‎‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ പ്രസിഡൻഷ്യൽ ബഹുമതി നൽകി പ്രധാനമന്ത്രിയെ ആദരിച്ചു

June 28th, 03:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സെയ്ഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനി ‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ പ്രസിഡൻഷ്യൽ ബഹുമതി സമ്മാനിച്ചു. സെയ്ഷെൽസിൽ നടന്ന പ്രത്യേക ചടങ്ങിലാണു ബഹുമതി സമ്മാനിച്ചത്. പ്രധാനമന്ത്രിയുടെ ഹരിത നേതൃത്വത്തിനും, വികസ്വര രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾക്കുമുള്ള അംഗീകാരമായാണ് ഈ ബഹുമതി നൽകിയത്. നീല സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാവ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങൾ, സമുദ്രവിഭവങ്ങളുടെ സുസ്ഥിര പരിപാലനം, വികസ്വരമായ ചെറുദ്വീപ് രാഷ്ട്രങ്ങളുടെ വികസന ആഗ്രഹങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദീർഘകാല പ്രതിജ്ഞാബദ്ധതയെയും ഈ അംഗീകാരം ഉയർത്തിക്കാട്ടുന്നു. ഇതാദ്യമായാണ് ഈ വിശിഷ്ട ബഹുമതി സമ്മാനിക്കുന്നത്.

​അടിയന്തരാവസ്ഥക്കാലത്തു ജനാധിപത്യം സംരക്ഷിച്ചവർക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

June 25th, 10:53 am

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ച്, ആ കാലത്തു ജനാധിപത്യ മൂല്യങ്ങളെ ദൃഢമായി സംരക്ഷിച്ച ഏവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലി അർപ്പിച്ചു. മൗനം പാലിക്കാൻ വിസമ്മതിക്കുകയും ഭരണഘടനയിൽ വിഭാവനംചെയ്തിട്ടുള്ള ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത അസംഖ്യം ജനങ്ങളുടെ അസാധാരണമായ ധീരതയും അതിജീവനശേഷിയും ആ കാലഘട്ടം ദൃശ്യമാക്കിയതായും അദ്ദേഹം കുറിച്ചു.

അർമേനിയയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിവിൽ കോൺട്രാക്ട് പാർട്ടി നേടിയ മികച്ച വിജയത്തിൽ നിക്കോൾ പാഷിൻയാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

June 08th, 04:51 pm

അർമേനിയയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിവിൽ കോൺട്രാക്ട് പാർട്ടി നേടിയ മികച്ച വിജയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിക്കോൾ പാഷിൻയാനെ അഭിനന്ദിച്ചു. ആവർത്തിച്ചുറപ്പിച്ച ഈ ജനവിധി അദ്ദേഹത്തിൻ്റെ നേതൃത്വത്തിലും കാഴ്ചപ്പാടിലും അർമേനിയയിലെ ജനങ്ങൾക്കുള്ള ശാശ്വതമായ വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.

വേനൽക്കാല ചൂടിനെ മറികടക്കാനുള്ള നുറുങ്ങുകൾ പ്രധാനമന്ത്രി മോദി പങ്കുവെച്ചു, മൻ കി ബാത്തിൽ പൗരന്മാരോട് വെള്ളം കുടിക്കുന്നത് തുടരുക എന്ന് ആവശ്യപ്പെട്ടു.

May 31st, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്തിൽ' വീണ്ടും നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നമ്മുടെ നാട്ടുകാർ രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നു, അവരെക്കുറിച്ച് കേൾക്കുമ്പോൾ നമുക്ക് പുതിയൊരു പ്രചോദനം ലഭിക്കും. അത്‌ലറ്റിക്‌സിൽ രാജ്യത്തിന്റെ അത്തരമൊരു നേട്ടത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇന്നത്തെ ‘മൻ കി ബാത്ത്’ പരിപാടി ആരംഭിക്കാം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജാർഖണ്ഡിലെ റാഞ്ചിയിൽ നാഷണൽ സീനിയ‍ർ അത്‌ലറ്റിക്സ് ഫെഡറേഷൻ മത്സരം നടന്നു. ഏകദേശം 800 അത്‌ലറ്റുകൾ അതിൽ പങ്കെടുത്തു - അവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവരായിരുന്നു. നാല് വ്യത്യസ്ത ഇനങ്ങളിലായി നാല് ദേശീയ റെക്കോർഡുകൾ അവിടെ തകർക്കപ്പെട്ടു. ഗുരിന്ദർവീർ സിംഗ്, വിശാൽ ടികെ, തേജസ്വിൻ ശങ്കർ, ദേവ് മീണ, കുൽദീപ് കുമാർ - ഇവർ വ്യത്യസ്ത വിഭാഗങ്ങളിലായി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ആദ്യം തന്നെ ഞാൻ എല്ലാവരെയും അഭിനന്ദിക്കുന്നു.

പ്രധാനമന്ത്രിയുടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സന്ദർശനം

May 15th, 03:59 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഔദ്യോഗിക സന്ദർശനം നടത്തി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിക്കുകയും ഔപചാരിക വരവേൽപ്പ് നൽകുകയും ചെയ്തു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സുവേന്ദു അധികാരിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

May 09th, 02:06 pm

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സുവേന്ദു അധികാരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു

നേപ്പാൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ബാലേന്ദ്ര ഷായെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

March 27th, 01:27 pm

നേപ്പാൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ബാലേന്ദ്ര ഷായെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “താങ്കളുടെ ഈ നിയമനം നേപ്പാളിലെ ജനങ്ങൾ താങ്കളുടെ നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര നന്മയ്ക്കായി ഭാരത-നേപ്പാൾ സൗഹൃദവും സഹകരണവും കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ താങ്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ശ്രീ മോദി പറഞ്ഞു.

തായ്‌ലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അനുതിൻ ചർനവിരാകുലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

March 20th, 02:11 pm

തായ്‌ലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അനുതിൻ ചർനവിരാകുലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.

The greatest pride of my life is that I am a karyakarta of the Bharatiya Janata Party: PM Modi at BJP HQ

January 20th, 11:16 am

Prime Minister Narendra Modi today addressed party leaders and karyakartas during the felicitation ceremony of the newly elected BJP President, Nitin Nabin, at the party headquarters in New Delhi. Congratulating Nitin Nabin, the Prime Minister said, “The organisational election process reflects the BJP’s commitment to internal democracy, discipline and a karyakarta-centric culture. I congratulate karyakartas across the country for strengthening this democratic exercise.”

PM Modi addresses BJP karyakartas at felicitation of New Party President

January 20th, 11:15 am

Prime Minister Narendra Modi today addressed party leaders and karyakartas during the felicitation ceremony of the newly elected BJP President, Nitin Nabin, at the party headquarters in New Delhi. Congratulating Nitin Nabin, the Prime Minister said, “The organisational election process reflects the BJP’s commitment to internal democracy, discipline and a karyakarta-centric culture. I congratulate karyakartas across the country for strengthening this democratic exercise.”

Prime Minister pays tributes to all people who took part in Quit India Movement

August 09th, 08:44 am

The Prime Minister, Shri Narendra Modi today paid tributes with deep gratitude to all brave people who took part in the Quit India Movement under the inspiring leadership of Mahatma Gandhi.

ഇന്ത്യൻ പ്രധാനമന്ത്രിയും യുകെ പ്രധാനമന്ത്രിയും ഇരുരാജ്യങ്ങളിലെയും വ്യവസായപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

July 24th, 07:38 pm

ചരിത്രപ്രധാനമായ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിൽ [CETA] ഒപ്പുവച്ചതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി കീയർ സ്റ്റാർമറും ഇന്ന് ഇന്ത്യയിലെയും യുകെയിലെയും വ്യവസായപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യം, ഔഷധനിർമാണം, രത്നങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ, ഊർജം, നിർമാണം, ടെലികോം, സാങ്കേതികവിദ്യ, ഐടി, ലോജിസ്റ്റിക്സ്, തുണിത്തരങ്ങൾ, ധനകാര്യ സേവനങ്ങൾ എന്നീ മേഖലകളിൽനിന്ന് ഇരുപക്ഷത്തുമുള്ള വ്യവസായപ്രമുഖർ യോഗത്തിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളിലെയും തൊഴിലവസരസൃഷ്ടിക്കും ഏവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വികസനത്തിനും ഗണ്യമായി സംഭാവന ചെയ്യുന്നതാണ് ഈ മേഖലകൾ.

തിരു കെ. കാമരാജ് ജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

July 15th, 10:50 am

ഇന്ന് തിരു കെ. കാമരാജ് ജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. തിരു കാമരാജ് ജിയുടെ ഉദാത്തമായ ആദർശങ്ങളും സാമൂഹിക നീതിയിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ശ്രദ്ധയും അറിവും നമ്മളെയെല്ലാം വളരെയധികം പ്രചോദിപ്പിക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

​മൗറീഷ്യസ് സന്ദർശനത്തിനു പുറപ്പെടുന്നതിനു മുമ്പായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

March 10th, 06:18 pm

മൗറീഷ്യസ് വളരെയടുത്ത സമുദ്ര അയൽരാജ്യവും ​ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന പങ്കാളിയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള കവാടവുമാണ്. ചരിത്രം, ഭൂമിശാസ്ത്രം, സംസ്കാരം എന്നിവയാൽ നാം കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. ആഴത്തിലുള്ള പരസ്പരവിശ്വാസം, ജനാധിപത്യ മൂല്യങ്ങളിലുള്ള പൊതുവായ വിശ്വാസം, വൈവിധ്യത്തിന്റെ ആഘോഷം എന്നിവയാണു നമ്മുടെ കരുത്ത്. ജനങ്ങൾ തമ്മിലുള്ള വളരെയടുത്തതും ചരിത്രപരവുമായ ബന്ധം പൊതുവായ പെരുമയുടെ ഉറവിടമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ജനകേന്ദ്രീകൃത സംരംഭങ്ങളിലൂടെ നാം ഗണ്യമായ പുരോഗതി കൈവരിച്ചു.

In future leadership, SOUL's objective should be to instill both the Steel and Spirit in every sector to build Viksit Bharat: PM

February 21st, 11:30 am

PM Modi inaugurated the first SOUL (School of Ultimate Leadership) Leadership Conclave 2025 at Bharat Mandapam, New Delhi. Highlighting the need for strong leadership in all sectors, he emphasized SOUL’s role in shaping global leaders with a local mindset. He announced a new SOUL campus near GIFT City, Gujarat, aiming to make it a world-leading leadership institution.

പ്രഥമ സോൾ ലീഡർഷിപ്പ് കോൺക്ലേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

February 21st, 11:00 am

സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പിന്റെ (സോൾ) പ്രഥമ ലീഡർഷിപ്പ് കോൺക്ലേവ് -2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ നേതാക്കളെയും, ഭാവി യുവ നേതാക്കളെയും സ്വാഗതം ചെയ്തുകൊണ്ട്, ചില പരിപാടികൾ വളരെ പ്രിയപ്പെട്ടതാണെന്നും അത്തരമൊരു പരിപാടിയാണിതെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. രാഷ്ട്രനിർമ്മാണത്തിന് മികച്ച പൗരന്മാർ വളർന്നുവരേണ്ടതാവശ്യമാണ്, അതുപോലെ മികച്ച നേതാക്കളെ വളർത്തിയെടുക്കേണ്ടതും അനിവാര്യമാണ്, പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലും മികച്ച നേതാക്കളെ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പ്, വികസിത്‌ ഭാരതിന്റെ വികസന യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 'സോൾ' എന്നത് സംഘടനയുടെ പേരിൽ മാത്രമല്ലെന്നും, അത് ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ ആത്മാവായിരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ആത്മീയാനുഭവത്തിന്റെ സത്തയും 'സോൾ' മനോഹരമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിന്റെ എല്ലാ പങ്കാളികൾക്കും ആശംസകൾ നേർന്ന ശ്രീ മോദി, സോളിന്റെ വിശാലമായ ഒരു പുതിയ കാമ്പസ് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിക്ക് സമീപം സമീപഭാവിയിൽ സജ്ജമാകുമെന്ന് പ്രഖ്യാപിച്ചു.

Be an example; don't demand respect, command respect. Lead by doing, not by demanding: PM Modi on PPC platform

February 10th, 11:30 am

At Pariksha Pe Charcha, PM Modi engaged in a lively chat with students at Sunder Nursery, New Delhi. From tackling exam stress to mastering time, PM Modi shared wisdom on leadership, wellness, and chasing dreams. He praised the youth for their concern about climate change, urging them to take action. Emphasizing resilience, mindfulness, and positivity, he encouraged students to shape a brighter future.

PM Modi interacts with students during Pariksha Pe Charcha 2025

February 10th, 11:00 am

At Pariksha Pe Charcha, PM Modi engaged in a lively chat with students at Sunder Nursery, New Delhi. From tackling exam stress to mastering time, PM Modi shared wisdom on leadership, wellness, and chasing dreams. He praised the youth for their concern about climate change, urging them to take action. Emphasizing resilience, mindfulness, and positivity, he encouraged students to shape a brighter future.

പ്രധാനമന്ത്രി മോദി കുവൈറ്റ് വിദേശകാര്യമന്ത്രിയെ സ്വീകരിച്ചു

December 04th, 08:39 pm

കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹുമായി സെപ്തംബറിൽ ന്യൂയോർക്കിൽ നടത്തിയ കൂടിക്കാഴ്ച അനുസ്മരിച്ച പ്രധാനമന്ത്രി, ഉഭയകക്ഷി ബന്ധങ്ങളിൽ വർധിച്ചുവരുന്ന വേഗതയിൽ സംതൃപ്തി രേഖപ്പെടുത്തി.

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തവർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു

August 09th, 08:58 am

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത ഏവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തെക്കുറിച്ചുള്ള വീഡിയോയും ശ്രീ മോദി പങ്കുവച്ചു.