ഡൽഹിയിലെ മാളവ്യ നഗറിലുണ്ടായ തീപിടിത്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനമറിയിച്ച് പ്രധാനമന്ത്രി

June 03rd, 01:04 pm

ഡൽഹിയിലെ മാളവ്യ നഗറിൽ തീപിടിത്തത്തിലുണ്ടായ ജീവഹാനി ദാരുണമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവർക്ക് അധികൃതർ സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.