​ലോകനേതാക്കളുടെയും ജനങ്ങളുടെയും ഊഷ്മളമായ ആശംസകൾക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി

June 10th, 11:50 pm

ലോകനേതാക്കളും നാനാതുറകളിലുള്ള ജനങ്ങളും അറിയിച്ച ഊഷ്മളമായ ആശംസകൾക്കും അഭിനന്ദന സന്ദേശങ്ങൾക്കും പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെ​ടുത്തി. ആശംസകൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെ സേവിക്കാനും രാജ്യത്തിന്റെ വികസനയാത്രയിൽ പങ്കാളിയാകാനും സാധിക്കുന്നതു ബഹുമതിയായി കരുതുന്നുവെന്നു വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ ശക്തിയെന്നു പറഞ്ഞ പ്രധാനമന്ത്രി, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടു യാഥാർഥ്യമാക്കുന്നതിനും 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാനുള്ള സമ്പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.

കനേഡിയൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പുതുക്കിയ പങ്കാളിത്തത്തിന് ശക്തമായ അടിത്തറ പാകിയെന്ന് ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി

March 03rd, 10:16 pm

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പുതുക്കിയ പങ്കാളിത്തത്തിന് ശക്തമായ അടിത്തറ പാകിയതായി പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ-കാനഡ നേതാക്കളുടെ സംയുക്ത പ്രസ്താവന

March 02nd, 05:05 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി 2026 ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള കാർണിയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. മാത്രമല്ല 2018-ന് ശേഷം ഒരു കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം കൂടിയാണിത്. മുതിർന്ന മന്ത്രിമാർ, പ്രവിശ്യാ നേതാക്കൾ, പ്രമുഖ സി.ഇ.ഒമാർ എന്നിവരടങ്ങിയ കനേഡിയൻ ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.

കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദർശനത്തിന്റെ പരിണതഫലങ്ങൾ

March 02nd, 05:04 pm

കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദർശനത്തിന്റെ പരിണതഫലങ്ങൾ

ഇന്ത്യ-കാനഡ സിഇഒ ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 02nd, 02:30 pm

ബഹുമാനപ്പെട്ട പ്രധാനമന്ത്രി മാർക്ക് കാർണി, ഇരുരാജ്യങ്ങളിലെയും ബിസിനസ്സ് നേതാക്കളേ, മഹതികളേ, മാന്യരേ,ഏവർക്കും അഭിവാദ്യങ്ങൾ!

കാനഡ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

March 02nd, 11:40 am

ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച മുതൽ, ഞങ്ങളുടെ ബന്ധത്തിൽ പുതുക്കിയ ഊർജ്ജം, പരസ്പര വിശ്വാസം, പോസിറ്റീവിറ്റി എന്നിവ നിറഞ്ഞുനിൽക്കുന്നു. സഹകരണത്തിന്റെ എല്ലാ മേഖലകളിലും വർദ്ധിച്ചുവരുന്ന ഈ വേഗതയ്ക്ക് നിദാനം എന്റെ സുഹൃത്തായ പ്രധാനമന്ത്രി കാർണിയാണ്.

കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം

February 26th, 10:40 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി 2026 ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. പ്രധാനമന്ത്രി കാർണിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമായിരിക്കും ഇത്.

കാനഡയിലുണ്ടായ വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടവരിൽ പ്രധാനമന്ത്രി അനുശോചിച്ചു

February 11th, 03:43 pm

കാനഡയിലുണ്ടായ വെടിവെപ്പിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ഹൃദയംഗമമായ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഈ കടുത്ത ദുഖത്തിന്റെ നിമിഷത്തിൽ ഇന്ത്യ കാനഡയിലെ ജനങ്ങളോടൊപ്പം നിൽക്കുന്നു, ശ്രീ മോദി പ്രസ്താവിച്ചു.

ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി കാനേഡിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

November 23rd, 09:41 pm

ജോഹന്നാസ്ബർഗിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇന്ത്യ-കാനഡ പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി.

Joint statement by the Government of India, the Government of Australia and the Government of Canada

November 22nd, 09:21 pm

India, Australia, and Canada have agreed to enter into a new trilateral partnership: the Australia-Canada-India Technology and Innovation (ACITI) Partnership. The three sides agreed to strengthen their ambition in cooperation on critical and emerging technologies. The Partnership will also examine the development and mass adoption of artificial intelligence to improve citizens' lives.

കാനഡ വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു

October 13th, 02:42 pm

കാനഡ വിദേശകാര്യ മന്ത്രി ശ്രീമതി അനിത ആനന്ദ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ജി 7 ഔട്ട്റീച്ച് സെഷനിൽ (ജൂൺ 17, 2025) പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.

June 18th, 11:15 am

ജി-7 ഉച്ചകോടിയിലേക്ക് ഞങ്ങളെ ക്ഷണിച്ചതിനും ഞങ്ങൾക്ക് നൽകിയ മികച്ച സ്വീകരണത്തിനും പ്രധാനമന്ത്രി കാർണിയോട് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ജി-7 ഗ്രൂപ്പിന്റെ 50 വർഷം പൂർത്തിയാക്കുന്ന ചരിത്രപരമായ അവസരത്തിൽ ഞങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ഞാൻ ആശംസകൾ നേരുന്നു.

പ്രധാനമന്ത്രി ജി-7 ഔട്ട്റീച്ച് സെഷനെ അഭിസംബോധന ചെയ്തു

June 18th, 11:13 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ക്യാനനാസ്കിസിൽ നടന്ന ജി-7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനിൽ പങ്കെടുത്തു. ‘ഊർജസുരക്ഷ: അതിവേഗം മാറുന്ന ലോകത്തു പ്രാപ്യതയും താങ്ങാനാകുന്ന ന‌ിരക്കും ഉറപ്പാക്കാൻ വൈവിധ്യവൽക്കരണവും സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും’ എന്ന വിഷയത്തിലുള്ള സെഷനെ അദ്ദേഹം അഭിസംബോധന ചെയ്തു. ക്യാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ജി-7ന്റെ 50-ാം വാർഷികത്തിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു.

പ്രധാനമന്ത്രി ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി

June 18th, 08:02 am

ആൽബർട്ടയിലെ കനനാസ്‌കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരണീയനായ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഇന്ന് ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. സമീപകാലത്ത് കാനഡയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് കാർണി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇരു നേതാക്കളും തമ്മിൽ നടത്തിയ ആദ്യത്തെ നേരിട്ടുള്ള ആശയവിനിമയമായിരുന്നു ഇത്. ഇന്ത്യ-കാനഡ ബന്ധങ്ങളുടെ അവസ്ഥയെക്കുറിച്ചും മുന്നോട്ടുള്ള വഴിയെകുറിച്ചുമുള്ള തുറന്ന ചർച്ചകൾക്ക് ഈ കൂടിക്കാഴ്ച ഇരുപക്ഷത്തിനും അവസരം നൽകി.

സൈപ്രസ്, ക്യാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്കുള്ള ത്രിരാഷ്ട്ര പര്യടനത്തിനു പുറപ്പെടുന്നതിനു മുമ്പായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

June 15th, 07:00 am

“സൈപ്രസ്, ക്യാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്കുള്ള ത്രിരാഷ്ട്ര പര്യടനത്തിന് ഇന്നു ഞാൻ തുടക്കംകുറിക്കുകയാണ്.

ജൂൺ 15 മുതൽ 19 വരെ പ്രധാനമന്ത്രി മോദി സൈപ്രസ് റിപ്പബ്ലിക്, കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങൾ സന്ദർശിക്കും

June 14th, 11:58 am

ജൂൺ 15-16 തീയതികളിൽ പ്രധാനമന്ത്രി മോദി സൈപ്രസ് സന്ദർശിക്കും, ജൂൺ 16-17 തീയതികളിൽ ജി-7 ഉച്ചകോടിക്കായി കാനഡയിലും ജൂൺ 18 ന് ക്രൊയേഷ്യയിലും എത്തും. പ്രധാനമന്ത്രി മോദി സൈപ്രസ് പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസുമായി ചർച്ച നടത്തുകയും ലിമാസോളിൽ ബിസിനസ്സ് പ്രമുഖരെ അഭിസംബോധന ചെയ്യുകയും ചെയ്യും. പിന്നീട് കാനഡയിൽ, ജി-7 ഉച്ചകോടിയിൽ, പ്രധാനമന്ത്രി മോദി ജി-7 രാജ്യങ്ങളിലെ നേതാക്കളുമായി വീക്ഷണങ്ങൾ പങ്കുവയ്ക്കും. ക്രൊയേഷ്യയിൽ, പ്രധാനമന്ത്രി പ്ലെൻകോവിച്ചുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലനോവിച്ചിനെ സന്ദർശിക്കുകയും ചെയ്യും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ക്യാനനസ്കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്കു ക്ഷണിച്ച് ക്യാനഡ പ്രധാനമന്ത്രി മാർക്ക് കാർണി

June 06th, 07:12 pm

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലെ വിജയത്തിനു ക്യാനഡ പ്രധാനമന്ത്രിയെ ശ്രീ മോദി അഭിനന്ദിച്ചു. ഈ മാസം അവസാനം ക്യാനനസ്കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്കു ക്ഷണിച്ചതിനു ശ്രീ മോദി നന്ദി പറഞ്ഞു.

കാനഡയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 29th, 02:42 pm

കാനഡയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണിയ്ക്കും ലിബറൽ പാർട്ടിയ്ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യയെയും കാനഡയെയും ബന്ധിപ്പിക്കുന്ന പരസ്പര ജനാധിപത്യ മൂല്യങ്ങൾ, നിയമവാഴ്ചയോടുള്ള അചഞ്ചലമായ പ്രതിബദ്ധത, ജനങ്ങൾ തമ്മിലുള്ള ഊർജ്ജസ്വലമായ ബന്ധം എന്നിവ അദ്ദേഹം എടുത്തുകാട്ടി.