കോമൺ‌വെൽത്ത് രാജ്യങ്ങളിലെ ലോക്‌സഭാ സ്പീക്കർമാരുടെയും അധ്യക്ഷന്മാരുടെയും 28-ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

January 15th, 11:00 am

ബഹുമാനപ്പെട്ട ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ജി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവംശ് ജി, ഇന്റർ-പാർലമെന്ററി യൂണിയൻ പ്രസിഡന്റ് ശ്രീമതി ടുലിയ ആക്‌സൺ, കോമൺ‌വെൽത്ത് പാർലമെന്ററി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ക്രിസ്റ്റഫർ കലില, കോമൺ‌വെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള സ്പീക്കർമാരെ, പ്രിസൈഡിംഗ് ഓഫീസർമാരെ , മറ്റ് പ്രതിനിധികളേ, മഹതികളേ, മാന്യരേ!

സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ വെച്ച് നടക്കുന്ന കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

January 15th, 10:32 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസ് കോംപ്ലക്സിലെ സംവിധാൻ സദന്റെ സെൻട്രൽ ഹാളിൽ വെച്ച് കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം (CSPOC) ഉദ്ഘാടനം ചെയ്തു. ഒരു പാർലമെന്ററി ജനാധിപത്യത്തിൽ സ്പീക്കറുടെ പങ്ക് സവിശേഷമാണെന്ന് ചടങ്ങിൽ സംസാരിക്കവെ ശ്രീ മോദി അഭിപ്രായപ്പെട്ടു. സ്പീക്കർക്ക് അധികം സംസാരിക്കാൻ അവസരം ലഭിക്കാറില്ലെന്നും എന്നാൽ മറ്റുള്ളവരെ ശ്രദ്ധിക്കുകയും എല്ലാവർക്കും സ്വയം പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ബഹളം വെക്കുന്നവരും അമിത ആവേശമുള്ളവരുമായ അംഗങ്ങളെപ്പോലും പുഞ്ചിരിയോടെ കൈകാര്യം ചെയ്യുന്ന സ്പീക്കർമാരുടെ ഏറ്റവും പൊതുവായ സ്വഭാവം ക്ഷമയാണെന്ന് അദ്ദേഹം അടിവരയിട്ടു.

ഡൽഹിയിൽ വീർ ബാൽ ദിവസ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

December 26th, 01:30 pm

കേന്ദ്ര മന്ത്രിസഭയിലെ ബഹുമാന്യരായ സഹപ്രവർത്തകർ - അന്നപൂർണ്ണ ദേവി, സാവിത്രി താക്കൂർ, രവ്നീത് സിംഗ്, ഡൽഹി സർക്കാരിന്റെ ബഹുമാന്യ മന്ത്രി ഹർഷ് മൽഹോത്ര, മറ്റ് വിശിഷ്ട വ്യക്തികൾ, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള അതിഥികളെ , എന്റെ പ്രിയപ്പെട്ട കുട്ടികളെ !

PM Modi addresses Veer Baal Diwas programme in New Delhi

December 26th, 01:00 pm

While addressing the national programme marking ‘Veer Baal Diwas’ in New Delhi, PM Modi stated that the Sahibzades broke the boundaries of age and stage and stood like a rock against the cruel Mughal empire. The PM highlighted that the courage and ideals of Mata Gujri, Shri Guru Gobind Singh Ji, and the four Sahibzades continue to give strength to every Indian. He added that India will demonstrate complete liberation from the colonial mindset by 2035.

ന്യൂഡൽഹിയിൽ നടന്ന 2025 ലെ അന്താരാഷ്ട്ര ആര്യ മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

October 31st, 07:00 pm

ഗുജറാത്ത്, മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത് ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, ജ്ഞാൻ ജ്യോതി മഹോത്സവ് സംഘാടക സമിതി ചെയർമാൻ സുരേന്ദ്ര കുമാർ ആര്യ ജി, ഡിഎവി കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പൂനം സൂരി ജി, മുതിർന്ന ആര്യ സന്യാസി സ്വാമി ദേവവ്രത് സരസ്വതി ജി, വിവിധ ആര്യ പ്രതിനിധി സഭകളുടെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും, രാജ്യമെമ്പാടും ലോകമെമ്പാടും നിന്നുമുള്ള ആര്യസമാജത്തിലെ എല്ലാ സമർപ്പിത അംഗങ്ങളും, മഹതികളേ, മാന്യരേ!

കെവാദിയയിലെ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

October 31st, 09:00 am

സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിന്റെ ചരിത്രപരമായ സന്ദർഭം, ഏക്താനഗറിലെ ഈ ദിവ്യ പ്രഭാതം, ഈ വിശാലമായ കാഴ്ച, സർദാർ സാഹിബിന്റെ കാൽക്കൽ നമ്മുടെ സാന്നിധ്യം, ഇന്ന് നാമെല്ലാവരും ഒരു മഹത്തായ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു. രാജ്യമെമ്പാടും നടക്കുന്ന ഏകതാ ഓട്ടം, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശം, പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം നമ്മൾ നേരിട്ട് അനുഭവിക്കുന്നു. ഇന്നലെ വൈകുന്നേരം നടന്ന അത്ഭുതകരമായ അവതരണം ഉൾപ്പെടെ അടുത്തിടെ ഇവിടെ നടന്ന പരിപാടികൾക്ക് ഭൂതകാല പാരമ്പര്യവും വർത്തമാനകാലത്തിന്റെ കഠിനാധ്വാനവും ധൈര്യവും ഭാവിയിലെ നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയും ഉണ്ടായിരുന്നു. സർദാർ സാഹിബിന്റെ 150-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി, ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. സർദാർ സാഹിബിന്റെ ജന്മവാർഷികത്തിലും രാഷ്ട്രീയ ഏകതാ ദിവസിലും (ദേശീയ ഐക്യ ദിനം) 140 കോടി ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ​ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു

October 31st, 08:44 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ​ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികം ഒരു ചരിത്രമുഹൂർത്തമാണെന്ന് അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു. ഏക്താ നഗറിലെ പ്രഭാതത്തെ ദിവ്യമെന്നും അവിടുത്തെ മനോഹര ദൃശ്യത്തെ അത്ഭുതകരമെന്നും ശ്രീ മോദി വിശേഷിപ്പിച്ചു. ​സർദാർ പട്ടേലിൻ്റെ കാൽച്ചുവട്ടിൽ ഒത്തുകൂടിയ കൂട്ടായ സാന്നിധ്യത്തെ പരാമർശിച്ച അദ്ദേഹം, രാജ്യം വലിയ പ്രാധാന്യമുള്ള ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പറഞ്ഞു. രാജ്യവ്യാപകമായുള്ള റൺ ഫോർ യൂണിറ്റിയെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശകരമായ പങ്കാളിത്തത്തെയും അദ്ദേഹം എടുത്തുകാണിക്കുകയും പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു. നേരത്തെ നടന്ന പരിപാടികളെയും കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമായ അവതരണങ്ങളെയും പരാമർശിച്ച പ്രധാനമന്ത്രി, അവ ഭൂതകാലത്തിൻ്റെ പാരമ്പര്യങ്ങളെയും വർത്തമാനകാലത്തെ പ്രയത്നത്തെയും ധീരതയെയും ഭാവി നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയെയും പ്രതിഫലിപ്പിക്കുന്നതായി നിരീക്ഷിച്ചു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയതായും അദ്ദേഹം അറിയിച്ചു. സർദാർ പട്ടേലിൻ്റെ ജന്മവാർഷികത്തിന്റെയും രാഷ്ട്രീയ ഏകതാ ദിവസിന്റെയും വേളയിൽ രാജ്യത്തെ 140 കോടി പൗരന്മാർക്ക് പ്രധാനമന്ത്രി ഹൃദയംഗമമായ ആശംസകൾ അറിയിച്ചു.

ദേശീയ ഹിന്ദി ദിനത്തിൽ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, എല്ലാ ഇന്ത്യൻ ഭാഷകളെയും സമ്പന്നമാക്കണമെന്ന് ആഹ്വാനം ചെയ്തു

September 14th, 11:00 am

ദേശീയ ഹിന്ദി ദിനമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. ഇന്ത്യയുടെ സ്വത്വത്തിന്റെയും മൂല്യങ്ങളുടെയും ജീവിക്കുന്ന പൈതൃകമായ ഹിന്ദിയുടെ സാംസ്കാരികവും വൈകാരികവുമായ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുപോലെ എല്ലാ ഇന്ത്യൻ ഭാഷകളെയും സമ്പന്നമാക്കുന്നതിനും, ഭാവി തലമുറകൾക്ക് അഭിമാനത്തോടെ കൈമാറുന്നതിനും വേണ്ടി കൂട്ടായി പ്രവർത്തിക്കാനും ശ്രീ മോദി പൗരന്മാരോട് ആഹ്വാനം ചെയ്തു.

ഫിജി പ്രധാനമന്ത്രിയുമായുള്ള സംയുക്ത വർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണ്ണരൂപം

August 25th, 12:30 pm

ആ സമയത്ത്, ഞങ്ങൾ ഇന്ത്യ–പസഫിക് ദ്വീപുകളുടെ സഹകരണത്തിനായുള്ള ഫോറം (FIPIC) ആരംഭിച്ചു. ഈ സംരംഭം ഇന്ത്യ–ഫിജി ബന്ധങ്ങൾ മാത്രമല്ല, മുഴുവൻ പസഫിക് മേഖലയുമായുള്ള നമ്മുടെ ബന്ധവും ശക്തിപ്പെടുത്തി. ഇന്ന്, പ്രധാനമന്ത്രി റബൂകയുടെ സന്ദർശനത്തോടെ, നമ്മുടെ പങ്കാളിത്തത്തിൽ ഒരു പുതിയ അധ്യായം രചിക്കപ്പെടുകയാണ്.

ശ്രീ കുമരി അനന്തന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

April 09th, 02:05 pm

മുതിർന്ന നേതാവ് ശ്രീ കുമരി അനന്തന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ലെക്സ് ഫ്രിഡ്മാനൊപ്പമുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പോഡ്കാസ്റ്റ് ഇപ്പോൾ വിവിധ ഭാഷകളിൽ ലഭ്യം

March 23rd, 12:21 pm

പ്രശസ്ത നിർമിതബുദ്ധി ഗവേഷകനും പോഡ്കാസ്റ്ററുമായ ലെക്സ് ഫ്രിഡ്മാനുമൊത്തുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സമീപകാല ​പോഡ്കാസ്റ്റ് ഇപ്പോൾ വിവിധ ഭാഷകളിൽ കേൾക്കാനാകും. ഇത് ആഗോളതലത്തിൽ വിശാലമായ തോതിൽ പ്രേക്ഷകര‌ിലേക്കെത്താൻ സഹായിക്കുന്നു.

For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast

March 16th, 11:47 pm

PM Modi interacted with Lex Fridman in a podcast about various topics ranging from fasting to his humble beginnings to AI and more. He stressed on the unifying power of sports and said that they connect people on a deeper level and energize the world. He remarked that the management of Indian elections should be studied worldwide.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി

March 16th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Mauritius is not just a partner country; For us, Mauritius is family: PM Modi

March 12th, 06:07 am

PM Modi addressed a gathering of the Indian community and friends of India in Mauritius. In a special gesture, he handed over OCI cards to PM Ramgoolam and Mrs Veena Ramgoolam. The PM conveyed his greetings to the Mauritian people on the occasion of their National Day. The PM called Mauritius a 'Mini India' and said, Mauritius is not just a partner country. For us, Mauritius is family. He appreciated Mauritius’ partnership in the International Solar Alliance and the Global Biofuels Alliance.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു

March 11th, 07:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിയാനൺ കൺവെൻഷൻ സെന്ററിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലത്തോടൊപ്പം മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെയും ഇന്ത്യയിലെ സുഹൃത്തുക്കളെയും അഭിസംബോധന ചെയ്തു. വിദ്യാർഥികൾ, പ്രൊഫഷണലുകൾ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, വ്യവസായപ്രമുഖർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളിൽനിന്ന് ആവേശകരമായ പങ്കാളിത്തമാണ് ഈ പരിപാടിയിൽ ദൃശ്യമായത്. മൗറീഷ്യസ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റു വിശിഷ്ടവ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Our language is the carrier of our culture: PM Modi at Akhil Bharatiya Marathi Sahitya Sammelan

February 21st, 05:00 pm

PM Modi inaugurated the 98th Akhil Bharatiya Marathi Sahitya Sammelan in New Delhi. Shri Modi highlighted that the Sammelan was taking place at a significant time when the nation was witnessing the 350th anniversary of Chhatrapati Shivaji Maharaj's coronation, the 300th birth anniversary of Punyashlok Ahilyabai Holkar, and the 75th anniversary of our Constitution, created through the efforts of Babasaheb Ambedkar.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 98-ാമത് അഖില ഭാരതീയ മറാഠി സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്തു

February 21st, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 98-ാം അഖില ഭാരതീയ മറാഠി സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത്, ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന മറാഠി ഭാഷയുടെ മഹത്തായ പരിപാടിയിലേക്ക് എല്ലാ മറാഠികളെയും അദ്ദേഹം സ്വാഗതം ചെയ്തു. അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനം ഭാഷയിലോ പ്രദേശത്തിലോ മാത്രമായി ഒതുങ്ങിനിൽക്കുന്നതല്ലെന്നും മഹാരാഷ്ട്രയുടെയും രാജ്യത്തിന്റെയും സാംസ്കാരിക പൈതൃകവും സ്വാതന്ത്ര്യസമരത്തിന്റെ സത്തയും സമ്മേളനത്തിൽ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഡോ. പിയറി-സിൽവെയ്ൻ ഫിലിയോസാറ്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

December 31st, 02:38 pm

ഡോ. പിയറി-സിൽവെയ്ൻ ഫിലിയോസാറ്റിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. സംസ്കൃതപഠനത്തെ, പ്രത്യേകിച്ച് സാഹിത്യ-വ്യാകരണ മേഖലകളിൽ, ജനകീയമാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ മാതൃകാപരമായ ശ്രമങ്ങളു​ടെ പേരിൽ അദ്ദേഹം സ്മരിക്കപ്പെടുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഭരണഘടന നമ്മുടെ വഴികാട്ടിയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

December 29th, 11:30 am

മൻ കി ബാത്തിൻ്റെ ഈ എപ്പിസോഡിൽ, ഭരണഘടനയുടെ 75-ാം വാർഷികവും പ്രയാഗ്‌രാജിലെ മഹാകുംഭ മേളയുടെ ഒരുക്കങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ബസ്തർ ഒളിമ്പിക്‌സിൻ്റെ വിജയത്തെ അദ്ദേഹം അഭിനന്ദിക്കുകയും, ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള മലേറിയ നിർമാർജനം, കാൻസർ ചികിത്സ എന്നിവയിലെ പുരോഗതി പോലുള്ള ആരോഗ്യപരമായ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. കൂടാതെ, ഒഡീഷയിലെ കലഹണ്ടിയിലെ കാർഷിക പരിവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.

We are working fast in every sector for the development of Odisha: PM Modi at Odisha Parba 2024

November 24th, 08:48 pm

PM Modi addressed Odisha Parba 2024, celebrating Odisha's rich cultural heritage. He paid tribute to Swabhaba Kabi Gangadhar Meher on his centenary, along with saints like Dasia Bauri, Salabega, and Jagannath Das. Highlighting Odisha's role in preserving India's cultural persity, he shared the inspiring tale of Lord Jagannath leading a battle and emphasized faith, unity, and pine guidance in every endeavor.