Prime Minister discusses maritime connectivity and collaboration opportunities with CMA CGM Chairman and CEO Rodolphe Saadé

June 18th, 06:37 pm

The Prime Minister, Shri Narendra Modi, had a fruitful discussion with Mr. Rodolphe Saadé of CMA CGM on maritime connectivity, global shipping trends and emerging opportunities in India’s rapidly growing maritime sector.

From waste to wealth: PM Modi showcases Surat’s green development model

June 05th, 04:30 pm

At the launch of development projects in Surat, Gujarat, PM Modi called upon all elected representatives of local bodies to work even harder for the state's progress. Expressing pride in Surat being one of the cleanest cities in the country, he lauded the continuous efforts of all stakeholders. He credited Gujarat for its significant contribution to India's energy self-reliance, noting that the state produces one-fifth (50 GW) of the nation's 250 GW renewable energy capacity.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സൂറത്തിൽ 18,800 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും നിർവഹിച്ചു

June 05th, 04:16 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ സൂറത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. വിശാലമായ ജനസമൂഹത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ഗുജറാത്തിലെ ജനങ്ങൾ നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്കു നന്ദി രേഖപ്പെടുത്തി. “തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണു ഞാൻ സൂറത്ത് സന്ദർശിക്കുന്നത്. സൂറത്തിൽനിന്നു ഗുജറാത്തിലെയാകെ ജനങ്ങളെ ഞാൻ അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു”- ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ജൂൺ 5-ന് സൂറത്തും ദാമനും സന്ദർശിക്കും

June 04th, 10:03 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 5-ന് ഗുജറാത്തും ദാമനും സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 2:30-ഓടെ പ്രധാനമന്ത്രി സൂറത്ത് ജില്ലയിലെ ഹസീറ സന്ദർശിക്കുകയും നിലവിൽ പുരോഗമിക്കുന്ന വ്യവസായ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അവലോകനം ചെയ്യുകയും ചെയ്യും. വൈകീട്ട് 4:15-ഓടെ സൂറത്തിൽ ഏകദേശം 18,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, സമർപ്പണം, തറക്കല്ലിടൽ എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

റോസ്‌ഗാർ മേളയോടനുബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്നതിനിടയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

May 23rd, 11:15 am

ഈ നിലയിൽ എത്തിച്ചേരുന്നതിനായി നിങ്ങൾ ദീർഘനാളത്തെ തയ്യാറെടുപ്പുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും കടന്നുപോയിട്ടുണ്ടാകും. ഈ നേട്ടത്തിന് നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങളെ ഇവിടെ വരെ എത്തിക്കുന്നതിൽ നിങ്ങളുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പങ്ക് വളരെ വലുതാണ്. എന്നാൽ കുടുംബം മാത്രമല്ല, നമ്മളെ ഇവിടെ എത്തിക്കുന്നതിൽ സമൂഹത്തിനും വലിയൊരു പങ്കുണ്ട്. നമ്മൾ ഇവിടെ എത്തിപ്പെടുന്നത് നമ്മളാൽ മാത്രമോ, നമ്മുടെ കുടുംബത്താൽ മാത്രമോ അല്ല; ഈ വിശാലമായ രാജ്യത്തിലെ 140 കോടി ജനങ്ങളുടെ സംഭാവനകൾക്കും ഇതിൽ വലിയ പ്രാധാന്യമുണ്ട്.അതുകൊണ്ട്, നമ്മുടെ ഉത്തരവാദിത്തം നമ്മളോടും നമ്മുടെ കുടുംബത്തോടും മാത്രമല്ല, അതോടൊപ്പം തന്നെ ഈ സമൂഹത്തോടും കൂടിയാണ്. ഈ ചുമതലകളെല്ലാം ഭംഗിയായി നിർവഹിക്കാൻ നിങ്ങൾ സ്വയം കൂടുതൽ പ്രാപ്തരാക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽ മേളയിലൂടെ പുതുതായി നിയമിതരായ 51,000-ത്തിലധികം യുവാക്കൾക്ക് നിയമന പത്രങ്ങൾ വിതരണംചെയ്തു

May 23rd, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 11 മണിക്ക് നടന്ന 19-ാമത് തൊഴിൽ മേളയിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ 51,000-ത്തിലധികം നിയമന പത്രങ്ങൾ വിതരണം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത അദ്ദേഹം, രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യുവാക്കൾക്ക് ഇന്ന് സവിശേഷവും സുപ്രധാനവുമായ ദിനമാണെന്ന് വിശേഷിപ്പിച്ചു. ഗവണ്മെന്റ് സർവീസിലേക്ക് പുതുതായി പ്രവേശിച്ചവരെ സ്വാഗതം ചെയ്ത അദ്ദേഹം റെയിൽവേ, ബാങ്കിംഗ്, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇന്ത്യയുടെ വികസനത്തിന് അവർക്ക് നൽകാൻ കഴിയുന്ന സംഭാവനകളെ എടുത്തുപറഞ്ഞു. വരുംവർഷങ്ങളിൽ, വികസിത ഇന്ത്യ എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ നിങ്ങളെല്ലാവരും നിർണായക പങ്ക് വഹിക്കും - ശ്രീ മോദി പറഞ്ഞു.

റിപ്പബ്ലിക് ഓഫ് സൈപ്രസ് പ്രസിഡന്റിനൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

May 22nd, 01:00 pm

നിങ്ങളുടെ സന്ദർശനത്തിലുടനീളം ആ ഊഷ്മളതയും സൗഹൃദവും ഇന്ത്യയുമായുള്ള ശക്തമായ ബന്ധവും ഞങ്ങൾക്ക് ശരിക്കും അനുഭവപ്പെട്ടു. ഇന്ന് നിങ്ങളുടെ ഇന്ത്യാ സന്ദർശനം നമ്മുടെ പങ്കിട്ട യാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ്.

ഇറ്റാലിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

May 20th, 07:19 pm

ഇറ്റാലിയൻ പ്രസിഡന്റ് സിർജിയോ മാറ്ററെല്ലയുമായി റോമിലെ പ്രസിഡന്റിന്റെ കൊട്ടാരമായ ക്വിരിനാലിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി.

ഇറ്റാലിയൻ പ്രധാനമന്ത്രിയോടൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

May 20th, 05:00 pm

ഏകദേശം കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ പ്രധാനമന്ത്രി മെലോനിയെ കാണാൻ എനിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള അടുത്ത സഹകരണത്തെയും പരസ്പര ധാരണയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. അവരുടെ നേതൃത്വത്തിന് കീഴിൽ നമ്മുടെ ബന്ധങ്ങൾക്ക് ഒരു പുതിയ ചാലകശക്തിയും പുതിയ ദിശയും പുതുക്കിയ ആത്മവിശ്വാസവും കൈവന്നിരിക്കുന്നു. നമ്മൾ തമ്മിലുള്ള ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന വേളയിൽ നമ്മൾ ഒരു സവിശേഷ തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിക്കുന്നുവെന്നതിൽ എനിക്ക് സന്തോഷമുണ്ട്.

നോർവേ-ഇന്ത്യ ബിസിനസ് ആൻഡ് റിസർച്ച് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

May 18th, 11:49 pm

ഇന്ന് നോർവേയിലെയും ഇന്ത്യയിലെയും ബിസിനസ്സ്, ഗവേഷണ സമൂഹങ്ങൾക്കിടയിൽ ഇവിടെയുണ്ടാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പങ്കെടുക്കുന്നവരിൽ ചിലരുടെ വാക്കുകൾ കേൾക്കാൻ അവസരം ലഭിച്ചു, അവരെ കേൾക്കുന്നത് നമ്മുടെ പങ്കാളിത്തത്തിന്റെ അടിത്തറ വളരെ ശക്തമാണെന്ന ആത്മവിശ്വാസം നൽകുന്നു.

ഇന്ത്യ-നോർവേ ബിസിനസ് ആന്റ് റിസർച്ച് ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി

May 18th, 08:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‍ലോയിൽ വെച്ച് നടന്ന ഇന്ത്യ-നോർവേ ബിസിനസ് ആന്റ് റിസർച്ച് ഉച്ചകോടിയിൽ പങ്കെടുത്തു. കിരീടാവകാശി ഹോക്കൂണും നോർവേ പ്രധാനമന്ത്രി യൂനാസ് ഗാർ സ്റ്ററും ഉച്ചകോടിയിൽ പങ്കെടുത്തു.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന

May 17th, 03:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.

​ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാന പങ്കാളിത്ത കർമ്മപദ്ധതി [2026-2030]

May 17th, 03:15 am

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലാൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും 2026 മേയ് 16-ന് ഹേഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ, കൃത്യമായ ലക്ഷ്യങ്ങളോടെയുള്ളതും സമയബന്ധിതവുമായ സംരംഭങ്ങളിലൂടെയും സംയുക്ത കർമ്മപദ്ധതികളിലൂടെയും ഇന്ത്യ-നെതർലാൻഡ്സ് ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപ്രധാന പങ്കാളിത്തം'എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. ഇതിനായി, അടുത്ത 5 ​വർഷത്തേക്കുള്ള (2026-2030) ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാനമായ പങ്കാളിത്ത കർമ്മപദ്ധതി ഇരുരാജ്യങ്ങളും അംഗീകരിച്ചു.

പ്രധാനമന്ത്രിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ

May 17th, 02:47 am

ഇന്ത്യ-നെതർലാൻഡ്‌സ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള രൂപരേഖ [2026-2030]

പ്രധാനമന്ത്രി നരേന്ദ്ര മോദി നെതർലാൻഡ്‌സ് പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ചകൾ നടത്തി

May 17th, 02:35 am

ഇന്ത്യ-നെതർലാൻഡ്‌സ് ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു പ്രധാനമന്ത്രിമാരും വിപുലമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കിട്ട മൂല്യങ്ങളും വിശ്വാസവും, അതോടൊപ്പം വർദ്ധിച്ചുവരുന്ന യോജിപ്പും വളർന്നുവരുന്ന സഹകരണവും പ്രതിഫലിപ്പിച്ചുകൊണ്ട് ഉഭയകക്ഷി ബന്ധത്തെ തന്ത്രപ്രധാന പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്താൻ നേതാക്കൾ തീരുമാനിച്ചു. വ്യാപാരം-നിക്ഷേപം, പ്രതിരോധം-സുരക്ഷ, വളർന്നുവരുന്നതും നിർണ്ണായകവുമായ സാങ്കേതികവിദ്യകൾ, മാരിടൈം, പുനരുപയോഗ ഊർജ്ജം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരണം ആഴത്തിലാക്കുന്നതിനായി തന്ത്രപ്രധാന പങ്കാളിത്തത്തിനായുള്ള ബൃഹത്തായ രൂപരേഖ അംഗീകരിക്കാനും അവർ സമ്മതമറിയിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ്, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനാശയ പങ്കാളിത്തം എന്നിവ കണക്കിലെടുത്ത നേതാക്കൾ, ഇന്ത്യയുടെ വളർച്ചാ ഗാഥ നൽകുന്ന അവസരങ്ങൾ ഡച്ച് കമ്പനികൾക്ക് മികച്ച ബിസിനസ്സ് സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയെ ഉൾപ്പെടുത്തി പുതിയ റെയിൽ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയുടെ ദൈർഘ്യം 134 കിലോമീറ്ററോളം വർദ്ധിപ്പിക്കും

May 13th, 03:34 pm

റെയിൽവേ മന്ത്രാലയത്തിന്റെ അഹമ്മദാബാദ് (സർഖേജ്) - ധോലേര സെമി ഹൈസ്പീഡ് ഡബിൾ ലൈൻ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഏകദേശം 20,667 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആസൂത്രണം ചെയ്ത ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ സെമി ഹൈ-സ്പീഡ് പദ്ധതിയാണിത്.

ഗുജറാത്തിലെ വഡിനാറിൽ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

May 05th, 06:50 pm

ഗുജറാത്തിലെ വഡിനാർ മേഖലയിൽ അത്യാധുനിക കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി. ദേശീയതലത്തിൽ കപ്പൽ അറ്റകുറ്റപ്പണി മേഖലയുടെ വലിയൊരു വിപുലീകരണത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. 1,570 കോടി രൂപയുടെ സംയുക്ത നിക്ഷേപത്തോടെ ദീൻദയാൽ പോർട്ട് അതോറിറ്റിയും (DPA) കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും (CSL) ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സുസ്ഥിരതാ മേഖലയിലെ സഹകരണം സംബന്ധിച്ച ഇന്ത്യ - റിപ്പബ്ലിക് ഓഫ് കൊറിയ സംയുക്ത പ്രസ്താവന

April 20th, 10:55 pm

കാലാവസ്ഥാ വ്യതിയാനം, സമുദ്ര സംബന്ധിയായ വിഷയങ്ങൾ, ആർട്ടിക് വിഷയങ്ങൾ എന്നിവയിലെ പ്രായോഗിക സഹകരണത്തിലൂടെ ആഗോള സുസ്ഥിരതാ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ റിപ്പബ്ലിക് ഓഫ് ഇന്ത്യയും റിപ്പബ്ലിക് ഓഫ് കൊറിയയും (ഇനിമുതൽ ഇരുപക്ഷവും എന്ന് പരാമർശിക്കുന്നു) സമ്മതിച്ചു.

ભારત-ROK સ્પેશિયલ સ્ટ્રેટેજિક પાર્ટનરશિપ માટે સંયુક્ત વ્યૂહાત્મક વિઝન

April 20th, 10:53 pm

પ્રધાનમંત્રી શ્રી નરેન્દ્ર મોદીના આમંત્રણ પર, રિપબ્લિક ઓફ કોરિયા (ROK) ના રાષ્ટ્રપતિ મહામહિમ લી જે મ્યુંગે 19 થી 21 એપ્રિલ 2026 દરમિયાન ભારતની સત્તાવાર મુલાકાત લીધી હતી, જે કોઈ કોરિયન રાષ્ટ્રપતિ દ્વારા પદ સંભાળ્યા પછી ભારતની સૌથી વહેલી મુલાકાત છે. રાષ્ટ્રપતિ લી જે મ્યુંગની સાથે મંત્રીઓ, વરિષ્ઠ અધિકારીઓ અને કોરિયન કંપનીઓના અગ્રણી CEOs સહિતનું ઉચ્ચ સ્તરીય પ્રતિનિધિમંડળ આવ્યું હતું.

കപ്പൽ നിർമ്മാണം, ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയിൽ പങ്കാളിത്തത്തിനായുള്ള ഇന്ത്യ-റിപ്പബ്ലിക് ഓഫ് കൊറിയ സമഗ്ര ചട്ടക്കൂട്

April 20th, 10:51 pm

2026 ഏപ്രിൽ 20 ന് ഇന്ത്യ സന്ദർശിച്ച വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും റിപ്പബ്ലിക് ഓഫ് കൊറിയയുടെ (ROK) ശ്രീ ലീ ജെയ് മ്യുങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ, കപ്പൽ നിർമ്മാണം, ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയിൽ പങ്കാളിത്തത്തിനായി അവരുടെ ​ഗവൺമെന്റ് ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള പരസ്പര പ്രയോജനകരമായ സഹകരണത്തെക്കുറിച്ച് ഇരുപക്ഷവും ഉൽപ്പാദനപരവും ആഴത്തിലുള്ളതുമായ കാഴ്ചപ്പാടുകൾ കൈമാറി.