മതുവാ ധർമ്മ മേളയിൽ പങ്കെടുക്കുന്നവർക്കും ഭക്തർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു

March 16th, 01:12 pm

മതുവാ ധർമ്മ മേളയിൽ പങ്കെടുക്കുന്നവർക്കും ഭക്തർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. പൂർണ്ണ ബ്രഹ്മ ശ്രീ ശ്രീ ഹരിചന്ദ് താക്കൂർ ജിയുടെ ജയന്തിയുമായി ബന്ധപ്പെട്ടതാണ് ഈ സവിശേഷ ചടങ്ങ്. ഞാൻ അദ്ദേഹത്തിന് ‌വിനീതമായി പ്രണാമമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളും ബോധനങ്ങളും നിരവധി ആളുകൾക്ക് കരുത്തും പ്രതീക്ഷയും നൽകുന്നത് തുടരുന്നു. അന്തസ്സിനും സമത്വത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കരുത്തുറ്റ ഒരു പ്രസ്ഥാനത്തിന് അവ ഉണർവ് നൽകി. നീതിയുടെയും സൗഹൃദത്തിന്റെയും കൂട്ടായ ഉന്നമനത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാൻ അദ്ദേഹം തലമുറകളെ പ്രചോദിപ്പിച്ചു, ശ്രീ മോദി പറഞ്ഞു.