പട്‌ന പക്ഷിസങ്കേതത്തെയും ഛാരി-ധണ്ഡിനെയും പുതിയ റാംസർ സൈറ്റുകളായി പ്രഖ്യാപിച്ചതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

January 31st, 10:52 am

ഉത്തർപ്രദേശിലെ ഏത്തയിലുള്ള പാട്‌ന പക്ഷിസങ്കേതത്തെയും ഗുജറാത്തിലെ കച്ചിലുള്ള ഛാരി-ധണ്ഡിനെയും റാംസർ സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. തദ്ദേശവാസികളെയും തണ്ണീർത്തട സംരക്ഷണത്തിൽ താല്പര്യമുള്ള ഏവരേയും അഭിനന്ദിച്ച പ്രധാനമന്ത്രി, ജൈവവൈവിധ്യം നിലനിർത്തുന്നതിനും സുപ്രധാന ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധതയെ ഈ അംഗീകാരങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കച്ച്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

January 11th, 02:45 pm

2026 ആരംഭിച്ച ശേഷമുള്ള എന്റെ ആദ്യ ഗുജറാത്ത് സന്ദർശനമാണിത്. ഈ വർഷത്തെ എന്റെ യാത്ര സോമനാഥ് ദാദയുടെ കാൽക്കൽ ശിരസ്സ് നമിച്ചു കൊണ്ടാണ് ആരംഭിച്ചത് എന്നതിനാൽ ഇത് വളരെ ശുഭകരമാണ്. ഇപ്പോൾ, ഞാൻ ഇവിടെ രാജ്കോട്ടിൽ, ഈ മഹത്തായ പരിപാടിയിൽ പങ്കെടുക്കുന്നു. വികസനവും പൈതൃകവും - ഈ മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയിലേക്ക് രാജ്യമെമ്പാടും നിന്ന് ലോകമെമ്പാടും നിന്ന് എത്തിയ നിങ്ങളെയെല്ലാം ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കച്ഛ്- സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം രാജ്‌കോട്ടില്‍ ഉദ്ഘാടനം ചെയ്തു

January 11th, 02:30 pm

ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്ന് നടന്ന കച്ഛ്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2026 ആരംഭിച്ചശേഷം ഗുജറാത്തിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമാണിതെന്ന് ചടങ്ങില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു. രാവിലെ സോമനാഥ ഭഗവാന്റെ ദിവ്യദര്‍ശനം ലഭിച്ചതായും ഇപ്പോള്‍ രാജ്‌കോട്ടിലെ മഹത്തായ പരിപാടിയില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'വികാസ് ഭി, വിരാസത് ഭി' എന്ന മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളവും ലോകമെമ്പാടും നിന്ന് എത്തിയ എല്ലാ സഹപ്രവര്‍ത്തകരെയും പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.

ജനുവരി 11 ന് പ്രധാനമന്ത്രി രാജ്കോട്ട് സന്ദർശിക്കും

January 09th, 12:07 pm

2026 ജനുവരി 11 ന് പ്രധാനമന്ത്രി രാജ്കോട്ട് സന്ദർശിക്കുകയും കച്ച്, സൗരാഷ്ട്ര മേഖലകൾക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും. ഉച്ചയ്ക്ക് 1.30 ന്, സമ്മേളനത്തിൽ അദ്ദേഹം വ്യാപാര പ്രദർശനം ഉദ്ഘാടനം ചെയ്യും. തുടർന്ന്, ഉച്ചയ്ക്ക് 2 മണിക്ക്, രാജ്കോട്ടിലെ മാർവാഡി സർവകലാശാലയിൽ പ്രധാനമന്ത്രി കച്ച്, സൗരാഷ്ട്ര മേഖലകൾക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും. ചടങ്ങിൽ, പ്രധാനമന്ത്രി 14 ഗ്രീൻഫീൽഡ് സ്മാർട്ട് ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (ജിഐഡിസി) എസ്റ്റേറ്റുകളുടെ വികസനം പ്രഖ്യാപിക്കുകയും രാജ്കോട്ടിൽ ജിഐഡിസിയുടെ മെഡിക്കൽ ഉപകരണ പാർക്ക് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

ജനുവരി 10 മുതൽ 12 വരെ പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കും

January 09th, 12:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജനുവരി 10 മുതൽ 12 വരെ ഗുജറാത്ത് സന്ദർശിക്കും. ജനുവരി 10 ന് വൈകുന്നേരം പ്രധാനമന്ത്രി സോമനാഥിൽ എത്തും, രാത്രി ഏകദേശം 8 മണിക്ക് പ്രധാനമന്ത്രി ഓംകാര മന്ത്ര ജപത്തിൽ പങ്കെടുക്കും, തുടർന്ന് സോമനാഥ് ക്ഷേത്രത്തിൽ ഡ്രോൺ ഷോ കാണും.

'വന്ദേമാതരം' എന്നതിന്റെ ആത്മാവ് ഇന്ത്യയുടെ അനശ്വരമായ ബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 26th, 11:30 am

ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, ഒക്ടോബർ 31-ന് സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഛഠ് പൂജ ഉത്സവം, പരിസ്ഥിതി സംരക്ഷണം, ഇന്ത്യൻ നായ ഇനങ്ങൾ, ഇന്ത്യൻ കാപ്പി, ഗോത്ര സമൂഹ നേതാക്കൾ, സംസ്കൃത ഭാഷയുടെ പ്രാധാന്യം തുടങ്ങിയ രസകരമായ വിഷയങ്ങളും അദ്ദേഹം സ്പർശിച്ചു. 'വന്ദേമാതരം' ഗാനത്തിന്റെ 150-ാം വർഷത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു.

ന്യൂഡൽഹിയിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 01st, 10:45 am

വേദിയിൽ സന്നിഹിതരായിരിക്കുന്നവരേ, ബഹുമാനപ്പെട്ട രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സർകാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാലെ ജി, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര ശെഖാവത്ത് ജി, ഡൽഹിയിലെ ജനപ്രിയ മുഖ്യമന്ത്രി രേഖ ഗുപ്ത ജി, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വോളണ്ടിയർമാരേ, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

October 01st, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ ഇന്ന്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌എസ്‌എസ്) ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. നവരാത്രി ദിനത്തിൽ എല്ലാ പൗരന്മാർക്കും ശ്രീ മോദി ആശംസകൾ നേർന്നു. ഇന്ന് മഹാ നവമിയും സിദ്ധിധാത്രി ദേവി ദിനവുമാണെന്ന് അദ്ദേഹം പറഞ്ഞു. അനീതിക്കെതിരെ നീതിയുടെയും, അസത്യത്തിനെതിരെ സത്യത്തിന്റെയും, അന്ധകാരത്തിനെതിരെ വെളിച്ചത്തിന്റെയും വിജയം എന്ന ഇന്ത്യൻ സംസ്കാരത്തിന്റെ കാലാതീതമായ പ്രഖ്യാപനമാണ്- നാളെ വിജയദശമിയിൽ ആഘോഷിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൂറ് വർഷങ്ങൾക്ക് മുമ്പ് രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിതമായത് ഈയൊരു പുണ്യ വേളയിൽ ആണെന്നത് യാദൃച്ഛികമല്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ഒരു പുരാതന പാരമ്പര്യത്തിന്റെ പുനഃസ്ഥാപനമാണിതെന്നും, ഓരോ യുഗത്തിലെയും വെല്ലുവിളികളെ നേരിടാൻ ദേശീയ ബോധം പുതിയ രൂപങ്ങളിൽ അവതരിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ യുഗത്തിൽ, ആ ശാശ്വത ദേശീയ ബോധത്തിന്റെ മഹത്തായ അവതാരമാണ് സംഘം എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

കർണാടക, തെലങ്കാന, ബിഹാർ, അസം എന്നീ സംസ്ഥാനങ്ങൾക്കു ഗുണകരമായ മൂന്നു പദ്ധതികളുടെ മൾട്ടി-ട്രാക്കിങ്, ഗുജറാത്തിലെ കച്ഛിലെ വിദൂരമേഖലകളെ കൂട്ടിയിണക്കുന്നതിനുള്ള പുതിയ റെയിൽപ്പാത എന്നിവയ്ക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

August 27th, 04:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം റെയിൽവേ മന്ത്രാലയത്തിന്റെ 12,328 കോടി രൂപ (ഏകദേശം) ചെലവുവരുന്ന നാലു പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതികൾ ഇനി പറയുന്നു:-

കച്ചിന്റെ ഭംഗി തുറന്നുകാട്ടുവാനും മോട്ടോർ സൈക്കിൾ യാത്രക്കാരെ അവിടെ പോകാൻ പ്രോത്സാഹിപ്പിക്കാനും നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു

July 20th, 08:59 am

ടിവിഎസ് മോട്ടോർ കമ്പനിയിലെ ശ്രീ വേണു ശ്രീനിവാസനും ശ്രീ സുദർശൻ വേണുവും ഇന്നലെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. കച്ചിന്റെ ഭംഗി തുറന്നുകാട്ടുവാനും മോട്ടോർ സൈക്കിൾ യാത്രക്കാരെ അവിടെ പോകാൻ പ്രോത്സാഹിപ്പിക്കാനും നടത്തിയ ശ്രമത്തിന് ശ്രീ മോദി അവരെ അഭിനന്ദിച്ചു.

From seafood to tourism and trade, India is building a new ecosystem along the coastal regions: PM Modi in Bhuj, Gujarat

May 26th, 05:00 pm

PM Modi launched multiple development projects in Bhuj, Gujarat. Emphasizing that Kutch has demonstrated the power of hope and relentless effort in achieving remarkable success, the PM recalled the devastating earthquake that once led many to doubt the region’s future. He cited Dhola Vira and Lothal as prime examples of India's rich heritage. He also highlighted the UNESCO recognised Smriti Van memorial.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ഭുജിൽ 53,400 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു

May 26th, 04:45 pm

ഗുജറാത്തിലെ ഭുജിൽ 53,400 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത അദ്ദേഹം കച്ചിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. വിപ്ലവകാരികൾക്കും രക്തസാക്ഷികൾക്കും, പ്രത്യേകിച്ച് മഹാനായ സ്വാതന്ത്ര്യ സമര സേനാനി ശ്രീ ശ്യാംജി കൃഷ്ണ വർമ്മയ്ക്കും അദ്ദേഹം ആദരമർപ്പിച്ചു. കച്ചിലെ പുത്രീപുത്രന്മാർക്ക് അദ്ദേഹം തൻ്റെ സ്നേഹാദരങ്ങൾ അറിയിക്കുകയും, അവരുടെ ധൈര്യത്തേയും സംഭാവനകളെയും അംഗീകരിക്കുകയും ചെയ്തു.

'Mission Mausam' aims to make India a climate-smart nation: PM Modi

January 14th, 10:45 am

PM Modi addressed the 150th Foundation Day of IMD, highlighting India's rich meteorological heritage and IMD's advancements in disaster management, weather forecasting, and climate resilience. He launched ‘Mission Mausam’ to make India a weather-ready, climate-smart nation and released the IMD Vision-2047 document.

​ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150-ാം സ്ഥാപക ദിനാഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

January 14th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) 150-ാമത് സ്ഥാപക ദിനാഘോഷങ്ങളിൽ പങ്കെടുത്തു. ഐഎംഡിയുടെ 150 വർഷം വകുപ്പിന്റെ യാത്രയെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നതെന്നും ഇന്ത്യയിലെ ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അഭിമാനകരമായ യാത്രയെ കൂടി ഇതു പ്രതിനിധാനം ചെയ്യുന്നുവെന്നും സദസിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഒന്നര നൂറ്റാണ്ടായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സേവിച്ച IMD ഇന്ത്യയുടെ ശാസ്ത്ര പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പ്രകീർത്തിച്ചു. IMD യുടെ നേട്ടങ്ങളെക്കുറിച്ചുള്ള സ്മാരക തപാൽ സ്റ്റാമ്പും നാണയവും ഇന്ന് പുറത്തിറക്കിയതായി ശ്രീ മോദി പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്ന 2047 ൽ IMD യുടെ ഭാവിയെക്കുറിച്ച് വിവരിക്കുന്ന വീക്ഷണരേഖ പ്രകാശനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. IMD യുടെ 150-ാം വാർഷികത്തിന്റെ ഈ സുപ്രധാന അവസരത്തിൽ അദ്ദേഹം ജനങ്ങൾക്ക് ആശംസകൾനേർന്നു.

റാൺ ഉത്സവ വേളയിൽ കച്ചിന്റെ മനോഹരമായ സംസ്‌കാരവും ഊഷ്മളമായ ആതിഥ്യമര്യാദയും അനുഭവിച്ചറിയാനും പ്രാചീനമായ വൈറ്റ് റാണിനെ അടുത്തറിയാനും പ്രധാനമന്ത്രി എല്ലാവരെയും ക്ഷണിച്ചു

December 21st, 10:08 am

2025 മാർച്ച് വരെ നീണ്ടുനിൽക്കുന്ന റാൺ ഉത്സവിലേക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരേയും ക്ഷണിച്ചു. ഉത്സവം ഒരു അവിസ്മരണീയ അനുഭവമാകുമെന്ന് പ്രധാനമന്ത്രി ശ്രീ മോദി അടിവരയിട്ടു പറഞ്ഞു.

ഗുജറാത്തിലെ കച്ചിൽ ദീപാവലിയോടനുബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

October 31st, 07:05 pm

രാജ്യത്തിൻ്റെ അതിർത്തിയിൽ, സർ ക്രീക്കിന് സമീപം, കച്ച് ദേശത്ത്, രാജ്യത്തിൻ്റെ സായുധ സേനയ്ക്കും അതിർത്തി രക്ഷാ സേനയ്ക്കും ഒപ്പം നിങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് എൻ്റെ സവിശേഷഭാ​ഗ്യമാണ്. ഈ ദീപാവലിയിൽ നിങ്ങൾ ഓരോരുത്തർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കച്ഛിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ചു

October 31st, 07:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കച്ഛിലെ സർ ക്രീക്ക് മേഖലയിലെ ലക്കി നാലയിൽ ഇന്ത്യ-പാക് അതിർത്തിക്കുസമീപം അതിർത്തിരക്ഷാസേന (ബിഎസ്എഫ്), കര-നാവിക-വ്യോമ സേന ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഇന്ത്യയുടെ സായുധസേനയ്‌ക്കൊപ്പം ഉത്സവം ആഘോഷിക്കുന്ന പാരമ്പര്യം പ്രധാനമന്ത്രി തുടർന്നു. ക്രീക്ക് മേഖലയിലെ ബിഒപികളിലൊന്നു സന്ദർശിച്ച പ്രധാനമന്ത്രി, ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്കു മധുരവും വിതരണം ചെയ്തു.

ഗവണ്മെന്റിന്റെ തലവനായി 23 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

October 07th, 09:06 pm

ഗവണ്മെന്റിന്റെ തലവനായി 23 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം അനുസ്മരിച്ച്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അഭിവൃദ്ധി ഉറപ്പാക്കുന്ന ‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം’ എന്നതിന്റെ തിളക്കമാർന്ന ഉദാഹരണമായി ഗുജറാത്ത് ഉയർന്നുവന്നെന്നു ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ ദശാബ്ദത്തെക്കുറിച്ചു പരാമർശിക്കവേ, ഇന്ത്യയുടെ വികസനമുന്നേറ്റങ്ങൾ ആഗോളതലത്തിൽ നമ്മുടെ രാജ്യത്തെ ഏറ്റവും ശുഭാപ്തിവിശ്വാസത്തോടെ കാണുന്നുവെന്ന് ഉറപ്പാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. വികസിതഭാരതം എന്ന കൂട്ടായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതുവരെ വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്നും അദ്ദേഹം പൗരന്മാർക്ക് ഉറപ്പു നൽകി.

2024-ലെ പ്രിക്സ് വെർസൈൽസ് മ്യൂസിയങ്ങൾക്കായുള്ള ആഗോള തെരഞ്ഞെടുപ്പിൽ സ്മൃതിവൻ ഇടം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

June 15th, 06:23 pm

2001-ലെ ദാരുണമായ ഭൂകമ്പത്തിൽ ജീവൻ നഷ്ടമായവർക്ക് ശ്രദ്ധാഞ്ജലി അ‌ർപ്പിക്കുന്ന കച്ചിലെ സ്മൃതിവൻ, 2024-ലെ പ്രിക്സ് വെർസൈൽസ് മ്യൂസിയങ്ങൾക്കായുള്ള ആഗോള തെരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്ലാഘിച്ചു.

കോണ്ഗ്രസിൻ്റെ മനസ്സ് അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിന് എതിരാണ്: പ്രധാനമന്ത്രി മോദി

April 12th, 02:30 pm

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദിക്ക് ബാർമറിൽ വൻ സ്വീകരണം ലഭിച്ചു. 'വികസിത ഭാരത്' പ്രവർത്തനക്ഷമമാക്കാനുള്ള ദൃഢനിശ്ചയത്തോടൊപ്പം രാജസ്ഥാൻ ധീരതയെയും പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനപിന്തുണ നോക്കുമ്പോൾ, 'ജൂൺ 4, 400 പാർ, ഫിർ ഏക് ബാർ മോദി സർക്കാർ' എന്നതിനാണ് ജനങ്ങൾ നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.