2025 ഫിഡെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കൊനേരു ഹംപിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

December 29th, 03:35 pm

ദോഹയിൽ നടന്ന 2025 ഫിഡെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ കൊനേരു ഹംപിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനമറി‌യിച്ചു. ചെസിനോടുള്ള അവരുടെ സമർപ്പണം പ്രശംസനീയമാണ്. ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ, ശ്രീ മോദി പറഞ്ഞു.

ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയ ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

July 29th, 06:00 am

2025 ലെ ഫിഡെ വനിതാ ലോകകപ്പ് വിജയത്തിനും, ഗ്രാൻഡ്മാസ്റ്റർ പദവി നേടിയതിനും ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അവരുടെ നേട്ടം നിരവധി ആളുകളെ പ്രചോദിപ്പിക്കുകയും യുവാക്കൾക്കിടയിൽ ചെസ്സ് കൂടുതൽ ജനപ്രിയമാകുന്നതിന് സംഭാവന നൽകുകയും ചെയ്യും, ശ്രീ മോദി പറഞ്ഞു.

2025-ലെ FIDE വനിതാ ലോക ചെസ് ചാമ്പ്യനായ ദിവ്യ ദേശ്മുഖിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

July 28th, 06:29 pm

2025-ലെ FIDE വനിതാ ലോക ചെസ് ചാമ്പ്യനായ ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “ചാമ്പ്യൻഷിപ്പിലുടനീളം കൊനേരു ഹംപിയും അപാരമായ പോരാട്ടവീര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ട് കായികതാരങ്ങൾക്കും അവരുടെ ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ”, ശ്രീ മോദി പറഞ്ഞു.

ചെസ്സ് ചാമ്പ്യൻ കൊണേരു ഹംപി പ്രധാനമന്ത്രിയെ സന്ദർശിച്ചു

January 03rd, 08:42 pm

ചെസ്സ് ചാമ്പ്യൻ കൊണേരു ഹംപി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ താരത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി, അവരുടെ കൂർമബുദ്ധിയും അചഞ്ചലമായ നിശ്ചയദാർഢ്യവും വ്യക്തമായി കാണാനായി എന്നും അഭിപ്രായപ്പെട്ടു.