പിഎം സ്വനിധി പദ്ധതിയുടെ പുനഃസംഘടനയ്ക്കും വായ്പാ കാലാവധി 31.12.2024 ന് ശേഷവും നീട്ടുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

August 27th, 02:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം, പിഎം സ്വനിധി പദ്ധതിയുടെ 31.12.2024 ന് ശേഷമുള്ള വായ്പാ കാലയളവ് പുനഃക്രമീകരിക്കുന്നതിനും നീട്ടുന്നതിനും അംഗീകാരം നൽകി. വായ്പാ കാലയളവ് ഇപ്പോൾ 2030 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. പദ്ധതിയുടെ ആകെ വിഹിതം ₹7,332 കോടിയാണ്. പുനഃക്രമീകരിച്ച പദ്ധതി അനുസരിച്ച് 50 ലക്ഷം പുതിയ ഗുണഭോക്താക്കൾ ഉൾപ്പെടെ 1.15 കോടി ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കാൻ ലക്ഷ്യമിടുന്നു.

കോവിഡ് ബാധിത മേഖലകള്‍ക്കായുള്ള (എല്‍.ജി.എസ.്‌സി.എ.എസ്) വായ്പ ഗ്യാരണ്ടി പദ്ധതിക്കും എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിന്റെ (ഇ.സി.എല്‍.ജി.എസ്) കോര്‍പ്പസ് വര്‍ദ്ധിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

June 30th, 06:57 pm

കോവിഡ്-19 ന്റെ രണ്ടാം തരംഗം സൃഷ്ടിച്ച പ്രത്യേകിച്ചും ആരോഗ്യമേഖലയില്‍ തടങ്ങളെ പരിഗണിച്ചുകൊണ്ട് ആരോഗ്യ/മെഡിക്കല്‍ പശ്ചാത്തല സൗകര്യമേഖലകളുടെ ബ്രൗണ്‍ഫീല്‍ഡ് വികസനത്തിനും ഗ്രീന്‍ഫീല്‍ഡ് പദ്ധതികള്‍ക്കുമായി 50,000 കോടി രൂപയുടെ സാമ്പത്തിക ഗ്യാരന്റി നല്‍കുന്നതിനുകൂടിയായികോവിഡ് ബാധിത മേഖലകള്‍ക്കുള്ള വായ്പ ഗ്യാരണ്ടി പദ്ധതിക്ക് (എല്‍.ജി.എസ്.സി.എ.എസ്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ, മന്ത്രിസഭ അംഗീകാരം നല്‍കി. മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വായ്പകള്‍ നല്‍കുന്നവര്‍രുള്‍പ്പെടെ/മറ്റ് മേഖലകള്‍ക്കും വേണ്ടി ഒരു പുതിയ പദ്ധതിക്കും മന്ത്രി അംഗീകാരം നല്‍കി. ഉയര്‍ന്നുവരുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ രൂപക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കും.