ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

April 16th, 09:50 am

അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

മഹാരാഷ്ട്രയിലെ നാസിക്-സോളാപൂർ-അക്കൽകോട്ട് ആറ് വരി ഗ്രീൻഫീൽഡ് ആക്സസ്-നിയന്ത്രിത ഇടനാഴി ബി.ഒ.ടി (ടോൾ) അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

December 31st, 03:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, മഹാരാഷ്ട്ര സംസ്ഥാനത്ത് ബിഒടി (ടോൾ) അടിസ്ഥാനത്തിൽ 6 വരി ഗ്രീൻഫീൽഡ് ആക്‌സസ്-നിയന്ത്രിത നാസിക്-സോലാപൂർ-അക്കൽകോട്ട് ഇടനാഴി നിർമ്മിക്കുന്നതിന് അംഗീകാരം നൽകി. 374 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് 19,142 കോടി രൂപയുടെ മൂലധന ചെലവുണ്ട്. നാസിക്, അഹല്യനഗർ, സോളാപൂർ തുടങ്ങിയ പ്രധാന പ്രാദേശിക നഗരങ്ങളെ കർണൂലുമായി ബന്ധിപ്പിക്കുന്നതിന്, താഴെക്കൊടുത്തിരിക്കുന്ന ഭൂപടത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഈ പദ്ധതി സഹായിക്കും. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ തത്വത്തിന് കീഴിൽ സംയോജിത ഗതാഗത അടിസ്ഥാന സൗകര്യ വികസനം സുഗമമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ അടിസ്ഥാന സൗകര്യങ്ങൾ.

ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

October 24th, 09:02 am

ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശ് സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

October 16th, 09:55 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശ് സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. ശ്രീശൈലത്ത്, ശ്രീ മോദി ശ്രീ ഭ്രമരംബാ മല്ലികാർജുന സ്വാമി വർലാ ദേവസ്ഥാനത്ത് പ്രാർത്ഥന നടത്തുകയും ശ്രീ ശിവാജി ധ്യാന മന്ദിരം, ശ്രീ ശിവാജി ദർബാർ ഹാൾ എന്നിവ സന്ദർശിക്കുകയും ചെയ്തു. പിന്നീട്, കുർണൂലിൽ ഏകദേശം ₹13,430 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ആന്ധ്രാപ്രദേശിലെ കർണൂലിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

October 16th, 03:00 pm

ആന്ധ്രപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീർ ജി; ജനപ്രിയനും കഠിനാധ്വാനിയുമായ മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു ജി; കേന്ദ്ര മന്ത്രിമാരായ കെ. റാംമോഹൻ നായിഡു ജി; ചന്ദ്രശേഖർ പെമ്മസാനി ജി; ഭൂപതിരാജു ശ്രീനിവാസ വർമ്മ ജി; ഉപമുഖ്യമന്ത്രി പവൻ കല്യാൺ ജി; സംസ്ഥാന ​ഗവൺമെന്റിലെ മന്ത്രി നാരാ ലോകേഷ് ജി; മറ്റ് എല്ലാ മന്ത്രിമാരും ; ബിജെപി സംസ്ഥാന പ്രസിഡന്റ് പി.വി.എൻ. മാധവ് ജി; പാർലമെന്റ് അംഗങ്ങളേ, എംഎൽഎമാരേ, ഞങ്ങളെ അനുഗ്രഹിക്കാൻ ഇവിടെ ഇത്രയധികം ഒത്തുകൂടിയ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!

ആന്ധ്രാപ്രദേശിലെ കുർണൂലിൽ 13,430 കോടി രൂപയുടെ രാഷ്ട്ര വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിന് സമർപ്പിക്കുകയും ചെയ്തു

October 16th, 02:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ കുർണൂലിൽ വെച്ച്, ഏകദേശം 13,430 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഹോബിലത്തെ നരസിംഹ സ്വാമിക്കും ശ്രീ മഹാനന്ദീശ്വര സ്വാമിക്കും പ്രണാമം അർപ്പിച്ചു. എല്ലാവരുടെയും ക്ഷേമത്തിനായി അദ്ദേഹം മന്ത്രാലയത്തിലെ ഗുരു ശ്രീ രാഘവേന്ദ്ര സ്വാമിയിൽ നിന്ന് അനുഗ്രഹം തേടുകയും ചെയ്തു.

പ്രധാനമന്ത്രി ഒക്ടോബർ 16-ന് ആന്ധ്രാപ്രദേശ് സന്ദർശിക്കും

October 14th, 05:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 16-ന് ആന്ധ്രാപ്രദേശ് സന്ദർശിക്കും. രാവിലെ 11:15- ഓടെ അദ്ദേഹം നന്ദ്യാൽ ജില്ലയിലെ ശ്രീശൈലത്തുള്ള ശ്രീ ഭ്രമരാംബ മല്ലികാർജ്ജുന സ്വാമി വാർല ദേവസ്ഥാനത്ത് ദർശനവും പൂജയും നടത്തും. അതിനുശേഷം 12:15-ഓടെ അദ്ദേഹം ശ്രീശൈലത്തിലെ ശ്രീ ശിവാജി സ്പൂർത്തി കേന്ദ്രം സന്ദർശിക്കും.