ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും മാതാ സാഹിബ് കൗർ ജിയുടെയും പവിത്രവും അമൂല്യവുമായ 'ജോരേ സാഹിബ്' സംരക്ഷിക്കുന്നതിനും അനുയോജ്യമായ രീതിയിൽ പ്രദർശിപ്പിക്കുന്നതിനും ശുപാർശ നൽകിയ സിഖ് പ്രതിനിധി സംഘത്തിലെ വിശിഷ്ടരും പ്രഗത്ഭരുമായ അംഗങ്ങളെ സ്വീകരിച്ച് പ്രധാനമന്ത്രി
September 19th, 04:28 pm
ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും മാതാ സാഹിബ് കൗർ ജിയുടെയും പവിത്രവും അമൂല്യവുമായ 'ജോരേ സാഹിബ്' സംരക്ഷിക്കുന്നതിനും അനുയോജ്യമായ രീതിയിൽ പ്രദർശിപ്പിക്കുന്നതിനും ശുപാർശ നൽകിയ സിഖ് പ്രതിനിധി സംഘത്തിലെ വിശിഷ്ടരും പ്രഗത്ഭരുമായ അംഗങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വീകരിച്ചു. 'ജോരേ സാഹിബ്' മഹത്തായ സിഖ് ചരിത്രത്തിന്റെ ഭാഗമാണെന്നതുപോലെ, അവ നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക ധാർമ്മികതയുടെയും ഭാഗമാണെന്നും തിരുശേഷിപ്പുകൾ മഹത്വപൂർണ്ണവും ആത്മീയമായി പ്രാധാന്യമുള്ളതുമാണെന്നും ശ്രീ മോദി പറഞ്ഞു. ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജി കാണിച്ച ധൈര്യം, നീതി, ധർമ്മം, സാമൂഹിക ഐക്യം എന്നിവയുടെ പാത പിന്തുടരാൻ ഭാവി തലമുറകളെ വിശുദ്ധ തിരുശേഷിപ്പുകൾ പ്രചോദിപ്പിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.