2047 ലെ വികസിത ഇന്ത്യയിലേക്കുള്ള പാത സ്വാശ്രയത്വത്തിലൂടെയാണ് കടന്നു പോകുന്നത്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

July 27th, 11:30 am

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ‘മൻ കി ബാത്തിൽ’, ഒരിക്കൽക്കൂടി രാജ്യത്തിന്റെ വിജയങ്ങളെക്കുറിച്ചും ജനങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ, കായികരംഗത്തും ശാസ്ത്രരംഗത്തും സംസ്കാരികരംഗത്തും ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ ഓരോ ഭാരതീയനും അഭിമാനമുണ്ട്. അടുത്തിടെ, ബഹിരാകാശത്ത് നിന്നുള്ള ശുഭാൻഷു ശുക്ലയുടെ തിരിച്ചുവരവിനെക്കുറിച്ച് രാജ്യത്ത് വലിയ ചർച്ച നടന്നു. ശുഭാൻഷു ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങിയപ്പോൾ ജനങ്ങളെല്ലാം അതിയായി ആഹ്ലാദിച്ചു. ഓരോ ഹൃദയത്തിലും സന്തോഷം അലയടിച്ചു. രാജ്യം മുഴുവൻ അഭിമാനത്താൽ നിറഞ്ഞു. ഞാൻ ഓർക്കുകയാണ്, 2023 ഓഗസ്റ്റിൽ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡിംഗ് പൂർത്തിയാക്കിയപ്പോൾ, രാജ്യത്ത് ഒരു പുതിയ അന്തരീക്ഷം രൂപപ്പെട്ടു. ശാസ്ത്രത്തെക്കുറിച്ചും സ്പേസിനെക്കുറിച്ചും കുട്ടികളിൽ ഒരു പുതിയ ജിജ്ഞാസ രൂപപ്പെടുകയുണ്ടായി. ഇപ്പോൾ ചെറിയ കുട്ടികൾ പറയുന്നു, ഞങ്ങൾക്കും സ്പേസിൽ പോകണം, ഞങ്ങൾക്കും ചന്ദ്രനിൽ ഇറങ്ങണം - നമ്മൾ സ്പേസ് സയന്റിസ്റ്റ് ആകണമെന്നൊക്കെ.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ‘ഇന്ത്യയുടെ മറാഠ സൈനിക ഭൂപ്രകൃതികൾ’ ഉൾപ്പെടുത്തിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

July 12th, 09:23 am

ഇന്ത്യയിലെ മറാഠ സൈനിക ഭൂപ്രകൃതിയെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അത്യധികം അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു.