വിക്രം-1 -ന്റെ വിജയകരമായ വിക്ഷേപണത്തിൽ സ്കൈറൂട്ട് എയറോസ്‌പേസ് സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

July 18th, 01:51 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്കൈറൂട്ട് എയറോസ്‌പേസ് സംഘവുമായി ആശയവിനിമയം നടത്തുകയും വിക്രം-1 -ന്റെ വിജയകരമായ വിക്ഷേപണത്തിൽ അവരെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ നിർണായകമായ നിമിഷമാണിതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. നമ്മുടെ സ്വകാര്യ മേഖലയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം പുതിയ അതിരുകൾ തുറക്കുകയും നൂതനാശയങ്ങൾക്കു വേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഓരോ ലക്ഷ്യവും നേടിയെടുക്കുന്നതിൽ അർപ്പണബോധത്തിന്റെയും ഉറച്ച പരിശ്രമത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

July 17th, 02:33 pm

ഓരോ ലക്ഷ്യവും നേടിയെടുക്കുന്നതിൽ അർപ്പണബോധത്തിന്റെയും ഉറച്ച പരിശ്രമത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

LVM3-M6, ബ്ലൂബേർഡ് ബ്ലോക്ക്-2 എന്നിവയുടെ വിജയകരമായ വിക്ഷേപണത്തിന് ബഹിരാകാശ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

December 24th, 10:04 am

LVM3-M6-ന്റെയും ബ്ലൂബേർഡ് ബ്ലോക്ക്-2-ന്റെയും വിജയകരമായ വിക്ഷേപണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബഹിരാകാശ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും അഭിനന്ദിച്ചു. ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിച്ചതിൽ വെച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹവും അമേരിക്കൻ ബഹിരാകാശ പേടകവുമാണ് ബ്ലൂബേർഡ് ബ്ലോക്ക്-2. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ അഭിമാനകരമായ നാഴികക്കല്ലാണ് ഇതെന്നും ആത്മനിർഭർ ഭാരതത്തിലേക്കുള്ള പരിശ്രമങ്ങളുടെ പ്രതിഫലനമാണെന്നും ശ്രീ മോദി പറഞ്ഞു.

ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 12,850 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും

October 28th, 12:47 pm

ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും.

‘കർമയോഗി സപ്താഹ്’ - ദേശീയ പഠന വാരത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു

October 19th, 06:57 pm

കർമയോഗി സപ്താഹ്' - ദേശീയ പഠന വാരത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ തുടക്കം കുറിച്ചു.

എസ്എസ്എൽവി-ഡി3യുടെ വിജയകരമായ വിക്ഷേപണത്തിന് ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

August 16th, 01:48 pm

പുതിയ ഉപഗ്രഹവി​ക്ഷേപണ പേടകം (എസ്എസ്എൽവി)-ഡി3 വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.