കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ നടന്ന ലക്ഷകണ്ഠ ഗീതാപാരായണ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
November 28th, 11:45 am
ഞാൻ തുടങ്ങുന്നതിനു മുൻപ്, ചില കുട്ടികൾ അവരുടെ ചിത്രങ്ങൾ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ദയവായി എസ്‌പിജിയെയും ലോക്കൽ പോലീസിനെയും അവ ശേഖരിക്കാൻ സഹായിക്കുക. നിങ്ങളുടെ വിലാസം പിന്നിൽ എഴുതിയാൽ, ഞാൻ തീർച്ചയായും നിങ്ങൾക്ക് ഒരു നന്ദി കത്ത് അയയ്ക്കും. ആരുടെ കൈയ്യിൽ അവ ഉണ്ടെങ്കിലും , ദയവായി അത് അവർക്ക് നൽകുക; അവർ അത് ശേഖരിക്കും, നിങ്ങൾക്ക് വിശ്രമിക്കാം. ഈ കുട്ടികൾ വളരെ കഠിനാധ്വാനം ചെയ്താണ് ഇത് ഇവിടെ കൊണ്ടുവന്നത് , എങ്ങാനും ഞാൻ അവരോട് അനീതി കാണിച്ചാൽ അത് എന്നെ വേദനിപ്പിക്കും .കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ നടക്കുന്ന ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
November 28th, 11:30 am
കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ ഇന്ന് നടന്ന ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണന്റെ ദിവ്യ ദർശനത്തിന്റെ സംതൃപ്തി, ശ്രീമദ് ഭഗവദ്ഗീതയിലെ മന്ത്രങ്ങളുടെ ആത്മീയ അനുഭവം, നിരവധി ആദരണീയരായ സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും സാന്നിധ്യം എന്നിവ തനിക്ക് ഒരു പരമഭാഗ്യമാണെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എണ്ണമറ്റ അനുഗ്രഹങ്ങൾ നേടുന്നതിന് തുല്യമാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.നവംബർ 25ന് പ്രധാനമന്ത്രി കുരുക്ഷേത്ര സന്ദർശിക്കും
November 24th, 12:44 pm
നവംബർ 25 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ കുരുക്ഷേത്ര സന്ദർശിക്കും. വൈകുന്നേരം 4 മണിയോടെ, ഭഗവാൻ കൃഷ്ണന്റെ പവിത്രമായ ശംഖിൻ്റെ സ്മരണയ്ക്കായി പുതുതായി നിർമ്മിച്ച 'പാഞ്ചജന്യ'ത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന്, മഹാഭാരതത്തിലെ സുപ്രധാന എപ്പിസോഡുകൾ ചിത്രീകരിക്കുന്നതും അതിന്റെ നിലനിൽക്കുന്ന സാംസ്കാരിക-ആത്മീയ പ്രാധാന്യം എടുത്തുകാണിക്കുന്നതുമായ 'മഹാഭാരത അനുഭവ കേന്ദ്രം' അദ്ദേഹം സന്ദർശിക്കും.