അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ പൂർണ്ണരൂപം
June 28th, 08:24 pm
ഇന്ന് നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തിൽ നിന്ന്, ഭാരതഭൂമിയിൽ നിന്ന് വളരെ അകലെയാണ്, പക്ഷേ നിങ്ങൾ ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്താണ്. നിങ്ങളുടെ പേരിൽ ഒരു ശുഭസൂചനയുണ്ട്, നിങ്ങളുടെ യാത്ര ഒരു പുതിയ യുഗത്തിന്റെ തുടക്കവുമാണ്. ഈ സമയത്ത്, നാം രണ്ടുപേരും സംസാരിക്കുന്നു, പക്ഷേ 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങളും എന്നോടൊപ്പമുണ്ട്. എന്റെ ശബ്ദം എല്ലാ ഇന്ത്യക്കാരുടെയും ആവേശവും ഉത്സാഹവും പ്രതിഫലിപ്പിക്കുന്നു. ബഹിരാകാശത്ത് ഇന്ത്യയുടെ പതാക ഉയർത്തിയതിന് ഞാൻ നിങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഞാൻ അധികം സമയമെടുക്കുന്നില്ല, അതിനാൽ ആദ്യം എന്നോട് പറയൂ, അവിടെ എല്ലാം ശരിയാണോ? നിങ്ങൾക്ക് സുഖമാണോ?പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി ആശയവിനിമയം നടത്തി
June 28th, 08:22 pm
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. ശുഭാംശു ശുക്ല നിലവിൽ മാതൃരാജ്യമായ ഇന്ത്യയിൽനിന്ന് ഏറ്റവും അകലെയാണെങ്കിലും, അദ്ദേഹം എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശുഭാംശുവിന്റെ പേരിൽത്തന്നെ ശുഭം എന്നതുണ്ടെന്നും അദ്ദേഹത്തിന്റെ യാത്ര പുതിയ യുഗത്തിന്റെ തുടക്കമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടു വ്യക്തികൾ തമ്മിലുള്ള സംഭാഷണമാണിതെങ്കിലും, 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങളും ആവേശവും ഉൾക്കൊള്ളുന്നുവെന്നു ശ്രീ മോദി പറഞ്ഞു. ശുഭാംശുവിനോട് സംസാരിച്ച ശബ്ദത്തിൽ രാജ്യത്തിന്റെയാകെ ആവേശവും അഭിമാനവും നിറയുന്നുണ്ടെന്നും ബഹിരാകാശത്ത് ഇന്ത്യയുടെ പതാക ഉയർത്തിയതിന് ശുഭാംശുവിന് ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ശുഭാംശുവിന്റെ ക്ഷേമത്തെക്കുറിച്ചും ബഹിരാകാശ നിലയത്തിലെ സാഹചര്യം സുഖകരമാണോ എന്നും ശ്രീ മോദി ആരാഞ്ഞു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ - ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി 2024-ൽ വ്യവസായ പ്രമുഖർ അഭിനന്ദിച്ചു
October 15th, 02:23 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ - ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി (ഐ ടി യു -ഡബ്ലിയു ടി സ് എ) 2024-നിടെ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൻ്റെ എട്ടാം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് നേഷൻസ് ഏജൻസി ഫോർ ഡിജിറ്റൽ ടെക്നോളജീസ് എന്ന ഇൻ്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ്റെ സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തനങ്ങളുടെ നാലു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഭരണ സമ്മേളനമാണ് ഡബ്ലിയു ടി സ് എ. ഇതാദ്യമായാണ് ഇന്ത്യയും ഏഷ്യ-പസഫിക്കും ഐ ടി യു-ഡബ്ലിയു ടി സ് എയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ടെലികോം, ഡിജിറ്റൽ, ഐ സി ടി മേഖലകളെ പ്രതിനിധീകരിച്ച് 190-ലധികം രാജ്യങ്ങളിൽ നിന്നുള്ള 3,000-ലധികം വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സുപ്രധാന ആഗോള പരിപാടിയാണിത്.