമായി സംരക്ഷിച്ച ഏവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലി അർപ്പിച്ചു. മൗനം പാലിക്കാൻ വിസമ്മതിക്കുകയും ഭരണഘടനയിൽ വിഭാവനംചെയ്തിട്ടുള്ള ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത അസംഖ്യം ജനങ്ങളുടെ അസാധാരണമായ ധീരതയും അതിജീവനശേഷിയും ആ കാലഘട്ടം ദൃശ്യമാക്കിയതായും അദ്ദേഹം കുറിച്ചു.2026 ജൂണിൽ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ടിവി ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 22nd, 10:24 pm
സ്വര സാധന, മനോകാമന, ആരാധന - ഇത്രയധികം ശുഭകരമായ ഒരു തുടക്കത്തിന് ശേഷം, നിങ്ങളുടെ ഈ പരിപാടി ഇങ്ങനെ തന്നെ തുടർന്നുപോയിരുന്നെങ്കിൽ അത് എത്രയോ മനോഹരമാകുമായിരുന്നു. നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ.2026-ലെ റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
June 22nd, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ഉച്ചകോടിയിൽ പങ്കെടുത്തവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ലോകം അതിവേഗത്തിലുള്ളതും നിർണായകവുമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് ബൃഹദ് ശക്തിയായ ഇന്ത്യ: രാഷ്ട്രം ആദ്യം എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചതിന് സംഘാടകരെ അഭിനന്ദിച്ചു.Prime Minister condoles the passing of prolific writer, thinker and public intellectual, Shri Balbir Punj
April 19th, 12:08 am
The Prime Minister, Shri Narendra Modi has expressed grief over the demise of prolific writer, thinker and public intellectual Shri Balbir Punj.രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
April 17th, 11:10 am
സഭയ്ക്ക് വേണ്ടിയും എന്റെ സ്വന്തം പേരിലും ശ്രീ ഹരിവംശ് ജിക്ക് ഞാൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. തുടർച്ചയായി മൂന്നാം തവണയും രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഈ സഭയ്ക്ക് താങ്കളിലുള്ള ആഴമേറിയ വിശ്വാസത്തിന്റെ തെളിവാണ്. കഴിഞ്ഞ കാലയളവിൽ താങ്കളുടെ അനുഭവസമ്പത്തിൽ നിന്ന് സഭയ്ക്ക് ലഭിച്ച നേട്ടങ്ങൾക്കും, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള താങ്കളുടെ ശ്രമങ്ങൾക്കും സഭ ഇപ്പോൾ ഔദ്യോഗികമായി അംഗീകാരം നൽകിയിരിക്കുകയാണ്. ഇത് അനുഭവസമ്പത്തിനോടുള്ള ആദരവും, താങ്കളുടെ സ്വാഭാവികമായ പ്രവർത്തനശൈലിയോടുള്ള ബഹുമാനവും അംഗീകാരവുമാണ്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യസഭയെ അഭിസംബോധന ചെയ്തു
April 17th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യസഭയെ അഭിസംബോധന ചെയ്യുകയും, തുടർച്ചയായ മൂന്നാം തവണയും രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഹരിവംശിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഈ ചരിത്രനേട്ടത്തെ എടുത്തുപറഞ്ഞുകൊണ്ട്, ശ്രീ ഹരിവംശിൽ സഭയ്ക്കുള്ള ആഴത്തിലുള്ള വിശ്വാസവും അദ്ദേഹം ഈ സഭയ്ക്ക് നൽകിയ വിലപ്പെട്ട അനുഭവസമ്പത്തുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ അനുഭവസമ്പത്തിനും, എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാടിനും, അന്തസ്സുറ്റ പ്രവർത്തനശൈലിക്കും സഭ നൽകുന്ന അംഗീകാരമുദ്രയാണ്, ശ്രീ മോദി പറഞ്ഞു.ഏപ്രിൽ 13-ന് പ്രധാനമന്ത്രി നാരീശക്തി വന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്യും
April 12th, 04:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഏപ്രിൽ 13-ന് രാവിലെ 11 മണിയോടെ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ദേശീയതല 'നാരീശക്തി വന്ദൻ സമ്മേളനത്തിൽ' പങ്കെടുക്കുകയും സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.മലേഷ്യൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
February 08th, 08:35 am
ആദ്യമായി, എന്റെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. കഴിഞ്ഞ വർഷം, ആസിയാൻ ഉച്ചകോടിക്കായി എനിക്ക് മലേഷ്യ സന്ദർശിക്കാൻ കഴിഞ്ഞില്ല. എന്നാൽ എത്രയും വേഗം ഞാൻ മലേഷ്യയിലേക്ക് വരുമെന്ന് എന്റെ പ്രിയ സുഹൃത്തിന് വാഗ്ദാനം നൽകിയിരുന്നു. ഇന്ന്, 2026 ലെ എന്റെ ആദ്യ വിദേശ സന്ദർശനത്തിൽ തന്നെ, ഞാൻ ഇവിടെ മലേഷ്യയിൽ എത്തിയിരിക്കുകയാണ്.ഇന്ത്യൻ പ്രധാനമന്ത്രിയുടെ മലേഷ്യ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള ഇന്ത്യ - മലേഷ്യ സംയുക്തപ്രസ്താവന
February 08th, 08:30 am
മലേഷ്യൻ പ്രധാനമന്ത്രി ദത്തോ സെറി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 7-നും 8-നും മലേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നാഗരിക ബന്ധങ്ങളിൽ അധിഷ്ഠിതമായ ആഴത്തിലുള്ള സൗഹൃദത്തെയും നിലനിൽക്കുന്ന ജനങ്ങൾ തമ്മിലുള്ള ബന്ധത്തെയുമാണ് ഈ സന്ദർശനം പ്രതിഫലിപ്പിച്ചത്. ഇന്ത്യ-മലേഷ്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ഏകീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഇരുനേതാക്കളുടെയും പങ്കിട്ട പ്രതിജ്ഞാബദ്ധത ഈ സന്ദർശനം ആവർത്തിച്ചുറപ്പിച്ചു.പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ
December 01st, 10:15 am
ഈ ശീതകാല സമ്മേളനം (പാർലമെന്റിന്റെ) വെറുമൊരു ആചാരമല്ല. രാഷ്ട്രത്തെ അതിവേഗം പുരോഗതിയിലേക്ക് കൊണ്ടുപോകാൻ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് ഈ ശീതകാല സമ്മേളനം കൂടുതൽ ഊർജ്ജം പകരുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഭാരതം യഥാർത്ഥത്തിൽ ജനാധിപത്യത്തിൽ ജീവിക്കുന്ന ഒരു രാജ്യമാണ്. ജനാധിപത്യത്തിന്റെ ആവേശവും ചൈതന്യവും വീണ്ടും വീണ്ടും പ്രകടിപ്പിക്കപ്പെടുന്നതിലൂടെ, ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്നു. അടുത്തിടെ നടന്ന ബിഹാർ തിരഞ്ഞെടുപ്പുകളും അവിടുത്തെ റെക്കോർഡ് വോട്ടർ പങ്കാളിത്തവും ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്. അമ്മമാരുടെയും സഹോദരിമാരുടെയും വർദ്ധിച്ചുവരുന്ന പങ്കാളിത്തം സ്വയമേവ പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും സൃഷ്ടിക്കുന്നു. ഒരു വശത്ത് ജനാധിപത്യം ശക്തിപ്പെടുകയും മറുവശത്ത്, ഈ ജനാധിപത്യ ചട്ടക്കൂടിനുള്ളിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യുന്നത് ലോകം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ജനാധിപത്യത്തിന് ഫലം നൽകാൻ സാധിക്കുമെന്ന് ഭാരതം തെളിയിച്ചു. ഭാരതത്തിന്റെ സാമ്പത്തിക നില ഇന്ന് പുതിയ ഉയരങ്ങളിലേക്ക് എത്തുന്നത്, 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ നമുക്ക് പുതിയ ആത്മവിശ്വാസവും പുതിയ ശക്തിയും നൽകുന്നു.2025 ലെ ശീതകാല സമ്മേളനത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
December 01st, 10:00 am
2025 ലെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പാർലമെന്റ് പരിസരത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. സമ്മേളനം വെറുമൊരു ആചാരമല്ല, മറിച്ച് ദ്രുതഗതിയിലുള്ള പുരോഗതിയിലേക്കുള്ള രാജ്യത്തിന്റെ തുടർച്ചയായ യാത്രയ്ക്കായി നവീകരിച്ച ഊർജ്ജത്തിന്റെ ഒരു പ്രധാന ഉറവിടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് നിലവിൽ നടക്കുന്ന ശ്രമങ്ങൾക്ക് ഈ സമ്മേളനം നവ ഊർജ്ജം പകരുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്, ശ്രീ മോദി കൂട്ടിച്ചേർത്തു.എ ബി പി നെറ്റ് വർക്ക് ഇന്ത്യ@2024 ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 06th, 08:04 pm
ഇന്ന് രാവിലെ മുതൽ, ഭാരത് മണ്ഡപം ഒരു ഊർജ്ജസ്വലമായ വേദിയായി മാറിയിരിക്കുന്നു. കുറച്ച് മിനിറ്റ് മുമ്പ്, നിങ്ങളുടെ ടീമിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. ഈ ഉച്ചകോടി വൈവിധ്യം നിറഞ്ഞതായിരുന്നു. നിരവധി വിശിഷ്ട വ്യക്തികൾ ഈ ഉച്ചകോടിക്ക് നിറം നൽകിയിട്ടുണ്ട്. നിങ്ങളുടെ അനുഭവവും വളരെ സമ്പന്നമായിരുന്നിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഉച്ചകോടിയിലെ യുവാക്കളുടെയും സ്ത്രീകളുടെയും വലിയ സാന്നിധ്യം ഒരു തരത്തിൽ അതിന്റെ സവിശേഷതയായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും, നമ്മുടെ ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട അനുഭവങ്ങൾ - ഇപ്പോൾ ഈ അവതാരകരെയെല്ലാം ഞാൻ കണ്ടുമുട്ടിയപ്പോൾ, അവർ അവരുടെ കഥകൾ പങ്കുവെക്കുന്ന ആവേശം എനിക്ക് കാണാൻ കഴിഞ്ഞു. അവരുടെ ഓരോ സംഭാഷണവും അവർ ഓർത്തു. ഇത് തന്നെ ശരിക്കും പ്രചോദനാത്മകമായ ഒരു അവസരമായിരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ABP നെറ്റ്‌വർക്ക് ഇന്ത്യ @ 2047’ ഉച്ചകോടിയെ അഭിസംബോധന ചെയ്തു
May 06th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘എബിപി നെറ്റ്‌വർക്ക് ഇന്ത്യ@2047’ ഉച്ചകോടിയിൽ പങ്കെടുത്തു. ഭാരത് മണ്ഡപത്തിൽ നടന്ന പരിപാടി ഇന്നു രാവിലെ മുതൽ സജീവമായിരുന്നുവെന്നു സദസ്സിനെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു. സംഘാടകസംഘവുമായുള്ള തന്റെ ആശയവിനിമയം അദ്ദേഹം പരാമർശിക്കുകയും ഉച്ചകോടിയുടെ സമ്പന്നമായ വൈവിധ്യം എടുത്തുകാട്ടുകയും ചെയ്തു. പരിപാടിയുടെ ചലനാത്മകതയ്ക്കു സംഭാവന നൽകിയ നിരവധി വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികൾക്കും വളരെ മികച്ച അനുഭവം ലഭിച്ചതായി പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉച്ചകോടിയിൽ യുവാക്കളുടെയും സ്ത്രീകളുടെയും ഗണ്യമായ സാന്നിധ്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട പ്രചോദനാത്മകമായ അനുഭവങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞു. അവരുടെ കഥകൾ പ്രചോദനത്തിന്റെ ഉറവിടമായി വർത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.റോസ്ഗാർ മേളയ്ക്ക് കീഴിൽ 51,000-ത്തിലധികം നിയമനപത്രങ്ങളുടെ വിതരണ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ
April 26th, 11:23 am
ഇന്ന്, കേന്ദ്ര ഗവണ്മെൻ്റിൻ്റെ വിവിധ വകുപ്പുകളിലായി 51,000-ത്തിലധികം യുവജനങ്ങൾക്ക് സ്ഥിരം ഗവണ്മെൻ്റ് തസ്തികകളിലേക്കുള്ള നിയമനപത്രങ്ങൾ വിതരണം ചെയ്തു. നിങ്ങൾ യുവജനങ്ങൾക്കായി കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിരവധി വകുപ്പുകളിൽ ഉത്തരവാദിത്തങ്ങളുടെ ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് ഇപ്പോൾ നിങ്ങളുടെ കടമയാണ്; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തേണ്ടത് നിങ്ങളുടെ കടമയാണ്; രാജ്യത്തിനുള്ളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് നിങ്ങളുടെ കടമയാണ്; തൊഴിലാളികളുടെ ജീവിതത്തിൽ അടിസ്ഥാനപരമായ പുരോഗതി വരുത്തേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങൾ നിങ്ങളുടെ ജോലികൾ കൂടുതൽ ആത്മാർത്ഥമായും സത്യസന്ധമായും നിർവഹിക്കുന്തോറും വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഭാരതത്തിന്റെ യാത്രയിൽ കൂടുതൽ പ്രാധാന്യവും പോസിറ്റീവും ആയ സ്വാധീനം ഉണ്ടാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ അങ്ങേയറ്റം സമർപ്പണത്തോടെ നിങ്ങൾ നിർവഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു
April 26th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്യുകയും വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 51,000-ത്തിലധികം യുവജനങ്ങൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ഇന്ന് നിയമന ഉത്തരവുകൾ വിതരണം ചെയ്യുകയും ചെയ്തു. ഈ യുവജനങ്ങൾ ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ പുതിയ ഉത്തരവാദിത്തങ്ങളുടെ തുടക്കം ഇന്ന് അടയാളപ്പെടുത്തുകയാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ചട്ടക്കൂട്, ആഭ്യന്തര സുരക്ഷ എന്നിവ ശക്തിപ്പെടുത്തുക, ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിന് സംഭാവന നൽകുക, തൊഴിലാളികളുടെ ജീവിതത്തിൽ പരിവർത്തനാത്മകമായ മാറ്റങ്ങൾ വരുത്തുക എന്നിവയാണ് അവരുടെ കടമകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അവർ കാണിക്കുന്ന ആത്മാർത്ഥത ഒരു വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ യാത്രയിൽ അനുകൂല സ്വാധീനം ചെലുത്തുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ യുവജനങ്ങൾ അങ്ങേയറ്റം ആത്മാർപ്പണത്തോടെ തങ്ങളുടെ കടമകൾ നിർവഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.India is not just a workforce, we are a world force driving global change: PM Modi
March 01st, 11:00 am
The Prime Minister Shri Narendra Modi participated in the NXT Conclave in the Bharat Mandapam, New Delhi today. Addressing the gathering, he extended his heartfelt congratulations on the auspicious launch of NewsX World. He highlighted that the network includes channels in Hindi, English, and various regional languages, and today, it is going global. He also remarked on the initiation of several fellowships and scholarships, extending his best wishes for these programs.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി NXT സമ്മേളനത്തിൽ പങ്കെടുത്തു
March 01st, 10:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന NXT സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ന്യൂസ് എക്സ് വേൾഡിന്റെ ശുഭകരമായ സമാരംഭത്തിന് അദ്ദേഹം ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ഹിന്ദിയിലെയും ഇംഗ്ലീഷിലെയും വിവിധ പ്രാദേശിക ഭാഷകളിലെയും ചാനലുകൾ ഈ ശൃംഖലയിൽ ഉൾപ്പെടുന്നുവെന്നും ഇന്നത് ആഗോളതലത്തിലേക്കു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഫെലോഷിപ്പുകളും സ്കോളർഷിപ്പുകളും ആരംഭിച്ചതിനെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, ഈ പരിപാടികൾക്ക് ആശംസകൾ നേരുകയും ചെയ്തു.വൻകുതിച്ചുചാട്ടത്തിനൊരുങ്ങി മാധ്യമ-വിനോദ മേഖല
September 18th, 04:24 pm
അനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്‌സ്‌റ്റൻഡഡ് റിയാലിറ്റി (AVGC-XR) എന്നിവയ്‌ക്കായി മികവിന്റെ ദേശീയ കേന്ദ്രം (NCoE) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. കമ്പനി നിയമം 2013-ന് കീഴിലെ സെക്ഷൻ എട്ട് പ്രകാരമുള്ള കമ്പനിയായി സ്ഥാപിക്കുന്ന ഈ കേന്ദ്രത്തിൽ, വ്യവസായ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും കേന്ദ്ര ഗവൺമെന്റിനൊപ്പം പങ്കാളികളായി വർത്തിക്കും. മഹാരാഷ്ട്രയിലെ മുംബൈയിലാണ് NCoE സ്ഥാപിക്കുക. കൂടാതെ രാജ്യത്ത് AVGC കർമ സേന രൂപീകരിക്കുമെന്ന കേന്ദ്ര ധനകാര്യ കോർപ്പറേറ്റ് കാര്യ മന്ത്രിയുടെ 2022-23 ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് ഇത് സ്ഥാപിതമാകുന്നത്."""അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ പത്രങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്"": പ്രധാനമന്ത്രി മോദി"
July 13th, 09:33 pm
മുംബൈ ബാന്ദ്ര കുർള സമുച്ചയത്തിലെ ജി-ബ്ലോക്കിലുള്ള ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റി (INS) സെക്രട്ടറിയറ്റ് സന്ദർശിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി INS ടവറുകൾ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടം മുംബൈയിലെ ആധുനികവും കാര്യക്ഷമവുമായ ഓഫീസ് ഇടത്തിനായുള്ള INS അംഗങ്ങളുടെ വികസിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുകയും മുംബൈയിലെ പത്ര വ്യവസായത്തിൻ്റെ നാഡീകേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യും.മഹാരാഷ്ട്രയിലെ മുംബൈയിൽ ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റി (ഐഎൻഎസ്) ടവറുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
July 13th, 07:30 pm
മുംബൈ ബാന്ദ്ര കുർള സമുച്ചയത്തിലെ ജി-ബ്ലോക്കിലുള്ള ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റി (INS) സെക്രട്ടറിയറ്റ് സന്ദർശിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി INS ടവറുകൾ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടം മുംബൈയിലെ ആധുനികവും കാര്യക്ഷമവുമായ ഓഫീസ് ഇടത്തിനായുള്ള INS അംഗങ്ങളുടെ വികസിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുകയും മുംബൈയിലെ പത്ര വ്യവസായത്തിൻ്റെ നാഡീകേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യും.