മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
August 28th, 03:45 pm
മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു. സാമൂഹിക നീതിയുടെയും ശാക്തീകരണത്തിന്റെയും ശാശ്വത അടയാളമാണ് മഹാത്മാ അയ്യങ്കാളിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. വിദ്യാഭ്യാസത്തിനും സമത്വത്തിനുമുള്ള മഹാത്മാ അയ്യങ്കാളിയുടെ അചഞ്ചലമായ പ്രതിബദ്ധത ശ്രീ മോദി എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ ശ്രമങ്ങൾ, നീതിയും സമത്വവും നിറഞ്ഞ ഒരു സമൂഹത്തിനായി പ്രവർത്തിക്കാൻ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.അഹമ്മദാബാദിലെ കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 24th, 10:39 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ എല്ലാ സഹപ്രവർത്തകരും, ഗുജറാത്ത് ഗവൺമെന്റിന്റെ എല്ലാ മന്ത്രിമാരും, സന്നിഹിതരായ എല്ലാ സഹ എംപിമാരും, എല്ലാ എംഎൽഎമാരും, സർദാർധാമിന്റെ തലവനായ സഹോദരൻ ശ്രീ ഗാഗ്ജി ഭായ്, ട്രസ്റ്റി വി.കെ. പട്ടേൽ, ദിലീപ് ഭായ്, മറ്റ് എല്ലാ വിശിഷ്ട വ്യക്തികളേ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട പെൺമക്കളേ....അഹമ്മദാബാദിലെ കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു വീഡിയോ സന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു
August 24th, 10:25 pm
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രസംഗിച്ചു. പെൺമക്കളുടെ സേവനത്തിനും വിദ്യാഭ്യാസത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു ഹോസ്റ്റലിന്റെ ഉദ്ഘാടനത്തെ എടുത്തുകാണിച്ചുകൊണ്ട്, സർദാർധാമിന്റെ പേര് അതിന്റെ പ്രവർത്തനങ്ങൾ പോലെ തന്നെ പവിത്രമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾ അഭിലാഷങ്ങളും സ്വപ്നങ്ങളും വഹിക്കുമെന്നും അവ സാക്ഷാത്കരിക്കുന്നതിന് നിരവധി അവസരങ്ങൾ അവർക്ക് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പെൺമക്കൾ സ്വാശ്രയരും കഴിവുള്ളവരുമായിക്കഴിഞ്ഞാൽ, അവർ സ്വാഭാവികമായും രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും അവരുടെ കുടുംബങ്ങളും ശാക്തീകരിക്കപ്പെടുമെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇവിടത്തെ അന്തേവാസികളായ എല്ലാ പെൺമക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും, പ്രധാനമന്ത്രി ശോഭനമായ ഭാവി നേർന്നു.വളർച്ചയ്ക്കും പഠനത്തിനുമായി വേനൽക്കാല അവധി ദിനങ്ങൾ ഉപയോഗപ്പെടുത്താൻ പ്രധാനമന്ത്രി യുവമനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നു
April 01st, 12:05 pm
രാജ്യമെമ്പാടുമുള്ള യുവ സുഹൃത്തുക്കൾ വേനൽക്കാല അവധിക്കാലം ആഘോഷിക്കുമ്പോൾ, അവർക്ക് ഊഷ്മളമായ ആശംസകൾ നേർന്നുകൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ സമയം ആനന്ദത്തിനും പഠനത്തിനും വ്യക്തിഗത വളർച്ചയ്ക്കും വേണ്ടി വിനിയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു.