പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി ബ്രസീൽ പ്രസിഡന്റ്
January 22nd, 09:43 pm
ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി.ഐ.ബി.എസ്.എ നേതാക്കളുടെ(ഇന്ത്യ ,ബ്രസീൽ ,ദക്ഷിണാഫ്രിക്ക നേതാക്കൾ)യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
November 23rd, 12:45 pm
ഊർജ്ജസ്വലവും മനോഹരവുമായ ജോഹന്നാസ്ബർഗിൽ നടക്കുന്ന ഐ.ബി.എസ്.എ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ സംരംഭത്തിന് ഐ.ബി.എസ്.എയുടെ ചെയർമാനായ പ്രസിഡന്റ് ലുലയ്ക്കും, ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് പ്രസിഡന്റ് റമാഫോസയ്ക്കും ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.ജോഹന്നാസ്ബർഗിൽ നടന്ന ഐ.ബി.എസ്.എ നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി സംബന്ധിച്ചു
November 23rd, 12:30 pm
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക (ഐ.ബി.എസ്.എ) നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് യോഗത്തിന് ആതിഥേയത്വം വഹിച്ചത്. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും യോഗത്തിൽ പങ്കെടുത്തു.ബ്രസീൽ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി
August 07th, 09:27 pm
കഴിഞ്ഞ മാസം നടത്തിയ ബ്രസീൽ സന്ദർശനത്തിൽ വ്യാപാരം, സാങ്കേതികവിദ്യ, ഊർജ്ജം, പ്രതിരോധം, കൃഷി, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചട്ടക്കൂടിൽ ഇരു നേതാക്കളും ധാരണയിലെത്തിയത് പ്രധാനമന്ത്രി അനുസ്മരിച്ചു.പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
July 09th, 06:02 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീലിയയിൽ ഔദ്യോഗിക സന്ദർശനത്തിലാണ്. ഇന്ന് അദ്ദേഹം ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി ബ്രസീലിയയിലെ അൽവോറാഡ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രിയെ , പ്രസിഡന്റ് ലുല ഊഷ്മളമായി സ്വീകരിക്കുകയും,അദ്ദേഹത്തിന് വർണ്ണാഭവും ആചാരപരവുമായ സ്വീകരണം നൽകുകയും ചെയ്തു.സംയുക്ത പ്രസ്താവന: ഇന്ത്യയും ബ്രസീലും - വലിയ ലക്ഷ്യങ്ങളുള്ള രണ്ട് മഹത്തായ രാഷ്ട്രങ്ങൾ
July 09th, 05:55 am
ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ ക്ഷണപ്രകാരം, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂലൈ 8 ന് ബ്രസീലിൽ ഒരു ഔദ്യോഗിക സന്ദർശനം നടത്തി. ഏകദേശം എട്ട് പതിറ്റാണ്ടുകളായി ബ്രസീൽ - ഇന്ത്യ ബന്ധത്തിന്റെ അടിസ്ഥാനശിലയായി നിലകൊള്ളുന്ന സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും ബലത്തില്‍ 2006 ൽ ഈ ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തപ്പെട്ടു.പ്രധാനമന്ത്രിക്ക് ബ്രസീലിന്റെ പരമോന്നത ദേശീയ ബഹുമതിയായ "ദി ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്" സമ്മാനിച്ചു
July 09th, 12:58 am
ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ബ്രസീലിന്റെ പരമോന്നത ദേശീയ ബഹുമതിയായ ദി ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ് സമ്മാനിച്ചു.ബ്രസീൽ പ്രസിഡന്റുമായി പ്രധാനമന്ത്രി നടത്തിയ സംയുക്ത പത്ര പ്രസ്താവന
July 08th, 08:30 pm
റിയോയിലും ബ്രസീലിയയിലും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് എന്റെ സുഹൃത്ത് പ്രസിഡന്റ് ലുലയോട് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ആമസോണിന്റെ സൗന്ദര്യവും നിങ്ങളുടെ ദയയും ഞങ്ങളെ ശരിക്കും സ്പർശിച്ചു.പ്രധാനമന്ത്രി മോദി ബ്രസീലിലെ ബ്രസീലിയയിൽ എത്തി
July 08th, 02:55 am
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് ഔദ്യോഗിക സന്ദർശനത്തിനായി ബ്രസീലിയയിൽ എത്തി ചേർന്നു. ഇന്ത്യ-ബ്രസീൽ ബന്ധങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം പ്രസിഡന്റ് ലുലയുമായി വിശദമായ ചർച്ചകൾ നടത്തും.സമാധാനവും സുരക്ഷയും സംബന്ധിച്ച ബ്രിക്‌സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ
July 06th, 11:07 pm
ആഗോള സമാധാനവും സുരക്ഷയും വെറും ആദർശങ്ങളല്ല, മറിച്ച് അവ നമ്മുടെ പൊതുവായ താൽപ്പര്യങ്ങളുടെയും ഭാവിയുടെയും അടിത്തറയാണ്. സമാധാനപരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ മാത്രമേ മാനവികതയുടെ പുരോഗതി സാധ്യമാകൂ. ഈ ലക്ഷ്യം നിറവേറ്റുന്നതിൽ ബ്രിക്‌സിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. നമ്മൾ എല്ലാവരും ഒത്തുചേരാനും, നമ്മുടെ ശ്രമങ്ങളെ ഒന്നിപ്പിക്കാനും, നാമെല്ലാവരും നേരിടുന്ന വെല്ലുവിളികളെ കൂട്ടായി നേരിടാനുമുള്ള സമയമാണിത്. നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകണം.ബ്രിക്‌സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന: ആഗോള ഭരണ പരിഷ്കരണം
July 06th, 09:41 pm
17-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ മികച്ച സംഘാടനത്തിന് പ്രസിഡന്റ് ലുലയോട് എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ബ്രസീലിന്റെ ചലനാത്മകമായ അധ്യക്ഷതയിൽ, ഞങ്ങളുടെ ബ്രിക്‌സ് സഹകരണം പുതിയ ആക്കം, ഊർജ്ജസ്വലത എന്നിവ നേടിയിട്ടുണ്ട്. ഞാൻ പറയട്ടെ—നമുക്ക് ലഭിച്ച ഊർജ്ജം വെറുമൊരു എസ്‌പ്രെസോ അല്ല; അത് ഒരു ഡബിൾ എസ്‌പ്രെസോ ഷോട്ട് ആണ്! ഇതിനായി, പ്രസിഡന്റ് ലുലയുടെ ദർശനത്തെയും അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും ഞാൻ അഭിനന്ദിക്കുന്നു. ബ്രിക്‌സ് കുടുംബത്തിൽ ഇന്തോനേഷ്യയെ ഉൾപ്പെടുത്തിയതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പ്രബോവോയ്ക്ക് ഇന്ത്യയുടെ പേരിൽ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.ബ്രിക്‌സ് സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന: ബഹുമുഖത്വം, സാമ്പത്തിക-ധനകാര്യ വിഷയങ്ങൾ, നിർമ്മിതബുദ്ധി എന്നിവയുടെ ശക്തിപ്പെടുത്തൽ
July 06th, 09:40 pm
വിപുലീകരിച്ച ബ്രിക്‌സ് കുടുംബത്തിലെ എന്റെ സുഹൃത്തുക്കളുമൊത്തുള്ള ഈ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ബ്രിക്‌സ് ഔട്ട്‌റീച്ച് ഉച്ചകോടിയിൽ ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ സൗഹൃദ രാജ്യങ്ങളുമായി എന്റെ കാഴ്ചപ്പാടുകൾ പങ്കിടാൻ അവസരം നൽകിയതിന് പ്രസിഡന്റ് ലുലയ്ക്ക് എന്റെ ഹൃദയംഗമമായ നന്ദി.ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
July 06th, 09:39 pm
2025 ജൂലൈ 6-7 തീയതികളിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. ആഗോള ഭരണ പരിഷ്കരണം, 'ഗ്ലോബൽ സൗത്തി'ന്റെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം വർദ്ധിപ്പിക്കൽ, സമാധാനവും സുരക്ഷയും, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തൽ, വികസന പ്രശ്നങ്ങൾ, കൃത്രിമബുദ്ധി എന്നിവയുൾപ്പെടെ ബ്രിക്‌സ് അജണ്ടയിലെ വിവിധ വിഷയങ്ങളിൽ നേതാക്കൾ ഫലപ്രദമായ ചർച്ചകൾ നടത്തി. ബ്രസീൽ പ്രസിഡന്റിന്റെ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കും ഉച്ചകോടിയുടെ വിജയകരമായ സംഘാടനത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.ഘാന, ട്രിനിഡാഡ് & ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന
July 02nd, 07:34 am
ഇന്ന് തുടങ്ങി ഈ മാസം 9 വരെയുള്ള തീയതികളിൽ ഞാൻ ഘാന, ട്രിനിഡാഡ് & ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കുന്നു.പ്രധാനമന്ത്രി ജൂലൈ 2 മുതൽ 9 വരെ ഘാന, ട്രിനിഡാഡ് & ടുബേഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നിവിടങ്ങൾ സന്ദർശിക്കും
June 27th, 10:03 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂലൈ രണ്ടിനും മൂന്നിനും ഘാനസന്ദർശിക്കും. ഘാനയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷിസന്ദർശനമാണിത്. മൂന്നുപതിറ്റാണ്ടിനുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്. സന്ദർശനവേളയിൽ, പ്രധാനമന്ത്രി ഘാന പ്രസിഡന്റുമായി ചർച്ച നടത്തും. കരുത്തുറ്റ ഉഭയകക്ഷിപങ്കാളിത്തം നേതാക്കൾ അവലോകനം ചെയ്യും. സാമ്പത്തിക-ഊർജ-പ്രതിരോധ സഹകരണം, വികസന സഹകരണ പങ്കാളിത്തം എന്നിവയിലൂടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതൽ വഴികളെക്കുറിച്ചു ചർച്ചചെയ്യും. ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാനും ECOWAS [പശ്ചിമ ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ സാമ്പത്തിക സമൂഹം], ആഫ്രിക്കൻ യൂണിയൻ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധത്തിനു കരുത്തേകാനുമുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ പ്രതിബദ്ധത ഈ സന്ദർശനം ആവർത്തിച്ചുറപ്പിക്കും.ജി7 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കയിലെയും ബ്രസീലിലെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
June 18th, 03:05 pm
2025 ജൂൺ 17 ന് കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക് പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രധാനപ്പെട്ടതും ഹൃദയംഗമവുമായ സംഭാഷണങ്ങൾ നടത്തി. ഗ്ലോബൽ സൗത്തിന്റെ ലക്ഷ്യത്തിനായി പോരാടുന്നതിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹം വീണ്ടും ഉറപ്പിച്ചു.ശസ്ത്രക്രിയ കഴിഞ്ഞ ബ്രസീൽ പ്രസിഡന്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി
December 12th, 09:50 pm
ശസ്ത്രക്രിയ കഴിഞ്ഞ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
November 20th, 08:05 pm
റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ, നവംബർ 19ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ലുലയുടെ ആതിഥ്യമര്യാദയ്ക്കു നന്ദിപറഞ്ഞ പ്രധാനമന്ത്രി, ബ്രസീലിന്റെ ജി-20, ഐബിഎസ്എ അധ്യക്ഷതയുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരായ ആഗോള സഖ്യം സ്ഥാപിക്കാനുള്ള ബ്രസീലിന്റെ ഉദ്യമത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയുടെ കരുത്തുറ്റ പിന്തുണ അറിയിക്കുകയും ചെയ്തു. ജി-20 ട്രോയ്ക (നിലവിലെയും തൊട്ടുമുൻപത്തെയും അടുത്ത ഊഴത്തിലെയും അധ്യക്ഷർ) അംഗമെന്ന നിലയിൽ, സുസ്ഥിര വികസനത്തിലും ആഗോള ഭരണപരിഷ്‌കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രസീലിന്റെ ജി-20 കാര്യപരിപാടിക്കുള്ള ഇന്ത്യയുടെ പിന്തുണയും പ്രധാനമന്ത്രി അടിവരയിട്ടു. അടുത്ത വർഷം ബ്രിക്സിനും COP 30നും നേതൃത്വം വഹിക്കുന്ന ബ്രസീലിന് അദ്ദേഹം ആശംസകൾ അറിയിക്കുകയും ഇന്ത്യയുടെ പൂർണപിന്തുണ ഉറപ്പേകുകയും ചെയ്തു."സാമൂഹിക ഉൾപ്പെടുത്തലും പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ പോരാട്ടവും" എന്ന വിഷയത്തിൽ ജി 20 സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
November 18th, 08:00 pm
തുടക്കത്തിൽ തന്നെ, ജി20 ഉച്ചകോടി സംഘടിപ്പിക്കുന്നതിനും ജി20 അധ്യക്ഷ സ്ഥാനത്തിന്റെ വിജയകരമായ നിർവഹണത്തിനും വേണ്ടി നടത്തിയ മഹത്തായ ക്രമീകരണങ്ങൾക്ക് പ്രസിഡൻ്റ് ലുലയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.'സാമൂഹിക ഉൾപ്പെടുത്തലും, പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ പോരാട്ടവും' എന്ന വിഷയത്തിൽ ജി 20 സെഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
November 18th, 07:55 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജി 20 ഉച്ചകോടിയിലെ ഉദ്ഘാടന വേളയിൽ ‘സാമൂഹിക ഉൾപ്പെടുത്തലും പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ പോരാട്ടവും' എന്ന വിഷയത്തിൽ നടന്ന സെഷനെ അഭിസംബോധന ചെയ്തു. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബ്രസീലിന്റെ ജി20 കാര്യപരിപാടിയെ അദ്ദേഹം അഭിനന്ദിച്ചു. ഈ സമീപനം ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ ഉയർത്തിക്കാട്ടുകയും ന്യൂഡൽഹി ജി 20 ഉച്ചകോടിയുടെ ജനകേന്ദ്രീകൃത തീരുമാനങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഇന്ത്യൻ ജി 20 അധ്യക്ഷതയിലെ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആഹ്വാനം റിയോ സംഭാഷണങ്ങളിൽ പ്രതിധ്വനിക്കുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു.