ഒഡിഷയിലെ ദേശീയപാത 326 ന്റെ 68.600 കിലോമീറ്റർ മുതൽ 311.700 കിലോമീറ്റർ വരെ നീളമുള്ള നിലവിലുള്ള രണ്ടുവരിപ്പാത വീതികൂട്ടി ബലപ്പെടുത്തുന്നതിന് ഇപിസി മോഡിൽ 1526.21 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
December 31st, 03:11 pm
ഒഡിഷ സംസ്ഥാനത്തെ NH(O) യ്ക്ക് കീഴിൽ EPC മോഡിൽ NH-326 ന്റെ 68.600 കിലോമീറ്റർ മുതൽ 311.700 കിലോമീറ്റർ വരെ നിലവിലുള്ള 2-ലെയ്ൻ, പേവ്ഡ് ഷോൾഡർ ഉള്ള 2-ലെയ്ൻ ആയി വീതികൂട്ടുന്നതിനും ശക്തിപ്പെടുത്തുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.കോരാപുട്ട് റോഡ് അപകടത്തിൽപ്പെട്ടവർക്ക് എക്സ് ഗ്രേഷ്യയ്ക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി
February 01st, 06:01 pm
ഒഡീസയിലെ കോരാപുട്ടിൽ റോഡപകടത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം വീതം എക്സ് ഗ്രേഷ്യയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകാരം നൽകി. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ എക്സ് ഗ്രേഷ്യയും പ്രധാനമന്ത്രി അംഗീകരിച്ചു.ഒഡീഷയിലെ കോരാപുട്ടിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
February 01st, 09:48 am
ഒഡീഷയിലെ കോരാപുട്ടിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.