ശ്രീ കോട്ട ശ്രീനിവാസ് റാവു ഗാരുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

July 13th, 03:55 pm

ശ്രീ കോട്ട ശ്രീനിവാസ് റാവു ഗാരുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സിനിമാമേഖലയിലെ ​വൈഭവത്തിന്റെയും പ്രതിഭയുടെയും പേരിൽ ശ്രീ കോട്ട ശ്രീനിവാസ് റാവു ഗാരു എക്കാലവും ഓർമിക്കപ്പെടുമെന്നു ശ്രീ മോദി പറഞ്ഞു. വിവിധ തലമുറകളിലെ പ്രേക്ഷകരെ ഉജ്വലമായ പ്രകടനത്തിലൂടെ അദ്ദേഹം ആകർഷിച്ചു. സാമൂഹ്യസേവനത്തിലും അദ്ദേഹം മുൻപന്തിയിലായിരുന്നു. ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനായും അദ്ദേഹം പ്രവർത്തിച്ചുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.