ഡൽഹിയിലെ യശോഭൂമിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025-ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 04th, 10:45 am
കാബിനറ്റിലെ എന്റെ സഹപ്രവർത്തകൻ ജ്യോതിരാദിത്യ സിന്ധ്യ ജി, സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി ജി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വിദേശങ്ങളിൽ നിന്നുള്ള ഞങ്ങളുടെ അതിഥികൾ, ടെലികോം മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളേ , ഇവിടെ സന്നിഹിതരായ വിവിധ കോളേജുകളിൽ നിന്നുള്ള എന്റെ യുവ സുഹൃത്തുക്കൾ, മഹതികളേ, മാന്യരേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 62,000 കോടിയിലധികം രൂപയുടെ യുവജന കേന്ദ്രീകൃത സംരംഭങ്ങൾക്കു തുടക്കംകുറിച്ച്, കൗശൽ ദീക്ഷാന്ത് സമാരോഹിനെ അഭിസംബോധന ചെയ്തു
October 04th, 10:29 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന കൗശൽ ദീക്ഷാന്ത് സമാരോഹിൽ 62,000 കോടിയിലധികം രൂപയുടെ യുവജന കേന്ദ്രീകൃത സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. രാജ്യത്തുടനീളമുള്ള ഐടിഐകളുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും, ബിഹാറിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഏതാനും വർഷങ്ങൾക്ക് മുമ്പ്, ഐടിഐ വിദ്യാർത്ഥികൾക്കായി വലിയ തോതിലുള്ള ബിരുദദാനച്ചടങ്ങുകൾ സംഘടിപ്പിക്കുന്ന പുതിയ പാരമ്പര്യം ഗവണ്മെന്റ് കൊണ്ടുവന്നതായി അനുസ്മരിച്ചു. ആ പാരമ്പര്യത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഇന്നത്തെ സന്ദർഭമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന 'സമുദ്ര സേ സമൃദ്ധി' പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
September 20th, 11:00 am
ജനകീയനായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ, സർബാനന്ദ സോനോവാൾ ജി, സി.ആർ.പാട്ടിൽ, മൻസുഖ്ഭായ് മാണ്ഡവ്യ, ശന്തനു ഠാക്കൂർ, നിമുബെൻ ബാംഭാണിയ, രാജ്യത്തെ 40-ലധികം സ്ഥലങ്ങളിൽ നിന്നുമുള്ള, ഈ പരിപാടിയുമായി ബന്ധപ്പെട്ട വിശിഷ്ടാതിഥികൾ, പ്രധാന തുറമുഖങ്ങളുമായി ബന്ധപ്പെട്ട, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, മറ്റ് വിശിഷ്ടാതിഥികൾ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ... നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിൽ 'സമുദ്ര സേ സമൃദ്ധി' പരിപാടിയെ അഭിസംബോധന ചെയ്തു, ഗുജറാത്തിലെ ഭാവ്നഗറിൽ 34,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
September 20th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഭാവ്നഗറിൽ 34,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 'സമുദ്ര സേ സമൃദ്ധി' പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എല്ലാ വിശിഷ്ടാതിഥികളെയും ജനങ്ങളെയും സ്വാഗതം ചെയ്തു. സെപ്തംബർ 17-ന് തനിക്കു ലഭിച്ച ജന്മദിനാശംസകൾക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹം വലിയ ശക്തിയുടെ ഉറവിടമാണെന്ന് പറഞ്ഞു. വിശ്വകർമ്മ ജയന്തി മുതൽ ഗാന്ധി ജയന്തി വരെ, അതായത് സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യം സേവാ പക്ഷാചരണം നടത്തുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ഗുജറാത്തിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. നൂറുകണക്കിന് സ്ഥലങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. ഒരു ലക്ഷം പേർ ഇതുവരെ രക്തം ദാനം ചെയ്തു. നിരവധി നഗരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു, ലക്ഷക്കണക്കിന് പൗരന്മാർ സജീവമായി ഇതിൽ പങ്കെടുത്തതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളം 30,000-ത്തിലധികം ആരോഗ്യ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും വൈദ്യപരിശോധനയും ചികിത്സയും നല്കിവരുന്നതായും അദ്ദേഹം പാഞ്ഞു. രാജ്യത്തുടനീളം സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.പിഎം സ്വനിധി പദ്ധതിയുടെ പുനഃസംഘടനയ്ക്കും വായ്പാ കാലാവധി 31.12.2024 ന് ശേഷവും നീട്ടുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
August 27th, 02:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം, പിഎം സ്വനിധി പദ്ധതിയുടെ 31.12.2024 ന് ശേഷമുള്ള വായ്പാ കാലയളവ് പുനഃക്രമീകരിക്കുന്നതിനും നീട്ടുന്നതിനും അംഗീകാരം നൽകി. വായ്പാ കാലയളവ് ഇപ്പോൾ 2030 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. പദ്ധതിയുടെ ആകെ വിഹിതം ₹7,332 കോടിയാണ്. പുനഃക്രമീകരിച്ച പദ്ധതി അനുസരിച്ച് 50 ലക്ഷം പുതിയ ഗുണഭോക്താക്കൾ ഉൾപ്പെടെ 1.15 കോടി ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കാൻ ലക്ഷ്യമിടുന്നു.Delhi's voters have resolved to free the city from 'AAP-da': PM Modi
January 03rd, 01:03 pm
PM Modi inaugurated key development projects in Delhi, including housing for poor families. He emphasized India’s vision for 2025 as a year of growth, entrepreneurship, and women-led development, reaffirming the goal of a pucca house for every citizen.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൽഹിയിൽ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു
January 03rd, 12:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിൽ നിരവധി പ്രധാന വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു. ഒരു വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്ത്, പുതുവത്സരാശംസകൾ നേർന്നു കൊണ്ട്, ശ്രീ മോദി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുന്ന 2025 ഇന്ത്യയുടെ വികസനത്തിന് വലിയ അവസരങ്ങളുടെ വർഷമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ന്, ഇന്ത്യ രാഷ്ട്രീയ സാമ്പത്തിക സ്ഥിരതയുടെ ആഗോള പ്രതീകമായി നിലകൊള്ളുന്നു, പ്രധാനമന്ത്രി പറഞ്ഞു. വരും വർഷത്തിൽ രാജ്യത്തിൻ്റെ പ്രതിച്ഛായ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും വലിയ ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ മാറുന്നതിനും യുവാക്കളെ സ്റ്റാർട്ടപ്പുകൾക്കും സംരംഭകത്വത്തിനും കഴിവുറ്റവരായി ശാക്തീകരിക്കുന്നതിനും പുതിയ കാർഷിക റെക്കോർഡുകൾ സ്ഥാപിക്കുന്നതിനും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള വർഷമാണിതെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീ മോദി 2025-ലെ കാഴ്ചപ്പാട് വിശദീകരിച്ചു. ഓരോ പൗരനും ജീവിത സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.രാജ്യത്തെ യുവാക്കൾ ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക പരിമിതികൾ തടസം സൃഷ്ടിക്കാതിരിക്കാൻ, യോഗ്യതയുള്ള വിദ്യാർഥികൾക്കു സാമ്പത്തികസഹായം നൽകുന്നതിനുള്ള പിഎം-വിദ്യാലക്ഷ്മി പദ്ധതിക്കു കേന്ദ്രമന്ത്രിസഭാംഗീകാരം
November 06th, 03:14 pm
രാജ്യത്തെ യുവാക്കൾ ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക പരിമിതികൾ തടസം സൃഷ്ടിക്കാതിരിക്കാൻ, യോഗ്യതയുള്ള വിദ്യാർഥികൾക്കു സാമ്പത്തികസഹായം നൽകുന്നതിനുള്ള പിഎം-വിദ്യാലക്ഷ്മി പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽനിന്ന് ഉരുത്തിരിഞ്ഞ പ്രധാന സംരംഭമാണ് പിഎം വിദ്യാലക്ഷ്മി. പൊതു-സ്വകാര്യ എച്ച്ഇഐകളിൽ വിവിധ നടപടികളിലൂടെ മികച്ച വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് നയത്തിൽ ശുപാർശ ചെയ്തിരുന്നു. പിഎം വിദ്യാലക്ഷ്മി പദ്ധതിക്കു കീഴിൽ, ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാർഥിക്കും കോഴ്‌സുമായി ബന്ധപ്പെട്ട മുഴുവൻ ട്യൂഷൻ ഫീസും മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും ഈടുരഹിത-ജാമ്യരഹിത വായ്പ ലഭിക്കാൻ അർഹതയുണ്ട്. ലളിതവും സുതാര്യവും വിദ്യാർഥിസൗഹൃദവുമായ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരസ്പര പ്രവർത്തനക്ഷമമായ പദ്ധതി പൂർണമായും ഡിജിറ്റലായിരിക്കും.