ET Now ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 13th, 08:30 pm
ഈ ഗ്ലോബൽ ബിസിനസ് സമ്മിറ്റിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു; ഏവർക്കും എന്റെ ആശംസകൾ നേരുന്നു. “തടസങ്ങളുടെ ഒരു ദശകം, മാറ്റങ്ങളുടെ ഒരു നൂറ്റാണ്ട്” (A Decade of Disruption, A Century of Change) എന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് നമ്മൾ ഇവിടെ ഒത്തുചേർന്നിരിക്കുന്നത്. വിനീത് ജിയുടെ പ്രസംഗം കേട്ടപ്പോൾ എന്റെ ജോലി കൂടുതൽ എളുപ്പമായെന്ന് എനിക്ക് തോന്നുന്നു. എങ്കിലും ചെറിയൊരു അഭ്യർത്ഥനയുണ്ട് - നിങ്ങൾക്ക് ഇത്രയധികം കാര്യങ്ങൾ അറിയാവുന്നതുകൊണ്ട്, അത് ചിലപ്പോഴൊക്കെ ഇക്കണോമിക് ടൈംസിലും (ET) പ്രതിഫലിക്കേണ്ടതുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ET Now ആഗോള വ്യവസായ ഉച്ചകോടി 2026’നെ അഭിസംബോധന ചെയ്തു
February 13th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ നടന്ന ‘ET Now ആഗോള വ്യവസായ ഉച്ചകോടി 2026’-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാവരെയും അഭിവാദ്യം ചെയ്യുകയും ‘തടസ്സങ്ങളുടെ ദശകം; മാറ്റങ്ങളുടെ നൂറ്റാണ്ട്’ എന്ന പ്രമേയത്തെക്കുറിച്ചു പരാമർശിക്കുകയും ചെയ്തു. 21-ാം നൂറ്റാണ്ടിലെ കഴിഞ്ഞ പത്തുവർഷങ്ങൾ ആഗോള മഹാമാരി, വിവിധ മേഖലകളിലെ സംഘർഷങ്ങളും യുദ്ധങ്ങളും, ആഗോള സന്തുലിതാവസ്ഥയെ തകിടം മറിച്ച വിതരണശൃംഖലയിലെ തടസ്സങ്ങൾ എന്നിവയുൾപ്പെടെ അഭൂതപൂർവമായ പ്രതിസന്ധികൾക്കു സാക്ഷ്യം വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികളാണ് ഒരു രാജ്യത്തിന്റെ യഥാർഥ കരുത്തു വെളിപ്പെടുത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇത്രയേറെ തടസ്സങ്ങൾക്കിടയിലും ഇന്ത്യയുടെ ഈ ദശകം ശ്രദ്ധേയമായ വികസനം, മികച്ച സേവനവിതരണം, ജനാധിപത്യത്തിന്റെ ശാക്തീകരണം എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ടതിൽ അഭിമാനം പ്രകടിപ്പിച്ചു. കഴിഞ്ഞ ദശകം ആരംഭിക്കുമ്പോൾ ഇന്ത്യ ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നുവെന്നും, അക്കാലത്തെ പ്രതിസന്ധികൾക്കിടയിൽ രാജ്യം തകരുമെന്ന ആശങ്ക നിലനിന്നിരുന്നുവെന്നും ശ്രീ മോദി അനുസ്മരിച്ചു. എന്നാൽ ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് അതിവേഗം മുന്നേറുകയാണ്. മാറ്റത്തിന്റെ ഈ നൂറ്റാണ്ടിന്റെ പ്രധാന അടിത്തറ ഇന്ത്യയായിരിക്കുമെന്ന് അടിവരയിട്ടു പറഞ്ഞ അദ്ദേഹം, നിലവിൽ ആഗോള വളർച്ചയിൽ 16 ശതമാനത്തിലധികം ഇന്ത്യയുടെ സംഭാവനയാണെന്നും ഇതു വർഷംതോറും വർധിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ ആഗോള വളർച്ചയെ നയിക്കുമെന്നും ലോകസമ്പദ്‌വ്യവസ്ഥയുടെ പുതിയ ചാലകശക്തിയായി ഉയർന്നുവരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.റോസ്ഗർ മേളയുടെ ഭാഗമായി നിയമന കത്തുകൾ വിതരണം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 24th, 11:30 am
2026 ന്റെ ആരംഭം നിങ്ങളുടെ ജീവിതത്തിൽ പുതിയ സന്തോഷങ്ങളുടെ തുടക്കം കുറിക്കുകയാണ്. ഇതോടൊപ്പം, വസന്തപഞ്ചമി ഇന്നലെ കടന്നുപോയപ്പോൾ, നിങ്ങളുടെ ജീവിതത്തിലും ഒരു പുതിയ വസന്തം ആരംഭിക്കുകയാണ്. ഭരണഘടനയോടുള്ള നിങ്ങളുടെ കടമകളുമായി ഈ സമയം നിങ്ങളെ ബന്ധിപ്പിക്കുന്നു. യാദൃശ്ചികമായി, രാജ്യത്ത് ഇപ്പോൾ റിപ്പബ്ലിക്കിന്റെ മഹത്തായ ഉത്സവം നടക്കുന്നു. ഇന്നലെ, ജനുവരി 23 ന്, നേതാജി സുഭാഷിന്റെ ജന്മദിനത്തിൽ നാം പരാക്രം ദിവസ് ആഘോഷിച്ചു, ഇപ്പോൾ നാളെ, ജനുവരി 25 ന്, ദേശീയ വോട്ടർ ദിനമാണ്, തുടർന്ന് ജനുവരി 26 ന് റിപ്പബ്ലിക് ദിനമാണ്. ഇന്ന് ഒരു പ്രത്യേക ദിനവുമാണ്. നമ്മുടെ ഭരണഘടന 'ജന ഗണ മന' ദേശീയ ഗാനമായും 'വന്ദേമാതരം' ദേശീയ ഗീതമായും അംഗീകരിച്ചത് ഈ ദിവസമാണ്. ഈ സുപ്രധാന ദിനത്തിൽ, അറുപത്തിയൊന്നായിരത്തിലധികം ചെറുപ്പക്കാർ ജീവിതത്തിൽ പുതിയൊരു തുടക്കം കുറിക്കുന്നു.18-ാമത് റോസ്ഗർ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂര ദൃശ്യ സംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു
January 24th, 11:00 am
18-ാമത് റോസ്ഗർ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. 2026 എന്ന വർഷം ജനങ്ങളുടെ ജീവിതത്തിലേക്ക് പുതിയ സന്തോഷങ്ങളുമായാണ് ആരംഭിച്ചിരിക്കുന്നതെന്നും, അതേസമയം തന്നെ പൗരന്മാരെ അവരുടെ ഭരണഘടനാപരമായ കടമകളുമായി അത് ബന്ധിപ്പിക്കുന്നുവെന്നും ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്കിന്റെ മഹത്തായ ആഘോഷങ്ങളുമായി ബന്ധപ്പെട്ട കാലമാണിതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ജനുവരി 23-ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം പരാക്രമ ദിവസ് ആഘോഷിച്ചതും, നാളെ ജനുവരി 25 ദേശീയ സമ്മതിദായക ദിനവും പിന്നാലെ റിപ്പബ്ലിക് ദിനവും വരികയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു; ഇതേ ദിവസമാണ് ഭരണഘടന 'ജനഗണമന'യെ ദേശീയ ഗാനമായും 'വന്ദേമാതരം' ദേശീയ ഗീതമായും അംഗീകരിച്ചത്. ഈ സുപ്രധാന ദിനത്തിൽ അറുപത്തിയൊന്നായിരത്തിലധികം യുവാക്കൾ ഗവണ്മെന്റ് സർവീസുകളിലേക്കുള്ള നിയമന ഉത്തരവുകൾ സ്വീകരിച്ച് തങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു .കച്ച്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
January 11th, 02:45 pm
2026 ആരംഭിച്ച ശേഷമുള്ള എന്റെ ആദ്യ ഗുജറാത്ത് സന്ദർശനമാണിത്. ഈ വർഷത്തെ എന്റെ യാത്ര സോമനാഥ് ദാദയുടെ കാൽക്കൽ ശിരസ്സ് നമിച്ചു കൊണ്ടാണ് ആരംഭിച്ചത് എന്നതിനാൽ ഇത് വളരെ ശുഭകരമാണ്. ഇപ്പോൾ, ഞാൻ ഇവിടെ രാജ്കോട്ടിൽ, ഈ മഹത്തായ പരിപാടിയിൽ പങ്കെടുക്കുന്നു. വികസനവും പൈതൃകവും - ഈ മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയിലേക്ക് രാജ്യമെമ്പാടും നിന്ന് ലോകമെമ്പാടും നിന്ന് എത്തിയ നിങ്ങളെയെല്ലാം ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കച്ഛ്- സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം രാജ്‌കോട്ടില്‍ ഉദ്ഘാടനം ചെയ്തു
January 11th, 02:30 pm
ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്ന് നടന്ന കച്ഛ്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2026 ആരംഭിച്ചശേഷം ഗുജറാത്തിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമാണിതെന്ന് ചടങ്ങില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു. രാവിലെ സോമനാഥ ഭഗവാന്റെ ദിവ്യദര്‍ശനം ലഭിച്ചതായും ഇപ്പോള്‍ രാജ്‌കോട്ടിലെ മഹത്തായ പരിപാടിയില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'വികാസ് ഭി, വിരാസത് ഭി' എന്ന മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളവും ലോകമെമ്പാടും നിന്ന് എത്തിയ എല്ലാ സഹപ്രവര്‍ത്തകരെയും പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ പ്രസംഗം
November 26th, 10:10 am
പാർലമെന്റിൽ എത്തേണ്ടതിനാൽ എനിക്ക് സമയ പരിമിതിയുണ്ട്; ബഹുമാനപ്പെട്ട രാഷ്ട്രപതിയുമായി ഒരു പരിപാടിയുണ്ട്. അതിനാൽ, ദീർഘനേരം സംസാരിക്കാതെ, ഞാൻ കുറച്ച് കാര്യങ്ങൾ വേഗത്തിൽ പങ്കുവെക്കുകയും എന്റെ പരാമർശങ്ങൾ അവസാനിപ്പിക്കുകയും ചെയ്യും. ഇന്ന് മുതൽ, ഭാരതത്തിന്റെ വ്യോമയാന മേഖല ഒരു പുതിയ പറക്കൽ നടത്തുകയാണ്. സഫ്രാന്റെ ഈ പുതിയ കേന്ദ്രം ഭാരതത്തിനെ ഒരു ആഗോള എംആർഒ ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും. ഹൈടെക് എയ്‌റോസ്‌പേസ് ലോകത്ത് യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഈ എംആർഒ കേന്ദ്രം സൃഷ്ടിക്കും. നവംബർ 24 ന് ഞാൻ സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും അടുത്തിടെ കണ്ടു, നേരത്തെയും ഞാൻ അവരെ കണ്ടിട്ടുണ്ട്. എല്ലാ ചർച്ചകളിലും, ഭാരതത്തെക്കുറിച്ചുള്ള അവരുടെ വിശ്വാസവും പ്രതീക്ഷയും ഞാൻ കണ്ടിട്ടുണ്ട്. ഭാരതത്തിലുള്ള സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന്, ഈ സൗകര്യത്തിന് ടീം സഫ്രാനെ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു
November 26th, 10:00 am
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ GMR എയ്‌റോസ്‌പേസ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് - SEZ-ൽ സ്ഥിതി ചെയ്യുന്ന സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വ്യോമയാന മേഖല ഇന്ന് മുതൽ പുതിയൊരു പാതയിലേക്ക് നീങ്ങുകയാണ്. സഫ്രാന്റെ പുതിയ കേന്ദ്രം ഇന്ത്യയെ ഒരു ആഗോള മെയിൻ്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും എന്ന് ചടങ്ങിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ MRO കേന്ദ്രം യുവാക്കൾക്ക് ഹൈടെക് എയ്‌റോസ്‌പേസ് മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. നവംബർ 24 ന് സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും താൻ കണ്ടിരുന്നുവെന്നും അവരുമായുള്ള മുമ്പത്തെ എല്ലാ ചർച്ചകളിലും ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ആത്മവിശ്വാസവും പ്രതീക്ഷയും താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ പുതിയ കേന്ദ്രത്തിന് ടീം സഫ്രാനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ ആശംസകൾ നേർന്നു.