പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധനയുടെ പൂർണരൂപം
April 18th, 08:45 pm
രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും പുത്രിമാരോടുമായി വളരെ പ്രധാനപ്പെട്ട വിഷയം സംസാരിക്കാനാണ് ഇന്നു ഞാൻ വന്നത്! സ്ത്രീശക്തിയുടെ കുതിപ്പ് എങ്ങനെയാണു തടയപ്പെട്ടതെന്ന് ഇന്ന് ഇന്ത്യയിലെ ഓരോ പൗരനും കണ്ടുകൊണ്ടിരിക്കുകയാണ്. അവരുടെ സ്വപ്നങ്ങൾ ക്രൂരമായി തകർക്കപ്പെട്ടു. പരമാവധി ശ്രമങ്ങൾ നടത്തിയിട്ടും നമുക്കു വിജയിക്കാനായില്ല, നാരീശക്തി വന്ദൻ നിയമ ഭേദഗതി പാസാക്കാൻ സാധിച്ചില്ല! അതിന്റെ പേരിൽ എല്ലാ അമ്മമാരോടും സഹോദരിമാരോടും ഞാൻ മാപ്പു ചോദിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു
April 18th, 08:30 pm
രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും പുത്രിമാരെയും സംബന്ധിക്കുന്ന അതീവ ഗുരുതരമായ വിഷയത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, സ്ത്രീകളുടെ പുരോഗതി തടസ്സപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഗവണ്മെന്റിന്റെ പരമാവധി ശ്രമങ്ങളും ആത്മാർഥമായ പരിശ്രമവും ഉണ്ടായിട്ടും നാരീശക്തി വന്ദൻ നിയമഭേദഗതി പാസാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, ഇതു സ്ത്രീസമൂഹത്തിന്റെ ന്യായമായ സ്വപ്നങ്ങളെ തകർക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. “ഈ നിർഭാഗ്യകരമായ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ അമ്മമാരോടും സഹോദരിമാരോടും ഞാൻ അഗാധമായി മാപ്പു ചോദിക്കുന്നു” - ശ്രീ മോദി പറഞ്ഞു.നാരീശക്തി വന്ദൻ അധിനിയം ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ എം.പിമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി; ഇതൊരു ചരിത്രപരമായ അവസരമാണെന്ന് വിശേഷിപ്പിച്ചു
April 17th, 02:13 pm
നാരീശക്തി വന്ദൻ അധിനിയം ഭേദഗതിയെക്കുറിച്ചുള്ള ചർച്ചകൾ നിലവിൽ പാർലമെന്റിൽ നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്നലെ രാത്രി ഒരുമണി വരെ ചർച്ചകൾ തുടർന്നുവെന്ന് പറഞ്ഞു.ലോക്‌സഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
April 16th, 03:30 pm
ഈ സുപ്രധാന ബില്ലിന്മേലുള്ള(നാരി ശക്തി വന്ദൻ അധീനിയം)ചർച്ച ഇന്ന് രാവിലെയാണ് ആരംഭിച്ചത്. എന്റെ സഹപ്രവർത്തകരിൽ പലരും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും സഭയിൽ വസ്തുതകളും വാദമുഖങ്ങളും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ, ആ വിഷയങ്ങളിലേക്ക് വീണ്ടും കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ലോക്സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
April 16th, 03:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്സഭയെ അഭിസംബോധന ചെയ്തു. സുപ്രധാന ബില്ലിനെക്കുറിച്ചുള്ള ചർച്ച രാവിലെ തന്നെ ആരംഭിച്ചുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, വസ്തുതകളും യുക്തിയും അടിസ്ഥാനമാക്കി പല സഹപ്രവർത്തകരും നിർണ്ണായക വിഷയങ്ങളെ ഫലപ്രദമായി പരാമർശിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.From Panchayat to Parliament, PM Modi outlines roadmap for women’s leadership at Nari Shakti Vandan Sammelan
April 13th, 11:15 am
In his address at the Nari Shakti Vandan Sammelan, PM Modi said the Nari Shakti Vandan Act must be implemented on time. Highlighting the critical role of women in the Viksit Bharat journey, the Prime Minister expressed satisfaction that his government has created schemes for every stage of women's life cycle. He also urged women to take the discussions from the programme to every village in the country.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നാരീശക്തി വന്ദൻ സമ്മേളനത്തെ’ അഭിസംബോധന ചെയ്തു
April 13th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിജ്ഞാൻ ഭവനിൽ നടന്ന 'നാരീശക്തി വന്ദൻ' പരിപാടിയെ അഭിസംബോധന ചെയ്തു. ബൈശാഖി എന്ന ഐശ്വര്യപൂർണ്ണമായ അവസരത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പുതുവർഷാഘോഷങ്ങൾക്ക് മുന്നോടിയായും സംസാരിക്കവെ, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്ന് ഇന്ത്യ എടുക്കാൻ പോകുകയാണ്, നാരീശക്തിക്കായി സമർപ്പിക്കപ്പെട്ട ഒരു തീരുമാനമാണത്, എന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.ഏപ്രിൽ 13-ന് പ്രധാനമന്ത്രി നാരീശക്തി വന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്യും
April 12th, 04:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഏപ്രിൽ 13-ന് രാവിലെ 11 മണിയോടെ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ദേശീയതല 'നാരീശക്തി വന്ദൻ സമ്മേളനത്തിൽ' പങ്കെടുക്കുകയും സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.Corruption and appeasement politics of LDF and UDF harm Keralam’s culture and faith: PM Modi in Thiruvalla
April 04th, 08:27 pm
Prime Minister Narendra Modi addressed a massive and enthusiastic gathering in Thiruvalla, energising supporters and expressing confidence that Keralam is on the cusp of a historic political transformation. Highlighting the unprecedented turnout, the Prime Minister said, “The massive presence of people here in Thiruvalla, your trust in the NDA, and the affection and confidence shown by mothers and sisters reflect the mood across Keralam. The state is heading towards a major transformation.”PM Modi’s Thiruvalla rally signals a big political shift in Keralam
April 04th, 03:35 pm
Prime Minister Narendra Modi addressed a massive and enthusiastic gathering in Thiruvalla, energising supporters and expressing confidence that Keralam is on the cusp of a historic political transformation. Highlighting the unprecedented turnout, the Prime Minister said, “The massive presence of people here in Thiruvalla, your trust in the NDA, and the affection and confidence shown by mothers and sisters reflect the mood across Keralam. The state is heading towards a major transformation.”നക്സലിസത്തിനെതിരായ ഇന്ത്യയുടെ നിർണ്ണായക പോരാട്ടത്തെക്കുറിച്ച് ലോക്‌സഭയിൽ ശ്രീ അമിത് ഷാ നടത്തിയ പ്രസംഗം പങ്കുവെച്ച് പ്രധാനമന്ത്രി
March 30th, 09:53 pm
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി നടത്തിയ ശ്രദ്ധേയമായ പ്രസംഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. പ്രധാനപ്പെട്ട വസ്തുതകളും ചരിത്രപരമായ പശ്ചാത്തലവും കഴിഞ്ഞ ദശകത്തിലെ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുടെ വിശദമായ വിവരണവും അടങ്ങിയതാണ് ഈ പ്രസംഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്തിരിപ്പൻ മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പതിറ്റാണ്ടുകളായി പല പ്രദേശങ്ങളുടെയും വികസനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഇടതുതീവ്രവാദം എണ്ണമറ്റ യുവാക്കളുടെ ഭാവിയെ സാരമായി ബാധിച്ചുവെന്നും ശ്രീ മോദി എടുത്തുപറഞ്ഞു.പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ച് ലോക്‌സഭയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിന്റെ പൂർണ്ണരൂപം
March 23rd, 02:15 pm
പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചും അത് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും സംസാരിക്കാനാണ് ഞാൻ ഈ ബഹുമാനപ്പെട്ട സഭയിൽ എത്തിയത്. പശ്ചിമേഷ്യയിലെ സ്ഥിതി വളരെയധികം ആശങ്കാജനകമാണ്. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകളായി, ശ്രീ ജയ്ശങ്കർ ജിയും ശ്രീ ഹർദീപ് പുരി ജിയും ഈ വിഷയത്തിൽ ആവശ്യമായ വിവരങ്ങൾ സഭയ്ക്ക് നൽകിയിട്ടുണ്ട്. പ്രതിസന്ധി മൂന്ന് ആഴ്ചയിലധികം നീണ്ടുനിൽക്കുന്നതിനാൽ, ആഗോള സമ്പദ്‌വ്യവസ്ഥയിലും ജനങ്ങളുടെ ജീവിതത്തിലും അതിന്റെ പ്രതികൂല സ്വാധീനം പ്രകടമാണ്. ഈ പ്രതിസന്ധിക്ക് വേഗത്തിൽ പരിഹാരം കാണണമെന്ന് ലോകം മുഴുവൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നു.പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് ലോക്‌സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 23rd, 02:00 pm
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ചും അത് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തുന്ന വ്യാപകമായ വെല്ലുവിളികളെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്സഭയെ അഭിസംബോധന ചെയ്തു. മൂന്നാഴ്ചയിലധികമായി തുടരുന്ന ഈ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയിലും മനുഷ്യജീവിതത്തിലും അതീവ ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഇത് പരിഹരിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം അടിവരയിട്ടുപറഞ്ഞു. ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുന്നതിനായി ലോകം മുഴുവൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുകയാണ്. സാഹചര്യത്തിന്റെ ഗൗരവം എടുത്തുപറഞ്ഞുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു,ഇന്ത്യ - ഇസ്രായേൽ സംയുക്ത പ്രസ്താവന
February 26th, 07:44 pm
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഊഷ്മളതയും, സൗഹാർദ്ദവും, ആഴത്തിലുള്ള തന്ത്രപരമായ പങ്കാളിത്തവും അംഗീകരിച്ചുകൊണ്ട്, ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 25 മുതൽ 26 വരെ ഇസ്രായേൽ സന്ദർശിച്ചു. മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും ഒരു പുതിയ യുഗത്തിന് അടിത്തറ പാകിയ 2017-ലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ഇസ്രായേൽ സന്ദർശനവും 2018-ലെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനവും അനുസ്മരിച്ചുകൊണ്ട്, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, സൈബർ, കൃഷി, ജല മാനേജ്മെന്റ്, ആരോഗ്യം, സംരംഭകത്വം, പ്രതിരോധം, സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ-ഇസ്രായേൽ ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായിട്ടുള്ള വലിയ പുരോഗതി നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നെതന്യാഹുവും പ്രധാനമന്ത്രി മോദിയും തന്ത്രപരമായ പങ്കാളിത്തത്തെ - 'സമാധാനം, നവീകരണം, അഭിവൃദ്ധി എന്നിവയ്ക്കുള്ള ഒരു പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തെ' - പുതിയൊരു തലത്തിലേക്ക് ഉയർത്താൻ സമ്മതിക്കുകയും തീരുമാനിക്കുകയും ചെയ്തു.ഷില്ലോങ്ങിൽ നിന്നുള്ള ലോക്സഭാ എം.പി ഡോ.റിക്കി എ.ജെ.സിങ്‍കോണിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
February 20th, 09:31 am
ഷില്ലോങ്ങിൽ നിന്നുള്ള ലോക്സഭാ എം.പി ഡോ.റിക്കി എ.ജെ.സിങ്‍കോണിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനത്തിന് ബജറ്റ് എങ്ങനെ സംഭാവന ചെയ്യുമെന്നതിന്റെ സമഗ്രമായ ചിത്രം ധനമന്ത്രി നൽകി: പ്രധാനമന്ത്രി
February 12th, 02:13 pm
ലോക്‌സഭയിൽ ഇന്ന് നടത്തിയ പ്രസംഗത്തിൽ ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ജി നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനത്തിന് ഈ വർഷത്തെ ബജറ്റ് എങ്ങനെ സംഭാവന ചെയ്യുമെന്നതിന്റെ സമഗ്രമായ ചിത്രം നൽകിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. “റിഫോം എക്‌സ്പ്രസ്, എംഎസ്എംഇകൾക്കുള്ള പിന്തുണ, നൈപുണ്യം, അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള മുന്നേറ്റം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉയർത്താനുള്ള ശ്രമങ്ങൾ എന്നിവ അവർ ഊന്നിപ്പറഞ്ഞു”, ശ്രീ മോദി പറഞ്ഞു.കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം ജനുവരി 15-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
January 14th, 11:19 am
കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം (CSPOC) 2026 ജനുവരി 15-ന് രാവിലെ 10:30-ന് ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസ് കോംപ്ലക്സിലുള്ള സംവിധാൻ സദന്റെ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.ശ്രീ ശിവ്‍രാജ് പാട്ടീലിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
December 12th, 10:26 am
പൊതുസേവനത്തിനായി ജീവിതം സമർപ്പിച്ച അനുഭവസമ്പന്നനായ നേതാവെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രീ ശിവ്‍രാജ് പാട്ടീലിന്റെ വിയോഗത്തിൽ അനുശോചിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രി ലോക്‌സഭയിൽ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
December 10th, 10:54 pm
കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ഇന്ന് ലോക്‌സഭയിൽ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച്, ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ.
December 08th, 12:30 pm
ഈ സുപ്രധാന അവസരത്തിൽ ഒരു കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് താങ്കൾക്കും ഈ സഭയിലെ എല്ലാ വിശിഷ്ട അംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം, പ്രചോദനം, ത്യാഗത്തിന്റെയും തപസ്സിന്റെയും ചൈതന്യം എന്നിവ പ്രദാനം ചെയ്ത ആ മന്ത്രം, ആ ആഹ്വാനത്തെ ആദരപൂർവ്വം ഓർമ്മിക്കുന്നത് - ഈ സഭയ്ക്കുള്ളിൽ വന്ദേമാതരം അനുസ്മരിക്കുക എന്നത് നമുക്കെല്ലാവർക്കും ഒരു വലിയ ബഹുമതിയാണ് . വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുന്ന ചരിത്രപരമായ അവസരത്തിന് നാം സാക്ഷ്യം വഹിക്കുന്നത് അതിലും വളരെയധികം അഭിമാനകരമാണ്. ഈ കാലഘട്ടം ചരിത്രത്തിന്റെ വിസ്തൃതിയിൽ നിന്നുള്ള എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നു. ഈ ചർച്ച തീർച്ചയായും ഈ സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കും, അതുപോലെ ഈ നിമിഷം നമ്മൾ കൂട്ടായി ഉപയോഗിച്ചാൽ, വരും തലമുറകൾക്ക്, തുടർച്ചയായ ഓരോ തലമുറയ്ക്കും, പഠനത്തിന്റെ ഒരു ഉറവിടമായി ഇത് വർത്തിക്കും.