ഗുജറാത്തിലെ സോമനാഥ് സ്വാഭിമാൻ പർവ് വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

January 11th, 12:00 pm

ബഹുമാന്യനും ജനപ്രിയനുമായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, ഊർജ്ജസ്വലനായ യുവ ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ജി, ഗുജറാത്ത് ​ഗവൺമെന്റിലെ മന്ത്രിമാരായ ജിതുഭായ് വഘാനി, അർജുൻഭായ് മോദ്‌വാഡിയ, ഡോ. പ്രദ്യുമ്‌ന വാജ, കൗശിക്ഭായ് വെകാരിയ, പാർലമെന്റ് അംഗം രാജേഷ്ഭായ്, മറ്റ് വിശിഷ്ട വ്യക്തികൾ, സ്ത്രീകളേ, മാന്യരേ. ഇന്ന്, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, അവർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു - സോമനാഥന് വിജയം.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സോമനാഥിൽ ‘സോമനാഥ് സ്വാഭിമാൻ പർവി’നെ അഭിസംബോധന ചെയ്തു

January 11th, 11:41 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഗുജറാത്തിലെ സോമനാഥിൽ ‘സോമനാഥ് സ്വാഭിമാൻ പർവി’നെ അഭിസംബോധന ചെയ്തു. ഈ സമയം അസാധാരണമാണെന്നും ഈ അന്തരീക്ഷവും ഈ ആഘോഷവും അതുല്യമാണെന്നും ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരുവശത്തു ഭഗവാൻ മഹാദേവനും മറുവശത്തു സൂര്യരശ്മികൾക്കും മന്ത്രോച്ചാരണങ്ങൾക്കും ഭക്തിയുടെ പ്രവാഹത്തിനുമൊപ്പം സമുദ്രത്തിലെ വിശാലമായ തിരമാലകളും നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ദിവ്യമായ അന്തരീക്ഷത്തിൽ, ഭഗവാൻ സോമനാഥന്റെ എല്ലാ ഭക്തരുടെയും സാന്നിധ്യം ഈ അവസരത്തെ ദിവ്യവും ഗംഭീരവുമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സോമനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാൻ എന്ന നിലയിൽ, ‘സോമനാഥ് സ്വാഭിമാൻ പർവി’ൽ സജീവമായി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചതു വലിയ ഭാഗ്യമായി കരുതുന്നുവെന്നു ശ്രീ മോദി പറഞ്ഞു. 72 മണിക്കൂർ തുടർച്ചയായി ഓംകാര ജപവും 72 മണിക്കൂർ തുടർച്ചയായി മന്ത്രങ്ങൾ ചൊല്ലിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെ വൈകുന്നേരം ആയിരം ഡ്രോണുകളും വേദപാഠശാലകളിലെ ആയിരം വിദ്യാർഥ‌ികളും സോമനാഥിന്റെ ആയിരം വർഷത്തെ ചരിത്രം അവതരിപ്പിച്ചു. ഇന്ന് 108 കുതിരകൾ അണിനിരന്ന ‘ശൗര്യയാത്ര’ ക്ഷേത്രത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രങ്ങളുടെയും ഭജനകളുടെയും ആകർഷകമായ അവതരണം വാക്കുകൾക്കതീതമാണെന്നും കാലത്തിനുമാത്രമേ ഈ അനുഭവം പകർത്താൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഈ ആഘോഷവും അഭിമാനവും ബഹുമാനവും അന്തസ്, അറിവ്, മഹത്വം, പൈതൃകം, ആത്മീയത, സാക്ഷാത്കാരം, അനുഭവം, സന്തോഷം, അടുപ്പം എന്നിവയുടെ പ്രതീകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാത്തിനുമുപരിയായി, മഹാദേവന്റെ അനുഗ്രഹവും ഇതിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നവംബർ 25ന് പ്രധാനമന്ത്രി കുരുക്ഷേത്ര സന്ദർശിക്കും

November 24th, 12:44 pm

നവംബർ 25 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ കുരുക്ഷേത്ര സന്ദർശിക്കും. വൈകുന്നേരം 4 മണിയോടെ, ഭഗവാൻ കൃഷ്ണന്റെ പവിത്രമായ ശംഖിൻ്റെ സ്മരണയ്ക്കായി പുതുതായി നിർമ്മിച്ച 'പാഞ്ചജന്യ'ത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന്, മഹാഭാരതത്തിലെ സുപ്രധാന എപ്പിസോഡുകൾ ചിത്രീകരിക്കുന്നതും അതിന്റെ നിലനിൽക്കുന്ന സാംസ്കാരിക-ആത്മീയ പ്രാധാന്യം എടുത്തുകാണിക്കുന്നതുമായ 'മഹാഭാരത അനുഭവ കേന്ദ്രം' അദ്ദേഹം സന്ദർശിക്കും.

ലോകം ഈ ആഴ്ച ഇന്ത്യയെക്കുറിച്ച്

February 06th, 01:03 pm

ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും, സാങ്കേതിക, ബഹിരാകാശ പര്യവേഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും, ആഗോള സംരക്ഷണ, ആരോഗ്യ സംരക്ഷണ ശ്രമങ്ങൾക്ക് സംഭാവന നൽകുന്നതിലും ഈ ആഴ്ച ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ഇസ്രായേലുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നത് മുതൽ പുതിയ ഉപഗ്രഹ പരിപാടികൾ വിക്ഷേപിക്കുന്നതുവരെയും വിദേശത്ത് ഇന്ത്യൻ പ്രതിഭകളുടെ നേട്ടങ്ങൾ അംഗീകരിക്കുന്നതുവരെയും, അന്താരാഷ്ട്ര കാര്യങ്ങളിൽ ഇന്ത്യ വളർന്നുവരുന്ന പങ്ക് ഉറപ്പിക്കുന്നത് തുടരുന്നു. ഭാവി സഹകരണത്തിനുള്ള ഒരു പ്രധാന അവസരമായിട്ടാണ് ഇന്ത്യയെ യൂറോപ്പ് കാണുന്നത്. ഈ ആഴ്ചയിലെ ചില പ്രധാന ഹൈലൈറ്റുകൾ ഇതാ.

രാമായണവും മഹാഭാരതവും അറബിയിലേക്കു പരിഭാഷപ്പെടുത്തിയ അബ്ദുല്ല അൽ ബറൂണിനെയും അബ്ദുൾ ലത്തീഫ് അൽ നെസെഫിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

December 21st, 07:03 pm

രാമായണവും മഹാഭാരതവും അറബിയിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് അബ്ദുല്ല അൽ ബറൂണിനെയും അബ്ദുൾ ലത്തീഫ് അൽ നെസെഫിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.