ന്യൂഡൽഹിയിൽ ഗ്യാൻ ഭാരതത്തെക്കുറിച്ചുള്ള (ജ്ഞാനഭാരതം) അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
September 12th, 04:54 pm
ഇന്ന് വിജ്ഞാന്‍ ഭവൻ ഇന്ത്യയുടെ സുവർണ്ണ ഭൂതകാലത്തിന്റെ നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ജ്ഞാനഭാരതം മിഷൻ പ്രഖ്യാപിച്ചു. ഇന്ന് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഞങ്ങൾ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പോർട്ടലും അടുത്തിടെ ആരംഭിച്ചു. ഇത് ഒരു ഗവൺമെന്റ് അല്ലെങ്കിൽ അക്കാദമിക് പരിപാടിയല്ല; ജ്ഞാനഭാരതം മിഷൻ ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ബോധത്തിന്റെയും വിളംബരമായി മാറാൻ പോകുന്നു. ആയിരക്കണക്കിന് തലമുറകളുടെ ചിന്തകളും ധ്യാനവും, ഇന്ത്യയിലെ മഹാന്മാരായ ഋഷിമാരുടെയും പണ്ഡിതരുടെയും ജ്ഞാനവും ഗവേഷണവും, നമ്മുടെ അറിവ് പാരമ്പര്യങ്ങളും, നമ്മുടെ ശാസ്ത്ര പൈതൃകവും,തുടങ്ങിയവ ജ്ഞാനഭാരതം മിഷനിലൂടെ ഡിജിറ്റൈസ് ചെയ്യാൻ പോകുന്നു. ഈ ദൗത്യത്തിന് എല്ലാ നാട്ടുകാരെയും ഞാൻ അഭിനന്ദിക്കുന്നു. ജ്ഞാൻ ഭാരതത്തിന്റെ മുഴുവൻ ടീമിനും സാംസ്കാരിക മന്ത്രാലയത്തിനും ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു
September 12th, 04:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത്, ഇന്ത്യയുടെ സുവർണ ഭൂതകാലത്തിന്റെ പുനരുജ്ജീവനത്തിന് ഇന്നു വിജ്ഞാൻ ഭവൻ സാക്ഷ്യം വഹിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുമുമ്പു മാത്രമാണു താൻ ജ്ഞാനഭാരതം ദൗത്യം പ്രഖ്യാപിച്ചതെന്നും ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ ജ്ഞാനഭാരതം അന്താരാഷ്ട്രസമ്മേളനം സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ദൗത്യവുമായി ബന്ധപ്പെട്ട പോർട്ടൽ ആരംഭിച്ചതായും ശ്രീ മോദി അറിയിച്ചു. ഇതു ഗവൺമെന്റ് പരിപാടിയോ അക്കാദമിക പരിപാടിയോ അല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, ജ്ഞാനഭാരതം ദൗത്യം ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ഉണർവിന്റെയും വിളംബരമായി മാറുമെന്നു വ്യക്തമാക്കി. ആയിരക്കണക്കിനു തലമുറകളുടെ ദാർശനിക പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മഹദ്‌ഋഷിമാരുടെയും ആചാര്യരുടെയും പണ്ഡിതരുടെയും ജ്ഞാനത്തെയും ഗവേഷണത്തെയും ശ്രദ്ധയിൽപ്പെടുത്തിയ അദ്ദേഹം, ഇന്ത്യയുടെ അറിവ്, പാരമ്പര്യങ്ങൾ, ശാസ്ത്രീയ പൈതൃകം എന്നിവയ്ക്ക് അടിവരയിട്ടു. ജ്ഞാനഭാരതം ദൗത്യത്തിലൂടെ ഈ പൈതൃകങ്ങൾ ഡിജിറ്റൽ രൂപത്തിലാകുകയാണെന്നു പറഞ്ഞു. ഈ ദൗത്യത്തിന്റെ പേരിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. ജ്ഞാനഭാരതസംഘത്തിനാകെയും സാംസ്കാരിക മന്ത്രാലയത്തിനും അദ്ദേഹം ആശംസകൾ നേർന്നു.India is driving global growth today: PM Modi at Republic Plenary Summit
March 06th, 08:05 pm
PM Modi addressed the Republic Plenary Summit in Delhi. Shri Modi highlighted that the world is now recognising this century as India's century and the country's achievements and successes have sparked new hope globally. He stated that India, once perceived as a nation that would sink itself and others, is now driving global growth.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘റിപ്പബ്ലിക് പ്ലീനറി ഉച്ചകോടി 2025’-നെ അഭിസംബോധന ചെയ്തു
March 06th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘റിപ്പബ്ലിക് പ്ലീനറി ഉച്ചകോടി 2025’-ൽ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, താഴേത്തട്ടിലുള്ള യുവാക്കളെ ഉൾപ്പെടുത്തുന്നതിനും ശ്രദ്ധേയമായ ഹാക്കത്തോൺ മത്സരം സംഘടിപ്പിക്കുന്നതിനുമുള്ള റിപ്പബ്ലിക് ടിവിയുടെ നൂതന സമീപനത്തെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തെ യുവാക്കൾ ദേശീയ സംവാദത്തിൽ ഏർപ്പെടുമ്പോൾ, അത് ആശയങ്ങൾക്ക് പുതുമ കൊണ്ടുവരുമെന്നും പരിസ്ഥിതിയെ ആകെ അവരുടെ ഊർജത്താൽ നിറയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉച്ചകോടിയിൽ ഈ ഊർജം അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തടസ്സങ്ങളെയും മറികടക്കാനും അതിരുകൾക്കതീതമായി സഞ്ചരിക്കാനും യുവാക്കളുടെ പങ്കാളിത്തം സഹായിക്കുമെന്നും, എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാനും എല്ലാ ലക്ഷ്യസ്ഥാനത്തും എത്തിച്ചേരാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഉച്ചകോടിക്കായി പുതിയ ആശയം രൂപപ്പെടുത്തിയ റിപ്പബ്ലിക് ടിവിയെ അദ്ദേഹം അഭിനന്ദിക്കുകയും വിജയത്തിന് ആശംസകൾ നേരുകയും ചെയ്തു. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരു ലക്ഷം യുവാക്കളെ ഇന്ത്യയുടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരിക എന്ന ആശയം ശ്രീ മോദി ആവർത്തിച്ചു.Politics is about winning people's hearts, says PM Modi in podcast with Nikhil Kamath
January 10th, 02:15 pm
Prime Minister Narendra Modi engages in a deep and insightful conversation with entrepreneur and investor Nikhil Kamath. In this discussion, they explore India's remarkable growth journey, PM Modi's personal life story, the challenges he has faced, his successes and the crucial role of youth in shaping the future of politics.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ആദ്യ പോഡ്‌കാസ്റ്റിൽ സംരംഭകൻ നിഖിൽ കാമത്തുമായി ആശയവിനിമയം നടത്തി
January 10th, 02:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ആദ്യ പോഡ്‌കാസ്റ്റിൽ സംരംഭകനും നിക്ഷേപകനുമായ നിഖിൽ കാമത്തുമായി ഇന്ന് വിവിധ വിഷയങ്ങളിൽ സംവദിച്ചു. ബാല്യകാലത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വടക്കൻ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്നഗർ എന്ന ചെറുപട്ടണത്തിലെ തന്റെ വേരുകൾ ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്യകാല ജീവിതാനുഭവങ്ങൾ പങ്കുവച്ചു. ഗെയ്ക്‌വാഡ് രാജ്യത്തെ പട്ടണമായ വഡ്നഗർ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയ്ക്കും കുളം, പോസ്റ്റ് ഓഫീസ്, ലൈബ്രറി തുടങ്ങിയ അവശ്യ സൗകര്യങ്ങൾക്കും പേരുകേട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗെയ്ക്‌വാഡ് സ്റ്റേറ്റ് പ്രൈമറി സ്കൂളിലെയും ഭഗവതാചാര്യ നാരായണാചാര്യ ഹൈസ്കൂളിലെയും സ്കൂൾ ദിനങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു. വഡ്നഗറിൽ ഗണ്യമായ സമയം ചെലവഴിച്ച ചൈനീസ് തത്ത്വചിന്തകൻ ഷ്വാൻസാങ്ങിനെക്കുറിച്ചുള്ള സിനിമയെക്കുറിച്ച് ഒരിക്കൽ ചൈനീസ് എംബസിക്ക് എഴുതിയതിനെക്കുറിച്ചുള്ള രസകരമായ കഥ അദ്ദേഹം പങ്കുവച്ചു. 2014-ൽ ഇന്ത്യൻ പ്രധാനമന്ത്രിയായപ്പോൾ ഉണ്ടായ അനുഭവവും അദ്ദേഹം പങ്കിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഗുജറാത്തും വഡ്നഗറും സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ഷ്വാൻസാങ്ങും അവരുടെ രണ്ടുപേരുടെയും ജന്മനാടുകളും തമ്മിലുള്ള ചരിത്രപരമായ ബന്ധം അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുവായ പൈതൃകത്തെയും ശക്തമായ ബന്ധങ്ങളെയും എടുത്തുകാണിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കുവൈറ്റ് ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള (ഡിസംബര്‍ 21-22, 2024) സംയുക്ത പ്രസ്താവന
December 22nd, 07:46 pm
കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരം, ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബര്‍ 21-22 തീയതികളില്‍ കുവൈറ്റില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കുവൈത്ത് സന്ദര്‍ശനമായിരുന്നു ഇത്. 2024 ഡിസംബര്‍ 21 ന് കുവൈറ്റില്‍ നടന്ന 26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.പ്രധാനമന്ത്രി കുവൈറ്റ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
December 22nd, 06:38 pm
രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികം, സാംസ്‌കാരികം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗരേഖ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കുടുതല്‍ ശക്തമാക്കുന്നതിന് അവര്‍ ഊന്നല്‍ നല്‍കി. മറ്റുള്ളവയ്‌ക്കൊപ്പം ഊര്‍ജ്ജം, പ്രതിരോധം, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മ, ഭക്ഷ്യപാര്‍ക്കുകള്‍ തുടങ്ങിയ മേഖലകളിലെ പുതിയ അവസരങ്ങള്‍ പരിശോധിക്കാന്‍ കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും മറ്റ് പങ്കാളികളുമടങ്ങുന്ന ഒരു പ്രതിനിധി സംഘത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ക്ഷണിച്ചു. പരമ്പരാഗത വൈദ്യശാസ്ത്രം, കാര്‍ഷിക ഗവേഷണം എന്നിവയിലെ സഹകരണവും നേതാക്കള്‍ ചര്‍ച്ച ചെയ്തു. അടുത്തിടെ ഒപ്പുവച്ച ജോയിന്റ് കമ്മീഷന്‍ ഫോര്‍ കോ-ഓപ്പറേഷനെ അവര്‍ സ്വാഗതം ചെയ്തു. ആരോഗ്യം, മനുഷ്യശക്തി, ഹൈഡ്രോകാര്‍ബണ്‍ എന്നിവയില്‍ നിലവിലുള്ള ജെ.ഡബ്ല്യു.ജികള്‍ക്ക് പുറമെ ഈ ജെ.സി.സിക്ക് കീഴില്‍ വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികം, കൃഷി, സുരക്ഷ, സാംസ്‌ക്കാരികം എന്നി മേഖലകളില്‍ പുതിയ സംയുക്ത കര്‍മ്മ സമിതികളും രൂപീകരിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനത്തിന്റെ (ഡിസംബര്‍ 21-22, 2024) പരിണിത ഫലങ്ങളുടെ പട്ടിക
December 22nd, 06:03 pm
ഈ ധാരണാപത്രം പ്രതിരോധ മേഖലയിലെ ഉഭയകക്ഷിസഹകരണം സ്ഥാപനവൽക്കരിക്കും. സഹകരണത്തിന്റെ പ്രധാന മേഖലകളില്‍ പരിശീലനം, ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, സംയുക്ത അഭ്യാസങ്ങള്‍, പ്രതിരോധ വ്യവസായത്തിലെ സഹകരണം, പ്രതിരോധ ഉപകരണങ്ങളുടെ വിതരണം, ഗവേഷണത്തിലും വികസനത്തിലും സഹകരണം തുടങ്ങിയവ ഉള്‍പ്പെടുന്നു.പ്രധാനമന്ത്രി കുവൈറ്റ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
December 22nd, 05:32 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് കുവൈറ്റ് കിരീടാവകാശി ഷേക്ക് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. 2024 സെപ്റ്റംബറിൽ യുഎൻജിഎ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കിരീടാവകാശിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച പ്രധാനമന്ത്രി സ്നേഹപൂർവം അനുസ്മരിച്ചു.പ്രധാനമന്ത്രി കുവൈറ്റ് അമീറുമായി കൂടിക്കാഴ്ച നടത്തി
December 22nd, 05:08 pm
ഇരുരാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ ചരിത്രപരവും സൗഹൃദപരവുമായ ബന്ധം അനുസ്മരിച്ച നേതാക്കൾ, ഉഭയകക്ഷിസഹകരണം കൂടുതൽ വിപുലീകരിക്കാനും ആഴത്തിലാക്കാനുമുള്ള പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. ഈ സാഹചര്യത്തിൽ, ഉഭയകക്ഷി ബന്ധം ‘തന്ത്രപ്രധാന പങ്കാളിത്ത’ത്തിലേക്ക് ഉയർത്താൻ നേതാക്കൾ ധാരണയായി.കുവൈറ്റിന്റെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രിക്കു സമ്മാനിച്ചു
December 22nd, 04:37 pm
കുവൈറ്റിന്റെ പരമോന്നത ദേശീയ ബഹുമതിയായ ഓർഡർ ഓഫ് മുബാറക് അൽ കബീർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സമ്മാനിച്ചു. കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹും ചടങ്ങിൽ പങ്കെടുത്തു.കുവൈറ്റ് അമീറിന്റെ വിശിഷ്ടാതിഥിയായി അറേബ്യൻ ഗൾഫ് കപ്പിൽ പ്രധാനമന്ത്രി പങ്കെടുത്തു
December 21st, 10:24 pm
കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈറ്റിൽ നടന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ ‘വിശിഷ്ടാതിഥിയായി’ പങ്കെടുത്തു. പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങിന് അമീർ, കിരീടാവകാശി, കുവൈറ്റ് പ്രധാനമന്ത്രി എന്നിവർക്കൊപ്പം പ്രധാനമന്ത്രി മോദിയും സാക്ഷ്യം വഹിച്ചു. കുവൈറ്റ് നേതൃത്വവുമായുള്ള പ്രധാനമന്ത്രിയുടെ അനൗപചാരിക ആശയവിനിമയത്തിനും പരിപാടി അവസരമൊരുക്കി.രാമായണവും മഹാഭാരതവും അറബിയിലേക്കു പരിഭാഷപ്പെടുത്തിയ അബ്ദുല്ല അൽ ബറൂണിനെയും അബ്ദുൾ ലത്തീഫ് അൽ നെസെഫിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
December 21st, 07:03 pm
രാമായണവും മഹാഭാരതവും അറബിയിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് അബ്ദുല്ല അൽ ബറൂണിനെയും അബ്ദുൾ ലത്തീഫ് അൽ നെസെഫിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രി കുവൈറ്റിലെ തൊഴിലാളിക്യാമ്പ് സന്ദർശിച്ചു
December 21st, 07:00 pm
കുവൈറ്റ് സന്ദർശനത്തിന്റെ ആദ്യ പരിപാടിയെന്ന നിലയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 1500-ഓളം ഇന്ത്യൻ പൗരന്മാരടങ്ങുന്ന കുവൈറ്റിലെ മിന അബ്ദുല്ല മേഖലയിലെ തൊഴിലാളിക്യാമ്പ് സന്ദർശിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഇന്ത്യൻ തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ക്ഷേമം ആരായുകയും ചെയ്തു.The relationship between India and Kuwait is one of civilizations, seas and commerce: PM Modi
December 21st, 06:34 pm
PM Modi addressed a large gathering of the Indian community in Kuwait. Indian nationals representing a cross-section of the community in Kuwait attended the event. The PM appreciated the hard work, achievement and contribution of the community to the development of Kuwait, which he said was widely recognised by the local government and society.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈത്തിൽ നടന്ന ‘ഹലാ മോദി’ പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
December 21st, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കുവൈറ്റിലെ ഷെയ്ഖ് സാദ് അൽ അബ്ദുല്ല ഇൻഡോർ കായിക സമുച്ചയത്തിൽ നടന്ന ‘ഹലാ മോദി’ പ്രത്യേക പരിപാടിയിൽ കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ പരിച്ഛേദത്തെ പ്രതിനിധാനം ചെയ്ത് ഇന്ത്യൻ പൗരന്മാർ പരിപാടിയിൽ പങ്കെടുത്തു.കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ നൽകിയ ഹൃദ്യമായ സ്വീകരണത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
December 21st, 06:16 pm
കുവൈറ്റിലെ ഊർജസ്വലരായ ഇന്ത്യൻ പ്രവാസിസമൂഹത്തിൽനിന്നു ലഭിച്ച ഹൃദ്യമായ സ്വീകരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. അവരുടെ ഊർജവും സ്നേഹവും ഇന്ത്യയുമായുള്ള അചഞ്ചലമായ ബന്ധവും ശരിക്കും പ്രചോദനമേകുന്നതാണെന്നു പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി മോദി കുവൈത്തിൽ എത്തി ചേർന്നു
December 21st, 03:39 pm
പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റ് ഊഷ്മള സ്വീകരണം നൽകി. 43 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം. സന്ദർശന വേളയിൽ അമീറുമായും കിരീടാവകാശിയുമായും കുവൈറ്റ് പ്രധാനമന്ത്രിയുമായും മോദി ചർച്ച നടത്തും. ഇന്ത്യൻ സമൂഹവുമായും അദ്ദേഹം സംവദിക്കുകയും അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യുംകുവൈറ്റ് സന്ദര്‍ശനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
December 21st, 09:21 am
“കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരം ഞാന്‍ ഇന്നു കുവൈറ്റിലേക്കു രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പുറപ്പെടുകയാണ്.