ഓസ്‌ട്രേലിയയിലെ ഒരു കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 09th, 03:22 pm
നമ്മൾ ഇന്ന് ഒത്തുചേർന്നിരിക്കുന്ന ഈ ഭൂമിയുടെ പരമ്പരാഗത ഉടമകളെ കൃതജ്ഞതയോടെ സ്മരിച്ചുകൊണ്ട് ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം അവരുടെ മുൻകാലങ്ങളിലെയും ഇപ്പോഴത്തെയും ഉയർന്നുവരുന്നതുമായ മുതിർന്ന നേതാക്കൾക്ക് ഞാൻ എന്റെ ആദരമർപ്പിക്കുകയും ചെയ്യുന്നു.ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 09th, 03:00 pm
മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രത്യേക താല്പര്യത്തോടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ചടങ്ങിൽ പങ്കെടുത്തു.ഗുജറാത്തിലെ സാനന്ദിൽ സിജി സെമി ഒസാറ്റ് സൗകര്യത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 04th, 05:15 pm
ഇന്ത്യ എന്ത് ചെയ്യാൻ തീരുമാനിച്ചാലും അത് ഇന്ത്യ നേടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ പരിപാടി. അഞ്ച് വർഷം മുമ്പ്, രാജ്യത്തെ ഒരു സെമികണ്ടക്ടർ ഹബ് ആക്കുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുത്തു. ഡിസൈൻ ഇൻ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്ന മന്ത്രവുമായി ഞങ്ങൾ മുന്നോട്ട് പോയി. ഇന്ന്, രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടർ പ്ലാന്റിൽ ചിപ്പ് പാക്കേജിംഗിന്റെ വാണിജ്യ ഉത്പാദനം ആരംഭിച്ചു.ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
July 04th, 05:00 pm
ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പദ്ധതി രാജ്യത്തിന്റെ ലക്ഷ്യങ്ങളോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് വിശേഷിപ്പിച്ചു. രാജ്യം അതിന്റെ ശക്തമായ തീരുമാനങ്ങളെ യാതൊരു മടിയുമില്ലാതെ നിരന്തരം യാഥാർത്ഥ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യ എന്താണോ ചെയ്യാൻ തീരുമാനിക്കുന്നത്, അത് ഉറച്ച മനസ്സോടെ പൂർത്തിയാക്കുമെന്നതിന്റെ തെളിവാണ് ഇന്നത്തെ ചടങ്ങ്, ശ്രീ മോദി പറഞ്ഞു.'മൻ കി ബാത്തിന്റെ' 135-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന ( 28.06.2026)
June 28th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. മൻ കി ബാത്തിൽ ഒരിക്കൽ കൂടി നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 2026ന്റെ പകുതി കടന്നിരിക്കുന്നു. ഈ ആറ് മാസത്തിനുള്ളിൽ, മൻ കി ബാത്തിൽ നമ്മുടെ നാട്ടുകാരുടെ നിരവധി നേട്ടങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു. ജൂൺമാസത്തിലും, ഓരോ പൗരനും അഭിമാനിക്കാവുന്ന ചില നേട്ടങ്ങൾ രാജ്യം കൈവരിച്ചു. ഈ വിജയങ്ങൾ രാജ്യത്തിന്റെ സുരക്ഷയുമായും സ്വാശ്രയത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു. അടുത്തിടെ, കൊൽക്കത്തയിൽ നടന്ന നാവികസേനയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടെ, ഐ.എൻ.എസ്. ദുനാഗിരി, ഐ.എൻ.എസ്. സൻശോധക്ക്, ഐ.എൻ.എസ്. അഗ്രയ് എന്നിവ ഇന്ത്യൻ നാവികസേനയുടെ വ്യൂഹത്തിൽ ഉൾപ്പെടുത്തി. ഈ കപ്പലുകളുടെ രൂപകൽപ്പന, നിർമ്മാണം തുടങ്ങി എല്ലാം തദ്ദേശീയമാണ്.കൊൽക്കത്തയിൽ ഐഎൻഎസ് അഗ്രേ, ഐഎൻഎസ് ദുനാഗിരി, ഐഎൻഎസ് സംശോധക് എന്നീ കപ്പലുകളുടെ ട്രൈ കമ്മീഷൻ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 21st, 12:51 pm
ബഹുമാനപ്പെട്ട ബംഗാൾ ഗവർണർ ശ്രീ ആർ.എൻ. രവി ജി, ഊർജ്ജസ്വലനായ മുഖ്യമന്ത്രി സുവേന്ദു അധികാരി ജി, നാവികസേനാ മേധാവി കൃഷ്ണ സ്വാമിനാഥൻ ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ട മഹതികളേ, മാന്യ വ്യക്തിത്വങ്ങളേ!രാജ്യം പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഐ.എൻ.എസ് ദുനാഗിരി, ഐ.എൻ.എസ് സംശോധക്, ഐ.എൻ.എസ് അഗ്രയ് എന്നീ യുദ്ധക്കപ്പലുകൾ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കമ്മീഷൻ ചെയ്തു
June 21st, 12:50 pm
പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മൂന്ന് യുദ്ധക്കപ്പലുകൾ—നൂതന സ്റ്റെൽത്ത് ഫ്രിഗേറ്റായ ഐ.എൻ.എസ് ദുനാഗിരി, വലിയ സർവ്വേ കപ്പലായ ഐ.എൻ.എസ് സംശോധക്, ആന്റി സബ്മറൈൻ വാർഫെയർ ഷാൾ വാട്ടർ കപ്പലായ ഐ.എൻ.എസ് അഗ്രയ് — എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് കമ്മീഷൻ ചെയ്തു. ഈ കപ്പലുകൾ കൂടി സേനയുടെ ഭാഗമായതോടെ രാജ്യത്തിന്റെ ശേഷി ഗണ്യമായി വർദ്ധിക്കുകയും, സമുദ്രമേഖലയെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുകയും, ഭൗമരാഷ്ട്രീയ ഭീഷണികൾക്കെതിരെ നമ്മുടെ തീരദേശ സമുദ്രങ്ങളുടെ സുരക്ഷ ശക്തമാകുകയും ചെയ്യും. ഈ മൂന്ന് കപ്പലുകളും രൂപകൽപ്പന ചെയ്തത് ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ്. ഇരുന്നൂറിലധികം ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യവസായ മേഖലയുടെ വിപുലമായ പങ്കാളിത്തത്തോടെ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് (GRSE) ആണ് ഇവ നിർമ്മിച്ചത്. 75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ കപ്പലുകൾ, സ്വാശ്രയത്വത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ സാക്ഷ്യം കൂടിയാണ്.പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിൽ ന്യൂഡൽഹിയിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
June 19th, 05:15 pm
എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ മൻസുഖ് മാണ്ഡവ്യ ജി, സഹോദരി ശോഭ ജി, രാജ്യത്തുടനീളമുള്ള വിവിധ പരിപാടികളുമായും സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളേ, മോഡറേറ്റർ ഇപ്പോൾ സൂചിപ്പിച്ചതുപോലെ, 200 സ്ഥലങ്ങളിൽ ഏകദേശം രണ്ട് ലക്ഷം ആളുകൾ ഇപ്പോൾ ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു - വിദൂരത്ത് നിന്നാണെങ്കിൽ പോലും, എല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. വ്യാവസായിക ലോകത്തെ നിരവധി പ്രമുഖ വ്യക്തികൾ ഇന്ന് ഇവിടെ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു, തീർച്ചയായും, യുവ കൂട്ടാളികളുടെ ആവേശം ഇത്രയധികം പേരിൽ വ്യക്തമായി ദൃശ്യമാണ്.പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു
June 19th, 05:00 pm
പി എം വികസിത് ഭാരത് റോസ്ഗാർ യോജനയുടെ ഗുണഭോക്താക്കൾ, വ്യവസായ പ്രതിനിധികൾ, ഈ മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവരെ ഇന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനും രാജ്യത്തുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു. പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂലങ്ങൾ ശ്രീ മോദി വിതരണം ചെയ്തു. ഇത് ഇന്ത്യാ ഗവണ്മെന്റിന്റെ മുൻനിര തൊഴിൽ-ബന്ധിത പ്രോത്സാഹന പദ്ധതിയായ പി എം വികസിത് ഭാരത് റോസ്ഗാർ യോജന (PM-VBRY) നടപ്പിലാക്കുന്നതിലും മേഖലകളിലുടനീളം സാമൂഹിക സുരക്ഷാ പരിരക്ഷ വ്യാപിപ്പിക്കുന്നതിലും സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്തുടനീളം 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് പിന്തുണ നൽകുന്നു.The trust of 140 crore Indians is our greatest strength and responsibility: PM Modi at the NDA Leaders’ Conclave
June 10th, 06:33 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.PM Modi addresses NDA Leaders' Conclave, reaffirms commitment to Viksit Bharat
June 10th, 06:30 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 11th, 06:15 pm
ഗുജറാത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ജി, കേന്ദ്രമന്ത്രിയും സ്ഥാപക ട്രസ്റ്റിയുമായ മൻസുഖ് ഭായ് മാണ്ഡവ്യ, സർദാർ ധാം അധ്യക്ഷൻ ഗഗ്ജി ഭായ് സുതരിയ ജി, ദുഷ്യന്ത് ഭായ് പട്ടേൽ, പങ്കജ് ഭായ് പട്ടേൽ, സംസ്ഥാന ബിജെപി അധ്യക്ഷൻ ജഗദീഷ് വിശ്വകർമ ജി, വേദിയിലുള്ള ഗുജറാത്ത് സർക്കാരിലെ മറ്റ് മന്ത്രിമാരേ,പദ്ധതിക്കായി സംഭാവന ചെയ്തവരേ,ട്രസ്റ്റികളേ, വിശിഷ്ട അതിഥികളേ, ഗുജറാത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ എത്തിച്ചേർന്ന എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു
May 11th, 06:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു. സോമനാഥ ക്ഷേത്രത്തിന്റെ 75-ാം പ്രതിഷ്ഠാ വാർഷികം ആഘോഷിക്കുന്ന അതേ ദിവസം തന്നെ വഡോദരയിലെ സർദാർധാമിൽ നടന്ന വിശിഷ്ട സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ആത്മീയ സ്മരണയും ഒരുമിച്ച് വന്നതിനെ ശുഭകരമായ ഒരു യാദൃശ്ചികതയെന്ന് വിശേഷിപ്പിച്ചു.ആഗോള വെല്ലുവിളികൾക്കിടയിൽ ഓരോ ഇന്ത്യക്കാരനോടും പ്രധാനമന്ത്രി മോദിയുടെ ശക്തമായ അഭ്യർത്ഥന
May 10th, 08:39 pm
ഹൈദരാബാദിൽ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, സമീപകാല സംഘർഷങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും സൃഷ്ടിച്ച ആഗോള സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയും, ഇന്ത്യയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് കൂട്ടായ ദേശീയ ഉത്തരവാദിത്തത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇന്ധന ഉപഭോഗം കുറയ്ക്കാനും. കാർപൂളിംഗ് പ്രോത്സാഹിപ്പിക്കാനും, പൊതുഗതാഗതം ഉപയോഗിക്കാനും, ഇറക്കുമതിയിലെ സമ്മർദ്ദം കുറയ്ക്കാനും, വിദേശനാണ്യം ലാഭിക്കാനും ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന നൽകാനും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു."കോൺഗ്രസിൻ്റെയും ബിആർഎസിൻ്റെയും സ്വജനപക്ഷപാത രാഷ്ട്രീയത്തിൽ ജനങ്ങൾ മടുത്തു: പ്രധാനമന്ത്രി മോദി ഹൈദരാബാദിൽ
May 10th, 06:05 pm
തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന വമ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള നിലവാരം, ബിജെപിയുടെ സമീപകാല തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പ്രാധാന്യം, ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിൽ രാജ്യത്തിന്റെ കൂട്ടായ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് സംസാരിച്ചു.ഹൈദരാബാദിലെ പ്രധാനമന്ത്രി മോദിയുടെ വൻ റാലി സ്വാശ്രയത്വത്തിനും വികസിത തെലങ്കാനയ്ക്കും പ്രാധാന്യം നൽകി
May 10th, 06:00 pm
തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന വമ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള നിലവാരം, ബിജെപിയുടെ സമീപകാല തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പ്രാധാന്യം, ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിൽ രാജ്യത്തിന്റെ കൂട്ടായ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് സംസാരിച്ചു.The teacher recruitment scam has destroyed thousands of families’ dreams: PM Modi in Birbhum, West Bengal
April 09th, 11:45 am
PM Modi launched a sharp attack on the TMC in his address at a massive public meeting in Birbhum, West Bengal. He alleged large-scale irregularities in welfare schemes and called for a decisive mandate for change in the upcoming Assembly elections. He urged people to press the lotus button at every booth and ensure a government that delivers development, dignity and security.The pot of TMC’s sins is now full: PM Modi in Asansol, West Bengal
April 09th, 11:40 am
PM Modi addressed a massive public meeting in Asansol, West Bengal, where he raised concerns over women’s safety, governance and illegal infiltration. Calling for a decisive mandate in the upcoming Assembly elections, he sharply criticised the ruling dispensation, alleging a politics of fear. The PM asserted that if there is one party committed to ensuring women’s rights, it is the BJP.PM Modi’s Haldia, Asansol & Birbhum rallies build massive momentum ahead of West Bengal polls
April 09th, 11:30 am
Prime Minister Narendra Modi delivered a high-energy address in Haldia, galvanising BJP supporters and setting the tone for the upcoming West Bengal Assembly elections. Addressing a massive gathering, PM Modi invoked the spirit of past political transformation and projected a similar wave sweeping across the state.പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
March 24th, 02:05 pm
പശ്ചിമേഷ്യയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ചും അതിൽ നിന്ന് ഉടലെടുക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും നമ്മൾ ഏവരും പരിചിതരാണ്. ഈ ഗുരുതര സാഹചര്യങ്ങളെക്കുറിച്ചുള്ള ഗവൺമെന്റിന്റെ നിലപാട് പങ്കുവെക്കാനാണ് ഞാൻ ഇന്ന് പാർലമെന്റിന്റെ ഉപരിസഭയ്ക്കും എന്റെ സഹപൗരന്മാർക്കും മുന്നിൽ വന്നിരിക്കുന്നത്. ഈ യുദ്ധം ഇപ്പോൾ മൂന്നാഴ്ചയിലേറെയായി തുടരുകയാണ്. ഇത് ലോകമെമ്പാടും കടുത്ത ഊർജ്ജ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ഈ സാഹചര്യം ആശങ്കാജനകമാണ്. നമ്മുടെ വ്യാപാര പാതകളെ ഇത് ബാധിക്കുന്നു. പെട്രോൾ, ഡീസൽ, ഗ്യാസ്, വളങ്ങൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ പതിവ് വിതരണം തടസ്സപ്പെട്ടിരിക്കുന്നു. ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ആശങ്കയാണ്. ഹോർമുസ് കടലിടുക്കിൽ നിരവധി കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു, അവയിൽ വലിയൊരു വിഭാഗം ഇന്ത്യൻ ക്രൂ അംഗങ്ങളാണുള്ളത്. ഇതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കാജനകമായ കാര്യമാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ പാർലമെന്റിന്റെ ഈ ഉപരിസഭയിൽ നിന്ന് സമാധാനത്തിനും സംഭാഷണത്തിനുമുള്ള ഒരു ഏകീകൃത ശബ്ദം ലോകമെമ്പാടും എത്തേണ്ടത് അനിവാര്യമാണ്.